IndiaNEWS

രാജ്യസഭ ഇലക്ഷൻ: കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്നും രവ്നീത് സിങ് ബിട്ടു കെ.സി വേണുഗോപാല്‍ ഒഴിഞ്ഞ രാജസ്ഥാനിലെ സീറ്റിൽ നിന്നും  മത്സരിക്കും

    കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോര്‍ജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ്  9 സ്ഥാനാര്‍ഥികളുടെ പേരും ബിജെപി പ്രഖ്യാപിച്ചു. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേക്കേറിയ കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു രാജസ്ഥാനില്‍ നിന്നും മത്സരിക്കും. കോണ്‍ഗ്രസ് നേതാവും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാല്‍ ഒഴിഞ്ഞ രാജ്യസഭാ സീറ്റിലാണ് രാജസ്ഥാനിലെ മത്സരം.

മധ്യപ്രദേശ്, രാജസ്ഥാന്‍, അസം, ബിഹാര്‍, ഹരിയാന, മഹാരാഷ്ട്ര, ഒഡീഷ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അസമില്‍ 2 സീറ്റുകളില്‍ ഒഴിവുണ്ട്.

Signature-ad

ലോക് സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നു വിജയിച്ച സുരേഷ് ഗോപിയെ കൂടാതെ ജോര്‍ജ് കുര്യനും കേരളത്തില്‍നിന്നു കേന്ദ്രമന്ത്രിസഭയില്‍ അംഗമായി. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പാണ് ജോര്‍ജ് കുര്യനെ മന്ത്രിസഭാംഗം ആകാന്‍ പ്രധാനമന്ത്രി ക്ഷണിച്ചത്. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനമാണ് അദ്ദേഹം വഹിക്കുന്നത്.

ജോര്‍ജ് കുര്യന്‍ 1980കളില്‍ ബിജെപിയില്‍ ചേരുകയും, വിദ്യാര്‍ത്ഥി മോര്‍ച്ചയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. യുവമോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയര്‍മാനായും തുടര്‍ച്ചയായി മൂന്ന് വര്‍ഷം സേവനം അനുഷ്ഠിച്ചു.

ബിജെപിയുടെ മധ്യപ്രദേശിലെ സ്ഥാനാര്‍ഥിയെന്ന നിലയില്‍ കുര്യന്റെ തിരഞ്ഞെടുപ്പ് പരിമിതികളില്ലാത്ത രാഷ്ട്രീയ പ്രവൃത്തികള്‍ക്ക് പുതിയ വഴികള്‍ തുറക്കും. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായുള്ള ജോർജ് കുര്യന്റെ പ്രവര്‍ത്തനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രധാന വിഷയമായി ഉയര്‍ന്നേക്കാം എന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: