Month: August 2024

  • NEWS

    ചിന്തകള്‍ ചന്തമുള്ളതായാൽ ജീവിതത്തിൽ സന്തോഷം നിറയും, ഇല്ലെങ്കിൽ സങ്കടം ഫലം

    വെളിച്ചം അയാള്‍ തന്റെ ഗുരുവിനെ കണ്ട് സങ്കടം പറയാനാണ് അവിടെ എത്തിയത്. “ഒരു കാര്യവും ഞാന്‍ മുഴുമിപ്പിക്കുന്നില്ല. പാതിവഴിയിൽ എത്തുമ്പോള്‍ അടുത്തതിലേക്ക് കടക്കും.” ഗുരുവിനോട് യുവാവ് തന്റെ സങ്കടം പറഞ്ഞു. എല്ലാം കേട്ട ശേഷം ഗുരു അയാളെയും കൂട്ടി കൃഷിക്കാരന്റെ അടുത്തെത്തി. കനാലില്‍ നിന്നും ചാല് കീറി സ്വന്തം കൃഷിയിടം അയാള്‍ നനയ്ക്കുകയാണ്. ഗുരു പറഞ്ഞു: “ഈ വെള്ളത്തിന് കൃത്യമായ വഴി കിട്ടിയതുകൊണ്ടാണ് അത് പറമ്പിനെ ഫലസമൃദ്ധമാക്കുന്നത്. വഴി കിട്ടിയില്ലെങ്കില്‍ പരന്നൊഴുകി മറ്റെവിടെയെങ്കിലുമെത്തും. കൃഷി നശിക്കും. നീ ആദ്യം നിന്റെ ചിന്തകള്‍ ശരിയായ ദിശയിലാക്കണം. ഇപ്പോള്‍ അവ ചിതറിക്കിടക്കുകയാണ്. ചിന്തകളെയെല്ലാം ഒരേ ലക്ഷ്യത്തിലേക്ക് തിരിച്ചുവിട്ടാല്‍ എല്ലാ പ്രവൃത്തികളും യഥാസമയം പൂര്‍ത്തിയാകും.” ഗുരു പറഞ്ഞവസാനിപ്പിച്ചു. തങ്ങളുടെ ചിന്തകളുടെ പരിധിക്കും പ്രകൃതത്തിനുമപ്പുറം ഒരാളും വളരില്ല. ഏറ്റവും നന്നായി ചിന്തകളെ ക്രമീകരിച്ചിട്ടുള്ളവരാണ് വിജയ തീരങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. ചിന്തകള്‍ക്ക് ഒരിക്കലും അവസാനമുണ്ടാകില്ല. അവയെ നിന്ത്രിക്കുന്നതിലൂടെയും അവനവനുവേണ്ട ദിശയിലൂടെ നയിക്കുന്നതിലൂടെയും മാത്രമേ കര്‍മ്മഫലങ്ങള്‍ രൂപപ്പെടൂ. ശരിയായി ചിന്തിക്കാനും അനാവശ്യമായി…

    Read More »
  • Kerala

    പോ മോനേ ഷുക്കൂറെ! വയനാട് ദുരന്തത്തിന്റെ ഫണ്ട് ശേഖരണ നിയന്ത്രണം: ഹര്‍ജി പിഴ ചുമത്തി തള്ളി ഹൈക്കോടതി

    കൊച്ചി:വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പേരിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. നടനും അഭിഭാഷകനും കാസര്‍കോട് സ്വദേശിയുമായ സി.ഷുക്കൂറിന്റെ ഹര്‍ജിയാണു കോടതി പിഴയടക്കം തള്ളിയത്. മാത്രമല്ല, ഹര്‍ജിക്കാരന്‍ കാല്‍ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, വി.എം.ശ്യാം കുമാര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജിയില്‍ പൊതുതാല്‍പര്യം എന്തെന്നും കോടതി ചോദിച്ചു. ഹര്‍ജി പബ്ലിസിറ്റി സ്റ്റണ്ടാണെന്നും കോടതി വിമര്‍ശിച്ചു. വയനാട് ദുരന്തത്തിന്റെ പേരില്‍ നടത്തുന്ന പണപ്പിരിവും മറ്റും പൂര്‍ണമായി സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഷുക്കൂറിന്റെ ഹര്‍ജി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംഘടനകള്‍ പണം പിരിക്കുന്നുണ്ടെന്നും അതില്‍ സുതാര്യത വരുത്താനാണ് സര്‍ക്കാര്‍ മേല്‍നോട്ടം വേണ്ടതെന്നുമായിരുന്നു വാദം.

    Read More »
  • Kerala

    വയനാട്ടിലുണ്ടായത് ഭൂചലനമല്ല, കോഴിക്കോട് ജില്ലയിലും പ്രകമ്പനം, ഇടിമുഴക്കം പോലെ കേട്ടെന്ന് നാട്ടുകാര്‍

    വയനാട്: ജില്ലയിലുണ്ടായ ഭൗമ പ്രതിഭാസം ഭൂചലനമല്ലെന്ന് വിദഗ്ദ്ധര്‍. ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. നാഷണല്‍ സീസ്മോളജിക്കല്‍ സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ഉണ്ടായത് പ്രകമ്പനമാണെന്നും ഇതിന്റെ കാരണം അന്വേഷിക്കുകയാണെന്നും വിദഗ്ദ്ധര്‍ പറഞ്ഞു. അതേസമയം, ഇടിവെട്ടുന്നതുപോലെയുള്ള ശബ്ദമാണ് കേട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കോഴിക്കോട് ജില്ലയിലും പ്രകമ്പനമുണ്ടായി. കൂടരഞ്ഞിയിലും മുക്കത്തുമാണ് പ്രകമ്പനമുണ്ടായത്. ഒരു മിനിട്ടിനിടെ രണ്ട് തവണയാണ് മുഴക്കമുണ്ടായത്. വയനാട്ടിലെ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലാണ് ആദ്യം പ്രകമ്പനം അനുഭവപ്പെട്ടത്. കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടയ്ക്കല്‍ ഗുഹ എന്നിവിടങ്ങളോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ചെറിയതോതില്‍ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ റവന്യു വകുപ്പ് നിര്‍ദേശം നല്‍കി. വില്ലേജ് ഓഫിസര്‍മാരോട് സംഭവസ്ഥലത്തെത്താന്‍ വൈത്തിരി തഹസില്‍ദാര്‍ അറിയിച്ചിട്ടുണ്ട്. അമ്പലവയല്‍ ജിഎല്‍പി സ്‌കൂളിന് അവധി നല്‍കി. എടയ്ക്കല്‍ ഗുഹയ്ക്കു സമീപത്താണ് ഈ സ്‌കൂള്‍. സമീപത്തെ അങ്കനവാടിയിലും അവധി നല്‍കി. ചെറിയതോതില്‍ ഭൂമികുലുക്കമുണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്. മൂരിക്കാപ്പില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ മേശപ്പുറത്തെ ഗ്ലാസുകള്‍ താഴെ വീണു. അമ്പലവയല്‍ ആര്‍എആര്‍എസിലെ ശാസ്ത്രജ്ഞരും…

    Read More »
  • Life Style

    ”എന്നെ നിര്‍ബന്ധിപ്പിച്ച് കല്യാണം കഴിപ്പിച്ചതാണ്! എനിക്കുള്ള സ്വതന്ത്ര്യം ഭാര്യയ്ക്കുമുണ്ട്”

    ബിസിനസുകാരനില്‍നിന്ന് സെലിബ്രിറ്റിയായി മാറിയ താരമാണ് ബോബി ചെമ്മണ്ണൂര്‍. ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപകനുമാണ് ബോബി ചെമ്മണ്ണൂര്‍. നിരവധി ജ്വല്ലറികളടക്കം സ്വന്തമായിട്ടുള്ള താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇടയ്ക്ക് വിവാദപരാമര്‍ശങ്ങളുമായി ബോബി വാര്‍ത്തകളില്‍ നിറയാറുണ്ട്. ഏറ്റവും പുതിയതായി നടി ഹണി റോസിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തന്റെ വ്യക്തി ജീവിതത്തെ പറ്റി ബോബി പറഞ്ഞ കാര്യങ്ങള്‍ കൂടി വൈറലാവുകയാണ്. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു താരം. അവതാരകനായ ശ്രീകണ്ഠന്‍ നായരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ വിവാഹത്തെ കുറിച്ചും ഭാര്യയെ പറ്റിയുമൊക്കെ മറുപടി പറഞ്ഞിരിക്കുകയാണ്. മാത്രമല്ല ചില സിനിമകള്‍ തന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും ബോബി വെളിപ്പെടുത്തുന്നു. എന്റെ കല്യാണം ഇരുപത്തിരണ്ടാമത്തെ വയസില്‍ നടത്തി. ശരിക്കും കല്യാണം കഴിപ്പിക്കുകയായിരുന്നു. ഞാന്‍ ഒറ്റത്തടിയായി നടക്കാനാണ് ആഗ്രഹിച്ചത്. എനിക്ക് കല്യാണം കഴിക്കാന്‍ യാതൊരു ഉദ്ദേശവും ഇല്ലായിരുന്നു.…

    Read More »
  • India

    അഞ്ചാം നിലയില്‍നിന്ന് പട്ടി വീണ് നാലു വയസുകാരി കുട്ടി മരിച്ചു; ഉടമ അറസ്റ്റില്‍

    മുംബൈ: അഞ്ചാം നിലയില്‍ നിന്നും വളര്‍ത്തുനായ വീണ് നാലുവയസുകാരി മരിച്ച സംഭവത്തില്‍ നായയുടെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സന ഖാന്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. ചിരാഗ് മാന്‍ഷന്‍ എ-വിംഗിന് പുറത്ത് അമ്മയ്ക്കൊപ്പം ഡയപ്പര്‍ വാങ്ങാന്‍ സന നടന്നുപോകുമ്പോഴാണ് സംഭവം. ഈ സമയത്ത് ബി -വിംഗിലെ അഞ്ചാം നിലയിലെ ടെറസിലായിരുന്നു ലാബ്രഡോര്‍ ഇനത്തില്‍ പെടുന്ന വളര്‍ത്തു നായ. പെട്ടെന്ന നായ ടെറസില്‍ നിന്നും പെണ്‍കുട്ടിയുടെ മുകളിലേക്കാണ് നായ വീണത്. തലയ്ക്ക് സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമിത രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റോമോര്‍ട്ടം റിപ്പോര്‍ട്ട്. നായയുടെ ഉടമയ്ക്കെതിരെയും മറ്റ് മൂന്ന് പേര്‍ക്കെതിരെയും ബിഎന്‍എസിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് മുംബ്ര പൊലീസ് സ്റ്റേഷന്‍ അറിയിച്ചു. ദര്‍ഗ റോഡിലുണ്ടായ സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നായക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. സനയുടെ അമ്മ പരാതി നല്‍കാന്‍…

    Read More »
  • Kerala

    ദുരന്തഭൂമിയില്‍ സന്നദ്ധ സേവകന്‍ കുഴഞ്ഞു വീണു മരിച്ചു

    വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്നദ്ധസേവകനായി പ്രവര്‍ത്തിച്ച വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു. ചൂരല്‍മല സ്വദേശി കുഞ്ഞുമുഹമ്മദ് (61) ആണ് മരിച്ചത്. ചൂരല്‍മലയില്‍ നിന്ന് ബന്ധുവീട്ടിലേക്ക് ഇയാള്‍ താമസം മാറിയിരുന്നു. ഡ്രൈവര്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ദുരന്തമുണ്ടായശേഷം ചൂരല്‍മലയിലെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ടായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെ ഛര്‍ദ്ദിയോടെ കുഴഞ്ഞുവീണ കുഞ്ഞുമുഹമ്മദിനെ ഉടന്‍ മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Crime

    ആലപ്പുഴ സ്‌കൂളില്‍ നടന്നത് വെടിവയ്പ്പല്ലെന്ന് പോലീസ്; തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പിടികൊണ്ടടിച്ചു

    ആലപ്പുഴ: കഴിഞ്ഞ ദിവസം നഗരത്തിലെ സ്‌കൂളിനു മുന്നില്‍ സഹപാഠിയെ തോക്കു കൊണ്ട് ആക്രമിച്ച വിദ്യാര്‍ഥികള്‍ വെടിവച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത എയര്‍ഗണ്‍ വെടിയുതിര്‍ക്കാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും തോക്കിന്റെ പിടി കൊണ്ട് അടിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ സുഹൃത്താണ് 0.177 ഇഞ്ച് കാലിബറുള്ള ഈ എയര്‍ഗണ്‍ നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തന്റെ ബന്ധുവിന്റെ തോക്കാണ് ഇയാള്‍ കൈക്കലാക്കിയത്. മുന്‍പ് ഒട്ടേറെ അടിപിടിക്കേസുകളില്‍ പ്രതിയായിരുന്ന ഈ ബന്ധു പൊലീസ് അന്വേഷിച്ചെത്തുമ്പോഴാണു തോക്ക് ‘മോഷണം’ പോയ വിവരം അറിയുന്നത്. ലൈസന്‍സില്ലാതെ ഉപയോഗിക്കാവുന്ന എയര്‍ഗണ്‍ ആണിത്. 6ന് വൈകിട്ടാണു നഗരത്തിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 3 വിദ്യാര്‍ഥികള്‍ ചേര്‍ന്നു തോക്ക് ഉപയോഗിച്ചു സഹപാഠിയെ ആക്രമിച്ചത്. പിറ്റേന്നു പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി. വെടിയുതിര്‍ത്തെന്നും കൊണ്ടില്ലെന്നുമാണ് എല്ലാവരും കരുതിയത്. തോക്ക് കൈവശമുണ്ടായിരുന്ന വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്ന് ആലപ്പുഴ സൗത്ത് പൊലീസ് എയര്‍ഗണ്‍ കണ്ടെടുത്തു. ഇന്നലെ ജില്ലാ പൊലീസ് ആര്‍മര്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇതു…

    Read More »
  • NEWS

    നിനക്കും ആ നടിയുടെ ഗതി വരും, ഒരിക്കലും സന്തോഷത്തോടെ ജീവിക്കില്ല! ശോഭിതയെ ശപിച്ച് സൈബര്‍ ലോകം

    ഏറെ കാലത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ തെന്നിന്ത്യന്‍ സിനിമയിലെ രണ്ട് താരങ്ങള്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. നടന്‍ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയുമാണ് വിവാഹത്തിനായി ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ താരങ്ങള്‍ പ്രണയത്തിലായെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പ്രണയം അംഗീകരിക്കാനോ അത് തുറന്ന് പറയാനോ താരങ്ങള്‍ ശ്രമിച്ചിരുന്നില്ല. ഒടുവില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്ത് വന്നതും വാര്‍ത്ത സത്യമാണെന്ന് വ്യക്തമാവുന്നതും. ഇതോടെ ആശംസകള്‍ക്ക് പകരം ശാപവാക്കുകളും കുറ്റപ്പെടുത്തലുമാണ് ശോഭിതയെ തേടി എത്തിയിരിക്കുന്നത്. 32 വയസുള്ള നടി ശോഭിത ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കുറുപ്പ് എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അങ്ങനെ മലയാളികള്‍ക്കും വളരെ സുപരിചിതയാണ്. കുറച്ച് വര്‍ഷങ്ങളായി ശോഭിതയും നാഗ ചൈതന്യയും രഹസ്യമായി പ്രണയത്തിലായിരുന്നു. ഇടയ്ക്കിടെ ഗോസിപ്പ് കോളങ്ങളില്‍ ഇരുവരും നിറഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നു. നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗര്‍ജുനയാണ് തന്റെ മകന്‍ ശോഭിതയുമായി വിവാഹിതനാവാന്‍ പോവുകയാണെന്ന് ഔദ്യോഗികമായി പുറംലോകത്തെ അറിയിക്കുന്നത്. ഇതിന് പിന്നാലെ ശോഭിയുടെ സോഷ്യല്‍ മീഡിയ…

    Read More »
  • India

    ശൈശവ വിവാഹ പ്രതിരോധിക്കാന്‍ അസം; പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 2500 രൂപ വരെ സ്‌റ്റൈപന്‍ഡ്

    ഗുവാഹത്തി: ശൈശവ വിവാഹങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ പെണ്‍കുട്ടികള്‍ക്ക് ധനസഹായവുമായി അസം സര്‍ക്കാര്‍. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ ഹയര്‍സെക്കന്‍ഡറി മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള പെണ്‍കുട്ടികള്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പദ്ധതിക്കാണ് അസം സര്‍ക്കാര്‍ വ്യാഴാഴ്ച തുടക്കം കുറിച്ചത്. ‘നിജുത് മൊയ്ന’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ശൈശവ വിവാഹങ്ങള്‍ തടയുന്നതിനുള്ള ക്രിയാത്മക ചുവടുവെപ്പാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ബാല വിവാഹവുമായി ബന്ധപ്പെട്ട് 4,000 ത്തിലധികം പേരെ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തിനു ശേഷമാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. പദ്ധതി സാര്‍വത്രികമാകുമെന്നും ഇത് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കാത്തവര്‍ക്ക് സ്വമേധയാ ഇതില്‍ നിന്ന് ഒഴിവാകാമെന്നും ഹിമന്ത പറഞ്ഞു. പദ്ധതി പ്രകാരം അധ്യയന വര്‍ഷത്തിലെ 10 മാസത്തേക്ക് വിദ്യാര്‍ഥിനികള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ ഒരു വിദ്യാര്‍ഥിക്ക് 10 മാസത്തേക്ക് എല്ലാ മാസവും 1000 രൂപ വീതം ലഭിക്കും. ബിരുദതലത്തിലുള്ള ഒരു വിദ്യാര്‍ഥിക്ക് പ്രതിമാസ തുക 1,250 രൂപയും ബിരുദാനന്തര തലത്തിലുള്ള…

    Read More »
  • Crime

    അച്ഛന്റെ മരണത്തില്‍ സംശയമുണ്ട്, അന്വേഷിക്കണം; പാപ്പച്ചന്‍ കൊലക്കേസില്‍ നിര്‍ണായകമായത് മകളുടെ പരാതി

    കൊല്ലം: കൊല്ലത്ത് സൈക്കിള്‍ യാത്രക്കാരനായ ബിഎസ്എന്‍എല്‍ റിട്ടയേഡ് ഡിവിഷനല്‍ എന്‍ജിനീയര്‍ സി പാപ്പച്ചന്റെ മരണം കൊലപാതകമെന്ന് തെളിയാന്‍ കാരണം മകളുടെ പരാതി. ‘എന്റെ അച്ഛന്റെ മരണത്തില്‍ സംശയമുണ്ട്. അന്വേഷിക്കണം’- എന്ന മകളുടെ പരാതിയാണ് കേസില്‍ നിര്‍ണായകമായത്. അപകട മരണമെന്നായിരുന്നു ബന്ധുക്കള്‍ ആദ്യം കരുതിയത്. പാപ്പച്ചന് ബാങ്കില്‍ നിക്ഷേപം ഉണ്ടെന്ന് അറിയാമായിരുന്ന കുടുംബം പിന്നീട് അന്വേഷണം നടത്തിയപ്പോള്‍ ചില സംശയങ്ങള്‍ തോന്നി. തുടര്‍ന്നാണ് മകള്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് വനിതാ ബാങ്ക് മാനേജര്‍ അടക്കം അഞ്ചുപേര്‍ കുടുങ്ങിയത്. കൊല്ലം പോളയത്തോട് സ്വദേശി അനിമോനും ഹാസിഫും കടപ്പാക്കട സ്വദേശി മാഹീന്‍, തേവള്ളി സ്വദേശിനി സരിത, മരുത്തടി സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്. സരിത ബാങ്ക് മാനേജരും അനൂപ് ജീവനക്കാരനുമാണ്. മേയിലാണ് അപകടം നടന്നത്. പാപ്പച്ചന്റെ മകള്‍ തൊട്ടുപിന്നാലെ പൊലീസില്‍ പരാതി നല്‍കിയതായി കൊല്ലം ഈസ്റ്റ് പൊലീസ് പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. നൂറിലധികം സിസിടിവികള്‍ പരിശോധിച്ച് വാഹനാപകടം നടന്ന…

    Read More »
Back to top button
error: