LIFELife Style

പിറന്നാള്‍ ദിനത്തില്‍ ആവിര്‍ഭവിന്റെ പാട്ട് ആസ്വദിച്ച് മോഹന്‍ലാലിന്റെ അമ്മ

ലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലിന് അമ്മയോടുള്ള ഇഷ്ടം അത്രയേറെയാണ്. ഇത്തവണത്തെ അമ്മയുടെ പിറന്നാള്‍ മോഹന്‍ലാല്‍ പതിവുപോലെ മനോഹരമാക്കി. സോണി ടിവിയിലെ ഹിന്ദി സംഗീത റിയാലിറ്റി ഷോ ആയ സൂപ്പര്‍സ്റ്റാര്‍ സിങ്ങര്‍ 3ല്‍ വിജയിയായ ആവിര്‍ഭവിന്റെ പാട്ട് ആസ്വദിച്ച് ആയിരുന്നു ശാന്തകുമാരി അമ്മയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം. മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ശാന്തകുമാരി അമ്മ ആവിര്‍ഭവിന്റെ പാട്ട് ആസ്വദിച്ചത്.

ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ അമ്മയുടെ അരികില്‍ ഉണ്ടാകും. ഒരു ഓണം പോലും വിടാതെ അമ്മയ്ക്ക് ഒപ്പം ആഘോഷിക്കാന്‍ എല്ലാ പ്രാവശ്യവും മോഹന്‍ലാല്‍ ശ്രമിക്കാറുണ്ട്. ഇത്തവണ അമ്മയുടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കിയിരുന്നു മോഹന്‍ലാല്‍. കഴിഞ്ഞ കുറച്ചു കാലമായി ആരോഗ്യപരമായ ചില കാരണങ്ങളാല്‍ ചികിത്സയിലാണ് ശാന്തകുമാരി. എന്നിരുന്നാലും ആവിര്‍ഭവ് എന്ന മിടുക്കനായ കൊച്ചു ഗായകനാണ് മോഹന്‍ലാലിന്റെ അമ്മയുടെ പിറന്നാള്‍ ഗംഭീരമാക്കാന്‍ എത്തിയത്.

Signature-ad

ഇടുക്കി രാമക്കല്‍മേട് സ്വദേശിയായ ആവിര്‍ഭവ് എന്ന ഏഴു വയസുകാരന്‍ ഏഴുമുതല്‍ 15 വയസ് വരെ പ്രായമുള്ള 15 ഗായകരോടൊപ്പം ആയിരുന്നു സൂപ്പര്‍ സ്റ്റാര്‍ സിങ്ങള്‍ 3ല്‍ മത്സരിച്ചത്. മറ്റൊരു മത്സരാര്‍ത്ഥിയായ അഥര്‍വ ബക്ഷിക്ക് ഒപ്പമാണ് ആവിര്‍ഭവ് വിജയം പങ്കിട്ടത്. റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍ ഗായകരിലെ ഷാരുഖ് ഖാന്‍ എന്നായിരുന്നു ആവിര്‍ഭവിനെ വിശേഷിപ്പിച്ചത്.

ഇടുക്കി സ്വദേശികളായ സജിമോനും സന്ധ്യയുമാണ് ആവിര്‍ഭവിന്റെ മാതാപിതാക്കള്‍. റിയാലിറ്റി ഷോ വിജയിയായ ആവിര്‍ഭവിനെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഗായികയായ അനിര്‍വിഹ്യയാണ് ആവിര്‍ഭവിന്റെ സഹോദരി. ‘ചിട്ടി ആയിഹേ’ എന്ന ഗാനം പാടിയാണ് സംഗീതപ്രേമികളുടെ ഹൃദയം ആവിര്‍ഭവ് കീഴടക്കിയത്. സംഗീതത്തിലെ മികവിലൂടെ ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് ആരാധകരെയാണ് ആവിര്‍ഭവ് സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: