Social MediaTRENDING

”ഡ്രസിംഗ് റൂമില്‍ വെച്ച് അയാള്‍ കടന്ന് പിടിച്ചു; മനസ് വെച്ചാല്‍ മഞ്ജു വാര്യരുടെ മകളാക്കാമെന്ന് പറഞ്ഞു”

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരുന്നത്. സ്ത്രീകളോട് അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുന്ന സാഹചര്യമുണ്ടെന്നും വഴങ്ങിയില്ലെങ്കില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നെന്നും റിപ്പോര്‍ട്ടില്‍ തുറന്ന് പറയുന്നുണ്ട്. നടിമാര്‍ താമസിക്കുന്ന മുറിയുടെ കതകില്‍ തട്ടുക, റീ ടേക്കുകള്‍ ചെയ്യിക്കുക തുടങ്ങിയ ശല്യങ്ങളുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാ രംഗത്ത് കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് നേരത്തെ നിരവധി നടിമാര്‍ തുറന്ന് പറഞ്ഞതാണ്.

സിനിമാ ലോകത്തെ ഇരുണ്ട വശം മറ നീക്കി പുറത്ത് വന്നിരിക്കെ നടി മാളവിക ശ്രീനാഥ് നടത്തിയ തുറന്ന് പറച്ചില്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. തനിക്ക് നേരെ കാസ്റ്റിംഗ് കൗച്ച് സമീപനം ഉണ്ടായിട്ടുണ്ടെന്ന് മാളവിക ശ്രീനാഥ് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് ഉണ്ട്. ഞാനതിന് ഇരയാണെന്ന് വേണമെങ്കില്‍ പറയാം. ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ ഒരു സ്പേസുള്ളത് കൊണ്ട് ധൈര്യമായി പറയാം.

Signature-ad

മൂന്ന് കൊല്ലം മുമ്പ് എന്നെ വിളിച്ച് മഞ്ജു വാര്യരുടെ മൂവിക്ക് വേണ്ടിയാണ് മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാനുള്ള ചാന്‍സാണെന്ന് പറഞ്ഞു. ആരായാലും വീണ് പോകും. ഞാന്‍ ഓഡിഷന് വരാമെന്ന് പറഞ്ഞു. ഇവര്‍ ഇന്നോവ കാറൊക്കെ വിട്ടു. ഞാനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. തൃശൂര്‍ ഭാഗത്തായിരുന്നു ഓഡിഷന്‍. ഒരു ചില്ലിട്ട റൂമായിരുന്നു. ഞാനതിനുള്ളില്‍ ഓഡിഷന്‍ ചെയ്യുന്നു.

അര മണിക്കൂറോളം ഇയാളെന്ന ഓഡിഷന്‍ ചെയ്യിക്കുന്നുണ്ട്. പുറത്ത് അമ്മയും അനിയത്തിയും ഇരിക്കുന്നത് എനിക്ക് കാണാം. കുറേ ഷൂട്ട് ചെയ്തപ്പോള്‍ മാളവിക, മുടി കുറച്ച് പാറിയിട്ടുണ്ട്. ഡ്രസിംഗ് റൂമില്‍ പോയി ശരിയാക്കി വരൂയെന്ന് അയാള്‍ പറഞ്ഞു. ഡ്രസിംഗ് റൂമില്‍ പോയി ഞാന്‍ ഹെയര്‍ ശരിയാക്കവെ ഇയാള്‍ പെട്ടെന്ന് എന്നെ വന്ന് പിറകിലൂടെ പിടിച്ചു. നല്ല പൊക്കവും തടിയുമുള്ള ആളാണ്. ചില സമയത്ത് നമ്മള്‍ക്ക് പ്രതികരിക്കാന്‍ പറ്റില്ല. വിറങ്ങലിച്ച് പോകും. ഒരു കൈ കൊണ്ട് അയാളെ തട്ടി മാറ്റാന്‍ നോക്കുന്നുണ്ട്. പറ്റുന്നില്ല.

ഇപ്പോള്‍ ഒന്ന് മനസ് വെച്ച് കഴിഞ്ഞാല്‍ മാളവികയെ ഇനി ആളുകള്‍ കാണുക മഞ്ജു വാര്യരുടെ മകളായിട്ടായിരിക്കും. അമ്മയും അനിയത്തിയും പുറത്ത് നിന്നോട്ടെ പത്ത് മിനുട്ട് മാളവിക ഒന്നിവിടെ നിന്നാല്‍ മതിയെന്ന് അയാള്‍ പറഞ്ഞു. ഞാന്‍ കരയാനും വിറയ്ക്കാനും തുടങ്ങി. ആളുടെ കൈയില്‍ ക്യാമറയുണ്ടായിരുന്നു. അത് തട്ടി താഴെയിടാന്‍ നോക്കി. അയാള്‍ ക്യാമറ പിടിക്കാന്‍ നോക്കിയ ഗ്യാപ്പില്‍ ഞാന്‍ ഒന്നും നോക്കാതെ ഗ്ലാസ് വിന്‍ഡോ തുറന്ന് പുറത്തോട്ട് ഓടി. അമ്മയ്ക്കും അനിയത്തിക്കും എന്താണെന്ന് മനസിലായില്ല.

താന്‍ പുറത്തേക്ക് ഓടി ഒരു ബസില്‍ കയറി. അമ്മയും അനിയത്തിയും ഈ ബസില്‍ കയറി. താന്‍ അന്ന് പൊട്ടിക്കരയുകയായിരുന്നെന്നും മാളവിക ശ്രീനാഥ് ഓര്‍ത്തു. ഇത് പോലെ രണ്ടും മൂന്നും അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടുണ്ടെന്നും മാളവിക വ്യക്തമാക്കി. മഞ്ജു വാര്യരുടെ സിനിമയിലെ ആളുകളല്ല തന്നെ വിളിച്ചതെന്നുറപ്പാണെന്നും മാളവിക പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: