Month: August 2024

  • Crime

    കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ലക്ഷങ്ങള്‍ കവര്‍ന്നു; പോലീസിനെ വട്ടംചുറ്റിച്ച് വീട്ടമ്മയുടെ കവര്‍ച്ചക്കഥ

    ഇടുക്കി: വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് പത്തുലക്ഷത്തിലധികം കവര്‍ന്നെന്ന പരാതിയില്‍ വട്ടംചുറ്റി പോലീസ്. അന്വേഷണത്തിനൊടുവില്‍ തെളിഞ്ഞത് വീട്ടമ്മയുടെ നാടകം. നെടുങ്കണ്ടം കോമ്പയാറിലാണ് സംഭവം. മുഖംമറച്ചെത്തിയ രണ്ടുപേര്‍ മുഖത്ത് മുളകുപൊടിയെറിഞ്ഞും കത്തികാട്ടി ഭീഷണിപ്പെടുത്തിയും പണം അപഹരിച്ചെന്നായിരുന്നു ആരോപണം. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് ആരോപണം വ്യാജമാണെന്ന് തെളിഞ്ഞത്. തിങ്കളാഴ്ച പകല്‍ മൂന്നുമണിയോടെയായിരുന്നു സംഭവം. വീട്ടമ്മയുടെ നിലവിളികേട്ടെത്തിയ അയല്‍വാസിയായ യുവതി അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. സംഭവസമയത്ത് താന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും കതകില്‍ മുട്ടുന്നതുകേട്ട് വീടിന്റെ പിന്‍വശത്തെത്തിയപ്പോള്‍ സംഘം മുഖത്ത് മുളകുപൊടി എറിഞ്ഞു. വീടിനുള്ളില്‍ കടന്ന് തന്നെ തള്ളിതാഴെയിട്ടു. അലമാരിയുടെ താക്കോല്‍ എടുപ്പിച്ചെന്നുമാണ് വീട്ടമ്മ പറഞ്ഞത്. ബാങ്കില്‍നിന്ന് കൊണ്ടുവന്ന് അലമാരിയില്‍ വെച്ച പത്തുലക്ഷത്തിലധികം രൂപയുമായി മോഷ്ടാക്കള്‍ പോയെന്നും വീട്ടമ്മ പറഞ്ഞു. എന്നാല്‍, വിശദമായ മൊഴിയെടുപ്പില്‍ ആരോപണം വ്യാജമാണെന്ന് പോലീസിന് ബോധ്യമായി. കുടുംബം വര്‍ഷങ്ങളായി ചിട്ടി നടത്തിവരുകയായിരുന്നു. ഓണത്തിനോടനുബന്ധിച്ച് പൂര്‍ത്തിയാക്കിയ ചിട്ടി അടുത്ത ദിവസങ്ങളില്‍ വിതരണം ചെയ്യാനിരിക്കുകയായിരുന്നു. ഇതിനിടയില്‍ നടന്ന വ്യാജ മോഷണക്കഥ ചിട്ടിയില്‍ ചേര്‍ന്നവരെയും ആശങ്കയിലാക്കി.…

    Read More »
  • India

    യാത്രക്കാര്‍ക്കും വനിതാ കോണ്‍സ്റ്റബിളിനും മര്‍ദനം; യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

    മുംബൈ: രണ്ടു യാത്രക്കാരെയും വനിതാ കോണ്‍സ്റ്റബിളിനെയും മര്‍ദിച്ച യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. പുണെഡല്‍ഹി വിമാനം പുറപ്പെടുന്നതിനു മുന്‍പാണു സഹോദരനെയും സഹോദരിയെയും പുണെ സ്വദേശിനിയായ യാത്രക്കാരി കയ്യേറ്റം ചെയ്തത്. അക്രമം തടയാനുള്ള ശ്രമത്തിനിടെയാണു വനിതാ കോണ്‍സ്റ്റബിളിനു മര്‍ദനമേറ്റത്. കൂടുതല്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി സ്ത്രീയെയും ഭര്‍ത്താവിനെയും വിമാനത്തില്‍ നിന്നു പുറത്തിറക്കി. കേസെടുത്ത പൊലീസ്, ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന വ്യവസ്ഥയോടെ ഇരുവരെയും വിട്ടയച്ചു. ബന്ധുവിന്റെ മരണത്തെ തുടര്‍ന്നുള്ള അസ്വസ്ഥതയായിരിക്കാം അസ്വഭാവിക പെരുമാറ്റത്തിനു കാരണമെന്നാണു സംശയിക്കുന്നത്.  

    Read More »
  • Kerala

    പ്രമുഖ നടന്മാര്‍ കുടുങ്ങും? സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാം, ഹേമ കമ്മിറ്റി ശുപാര്‍ശ

    തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിയമനടപടിക്ക് ശുപാര്‍ശ ചെയ്യുന്നതായി വിവരം. സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാമെന്നാണ് പറയുന്നത്. സ്വകാര്യത പരിഗണിച്ച് പുറത്തുവിടാത്ത ഭാഗത്താണ് ശുപാര്‍ശയുള്ളത്. ഒരുപാട് നടിമാര്‍ അവരുടെ വ്യക്തിപരമായ അനുഭവങ്ങള്‍ മൊഴിയായി നല്‍കിയിട്ടുണ്ട്. ഒരു സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്ന് സഹപ്രവര്‍ത്തകരോട് പറഞ്ഞപ്പോള്‍ സഹകരിച്ച് മുന്നോട്ടുപോകാനായിരുന്നു അവര്‍ നല്‍കിയ മറുപടിയെന്ന് ഒരു നടി കമ്മീഷന്‍ അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. തന്നെ ഉപദ്രവിച്ച നടന്റെ കൂടെ പിറ്റേന്ന് ഭാര്യയായി അഭിനയിക്കേണ്ടി വന്ന അനുഭവം മറ്റൊരു നടിയും പങ്കുവച്ചിട്ടുണ്ട്. ഇതൊക്കെ സാക്ഷി മൊഴികളായി മുന്നിലുണ്ട്. ഇതൊക്കെ പരിഗണിച്ച് ഐ പി സി 354 പ്രകാരം കേസെടുക്കാമെന്നാണ് പറയുന്നത്. കൂടാതെ വിദേശ ഷോകളുടെ പേരിലും നടിമാര്‍ക്കെതിരെ ലൈംഗിക ചൂഷണമുണ്ടായെന്നും നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രധാന നടന്മാരുടെ അടക്കം പേരുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. കേസെടുക്കുകയാണെങ്കില്‍ അവര്‍ക്ക് കുരുക്കായേക്കും. അതിക്രമത്തെപ്പറ്റി ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ലെന്നും പരാതിയില്ലാതെ എങ്ങനെ കേസെടുക്കുമെന്നും സജി ചെറിയാന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.…

    Read More »
  • Movie

    ‘മണിച്ചിത്രത്താഴ്:’ ഗംഗയുടെ ആസക്തിയും നകുലന്റെ ഷണ്ഠത്വവും

    കലവൂർ രവികുമാർ (ഡോക്ടർ സണ്ണിയായി മോഹൻലാലും ന​​കുലനായി സുരേഷ് ​ഗോപിയും നാ​ഗവല്ലിയായി ശോഭനയും നിറഞ്ഞാടിയ ‘മണിച്ചിത്രത്താഴ്’ 1993ലാണ് പുറത്തിറങ്ങിയത്. മധു മുട്ടം തിരക്കഥ രചിച്ച ഈ ഫാസിൽ ചിത്രം ഇപ്പോൾ റീ റിലീസ് ചെയ്തപ്പോഴും വൻ സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിന്റെ എക്കാലത്തെയും ​ഈ ഹിറ്റ് ക്ലാസിക് സിനിമയുടെ തിരക്കഥയിൽ ഒളിച്ചു വച്ച ചില നിഗൂഡതകളാണ് തിരക്കഥാകൃത്തും സംവിധായകനുമായ കലവൂർ രവികുമാർ അനാവരണം ചെയ്യുന്നത്) പണ്ട് ‘മണിച്ചിത്രത്താഴ്’ കണ്ട ഉടൻ യഥാർത്ഥത്തിൽ അസുഖം ഗംഗയ്ക്കല്ല നകുലനാണെന്നും, നകുലൻ ഷണ്ഠനാണെന്ന്‌ വാദിച്ചതും, അതു ഉറപ്പാക്കാൻ തിരക്കഥാകൃത്തു മധു മുട്ടത്തെ കാണാൻ പോയതും, ആ അഭിമുഖം വെള്ളിനക്ഷത്രത്തിൽ അടിച്ചു വന്നതും ഓർത്തു. ഇപ്പോൾ അതിനൊരു പ്രസക്തി ഉണ്ടല്ലോ. ഞാൻ അന്നു തിരുവനന്തപുരത്തു കേരളകൗമുദിയിൽ ജേർണലിസ്റ്റ് ട്രെയിനിയാണ്. ‘മണിച്ചിത്രത്താഴ്’ കണ്ടു വന്ന ഉടൻ വെള്ളിനക്ഷത്രം പത്രാധിപർ പ്രസാദ് ലക്‌ഷ്മണോട് പറയുന്നു: ‘നകുലൻ യഥാർത്ഥത്തിൽ ഷണ്ഠനാണ്. അതിനാൽ ഗംഗയ്ക്ക് അടുത്ത വീട്ടിലെ മഹാദേവനോട് തോന്നുന്ന കാമമാണ് ചിത്രത്തിന്റെ കഥ.’…

    Read More »
  • Kerala

    അസുഖം ഭേദമായി, മോഹന്‍ലാല്‍ ആശുപത്രി വിട്ടു

        കടുത്ത പനിയും ശ്വാസതടസവും ശാരീരിക വേദനയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ മോഹന്‍ലാലിനെ ഡിസ്ചാര്‍ജ് ചെയ്തു. ആഗസ്റ്റ് 16നാണ് മോഹന്‍ലാലിനെ കൊച്ചി അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മോഹൻലാൽ ആശുപത്രിയിൽ ചികിത്സ തേടി എന്ന വാർത്ത ആരാധകരിൽ ആശങ്ക പടർത്തിയിരുന്നു. ഇതിനിടെ ലാലിൻ്റെ രോഗത്തെക്കുറിച്ച് പല കഥകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കടുത്ത പനിയും ശ്വാസതടസവും  പേശികളിൽ വേദനയും അനുഭവപ്പെടുന്ന  മ്യാൽജിയ എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെട്ടുന്ന പനിയാണ് മോഹൻലാലിനെ ബാധിച്ചത്. ശ്വസന വ്യവസ്ഥയുടെ ഭാഗമായ മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയിലെ അണുബാധയുടെയോ കായികാധ്വാനവുമായി ബന്ധപ്പെട്ട പേശി വേദനയുടെയോ അനന്തരഫലമാവാം മ്യാൽജിയ.. അണുബാധ മൂലമാണെങ്കിൽ മ്യാൽജിയ പനിയോ വിറയലോ ഉണ്ടാക്കും. സന്ധി വേദന, അല്ലെങ്കിൽ കടുത്ത ക്ഷീണം പോലുള്ള ലക്ഷണങ്ങൾക്കും ഇത് കാരണമാകും. വ്യായാമം പോലെയുള്ള കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളിലും മ്യാൽജിയ കണ്ടുവരുന്നു. എന്തായാലും മോഹന്‍ലാലിന് അസുഖം കുറവുണ്ടെന്നും വിശ്രമത്തിന് ശേഷം ജോലികളിലേക്ക് തിരികെ പ്രവേശിച്ചെന്നും…

    Read More »
  • Kerala

    ഉത്തരം മുട്ടി ‘അമ്മ’: ചൂഷകർ പ്രമുഖ നടന്മാർ, മലയാള സിനിമ  അടിമുടി സ്ത്രീവിരുദ്ധം; അപ്രതീക്ഷിത ബോംബായി ഹേമ കമ്മിറ്റി റിപ്പോർട്ട്

        ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ‘അമ്മ’ പ്രതിരോധത്തിലായി. മുടി ചൂടാമന്നന്മാരായ പലരും സംശയത്തിൻ്റെ നിഴലിലും. ചൂഷകരിൽ പ്രമുഖ നടന്മാരും ഉണ്ടെന്ന പരാമർശം വരും ദിനങ്ങളിൽ വലിയ വിസ്ഫോടനത്തിന് ഇടയാക്കും. റിപ്പോർട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് പറഞ്ഞ് ഇന്ന് അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ധിഖ്  മാധ്യമങ്ങളുടെ മുന്നിൽ നിന്നു തലയൂരി. മലയാള സിനിമയെ അടിമുടി ഉലയ്ക്കുന്ന ബോംബായി മാറി ഹേമ കമ്മിറ്റി റിപ്പോർട്ട്. സിനിമ മേഖലയിൽ ചൂഷണം നടത്തിയവരിൽ പ്രമുഖ നടന്മാരും ഉന്നതരും ഉൾപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രധാന നടൻ മാഫിയ പോലെ സിനിമ മേഖലയിൽ നിലനിക്കുന്നുണ്ട്. സംവിധായകരും, നിർമ്മാതാക്കളും, മറ്റ് സാങ്കേതിക പ്രവർത്തകരും നടിമാരെ ചൂഷണത്തിനിരയാക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമ മേഖലയിൽ അടിമുടി സ്ത്രീവിരുദ്ധതയാണെന്നും റിപ്പോർട്ട് അടിവര ഇടുന്നു. 43 പേരാണ് കമ്മിറ്റിക്ക് മൊഴി നല്‍കിയത്. ക്രിമിനലുകള്‍ സിനിമാലോകം നിയന്ത്രിക്കുന്നു.  അവസരം ലഭിക്കാന്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുന്നുവെന്ന മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. വഴിവിട്ട കാര്യങ്ങൾക്ക്…

    Read More »
  • Kerala

    തൊഴിലിന് പകരം ശരീരം, നടിമാരുടെ വാതിലില്‍ മുട്ടുന്നു, സഹകരിക്കുന്നവര്‍ക്ക് കോഡ്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടി കേരളം

    തിരുവനന്തപുരം: മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നതായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. തൊഴിലിന് പകരം ശരീരം ആവശ്യപ്പെടുന്നത് പതിവാണെന്നും ഷൂട്ടിങ് സമയത്ത് വാതിലില്‍ മുട്ടുന്നത് സ്ഥിരമാണെന്നും പലപ്പോഴും വാതില്‍ പൊളിഞ്ഞുവീഴുമെന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ടെന്നും കമ്മീഷന് നല്‍കിയ മൊഴിയില്‍ പറയുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കും. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ ആവശ്യപ്പെടുന്നതായി ഒന്നിലേറെ താരങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. വിട്ടുവീഴ്ച ചെയ്യാത്തവര്‍ക്ക് അവസരങ്ങള്‍ നഷ്ടമാകുന്നുവെന്നും സഹകരിക്കുന്നവര്‍ക്ക് പ്രത്യേക കോഡുകള്‍ നല്‍കുന്നുവെന്നും താരങ്ങള്‍ മൊഴി നല്‍കി. ഇതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്. സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനല്‍ സംഘമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വള്‍ഗറായിട്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയില്‍ അടക്കം പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രൂപം നല്‍കിയിട്ടിള്ള ഇന്റേണല്‍ കമ്മറ്റിക്ക് അപര്യാപ്തതകളുള്ളതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചപ്പോഴൊന്നും ഒരുതരത്തിലുള്ള ഇടപെടലും ഉണ്ടായില്ലെന്ന് ഒരു നടി നല്‍കിയ മൊഴി. സര്‍ക്കാരിനെ അറിയിച്ചിട്ട് ഒരു കാര്യവുമില്ല. കോടതിയില്‍ പോകാനാണ് അവര്‍ പറയുന്നത്. പലപ്പോഴും തെളിവുകള്‍…

    Read More »
  • Kerala

    ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് രണ്ടരയ്ക്ക് പുറത്തുവിടും; രഞ്ജിനിയുടെ ഹര്‍ജി തള്ളി

    തിരുവനന്തപുരം: നടി രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിനു പിന്നാലെ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് പുറത്തുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. 233 പേജുകളാണ് പുറത്തുവിടുന്നത്. മലയാള സിനിമയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേര്‍ഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നാണ് സര്‍ക്കാരിനു കൈമാറിയത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പോര്‍ട്ടു പുറത്തുവിടുന്നത്. രഞ്ജിനിക്ക് റിട്ട് ഹര്‍ജിയുമായി സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു തന്നെ സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കാനും ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, എസ്.മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

    Read More »
  • LIFE

    രാവിലെ ഉണര്‍ന്ന ഉടന്‍ കണ്ണാടി നോക്കാറുണ്ടോ? എന്നാല്‍ ഈ തെറ്റ് ഇനി ആവര്‍ത്തിക്കരുത്

    ഒരു ദിവസം എങ്ങനെയാണെന്ന് തീരുമാനിക്കുന്നത് ആ ദിവസത്തിന്റെ തുടക്കമായിരിക്കും. അതില്‍ തന്നെ ഹിന്ദു വിശ്വാസപ്രകാരം കണിക്ക് വളരെ വലിയ പങ്ക് അതില്‍ ഉണ്ട്. രാവിലെ എഴുന്നേറ്റാല്‍ ആദ്യം കൈപ്പത്തിയില്‍ നോക്കുന്ന പലരുമുണ്ട്. ഇത് ഐശ്വര്യം തരുമെന്നാണ് വിശ്വാസം. ഐശ്വര്യവും സന്തോഷവും നിറഞ്ഞ ദിവസത്തിനായി നല്ല കണി പ്രധാനമാണ്. എന്നാല്‍ രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ തന്നെ കാണാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ? നിഴല്‍ ഹിന്ദുമത വിശ്വാസപ്രകാരം രാവിലെ എഴുന്നേറ്റ ഉടന്‍ നിഴലുകള്‍ കാണരുത്. സ്വന്തം നിഴല്‍ പോലും കാണുന്നത് ദോഷമാണ്. ഇത് നെഗറ്റീവ് ഊര്‍ജ്ജമാണ് നല്‍കുന്നത്. രാവിലെ എണീറ്റ ഉടന്‍ നിഴല്‍ കണ്ടാല്‍ അന്നത്തെ ദിവസം പ്രശ്‌നങ്ങള്‍ നിറഞ്ഞതും അശുഭകരവുമായിരിക്കും. കണ്ണാടി പലരും രാവിലെ എഴുന്നേറ്റാല്‍ കണ്ണാടിയിലാണ് ആദ്യം നോക്കുന്നത്. എന്നാല്‍ ഇത് നെഗറ്റീവ് ഫലങ്ങളാണ് നല്‍കുക. ഒരു കാരണവശാലും രാവിലെ ഉണര്‍ന്ന ഉടന്‍ കണ്ണാടിയില്‍ നോക്കരുത്. അഴുക്ക് പിടിച്ച പാത്രങ്ങള്‍ അഴുക്ക് പിടിച്ച പാത്രങ്ങള്‍ രാവിലെ…

    Read More »
  • Crime

    വ്യാജ NCC ക്യാമ്പ് സംഘടിപ്പിച്ച് ലൈംഗികാതിക്രമം; അധ്യാപകരടക്കം അറസ്റ്റില്‍

    ചെന്നൈ: അനധികൃതമായി സംഘടിപ്പിച്ച എന്‍സിസി ക്യാമ്പിനിടെ 13 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രം നടത്തുകയും ഒരു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ അധ്യാപകരടക്കം അറസ്റ്റില്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ബര്‍ഗുറിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. വിഷയം സംഭവം മറച്ചുവെക്കാന്‍ ശ്രമംനടത്തിയെന്ന കണ്ടെത്തലിനേത്തുടര്‍ന്നാണ് സ്‌കൂളിലെ അധ്യാപകരും പ്രിന്‍സിപ്പലും അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ എന്‍സിസി യൂണിറ്റ് ഇല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്‍സിസി യൂണിറ്റിന് യോഗ്യത ലഭിക്കാന്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കണമെന്ന് മാനേജ്മെന്റിനോട് പറഞ്ഞാണ് സംഘാടകര്‍ ക്യാമ്പ് നടത്തിയത്. ക്യാമ്പ് സംഘടിപ്പിക്കാനെത്തിയ സംഘടാകരുടെ പശ്ചാത്തലം സ്‌കൂള്‍ അധികൃതര്‍ പരിശോധിച്ചിരുന്നില്ല. ഈ മാസം അഞ്ച് മുതല്‍ മൂന്ന് ദിവസത്തെ ക്യാമ്പാണ് സംഘടിപ്പിച്ചിരുന്നത്. 17 പെണ്‍കുട്ടികളടക്കം 41 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്. ഒന്നാംനിലയിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പെണ്‍കുട്ടികളെ താമസിപ്പിച്ചിരുന്നത്. താഴത്തെ നിലയില്‍ ആണ്‍കുട്ടികളും. അധ്യാപകര്‍ക്ക് ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്നില്ല. തങ്ങളെ പുറത്ത് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടികള്‍ ആരോപിച്ചിരിക്കുന്നത്. ഇതില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയെ ക്യാമ്പിന്റെ കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ ശിവരമാന്‍…

    Read More »
Back to top button
error: