Month: August 2024

  • Life Style

    ആരാധകന്‍ കൊടുത്തത് ഒരു ചാക്ക് നിറയെ പണം! സംക്രാന്തി ചതി തിരിച്ചറിഞ്ഞത് നാട്ടിലെത്തിയശേഷം

    മിമിക്രി താരം, നടന്‍ എന്നിങ്ങനെ പല മേഖലകളിലും ശ്രദ്ധേയനായി മാറിയ താരമാണ് നസീര്‍ സംക്രാന്തി. ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളില്‍ വിധികര്‍ത്താവായിട്ടുമൊക്കെ സജീവമായി നില്‍ക്കുന്ന താരം മുന്‍പ് സ്റ്റേജ് പ്രോഗ്രാമുകളിലും സജീവ സാന്നിധ്യമായിരുന്നു. അങ്ങനെ വിദേശത്ത് ഒരു പരിപാടിയ്ക്ക് പോയപ്പോള്‍ ചാക്ക് നിറയെ പണം കിട്ടിയൊരു അനുഭവം പറയുകയാണിപ്പോള്‍. തന്റെ പരിപാടി ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് കാണികളില്‍ നിന്നൊരു ആരാധകന്‍ പാരിതോഷികമായി തന്നതായിരുന്നു ആ പണം. എന്നാല്‍ അതിന് പിന്നിലെ ചതി തിരിച്ചറിഞ്ഞത് നാട്ടിലെത്തിയതിന് ശേഷമാണെന്നാണ് ഫ്ളവേഴ്സ് ഒരു കോടിയില്‍ പങ്കെടുക്കവേ നസീര്‍ പറയുന്നത്. മസ്‌കറ്റിലെ സലാല എന്ന സ്ഥലത്താണ് പരിപാടിയ്്ക്ക് പോയത്. അവിടെ നിന്നും ഒരു ആരാധകന്‍ എന്നെ കാണാന്‍ വന്നു. അദ്ദേഹത്തിന്റെ കൈയ്യില്‍ കുറേ നോട്ടുകള്‍ ഉണ്ടായിരുന്നു. അദ്ദേഹം ഒരുപാട് ടിവി പരിപാടി കാണുന്നതാണെന്നും എന്നെ ഭയങ്കര ഇഷ്ടമാണെന്നും പറഞ്ഞ് കൈയ്യിലുണ്ടായിരുന്ന പൈസ എനിക്ക് തന്നു. ഒത്തിരി പണം ഉണ്ടത്. അവിടുത്തെ പൈസ ആയത് കൊണ്ട് എത്രയുണ്ടെന്ന് ഒന്നും എനിക്കറിയില്ല. മാത്രമല്ല…

    Read More »
  • Kerala

    അയല്‍വാസിയുടെ കോഴികളെക്കൊണ്ടു പൊറുതിമുട്ടി; വീട്ടമ്മയുടെ പരാതി നഗരസഭയില്‍ ചര്‍ച്ചയായി

    പാലക്കാട്: അയല്‍വാസിയുടെ പൂവന്‍ കോഴികള്‍ കൂവുന്നത് കാരണം ഉറക്കം നഷ്ടമാകുന്നുവെന്ന വീട്ടമ്മയുടെ പരാതിയില്‍ ചര്‍ച്ച നടത്തി ഷൊര്‍ണൂര്‍ നഗരസഭ. പത്താം വാര്‍ഡില്‍ നിന്നും നഗരസഭയ്ക്ക് ലഭിച്ച പരാതിയും തുടര്‍നടപടികളുമാണ് കൗണ്‍സില്‍ യോഗത്തിലും ദീര്‍ഘ ചര്‍ച്ചയായത്. അയല്‍വാസിയുടെ വീട്ടിലെ കോഴി കൂവല്‍ അസഹ്യം, ഉറങ്ങാനാവുന്നില്ല, കൂട് വൃത്തിയായി സൂക്ഷിക്കുന്നില്ല എന്നെല്ലാമാണ് ഷൊര്‍ണൂര്‍ നഗരസഭയിലെ കാരക്കാട് വാര്‍ഡ് കൗണ്‍സിലര്‍ക്ക് മുന്നില്‍ വീട്ടമ്മ നല്‍കിയ പരാതി. വീട്ടമ്മയുടെ പരാതിയില്‍ നഗരസഭ ആരോഗ്യവിഭാഗം ഉടനടി നടപടിയുമെടുത്തു. എതിര്‍കക്ഷിയുടെ വീട്ടിലെത്തി കോഴിക്കൂട് വൃത്തിയായി സൂക്ഷിക്കാനായിരുന്നു നിര്‍ദേശം നല്‍കിയത്. എന്നാല്‍ കൂവലിന്റെ കാര്യത്തില്‍ ഇതുവരെ പരിഹാരമായിട്ടില്ല. പിന്നാലെ വീട്ടമ്മ വീണ്ടും പരാതിയുമായെത്തി. തുടര്‍ന്ന് വിഷയം വാര്‍ഡ് കൗണ്‍സിലര്‍ കൗണ്‍സില്‍ യോഗത്തില്‍ തന്നെ ഉന്നയിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും അജണ്ടയിലില്ലാത്ത ചര്‍ച്ച ഒരേ സ്വരത്തില്‍ ഏറ്റെടുത്തു. കോഴി കൂവുന്നതിന് നമുക്കെന്ത് ചെയ്യാന്‍ പറ്റുമെന്ന രീതിയില്‍ ചര്‍ച്ച വഴിമാറിയെങ്കിലും സ്ഥലത്ത് പോയി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വിഭാഗത്തോട് നഗരസഭാദ്ധ്യക്ഷന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. കൂടാതെ പരിഹാരമുണ്ടാക്കാമെന്ന്…

    Read More »
  • Crime

    ‘വെട്ടുകത്തി’ ജോയിയുടെ കൊലപാതകം: ഒരാള്‍ കസ്റ്റഡിയില്‍, പ്രതികള്‍ക്കായി തിരച്ചില്‍

    തിരുവനന്തപുരം: പൗഡിക്കോണത്തെ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമികള്‍ സഞ്ചരിച്ച കാര്‍ വാടകയ്ക്ക് എടുത്തുകൊടുത്തയാള്‍ കസ്റ്റഡിയില്‍. വെഞ്ഞാറമൂട് മുക്കുന്നുമൂട് സ്വദേശി സുബിന്‍ ആണ് പോലീസിന്റെ പിടിയിലായത്. പ്രതികളെ നേരത്തെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ വെട്ടേറ്റ വെട്ടുകത്തി ജോയി എന്നറിയപ്പെടുന്ന ജോയി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്. കുറ്റിയാനി സ്വദേശികളായ സജീര്‍, അന്‍ഷാദ്, അന്‍വര്‍, ഹുസൈന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നതെന്ന് പോലീസ് അറിയിച്ചു. ആറ് മാസം മുമ്പ് പോത്തന്‍കോട് പ്ലാമൂട് നടന്ന വെട്ടുകേസിന്റെ പ്രതികാരമാണ് ജോയിയുടെ കൊലപാതകമെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് പൗഡിക്കോണം സൊസൈറ്റി ജങ്ഷനില്‍ വെച്ച് ജോയിക്ക് വെട്ടേറ്റത്. കാപ്പ കേസില്‍ ജയില്‍വാസം കഴിഞ്ഞ് രണ്ടുദിവസം മുന്‍പാണ് ജോയി പുറത്തിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറില്‍ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു.

    Read More »
  • Crime

    പാപ്പച്ചനെ കൊലപ്പെടുത്താന്‍ തിരഞ്ഞെടുത്തത് ഏറ്റവും വിജനമായ വഴി; പകല്‍പോലും ആളൊഴിഞ്ഞ സ്ഥലം

    കൊല്ലം: ബിഎസ്എന്‍എല്‍ മുന്‍ ഉദ്യോഗസ്ഥന്‍ കൈരളി നഗര്‍ കുളിര്‍മയില്‍ സി. പാപ്പച്ചനെ (82) കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘം തിരഞ്ഞെടുത്തത് നഗരത്തിലെ ഏറ്റവും വിജനമായ സ്ഥലം. നഗര മധ്യത്തിലെങ്കിലും ആരും അധികം സഞ്ചരിക്കാത്ത വഴിയെന്ന് ഉറപ്പിച്ചായിരുന്നു ആസൂത്രണം. ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിന്റെ അരികിലൂടെ പോകുന്ന റോഡാണ് കൊലപാതകത്തിനായി സംഘം തിരഞ്ഞെടുത്തത്. പകല്‍പോലും ആളൊഴിഞ്ഞ വഴി. റോഡിന്റെ ഇരുവശങ്ങളിലും കാടുമൂടിക്കിടക്കുന്നു. ഒരു മതിലിന് അപ്പുറമാണ് വീടുകള്‍. ആ മതിലിലും കാടു പടര്‍ന്നു കിടക്കുന്നു. ഒന്ന് ഉറക്കെ നിലവിളിച്ചാല്‍ പോലും ആരും എത്തില്ല. ആ മേഖലയിലെ ഒരു വീട്ടിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യത്തില്‍ നിന്നാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതി അനിമോനെ മേയ് 28ന് അറസ്റ്റ് ചെയ്തത്. വിജനമായ വഴിയായതു കൊണ്ടു തന്നെ കാറിടിച്ചു പരുക്കേറ്റാല്‍ ആരും എത്തില്ലെന്നായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ നിഗമനം. എന്നാല്‍, നിലവിളി കേട്ട് ആളുകളെത്തി. ആംബുലന്‍സിനായി വിവരം അറിയിക്കുകയും ചെയ്തിരുന്നു. സംഭവം…

    Read More »
  • Kerala

    മോഹന്‍ലാലിനെക്കാള്‍ 1000 മടങ്ങ് അധിക്ഷേപം മമ്മൂട്ടി ഏറ്റുവാങ്ങി; ‘അമ്മ’യുടെ മൗനം സംശയകരമെന്ന് AIYF

    തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ ‘അമ്മ’ സംഘടന നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍. നടന്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് ‘ചെകുത്താന്‍’ എന്ന യുട്യൂബ് ചാനല്‍ ഉടമ അജു അലക്‌സിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലായിരുന്നു നടപടി. ഈ പശ്ചാത്തലത്തിലാണ് എന്‍ അരുണ്‍ പ്രതികരണവുമായി എത്തിയത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ A.M.M.A ഭാരവാഹികളോടുള്ള വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുവാനാന്ന് ഈ കുറിപ്പ് ഇവിടെ ചേര്‍ക്കുന്നത്. സംഘടനയുടെ ജനറല്‍ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് യൂട്യൂബര്‍ ചെകുത്താന്‍ അജു അലക്‌സിതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അറസ്റ്റ് ചെയ്തു. A.M.M.Aയുടെ പ്രസിഡന്റ് മോഹന്‍ലാലിനെ അധിക്ഷേപിച്ചതിന്റെ പേരിലാണ് A.M.M.A നിയമ നടപടികള്‍ സ്വീകരിച്ചത്. ചെകുത്താന്‍ ഉപയോഗിച്ച വാക്കുകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടു തന്നെ A.M.M.A യോട് ചോദിക്കട്ടെ, നിങ്ങളുടെ സംഘടനയുടെ സ്ഥാപക…

    Read More »
  • Kerala

    അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച പാലക്കാട്, മലപ്പറും ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടാണ്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…

    Read More »
  • Crime

    വാതില്‍ ചവിട്ടിപ്പൊളിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ പൊലീസ് അതിക്രമം

    ആലപ്പുഴ: ദേശീയ പാതയില്‍ കായംകുളത്ത് ഉയരപ്പാതക്കായി സമരം ചെയ്തവരുടെ വീട്ടില്‍ അര്‍ധരാത്രിയെത്തി പൊലീസ് അതിക്രമം കാണിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് റിയാസ് മുണ്ടകത്തിലിന്റെ വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ച് പൊലീസ് പ്രായമായ മാതപിതാക്കളെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ വന്‍ പൊലീസ് സംഘം വീട് വളയുകയായിരുന്നു. വീട്ടുകാര്‍ ഭയന്ന് നിലവിളിച്ചെങ്കിലും ഇതൊന്നും പരിഗണിക്കാതെയുള്ള ബലപ്രയോഗമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പരാതി. ഉയരപ്പാതക്കായുള്ള സമരത്തിന് നേരെ പൊലീസ് ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ല സെക്രട്ടറി ഹാഷിം സേട്ടിനെ പൊലീസ് അറസ്റ്റ് ചെയതിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, സെക്രട്ടറി വിശാഖ് പത്തിയൂര്‍, റിയാസ് മുണ്ടകത്തില്‍, ഹാഷിം സേട്ട്, സുറുമി ഷാഹുല്‍ എന്നിവരോടകം 30 പേര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേശീയപാത ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയില്‍ സമരപ്പന്തലില്‍ ഉണ്ടായിരുന്നവര്‍ പൊലീസിനെ…

    Read More »
  • Crime

    ട്രെയിന്‍യാത്രയ്ക്കിടെ വയോധികദമ്പതിമാരുടെ 14 പവന്‍ മോഷ്ടിച്ചു; തമിഴ്നാട് സ്വദേശി പിടിയില്‍

    കൊല്ലം: പാലരുവി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വയോധിക ദമ്പതിമാരുടെ പക്കല്‍ നിന്നും 14 പവന്‍ സ്വര്‍ണമടങ്ങിയ ബാഗ് മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തമിഴ്‌നാട്ടിലെ ചെങ്കോട്ട സ്വദേശി കണ്ണനാ (55)നാണ് പിടിയിലായത്. തെന്മലയില്‍നിന്ന് കഴിഞ്ഞദിവസം ഉച്ചക്ക് പുനലൂര്‍ റെയില്‍വേ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുനെല്‍വേലിയില്‍നിന്ന് പാലക്കാട്ടേക്ക് പോകുന്ന ട്രെയിനില്‍ ഇക്കഴിഞ്ഞ രണ്ടാംതീയതി പുലര്‍ച്ചെയായിരുന്നു മോഷണം. തിരുനെല്‍വേലിക്കടുത്ത് ചേരമഹാന്‍ദേവി സ്റ്റേഷനില്‍നിന്ന് ട്രെയിനിയില്‍ കയറിയ ദമ്പതിമാര്‍ എറണാകുളത്തേക്ക് പോകുകയായിരുന്നു. യാത്രക്കിടെ ഉറങ്ങിപ്പോയ ഇവര്‍ തെന്മല പിന്നിടുമ്പോള്‍ ഉണര്‍ന്ന് പരിശോധിക്കുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പുനലൂരിലിറങ്ങി റെയില്‍വേ പോലീസില്‍ പരാതി നല്‍കി. പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപവല്‍ക്കരിച്ച് അന്വേഷണം തുടങ്ങി. ട്രെയിനിയില്‍ യാത്രചെയ്തവരുമായി കൂടിക്കാഴ്ചയുള്‍പ്പടെ നടത്തിയാണ് പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്ന് പ്രതിയെ കഴിഞ്ഞദിവസം തെന്മലയില്‍ നിന്നും പിടികൂടുകയായിരുന്നു. ബസിലും മറ്റും തുളസിത്തൈലം വില്‍ക്കുന്നയാളാണ് പ്രതിയെന്നും ചെങ്കോട്ടയിലെ ഇയാളുടെ വീട്ടില്‍നിന്നും തൊണ്ടിമുതല്‍ കണ്ടെടുത്തെന്നും റെയില്‍വേ പോലീസ് അറിയിച്ചു.

    Read More »
  • Social Media

    ഉല്ലാസ് പന്തളത്തിന് രണ്ടാം വിവാഹം! ആദ്യഭാര്യയുടെ ആത്മഹത്യ 2022 ല്‍, കാത്തിരിക്കുവായിരുന്നുവോ എന്ന് സോഷ്യല്‍ മീഡിയ

    മലയാളികള്‍ക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം. മിമിക്രി വേദികളിലൂടെയാണ് ഉല്ലാസ് ശ്രദ്ധ നേടുന്നത്. പിന്നാലെ ടെലിവിഷനിലും സിനിമയിലുമെല്ലാം നിറ സാന്നിധ്യമായ മാറുകയായിരുന്നു. കോമഡിയില്‍ തന്റേതായൊരു ശൈലിയുണ്ടാക്കിയെടുക്കാന്‍ ഉല്ലാസ് പന്തളത്തിന് സാധിച്ചിട്ടുണ്ട്. കൗണ്ടറുകളിലൂടേയും ശരീരഭാഷയിലൂടേയും നിരവധി തവണ അദ്ദേഹം നമ്മെ ചിരിപ്പിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിലേയും നിറ സാന്നിധ്യമാണ് ഉല്ലാസ് പന്തളം. ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത വന്നിരിക്കുകയാണ്. ഉല്ലാസ് പന്തളം വിവാഹിതനായിരിക്കുകയാണ്. ഇന്ന് രാവിലെയായിരുന്നു വിവാഹം. അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യയാണ് വധു. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്. ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ഉല്ലാസിന്റെ രണ്ടാം വിവാഹമാണിത്. 2022 ലായിരുന്നു ഉല്ലാസിന്റെ ആദ്യ ഭാര്യ മരണപ്പെടുന്നത്. അതേസമയം വിവാഹ വാര്‍ത്തയുടേയും ചിത്രങ്ങളുടേയും താഴെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. എന്നാല്‍ ചിലര്‍ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. ആദ്യ ഭാര്യ മരിച്ച് ഒരു കൊല്ലം കഴിഞ്ഞതും രണ്ടാമതും വിവാഹം കഴിച്ചതിനെ ചിലര്‍ പരുഷമായ…

    Read More »
  • Crime

    സ്വന്തം കുട്ടിയെ കൊന്നതിന് ജയില്‍വാസം; ജാമ്യത്തില്‍ ഇറങ്ങി കഞ്ചാവ് കച്ചവടം, ശില്‍പ വീണ്ടും അകത്ത്

    കണ്ണൂര്‍: കരിവെള്ളൂര്‍ ആണൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍നിന്ന് കഞ്ചാവുമായി യുവതി അറസ്റ്റിലാകുമ്പോള്‍ ചര്‍ച്ചയാകുന്നത് മറ്റൊരു കേസ്. കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ. ശില്പ (29) ആണ് അറസ്റ്റിലായത്. 11 മാസം പ്രായമായ സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് ശില്പ. ഫെബ്രുവരിയിലായിരുന്നു ആ കൊല. ആ കേസില്‍ ജയിലിലായിരുന്നു ശില്‍പ്പ. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും കഞ്ചാവ് ഇടപാടുകള്‍ തുടങ്ങി. അതാണ് വീണ്ടും അറസ്റ്റിന് കാരണമായത്. ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന നടക്കുന്നുണ്ടെന്ന പയ്യന്നൂര്‍ റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പക്ടര്‍ വി. സുരേഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. കൊലക്കേസില്‍ കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങിയശേഷം കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളിലായിരുന്നു താമസം. ഒരാഴ്ച മുന്‍പാണ് ആണൂരിലെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്. ഷൊര്‍ണൂരില്‍ ഒരു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ശില്‍പയ്ക്ക് എതിരെ നിര്‍ണായക തെളിവായി വാട്‌സാപ്പ് ചാറ്റ് മാറിയിരുന്നു. യുവതി കൊലപാതക വിവരം പങ്കാളിയെ അറിയിക്കുന്നതാണ് ചാറ്റിലുള്ളത്.’മോള്‍ മരിച്ചു,…

    Read More »
Back to top button
error: