IndiaNEWS

ബംഗ്ലദേശില്‍നിന്ന് അനധികൃത നുഴഞ്ഞുകയറ്റം; ബംഗാള്‍ അതിര്‍ത്തിയില്‍ തടഞ്ഞ് ബിഎസ്എഫ്

കൊല്‍ക്കത്ത: ബംഗ്ലദേശ് ആഭ്യന്തരസംഘര്‍ഷത്തിനിടെ ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാനുള്ള ശ്രമം പരാജയപ്പെടുത്തി അതിര്‍ത്തി സംരക്ഷണ സേന (ബിഎസ്എഫ്). ആയിരത്തോളം വരുന്ന ബംഗ്ലദേശ് അഭയാര്‍ഥികള്‍ ബംഗാളിലെ കൂച്ച് ജില്ലയിലെ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ നടത്തിയ ശ്രമമാണ് ബിഎസ്എഫിന്റെ ഗുവാഹട്ടി വിഭാഗം തകര്‍ത്തത്. ഭൂരിഭാഗവും ഹിന്ദുക്കളടങ്ങിയ സംഘം ഇന്ത്യയില്‍ അഭയം തേടി എത്തുകയായിരുന്നുവെന്ന് ബിഎസ്എഫ് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ അറിയിച്ചു.

അഭയാര്‍ഥി പ്രവാഹം ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ ബംഗ്ലദേശ് അതിര്‍ത്തി സേനയുമായി (ബിജിബി) ബന്ധപ്പെട്ട ബിഎസ്എഫ് അഭയാര്‍ഥികളെ തിരികെക്കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ബംഗ്ലദേശിലെ ലാല്‍മോനിര്‍ഹട് ജില്ലയിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയുടെ 400 മീറ്റര്‍ അകലെ വരെ കൂട്ടമായെത്തി. ശ്രമം പരാജയപ്പെട്ടതോെട ഇന്ത്യയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി.

Signature-ad

അഭയാര്‍ഥികള്‍ അതിര്‍ത്തിയില്‍ കൂട്ടമായെത്തിയെങ്കിലും ആര്‍ക്കും ഇന്ത്യയിലേക്ക് കടക്കാനായിട്ടില്ലെന്നും അതിര്‍ത്തി പൂര്‍ണമായും അടച്ചിട്ടുണ്ടെന്നും മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബിഎസ്എഫിന്റെ അടിയന്തര ഇടപെടലാണ് പ്രശ്‌നം വഷളാകാതെ പരിഹരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, ഇപ്പോഴും അതിര്‍ത്തിയിലേക്ക് അഭയാര്‍ഥികളെത്തുന്നുണ്ടെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: