Month: August 2024

  • NEWS

    മമ്മൂട്ടിയുടെ ജന്മദിനത്തിന് ഇക്കുറി ലക്ഷ്യം 30,000 രക്തദാനം. ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനുമായി മമ്മൂട്ടി ഫാൻസ്

       സെപ്റ്റംബർ 7 മമ്മൂട്ടി ആരാധകരെ സംബന്ധിച്ച് ഏറെ പ്രാധാന്യം അർഹിക്കുന്ന ദിവസമാണ് . തങ്ങളുടെ ഇഷ്ട താരത്തിന്റെ ജന്മദിനം വൻ ജീവ കാരുണ്യ പ്രവർത്തനങ്ങളുമായാണ് അവർ കൊണ്ടടുക. കഴിഞ്ഞ വർഷം കാൽ ലക്ഷം രക്തദാനമാണ് ലോക മെമ്പാടുമായി നടത്തിയത്. ഇക്കുറി മുപ്പത്തിനായിരം രക്തദാനമാണ് ലക്ഷ്യമിടുന്നതെന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദും സംസ്ഥാന പ്രസിഡന്റ് അരുണും പറഞ്ഞു. ആഗസ്ത് 20 ന് ആസ്‌ട്രേലിയയിൽ തുടങ്ങിയ രക്ത ദാന ക്യാമ്പയിൻ ഒരു മാസം നീണ്ടു നിൽക്കും. സംഘടന സജീവമായി പ്രവർത്തിക്കുന്ന 17 രാജ്യങ്ങളിലും രക്ത ദാന പരിപാടികൾ നടക്കും. മമ്മൂട്ടി ഫാൻസ്‌ പ്രവർത്തകർ മുൻ കൈ എടുക്കുന്ന ക്യാമ്പയിനിൽ നിരവധി മലയാളികൾ പങ്കാളികൾ ആകാറുണ്ട്. ഇക്കുറിയും കാര്യമായ ബഹുജന പങ്കാളിത്തം ഉണ്ടാകുമെന്നാണ്  സംഘാടകരുടെ പ്രതീക്ഷ.

    Read More »
  • India

    കാസർകോട് വൻകള്ളനോട്ട് സംഘം കുടുങ്ങി, വ്യാജ കറൻസി അച്ചടിച്ച ചെർക്കളയിലെ ശ്രീലിപി  പ്രസ്സിൽ നിന്ന് പിടികൂടിയത് 2.13 ലക്ഷം രൂപയുടെ കള്ളനോട്ട്

        കാസർകോട് ചെർക്കള കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ കള്ളനോട്ട് സംഘം മംഗ്ളൂറിൽ പൊലീസിൻ്റെസ പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 4 പേരെ മംഗ്ളുറു ജയിലിലടച്ചു. കള്ളനോട്ട് അച്ചടിച്ചത് ചെർക്കളയിലെ ശ്രീലിപി പ്രിൻ്റിംഗ് പ്രസിൽ നിന്നാണെന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ മംഗ്ളുറു സിറ്റി ക്രൈംബ്രാഞ്ച് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തി പരിശോധിച്ചു. പ്രസ് ഉടമ  വി പ്രിയേഷ് (38), ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിനോദ് കുമാർ (33), ബേക്കൽ സ്വദേശി അബ്ദുൽ ഖാദർ (58), കർണാടക, പുത്തൂർ സ്വദേശി അയ്യൂബ് ഖാൻ (51) എന്നിവരെ അറസ്റ്റു ചെയ്‌തു. രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ മംഗ്ളുറു ക്ലോക് ടവറിനു സമീപത്തെ ലോഡ്‌ജിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുമായി നാലംഗ സംഘം അറസ്റ്റിലായത്. ലോഡ്ജ് മുറിയിൽ നിന്നും 500 രൂപയുടെ 427 വ്യാജ കറൻസികളും 4 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കള്ളനോട്ട്  അച്ചടിച്ച് വിതരണം ചെയ്ത സംഘത്തിൽ കൂടുതൽ പേരുള്ളതായി പൊലീസിൻ്റെ ചോദ്യം…

    Read More »
  • India

    രാജ്യസഭ ഇലക്ഷൻ: കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്നും രവ്നീത് സിങ് ബിട്ടു കെ.സി വേണുഗോപാല്‍ ഒഴിഞ്ഞ രാജസ്ഥാനിലെ സീറ്റിൽ നിന്നും  മത്സരിക്കും

        കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോര്‍ജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ്  9 സ്ഥാനാര്‍ഥികളുടെ പേരും ബിജെപി പ്രഖ്യാപിച്ചു. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേക്കേറിയ കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു രാജസ്ഥാനില്‍ നിന്നും മത്സരിക്കും. കോണ്‍ഗ്രസ് നേതാവും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാല്‍ ഒഴിഞ്ഞ രാജ്യസഭാ സീറ്റിലാണ് രാജസ്ഥാനിലെ മത്സരം. മധ്യപ്രദേശ്, രാജസ്ഥാന്‍, അസം, ബിഹാര്‍, ഹരിയാന, മഹാരാഷ്ട്ര, ഒഡീഷ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അസമില്‍ 2 സീറ്റുകളില്‍ ഒഴിവുണ്ട്. ലോക് സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നു വിജയിച്ച സുരേഷ് ഗോപിയെ കൂടാതെ ജോര്‍ജ് കുര്യനും കേരളത്തില്‍നിന്നു കേന്ദ്രമന്ത്രിസഭയില്‍ അംഗമായി. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പാണ് ജോര്‍ജ് കുര്യനെ മന്ത്രിസഭാംഗം ആകാന്‍ പ്രധാനമന്ത്രി ക്ഷണിച്ചത്. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനമാണ് അദ്ദേഹം വഹിക്കുന്നത്. ജോര്‍ജ് കുര്യന്‍ 1980കളില്‍ ബിജെപിയില്‍ ചേരുകയും, വിദ്യാര്‍ത്ഥി മോര്‍ച്ചയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.…

    Read More »
  • Kerala

    ”മാക്ടയെ തകര്‍ത്തതിന് പിന്നില്‍ ഒരു നടന്‍; എല്ലാ കൊള്ളരുതായ്മകള്‍ക്ക് പിന്നിലും 15 അംഗ പവര്‍ ഗ്രൂപ്പ്”

    കൊച്ചി: സിനിമാരംഗത്തെ എല്ലാ കൊള്ളരുതായ്മകള്‍ക്ക് പിന്നിലും 15 അംഗ പവര്‍ ഗ്രൂപ്പ് ആണെന്ന് സംവിധായകന്‍ വിനയന്‍. സിനിമയിലെ ഈ പവര്‍ ഗ്രൂപ്പുകളെപ്പറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പേ താന്‍ പറഞ്ഞതാണ്. ഈ പോക്ക് ശരിയല്ലെന്ന് അന്നേ പറഞ്ഞതാണ്. ഇതിന് കടിഞ്ഞാണിടണം. ശക്തമായ തീരുമാനങ്ങള്‍ വരണം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം പുറത്തു വരാതിരുന്നതിനു പിന്നിലും ഈ പവര്‍ ഗ്രൂപ്പാണെന്ന് വിനയന്‍ പറഞ്ഞു. പുറത്തുവന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയ്ക്ക് ഒത്തിരി ഡാമേജ് ഉണ്ടാക്കുന്നതാണ്. പുതിയ തലമുറയെ ഈ രംഗത്തേക്ക് വരാന്‍ ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. ഇതിനെ വളരെ ലഘൂകരിച്ച് സംസാരിക്കുന്നവരുണ്ട്. ‘ഇത്രയല്ലേ ഉള്ളൂ, ഇതിലും വലുത് ഞങ്ങള്‍ കണ്ടിട്ടുണ്ടെന്ന’ രീതിയില്‍ ചില മന്ത്രിമാര്‍, സിനിമാക്കാര്‍ തുടങ്ങിയവര്‍ സംസാരിക്കുന്നത് കണ്ടു. ‘ഇനിയും ഉറക്കം നടിക്കരുത്, അത് ഇന്‍ഡസ്ട്രിയെ കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ടുവിടും’ എന്നാണ് അവരോട് പറയാനുള്ളത്. സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ ഹേമ കമ്മിറ്റി നിര്‍ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ ശക്തമായി…

    Read More »
  • Crime

    മേസ്തിരി പണിക്ക് വീട്ടിലെത്തിയ 24കാരന്‍ പളനിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; പരാതിയുമായി 30കാരി വീട്ടമ്മ

    പത്തനംതിട്ട: അടൂരില്‍ മുപ്പതുകാരിയായ വീട്ടമ്മയെ സൗഹൃദം നടിച്ച് പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത 24കാരന്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശിയായ സജിന്‍ ദാസാണ് പൊലീസിന്റെ പിടിയിലായത്. പത്തനംതിട്ട കവിയൂര്‍ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. മേസ്തിരി പണിക്കായി മൂന്ന് വര്‍ഷം മുന്‍പ് കവിയൂരില്‍ എത്തിതാണ് കന്യാകുമാരി മാങ്കോട് സ്വദേശി സജിന്‍ദാസ്. ഇതിനിടെ 30 കാരി വീട്ടമ്മയുമായി പരിചയത്തിലാവുകയായിരുന്നു. സജിന്‍ ദാസ് യുവതിയെ കൂട്ടി പളനിയിലും വേളാങ്കണ്ണിയിലും പോയി. ഇവിടങ്ങളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഒപ്പം പണം തട്ടിയെടുക്കുകയും ചെയ്തുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അടുത്ത സുഹൃത്തായ പെണ്‍കുട്ടിയുടെ അര്‍ബുദ ചികിത്സയ്ക്ക് സഹായിക്കണമെന്ന തരത്തിലായിരുന്നു യുവാവ് പണം ആവശ്യപ്പെട്ടത്. പലപ്പോഴായി 10 ലക്ഷം രൂപ കൈമാറിയെന്നും തിരികെ നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് പരാതി. പീഡനവും ഭീഷണിയും അസഹ്യമായതോടെ യുവതി ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കവിയൂരിലെ വാടക വീട്ടില്‍ നിന്നാണ് സജിന്‍…

    Read More »
  • Kerala

    തുപ്പലിറക്കി ദാഹം തീര്‍ക്കുന്ന സര്‍ക്കാരല്ലിത്; മലപ്പുറം എസ്പിയെ പൊതുവേദിയില്‍ അധിക്ഷേപിച്ച് പി.വി അന്‍വര്‍ എംഎല്‍എ

    മലപ്പുറം: ജില്ലാ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനിടെ വേദിയില്‍ വെച്ച് മലപ്പുറം എസ്പി എസ് ശശിധരനെ അധിക്ഷേപിച്ച് പിവി അന്‍വര്‍ എംഎല്‍.എ. പരിപാടിക്ക് എസ്പി എത്താന്‍ വൈകിയതില്‍ പ്രകോപിതനായാണ് പി.വി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്. എംഎല്‍എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്പി: എസ് ശശിധരന്‍ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിട്ടു. ഐപിഎസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്. വാഹന പരിശോധന, മണ്ണ് എടുക്കലിന് ഉള്‍പ്പെടെ അനുമതി നല്‍കാത്തത്, തന്റെ പാര്‍ക്കിലെ റോപ് വേ ഉണ്ടാക്കി ഉപകരണങ്ങള്‍ ഉള്‍പ്പെടെ കാണാതായ പോയിട്ടും അന്വേഷണം ഉണ്ടായിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് ഐപിഎസ് ഉദ്യോഗസ്ഥരെ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്. ഈ പരിപാടിയില്‍ പോലും എസ്പി എത്താന്‍ വൈകിയെന്ന് എംഎല്‍എ പറഞ്ഞു. ചില പൊലീസുകാര്‍ സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. അതില്‍ റിസര്‍ച്ച് നടത്തുകയാണ് അവര്‍. സര്‍ക്കാരിനെ മോശമാക്കാന്‍ ചില പൊലീസ്…

    Read More »
  • Kerala

    അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് പ്രമുഖ നടനെ അറസ്റ്റ് ചെയ്യുമെന്ന് സിനിമാക്കാര്‍ക്ക് ഭയം; ഹേമാ കമ്മറ്റിയില്‍ നടപടികളെടുക്കുമെന്ന ആശങ്ക ശക്തം

    തിരുവനന്തപുരം: ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ ‘ഇരകളില്‍’ ഒരാളെങ്കിലും പോലീസിന് മൊഴി നല്‍കിയാല്‍ ഇനി പോലീസ് കേസെടുക്കും. ഇതിനിടെ ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു കൊണ്ടു വരാന്‍ നിയമ പോരാട്ടത്തിന് ചിലര്‍ തയ്യാറെടുക്കുന്നുണ്ട്. ഈ മൊഴി പുറത്തു വന്നാല്‍ കാര്യങ്ങള്‍ മാറ്റി മറിക്കും. മൊഴികളും രേഖകളും സര്‍ക്കാരിന് ഹേമാ കമ്മറ്റി കൈമാറിയിട്ടില്ലെന്ന് മുന്‍ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഇവയെല്ലാം ഹേമാ കമ്മറ്റിക്ക് മുമ്പിലുണ്ടെന്നും തുടര്‍ നടപടിക്ക് ആ മൊഴികള്‍ പുറത്തു വരണമെന്നും ബാലന്‍ വിശദീകരിച്ചു. ഇതോടെ ഹൈക്കോടതിയില്‍ ചിലര്‍ പോകാനുള്ള സാധ്യത കൂടുതലാണ്. അടുത്ത തിരഞ്ഞെടുപ്പ് കാലത്ത് ഒരു നടനെ പോലീസ് അറസ്റ്റു ചെയ്യുമെന്ന ആശങ്ക സിനിമാ ലോകത്തിനുമുണ്ട്. ഇത് മനസ്സിലാക്കിയുള്ള കരുതല്‍ അവരും എടുക്കും. എല്ലാവരേയും നിയമത്തിന് മുന്നില്‍ സമന്മാരായി കാണുന്ന സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്ന സന്ദേശം നല്‍കാന്‍ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ സര്‍ക്കാര്‍ ആയുധമാക്കുമെന്ന ഭയം പല സിനിമാക്കാര്‍ക്കുമുണ്ട്. സര്‍ക്കാരിന്റെ പ്രതിച്ഛായ കൂട്ടാന്‍ സിനിമയിലെ പ്രശ്നങ്ങള്‍ ഉപയോഗിച്ച മുന്‍…

    Read More »
  • Crime

    പരാതി പിന്‍വലിച്ചതിന് പിന്നാലെ കടയിലെ ശുചിമുറിയില്‍ വച്ച് വീണ്ടും പീഡനം, മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

    മലപ്പുറം: മുന്‍ പരിചയത്തിന്റെ പേരില്‍ യുവതിയെ ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പന്തല്ലൂര്‍ കിഴക്കുപറമ്പ് പാറക്കോടന്‍ വീട്ടില്‍ ഡാനിഷ് മുഹമ്മദിനെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തത്. ഡാനിഷ് മുഹമ്മദ് മുന്‍പരിചയത്തിന്റെ പേരില്‍ ഏപ്രിലില്‍ പെരിന്തല്‍മണ്ണ മൂസക്കുട്ടി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി യുവതിയെ ഉപദ്രവിച്ചിരുന്നു. അന്ന് പൊലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും ഡാനിഷിന്റെ മാതാവ് ഇടപെട്ട് മകനെ കേസില്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് യുവതി പരാതി നല്‍കാതെ പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെയും യുവാവ് അതിക്രമം തുടര്‍ന്നു. ജൂണ്‍ രണ്ടിന് ഡാനിഷ് ജോലി ചെയ്യുന്ന ഷോറൂമിലേക്ക് യുവതിയെ വിളിച്ചുവരുത്തി ശൗചാലയത്തില്‍വെച്ച് ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് യുവതി പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിങ്കളാഴ്ച ഡാനിഷ് മുഹമ്മദ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പ്രതി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ ഒരുവര്‍ഷം മുമ്പ് യുവതിയും ജോലി ചെയ്തിരുന്നു. അതേസമയം, ബലാത്സംഗ കേസ് എടുത്തതിനെ തുടര്‍ന്ന്…

    Read More »
  • NEWS

    തട്ടിപ്പ് കേസില്‍ കുറ്റവിമുക്തനായതിന്റെ ആഘോഷം കടലില്‍; കൊടുങ്കാറ്റില്‍ ആഡംബര നൗക തര്‍ന്ന് ശതകോടീശ്വരനും മകളും മരിച്ചു

    ലണ്ടന്‍: യുകെയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ നടുക്കടലില്‍ നങ്കൂരമിട്ടു കിടന്ന ആഡംബര നൗക തര്‍ന്ന് ബ്രിട്ടീഷ് ശതകോടീശ്വരനും മകളും മരണമടഞ്ഞു. ബ്രിട്ടീഷ് ബില്‍ ഗേറ്റ്സ് എന്നറിയപ്പെടുന്ന ടെക് കമ്പനി ഉടമ മൈക്ക് ലിഞ്ചും 18 കാരിയായ മകളും കപ്പല്‍ തകര്‍ന്ന് മരിച്ച ആറുപേരില്‍ ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോര്‍ട്ടിസെലോ തീരത്തു നിന്നും മാറി പാലെര്‍മോക്ക് സമീപത്തായിട്ടായി നങ്കൂരമിട്ട് കിടക്കുകയായിരുന്നു നൗക. അതിരാവിലെ 5 മണിയോടെയായിരുന്നു, നീരാവിയും വായുവും കലര്‍ന്ന, വാട്ടര്‍സ്പൗട്ട് എന്ന ഇനത്തിലെ പെട്ട കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. കാറ്റിന്റെ ശക്തിയില്‍ പാടെ തകര്‍ന്ന നൗക സമുദ്രാന്തര്‍ഭാഗത്തേക്ക് അതിവേഗം താഴ്ന്നു പോവുകയായിരുന്നു. രാവിലെ 4.30 വരെ നൗക അലങ്കാര വിളക്കുകളുടെ മാസ്മരിക ഭംഗിയില്‍ മുങ്ങിയിരിക്കുകയായിരുന്നു എന്നാണ് ഒരു ദൃക്‌സാക്ഷി ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സിയായ എ എന്‍ എസ് എ യോട് പറഞ്ഞത്. അതില്‍ ഒരു വിരുന്നു നടക്കുകയായിരുന്നത്രെ. സമുദ്ര മധ്യത്തില്‍ ഉത്സാഹത്തോടെ ആഘോഷത്തിനെത്തിയവര്‍ക്ക് ഉണ്ടായത് ദാരുണാന്ത്യവും. 180 അടി നീളമുള്ള ബേയേസിയന്‍ എന്ന…

    Read More »
  • Crime

    വിദ്യാര്‍ഥിനിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു; നൃത്തസംവിധായകന്‍ അറസ്റ്റില്‍

    ബംഗളൂരു: താമസസ്ഥലത്തെത്തിക്കാമെന്നു പറഞ്ഞ് വിദ്യാര്‍ഥിനിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ബംഗളൂരുവില്‍ നൃത്തസംവിധായകനായ ആഡുഗോഡി എസ്.ആര്‍. നഗര്‍ സ്വദേശി മുകേശ്വരന്‍ എന്ന മുകേഷ് (24) ആണ് അറസ്റ്റിലായത്. യുവതി നല്‍കിയ സൂചനകളുടെയും സംഭവസ്ഥലത്തുനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയ പോലീസ് താമസസ്ഥലത്തുനിന്നാണ് ഇയാളെ അറസ്റ്റുചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ സാറാ ഫാത്തിമ പറഞ്ഞു. ബിരുദവിദ്യാര്‍ഥിനിയായ 21-കാരിയാണ് ഞായറാഴ്ച പുലര്‍ച്ചെ പീഡനത്തിനിരയായത്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സുഹൃത്തുക്കളോടൊപ്പം നഗരത്തിലെ കോറമംഗലയില്‍ ഒരുപാര്‍ട്ടിയില്‍ പങ്കെടുത്ത് തിരികെവരുകെയായിരുന്നു യുവതി. സുഹൃത്തിന്റെ കാറിലായിരുന്നു പുറപ്പെട്ടത്. യാത്രയ്ക്കിടെ കാര്‍ ഒരു ഓട്ടോറിക്ഷയില്‍ തട്ടി. ഇതോടെ ചുറ്റുംകൂടിയ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരോട് സുഹൃത്ത് സംസാരിക്കുന്നതിനിടെ യുവതി കാറില്‍നിന്നിറങ്ങി മുന്നോട്ടുനടന്നു. ഈ സമയത്ത് അതുവഴിവന്ന മുകേഷ് വിദ്യാര്‍ഥിനിയെ വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് ബൈക്കില്‍ കയറ്റി. തുടര്‍ന്ന് ഹൊസൂര്‍ മെയിന്റോഡിനു സമീപമുള്ള ഗോഡൗണിനുമുമ്പിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

    Read More »
Back to top button
error: