Month: August 2024

  • Kerala

    ”ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒളിച്ചുകളി: നടപടിയുണ്ടാവുമെന്ന് മന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കി”

    കോഴിക്കോട്: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്ത സര്‍ക്കാര്‍ നടപടി സത്യപ്രതിജ്ഞാ ലംഘനമെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ. റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് നാല് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. തന്റെ ഓഫീസിലുള്ള റിപ്പോര്‍ട്ട് മൂന്ന് വര്‍ഷമായിട്ടും വായിക്കാന്‍ മന്ത്രി സജി ചെറിയാന് കഴിഞ്ഞിട്ടില്ല. സിനിമാ മേഖലയില്‍ തുടരുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാറാണെന്നും മുനീര്‍ മീഡിയവണിനോട് പറഞ്ഞു. 2019 ഡിസംബര്‍ 31നാണ് ഹേമ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. 2020 ഫെബ്രുവരി അഞ്ചിന് എം.കെ മുനീര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് സാംസ്‌കാരിക മന്ത്രിയായിരുന്ന എ.കെ ബാലന്‍ നല്‍കിയ മറുപടി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പഠിച്ചുവരുന്നു എന്നാണ്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എത്രയും വേഗം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതും കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വിവരാവകാശ കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന്റെ ഒളിച്ചുകളിയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും എം.കെ മുനീര്‍ പറഞ്ഞു.  

    Read More »
  • Kerala

    ഒരാള്‍പോലും അവശേഷിക്കാതെ 17 കുടുംബം; ഒറ്റ ബന്ധുക്കള്‍ പോലുമില്ലാതെ അഞ്ചുപേര്‍

    തിരുവനന്തപുരം: വയനാട് ഉരുള്‍ പൊട്ടലില്‍ ദുരിത ബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരനധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും. പുനരധിവാസത്തിന്റെ വിവിധ വശങ്ങള്‍ ദുരന്തബാധിത പ്രതികരണ രംഗത്തെ വിദഗ്ധരുമായും ദുരന്ത മേഖലയിലെ ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ശേഖരിച്ച ശേഷമാണ്, പുനരധിവാസ പദ്ധതിക്ക് അന്തിമ രൂപം നല്‍കുക. ദുരന്ത ബാധിത മേഖലയില്‍ 729 കുടുംബങ്ങളായിരുന്നു ക്യാംപുകളില്‍ ഉണ്ടായിരുന്നത്. നിലവില്‍ 219 കുടുംബങ്ങള്‍ ക്യാംപുകളില്‍ കഴിയുന്നു. മറ്റുള്ളവര്‍ വാടക വീട് കണ്ടെത്തി അങ്ങോട്ടേക്കോ കുടുംബവീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വാടക നല്‍കും. 75 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ അറ്റകുറ്റപ്പണി നടത്തി താമസ യോഗ്യമാക്കിയിട്ടുണ്ട്. ഇവയില്‍ 83 കുടുംബങ്ങളെ താമസിപ്പിക്കാം. സര്‍ക്കാര്‍ കണ്ടെത്തിയ 177 വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ ഉടമസ്ഥര്‍ തയ്യാറായിട്ടുണ്ട്. അതില്‍ 123 എണ്ണം ഇപ്പോള്‍ തന്നെ മാറിത്താമസിക്കാന്‍ യോഗ്യമാണ്. 105 വാടക വീടുകള്‍ ഇതിനകം അനുവദിച്ചു നല്‍കിയിട്ടുണ്ട്. 22 കുടുംബങ്ങള്‍…

    Read More »
  • Crime

    റൗഡി മൊട്ട കൃഷ്ണനുമായി ബന്ധം? BSP നേതാവിന്റെ കൊലപാതകത്തില്‍ സംവിധായകന്റെ ഭാര്യയെ ചോദ്യംചെയ്തു

    ചെന്നൈ: ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ. ആംസ്‌ട്രോങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമ സംവിധായകന്‍ നെല്‍സണിന്റെ ഭാര്യ മോനിഷയെ ചോദ്യം ചെയ്തു. കേസില്‍ തേടിവരുന്ന മൊട്ട കൃഷ്ണന്‍ എന്ന റൗഡിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് സി.ബി.സി.ഐ.ഡി. ചോദ്യംചെയ്തത്. കേസില്‍ പ്രധാന പ്രതികളില്‍ ഒരാളെന്ന് കരുതപ്പെടുന്ന സമ്പോ സെന്തിലിന്റെ കൂട്ടാളിയായ കൃഷ്ണന്‍ വിദേശത്തേക്ക് കടന്നുവെന്ന് വിവരം. വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് മോനിഷയുമായി കൃഷ്ണന്‍ ഫോണില്‍ സംസാരിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നെല്‍സണെയും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ആംസ്‌ട്രോങ് കൊലക്കേസില്‍ ഇതുവരെ 24 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട റൗഡി ആര്‍ക്കോട് സുരേഷിന്റെ ഭാര്യ പോര്‍ക്കൊടിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

    Read More »
  • Crime

    കൊടുംക്രിമിനലിന്റെ കൊലപാതകത്തിനുശേഷം മുങ്ങി; കൈയില്‍ കാലണയില്ലാതെ കാമുകിയെ വിളിച്ച് കുടുങ്ങി

    തിരുവനന്തപുരം: ബീമാപള്ളി സ്വദേശിയായ കൊടുംക്രിമിനല്‍ ഷിബിലിയെ കൊലപ്പെടുത്തിയ കേസില്‍, രണ്ടാം പ്രതി മുട്ടത്തറ ബീമാപള്ളി കുന്നു വിളാകംപുരയിടത്തില്‍ മുഹമ്മദ് ഇനാദിനെ (21) പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് കാമുകിക്ക് അയച്ച വാട്സാപ് സന്ദേശം. കൊലപാതകം നടത്തിയശേഷം 4 ദിവസമായി ഒളിവിലായിരുന്നു ഇനാദ്. സൈബര്‍ സെല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഓഫ് ആയിരുന്നു. ഇടയ്ക്ക് ഫോണ്‍ ഉപയോഗിക്കുന്നതായി പിന്നീട് മനസ്സിലായി. ഇനാദ് വാട്സാപ്പില്‍ കാമുകിക്ക് തുടര്‍ച്ചയായി സന്ദേശം അയച്ചത് മനസ്സിലായതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. കാമുകിയില്‍നിന്ന് പണം വാങ്ങാന്‍ രാത്രിയെത്തിയ ഇനാദിനെ സിറ്റി ഷാഡോ പൊലീസ് വീട്ടില്‍നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. പൊലീസിന്റെ നീക്കങ്ങള്‍ സുഹൃത്തുക്കള്‍ ഇനാദിനു കൈമാറിയിരുന്നു. ലഹരിസംഘത്തിന്റെ സംരക്ഷണത്തിലാണ് പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത്. ഇനാദിന്റെ അനുജനും കേസിലെ ഒന്നാം പ്രതിയുമായ മുട്ടത്തറ ബീമാപള്ളി കുന്നു വിളാകംപുരയിടത്തില്‍ ഇനാസിനെ തിരുനെല്‍വേലിയില്‍നിന്നും, ഇവരുടെ സുഹൃത്തും മൂന്നാം പ്രതിയുമായ സഹീര്‍ഖാനെ ബീമാപള്ളിയിലെ വീട്ടില്‍നിന്നും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുപത്തിയേഴ് ക്രിമിനല്‍ കേസുകളിലെ പ്രതിയായ ബീമാപള്ളി സ്വദേശി…

    Read More »
  • India

    ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും പിന്തുണയ്ക്കും; ഐസിസി ചെയര്‍മാനാകാന്‍ ജയ് ഷാ

    മുംബൈ: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ചെയര്‍മാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ നിയമിതനായേക്കും. ഗ്രെഗ് ബാര്‍ക്ലെ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ, ഈ ഒഴിവിലേക്കു ജയ് ഷാ വരാനാണു സാധ്യത. ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മൂന്നാം തവണയും വരാന്‍ താല്‍പര്യമില്ലെന്ന് ഗ്രെഗ് ബാര്‍ക്ലെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ മൈക് ബയേര്‍ഡിനെ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അറിയിച്ചത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണ ജയ് ഷായ്ക്കുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഡിസംബര്‍ ആദ്യം ജയ് ഷാ ഐസിസി ചെയര്‍മാനായി സ്ഥാനമേല്‍ക്കും. നിലവിലെ ചെയര്‍മാന് ഈ വര്‍ഷം നവംബര്‍ വരെയാണ് കാലാവധിയുള്ളത്. 2020 നവംബറിലായിരുന്നു ഗ്രെഗ് ബാര്‍ക്ലെ ആദ്യമായി ഐസിസി തലപ്പത്തെത്തുന്നത്. 2022 ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 27വരെ നാമനിര്‍ദേശ പത്രിക നല്‍കാന്‍ സമയമുണ്ട്. ഒന്നിലേറെ പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചാല്‍ തിരഞ്ഞെടുപ്പ് ഉണ്ടാകും. ഐസിസി നിയമപ്രകാരം 16 വോട്ടുകളാണ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് ഉണ്ടാകുക. ജയിക്കാന്‍ ഒന്‍പതു പേരുടെ പിന്തുണയാണ് ആവശ്യം. നേരത്തേ ചെയര്‍മാനാകാന്‍ മൂന്നില്‍…

    Read More »
  • Kerala

    അന്ന് ഞാനല്ല മലപ്പുറം എസ്.പി; അന്‍വര്‍ വേദിയിലിരുത്തി അധിക്ഷേപിച്ച സംഭവത്തില്‍ എസ്.പിയുടെ മറുപടി

    മലപ്പുറം: പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ എസ്.പിയെ വേദിയിലിരുത്തി പി.വി.അന്‍വര്‍ എംഎല്‍എ പരസ്യമായി അധിക്ഷേപിച്ച സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി എസ്.പി എസ്.ശശിധരന്‍. എം.എല്‍.എ പരാമര്‍ശിച്ച കേസ് താന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ആകുന്നതിന് മുമ്പുള്ളതാണ്. അതെന്താണെന്ന് വിശദമായി അന്വേഷിക്കും – അദ്ദേഹം പറഞ്ഞു. എസ്.പി എസ്.ശശിധരന്‍ പരിപാടിയില്‍ വൈകിയെത്തിയതില്‍ പ്രകോപിതനായാണ് എംഎല്‍എ വിമര്‍ശനം നടത്തിയത്. തന്റെ പാര്‍ക്കിലെ റോപ്പ് മോഷണം പോയി എട്ടുമാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല. വിഷയം തെളിവു സഹിതം നിയമസഭയില്‍ അവതരിപ്പിക്കും, എംഎല്‍എ പറഞ്ഞു. സാധാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ കാരണമില്ലാതെ സ്ഥലം മാറ്റുന്നതും വിമര്‍ശനമായി എംഎല്‍എ ഉന്നയിച്ചു. അതേസമയം, പരിപാടിയുടെ മുഖ്യപ്രഭാഷകനായ മലപ്പുറം എസ്.പി പ്രസംഗം ഒരു വരിയിലൊതുക്കി വേദി വിട്ടിറങ്ങുകയായിരുന്നു. 10.30ന് എത്താനാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. 10.25ന് തന്നെ വേദിയായ മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിലെത്തുകയും ചെയ്തു. എല്ലാ പരിപാടികള്‍ക്കും ഒരു മിനിറ്റ് പോലും വൈകാതെ എത്തുന്ന ആളാണ് ഞാനെന്നും എസ്.പി പറഞ്ഞു.  

    Read More »
  • India

    75- ാം വയസില്‍ മോദി വിരമിച്ചില്ലെങ്കില്‍ മറ്റു വഴികളിലൂടെ അധികാരം നഷ്ടപ്പെടും: മുന്നറിയിപ്പുമായി സുബ്രഹ്‌മണ്യന്‍ സ്വാമി

    ന്യൂഡല്‍ഹി: കുറച്ചുനാളുകളായി മുന്‍ കേന്ദ്രമന്ത്രിയും ബിജെ.പി നേതാവുമായ സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ കണ്ണിലെ കരടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിക്കെതിരെ നിരന്തരം വിമര്‍ശനങ്ങളുയര്‍ത്തുക സ്വാമിയുടെ പതിവാണ്. ഇപ്പോഴിതാ മോദിയുടെ 74-ാം പിറന്നാളിനു മുന്നോടിയായി വീണ്ടും പ്രധാനമന്ത്രിയെ കടന്നാക്രമിച്ചിരിക്കുകയാണ് സുബ്രഹ്‌മണ്യന്‍ സ്വാമി. 75-ാം വയസില്‍ മോദി വിരമിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് മറ്റു മാര്‍ഗങ്ങളിലൂടെ കസേര നഷ്ടപ്പെടുമെന്ന് സ്വാമി മുന്നറിയിപ്പ് നല്‍കി. സെപ്തംബര്‍ 17നാണ് പ്രധാനമന്ത്രിയുടെ 74-ാം ജന്‍മദിനം. 2025ല്‍ 75 തികയും. ‘ആര്‍.എസ്.എസ് പ്രചാരകന്റെ സംസ്‌കാരത്തോട് പ്രതിബദ്ധതയുള്ള മോദി തന്റെ 75-ാം ജന്മദിനത്തിന് ശേഷം സെപ്തംബര്‍ 17-ന് വിരമിക്കല്‍ പ്രഖ്യാപിച്ചില്ലെങ്കില്‍, മറ്റ് വഴികളിലൂടെ അദ്ദേഹത്തിന് പ്രധാനമന്ത്രി കസേര നഷ്ടപ്പെടും.’ സ്വാമി എക്‌സില്‍ കുറിച്ചു. മോദിയുടെ കടുത്ത വിമര്‍ശകനായ സ്വാമി കഴിഞ്ഞയാഴ്ച ജിഡിപിയുടെ കാര്യത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു. ജിഡിപി വളര്‍ച്ചയെക്കുറിച്ചുള്ള മോദി സര്‍ക്കാരിന്റെ അവകാശവാദം പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്നാണ് സ്വാമി പറഞ്ഞത്. 75 വയസായാല്‍ വിരമിക്കണമെന്നാണ് ബി.ജെ.പിയിലെ അലിഖിത നയം. 2014ല്‍ മോദി അധികാരത്തിലെത്തിയപ്പോള്‍ നടപ്പാക്കിയ നയമാണിത്. 2014-ലെ…

    Read More »
  • Crime

    നടി മിമി ചക്രബര്‍ത്തിക്ക് ബലാത്സംഗ ഭീഷണി; സംഭവം ഡോക്ടറുടെ കൊലപാതകത്തില്‍ പോസ്റ്റിട്ടതിന്

    കൊല്‍ക്കത്ത: തന്നെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണി സന്ദേശം ലഭിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ അംഗവും ബംഗാളി നടിയുമായ മിമി ചക്രബര്‍ത്തി. സാമൂഹിക മാധ്യമത്തിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. പോസ്റ്റില്‍ കൊല്‍ക്കത്ത പോലീസിനെ അവര്‍ ടാഗ് ചെയ്തിട്ടുമുണ്ട്. കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് മിമിക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഒപ്പം നില്‍ക്കുന്നുവെന്ന് പറഞ്ഞ് ആള്‍ക്കൂട്ടത്തിനിടയില്‍ മുഖംമൂടി ധരിച്ച്, വിഷം വമിപ്പിക്കുന്ന പുരുഷന്മാര്‍ ബലാത്സംഗ ഭീഷണികള്‍ സാധാരണമാക്കുന്നിടത്താണ് തങ്ങള്‍ സ്ത്രീകള്‍ക്ക് നീതി ആവശ്യപ്പെടുന്നതെന്ന് മിമി എക്സില്‍ പോസ്റ്റ് ചെയ്തു. എന്തുതരത്തിലുള്ള ശിക്ഷണവും വിദ്യാഭ്യാസവുമാണ് ഇതനുവദിക്കുന്നതെന്നും അവര്‍ ചോദിച്ചു. ഇതിനൊപ്പം രണ്ട് സ്‌ക്രീന്‍ഷോട്ടുകളും അവര്‍ ചേര്‍ത്തിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിനെതിരെ ഓഗസ്റ്റ് 14-ന് നടന്ന പ്രതിഷേധ പരിപാടിയില്‍ മിമി പങ്കെടുത്തിരുന്നു. ഇവര്‍ക്കൊപ്പം റിദ്ധി സെന്‍, അരിന്ദം സില്‍, മധുമിത സര്‍ക്കാര്‍ എന്നിവരും പ്രതിഷേധത്തിനുണ്ടായിരുന്നു. അര്‍.ജി. കര്‍ ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാഴാഴ്ച അന്വേഷണ…

    Read More »
  • Crime

    യുകെയില്‍ മരിച്ച യുവതിയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍

    കോട്ടയം: യുകെയില്‍ ഭാര്യ മരിച്ചതിനു പിന്നാലെ ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പനച്ചിക്കാട് വലിയപറമ്പില്‍ അനില്‍ ചെറിയാന്റെ ഭാര്യ സോണിയ സാറ ഐപ് (39) കഴിഞ്ഞ ദിവസമാണു ലണ്ടനിലെ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചത്. അനിലിനെ (റോണി 44) ഇന്നലെ പുലര്‍ച്ചെ വീടിനു സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച കുഴഞ്ഞുവീണ സോണിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുകെയില്‍ നഴ്‌സായ സോണിയ കാലില്‍ ശസ്ത്രക്രിയയ്ക്കായി 10 ദിവസത്തേക്കു നാട്ടിലെത്തിയിരുന്നു. ഞായറാഴ്ച മടങ്ങിയെത്തി ഒരു മണിക്കൂറിനുള്ളിലാണു കുഴഞ്ഞുവീണത്. ഭാര്യയുടെ അടുത്തേക്കു പോകുകയാണെന്നും മക്കളെ നോക്കണമെന്നും അനില്‍ സുഹൃത്തുക്കള്‍ക്കു സന്ദേശം അയച്ചിരുന്നു. സോണിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലാണ്. മക്കള്‍: ലിസ, ലൂയിസ്.

    Read More »
  • Kerala

    അമ്മ ശകാരിച്ചതിന് 13കാരി വീടു വിട്ടിറങ്ങി, തിരുവനന്തപുരത്തു നിന്ന് കാണായ കുട്ടിയെ കന്യാകുമാരിയിൽ കണ്ടതായി സൂചന

         സഹോദരിമാരുമായി വഴക്കുണ്ടാക്കിയതിന് അമ്മ  ശകാരിച്ചതിൻ്റെ പേരിൽ വീടുവിട്ടിറങ്ങിയ13കാരിയെ ഇതുവരെ കണ്ടെത്താനായില്ല. കുട്ടിയെ കാണാതായിട്ട് 24 മണിക്കൂർ തികയുന്നു. ഇന്നലെ രാവിലെയാണ് തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് അസം സ്വദേശികളുടെ മകൾ തസ്മീത്ത് തംസമിനെ കാണാതായത്. കണിയാപുരം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഈ കുട്ടി ബാഗും വസ്ത്രങ്ങളും സഹിതമാണ് പോയിരിക്കുന്നത്. 50 രൂപ മാത്രമാണ് തസ്മീത്തിൻ്റെ പക്കലുള്ളന്നു മാതാപിതാക്കൾ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് പെൺകുട്ടി ബാംഗ്ലൂർ- കന്യാകുമാരി ട്രെയിനിൽ  യാത്ര ചെയ്യുന്ന ചിത്രം ലഭിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ തമ്പാനൂരിൽ നിന്നാണ് കുട്ടി ട്രെയിനിൽ കയറിയത്. ട്രെയിനിൽ ഇരുന്നു കരയുന്ന പെൺകുട്ടിയെ കണ്ട് ബബിത എന്ന യാത്രക്കാരിയാണ് ഫോട്ടോ എടുത്തത്. പിന്നീട് പെൺകുട്ടിയെ കാണാതായ വാർത്ത അറിഞ്ഞതോടെ സംശയം തോന്നി ഫോട്ടോ പൊലീസിനു കൈമാറി. പെൺകുട്ടി കന്യാകുമാരി ഭാഗത്തേക്കാണ് പോയത്. പെൺകുട്ടിയെ കണ്ടതായി കന്യാകുമാരിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു. 4 മണിക്ക് കന്യാകുമാരിയിലെത്തി എന്നാണ് ഓട്ടോറിക്ഷക്കാർ പൊലീസിനോട് പറഞ്ഞത്. പൊലീസ് റെയിൽവേ പരിസരത്ത്…

    Read More »
Back to top button
error: