Month: August 2024
-
Crime
പൊലീസിനെ ഇടിച്ചു തെറിപ്പിച്ച കാര്‍ പിടിക്കാന്‍ 2 മണിക്കൂര്‍ ചെയ്‌സ്; ഓട്ടത്തില്‍ പിന്നിട്ടത് 6 പഞ്ചായത്തുകള്‍
എറണാകുളം: അങ്കമാലിയില്‍ വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ചു കടന്ന കാറിനെ സിനിമയെ വെല്ലുന്ന തരത്തില്‍ പിന്തുടര്‍ന്നു പൊലീസ് പിടികൂടി. നഗരസഭയിലൂടെയും ആറു പഞ്ചായത്തുകളിലൂടെയും രണ്ടു മണിക്കൂറിലേറെ നേരം പൊലീസിനെ വട്ടം കറക്കിയ കാറോട്ടം ഒക്കലില്‍ അവസാനിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേരെ പിടികൂടി. ഒരാള്‍ രക്ഷപ്പെട്ടു. തൊടുപുഴ കാരിക്കോട് കിഴക്കന്‍ പറമ്പില്‍ അജ്മല്‍ സുബൈര്‍ (29), തൊടുപുഴ പെരുമ്പിള്ളിച്ചിറ ചൂരവേലില്‍ റിന്‍ഷാദ് (30) എന്നിവരാണ് അറസ്റ്റിലായത്. അങ്കമാലി, അയ്യമ്പുഴ പെരുമ്പാവൂര്‍ പൊലീസ് സംഘങ്ങളുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ഞായര്‍ വൈകിട്ട് 6.30ന് അങ്കമാലി ടി.ബി. ജംക്ഷനിലെ വാഹന പരിശോധനക്കിടെയാണ് തൃശൂര്‍ ഭാഗത്തു നിന്നു നമ്പര്‍ പ്ലേറ്റില്ലാതെ വന്ന കാറിനു പൊലീസ് കൈകാണിച്ചത്. മൂന്നു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. തുറവൂര്‍ ഭാഗത്തേക്ക് ഓടിച്ചു പോയ കാര്‍ മഞ്ഞപ്ര പഞ്ചായത്ത് വഴി അയ്യമ്പുഴ പഞ്ചായത്തിലേക്കു കടന്നു. ചുള്ളിയില്‍ വച്ച് അയ്യമ്പുഴ പൊലീസ് കാര്‍ തടഞ്ഞെങ്കിലും പൊലീസ് ജീപ്പില്‍ ഇടിപ്പിച്ചു കാര്‍ വെട്ടിച്ചു കടന്നു. അവിടെ…
Read More » -
NEWS
‘കുട’ സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കേരളത്തിലെ ജില്ല അസോസിയേഷനുകളുടെ കുവൈറ്റിലെ കോഡിനേഷന്‍ കമ്മിറ്റി കേരള യുണൈറ്റഡ് ഡിസ്ട്രിക് അസോസിയേഷന്‍ (കുട) 17/8/2024 ശനിയാഴ്ച്ച കുവൈറ്റ് സമയം വൈകീട്ട് 7.00ന് സൂം അപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ ആയി സ്വാതന്ത്ര്യദിനാചരണവുംനോര്‍ക്ക പ്രവാസി ഐ ഡി, പ്രവാസി ഇന്‍ഷൂറന്‍സ്, പ്രവാസി ക്ഷേമനിധി എന്നിവയേക്കുറിച്ചുള്ള ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. കുട ജനറല്‍ കണ്‍വീനര്‍ അലക്‌സ് പുത്തൂര്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ ബിനോയി ചന്ദ്രന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. നോര്‍ക്ക പ്രതിനിധി രമണി കെ നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ സംഘടനകളുടെ ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു. കണ്‍വീനര്‍മാരായ സേവ്യര്‍ ആന്റെണി സെമിനാര്‍ കോഡിനേഷനും ഹമീദ് മധൂര്‍ സ്വാഗതവും, നജീബ് പി വി നന്ദിയും രേഖപ്പെടുത്തി.
Read More » -
Crime
ഇടിച്ചുതെറിപ്പിച്ച വാഹനം നിര്‍ത്താതെ പോയി; രക്തം വാര്‍ന്ന് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: യുവാവിനെ ഇടിച്ച് തെറിപ്പിച്ച വാഹനം നിര്‍ത്താതെ പോയി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ യുവാവ് റോഡില്‍ കിടന്ന് രക്തം വാര്‍ന്ന് മരിച്ചു. നാവായിക്കുളം ഐഒബി ബാങ്കിന് മുന്‍വശത്ത് അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. ചിറയിന്‍കീഴ് മുടപുരം സ്വദേശി വിനോദ് (43) ആണ് മരിച്ചത്. വെല്‍ഡിംഗ് തൊഴിലാളിയായിരുന്നു വിനോദ്. അജ്ഞാത വാഹനമിടിച്ച് റോഡില്‍ ഒരു യുവാവ് കിടക്കുന്നതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസ് എത്തുമ്പോഴേക്കും വിനോദ് മരിച്ചിരുന്നു.
Read More » -
Crime
കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയംവച്ച് ഒന്നരക്കോടി തട്ടി; ജീവനക്കാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസ്
മലപ്പുറം: കെഎസ്എഫ്ഇ ശാഖയില്‍ മുക്കുപണ്ടം പണയം വച്ച് വന്‍ തട്ടിപ്പ്. മലപ്പുറം വളാഞ്ചേരിയിലുള്ള കെഎസ്എഫ്ഇ ശാഖയിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ വളാഞ്ചേരി ശാഖയിലെ അപ്രൈസറായ രാജന്‍, മുക്കുപണ്ടം പണയം വച്ച പാലക്കാട് സ്വദേശികളായ അബ്ദുള്‍ നിഷാദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അഷ്റഫ്, റഷീദലി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 221.63 പവന്‍ സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ചാണ് മുക്കുപണ്ടം പണയം വച്ച് 1.48 കോടി രൂപ ഇവര്‍ തട്ടിയത്. പണയം വയ്ക്കുമ്പോള്‍ അത് സ്വര്‍ണം തന്നെയാണോ എന്ന് പരിശോധിക്കുന്ന ജീവനക്കാരനാണ് രാജന്‍. ഇയാളുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ശാഖാ മാനേജര്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. പത്ത് അക്കൗണ്ടുകളിലൂടെയാണ് പണയം വച്ചത്. ചില ചിട്ടിയ്ക്ക് ജാമ്യമായും സ്വര്‍ണമാണെന്ന വ്യാജേന മുക്കുപണ്ടമാണ് വച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലും ഈ വര്‍ഷം ജനുവരിയിലും സ്വര്‍ണം വച്ചിട്ടുണ്ട്. സംഭവത്തില്‍ മറ്റ് ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
Read More » -
Crime
ഭയം മൂലം വരാന്തയിലെ സോഫയില്‍ കിടന്നുറങ്ങി, കാരവന്‍ ഡ്രൈവറും വില്ലന്‍; ദുരനുഭവം തുറന്നുപറഞ്ഞ് നടിമാര്‍
തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ ഉന്നതരില്‍ നിന്നുപോലും ലൈംഗിക ചൂഷണം നേരിട്ടതായി നിരവധി വനിതകളാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ മുന്‍പാകെ മൊഴി നല്‍കിയത്. ചലച്ചിത്രമേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സിനിമാമേഖലയില്‍ നടിമാരും ജൂനിയര്‍ ആര്‍ടിസ്റ്റുമാരും നേരിട്ട ദുരനുഭവങ്ങളാണ് വിവരിക്കുന്നത്. സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മികച്ച താമസസൗകര്യം നല്‍കാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് എത്തിയ ഒരു നടി ഭയം മൂലം കെട്ടിടത്തിന്റെ വരാന്തയിലെ സോഫയില്‍ കിടന്നുറങ്ങിയ ദുരനുഭവവും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. ‘മികച്ച താമസസൗകര്യം നല്‍കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും അപരിചിതര്‍ തിങ്ങിപ്പാര്‍ക്കുന്ന വീട്ടിലാണു താമസം നല്‍കിയത്. പരാതിപ്പെട്ടപ്പോള്‍ ലോഡ്ജിലേക്കു മാറ്റാമെന്നു പറഞ്ഞെങ്കിലും അവിടം തീരെ സുരക്ഷിതമല്ലായിരുന്നു. ഒടുവില്‍ പഴയ വീട്ടില്‍ തന്നെ തുടരേണ്ടിവന്നു. ഭയം മൂലം അകത്തു കിടക്കാതെ ഒരു ദിവസം വരാന്തയിലെ സോഫയിലാണു കിടന്നുറങ്ങിയത്.’- ഹേമ കമ്മിറ്റിക്ക് മുന്‍പാകെ നടി നല്‍കിയ മൊഴിയില്‍ വിവരിക്കുന്നു. ലൊക്കേഷനുകളില്‍ എത്തുന്ന ക്രിമിനലുകളെക്കുറിച്ചാണ് മറ്റൊരു നടി വെളിപ്പെടുത്തിയത്. താമസിക്കാന്‍ കിട്ടിയതു…
Read More » -
Crime
കാറിന് സൈഡ് കൊടുത്തില്ല; കോഴിക്കോട്ട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക്് മര്‍ദനം
കോഴിക്കോട്: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ യുവാവ് മര്‍ദിച്ചതായി പരാതി. തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട്ട് മാങ്കാവിലാണ് സംഭവം. ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവിങ് സീറ്റിനോട് ചേര്‍ന്ന ഭാ?ഗത്തെ വാതില്‍ തുറന്ന് ഡ്രൈവറെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബസ്സിനുള്ളിലെ യാത്രക്കാര്‍ പകര്‍ത്തിയതാണിത്. പരിക്കേറ്റ ഡ്രൈവര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സതേടി. മുഖത്തും നെഞ്ചിലും പരിക്കേറ്റെന്നാണ് ഇദ്ദേഹം പറയുന്നത്. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ കസബ പോലീസില്‍ പരാതി നല്‍കി.
Read More » -
Crime
ബിഎസ്പി നേതാവിന്റെ കൊലപാതകം: ഗുണ്ട ആര്‍ക്കോട്ട് സുരേഷിന്റെ ഭാര്യ അറസ്റ്റില്‍
ചെന്നൈ: ബിഎസ്പി നേതാവ് ആംസ്‌ട്രോങ്ങിനെ കൊന്ന കേസില്‍ കുപ്രസിദ്ധ ഗുണ്ട ആര്‍ക്കോട്ട് സുരേഷിന്റെ ഭാര്യ പോര്‍ക്കൊടി അറസ്റ്റിലായി. ആന്ധ്രപ്രദേശില്‍ ഒളിവിലായിരുന്ന ഇവരെ ചെന്നൈയിലെത്തിച്ച് റിമാന്‍ഡ് ചെയ്തു. ഇതോടെ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. ക്വട്ടേഷന്‍ പണം പോര്‍ക്കൊടിയുടെ അക്കൗണ്ട് വഴിയാണു കൈകാര്യം ചെയ്തതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ബിഎസ്പി സംസ്ഥാന അധ്യക്ഷനായിരുന്ന ആംസ്‌ട്രോങ്ങിനെ കഴിഞ്ഞ മാസം 5നാണ് പെരമ്പൂരിലെ വസതിക്കു സമീപം വെട്ടിക്കൊന്നത്. സുരേഷിന്റെ സഹോദരന്‍ പൊന്നൈ ബാലു ഉള്‍പ്പെടെയുള്ളവര്‍ നേരത്തേ പിടിയിലായിരുന്നു.
Read More » -
India
ട്രാഫിക് പിഴ ചുമത്തിയതില്‍ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു
ലഖ്‌നൗ: ട്രാഫിക് പൊലീസ് പിഴ ചുമത്തിയതില്‍ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ചയാണ് സംഭവം. നോ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് ട്രാഫിക് പൊലീസുകാര്‍ പിഴ ചുമത്തിയതിനെ തുടര്‍ന്ന് പ്രകോപിതനായ ടെമ്പോ ഡ്രൈവര്‍ പൊലീസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് തന്റെ വാഹനത്തിന് തീയിടുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് യുവാവ് പുതിയ ടെമ്പോ വാങ്ങുന്നത്. ഈ ടെമ്പോയാണ് കത്തിച്ചത്. തുടര്‍ന്ന് പൊലീസ് വിവരമറിയച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയെത്തി തീയണക്കുകയായിരുന്നു. വാഹനം കത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രക്ഷാബന്ധന്‍ പ്രമാണിച്ച് സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ വിവിധ സ്ഥലങ്ങളില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. പഹാസു-ഖുര്‍ജ റോഡില്‍ ലോഡിറക്കാത്ത ടെമ്പോ പാര്‍ക്ക് ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. പാര്‍ക്ക് ചെയ്ത ടെമ്പോയെക്കുറിച്ച് വിവരമറിയിച്ചതിനെ തുടര്‍ന്ന് കരൂരി സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് അനധികൃത പാര്‍ക്കിങ്ങിന് പിഴ ചുമത്തുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ വാഹനം മറ്റൊരിടത്തേക്ക് മാറ്റി തീയിട്ടു. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ റോഡരികില്‍ വാഹനം…
Read More » -
Crime
കൊച്ചിയില്‍ വന്നു കാണണം, അല്ലെങ്കില്‍ ഇന്റിമേറ്റ് സീനുകള്‍ ഡിലീറ്റ് ചെയ്യില്ലെന്ന് ഭീഷണി; സിനിമ ഉപേക്ഷിച്ച നടിയുടെ ദുരനുഭവം
തിരുവനന്തപുരം: നഗ്‌ന സീന്‍ ചിത്രീകരിക്കാന്‍ സംവിധായകന്‍ ശ്രമിച്ചതോടെ, ടൈറ്റില്‍ വേഷം ചെയ്ത നടി സിനിമ ഉപേക്ഷിച്ചതായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ഇന്റിമേറ്റ് സീന്‍ ഉണ്ടാകുമെന്നു സിനിമ ചര്‍ച്ച ചെയ്തപ്പോള്‍ സംവിധായകന്‍ പറഞ്ഞിരുന്നു. സീന്‍ എന്താണെന്ന് എത്ര ചോദിച്ചിട്ടും പറഞ്ഞില്ല. പേടിക്കാനൊന്നുമില്ലെന്നും സമ്മതമില്ലാതെ ചെയ്യിക്കില്ലെന്നും മാത്രം പറഞ്ഞു. 3 മാസത്തോളം ഷൂട്ടിങ് നടന്നു. ഒരുദിവസം ലിപ്ലോക് സീനും ശരീരത്തിന്റെ പിന്‍ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള സീനും ചെയ്യേണ്ടിവന്നു എന്ന് റിപ്പോര്‍ട്ടിലെ നടിയുടെ മൊഴിയില്‍ പറയുന്നു. അടുത്ത ദിവസം നഗ്നതയും ബാത്ത് ടബ് സീനുമാണു ഷൂട്ട് ചെയ്യുന്നതെന്നു വിവരം കിട്ടി. 3 മാസം ജോലി ചെയ്ത ശമ്പളം പോലും ചോദിക്കാന്‍ നില്‍ക്കാതെ നടി സെറ്റില്‍നിന്നു വീട്ടിലേക്ക് മടങ്ങിയതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു. സിനിമയില്‍ തുടരാനുള്ള ബുദ്ധിമുട്ട് സംവിധായകനെ അറിയിച്ചപ്പോള്‍ ഭീഷണിയായിരുന്നു മറുപടി. തന്നെ ‘പഴ്സനലായി’ കൊച്ചിയില്‍ വന്നു കണ്ടില്ലെങ്കില്‍ ഷൂട്ട് ചെയ്ത ഇന്റിമേറ്റ് സീനുകള്‍ ‘ഡിലീറ്റ്’ ചെയ്യില്ലെന്നായിരുന്നു ഭീഷണി. രേഖാമൂലമുള്ള വ്യക്തമായ കരാര്‍ ഉണ്ടായിരുന്നെങ്കില്‍ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും…
Read More »