NEWSPravasi

‘കുട’ സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കേരളത്തിലെ ജില്ല അസോസിയേഷനുകളുടെ കുവൈറ്റിലെ കോഡിനേഷന്‍ കമ്മിറ്റി കേരള യുണൈറ്റഡ് ഡിസ്ട്രിക് അസോസിയേഷന്‍ (കുട) 17/8/2024 ശനിയാഴ്ച്ച കുവൈറ്റ് സമയം വൈകീട്ട് 7.00ന് സൂം അപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ ആയി സ്വാതന്ത്ര്യദിനാചരണവുംനോര്‍ക്ക പ്രവാസി ഐ ഡി, പ്രവാസി ഇന്‍ഷൂറന്‍സ്, പ്രവാസി ക്ഷേമനിധി എന്നിവയേക്കുറിച്ചുള്ള ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു.

കുട ജനറല്‍ കണ്‍വീനര്‍ അലക്‌സ് പുത്തൂര്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ ബിനോയി ചന്ദ്രന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. നോര്‍ക്ക പ്രതിനിധി രമണി കെ നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ സംഘടനകളുടെ ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു. കണ്‍വീനര്‍മാരായ സേവ്യര്‍ ആന്റെണി സെമിനാര്‍ കോഡിനേഷനും ഹമീദ് മധൂര്‍ സ്വാഗതവും, നജീബ് പി വി നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: