Month: July 2024

  • Social Media

    ”വിവാഹത്തിനുശേഷം ട്രാന്‍സ് ആണെന്ന് പറഞ്ഞ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നവരോട് വിയോജിപ്പ്”

    സ്വന്തം ജെന്‍ഡര്‍ തിരിച്ചറിഞ്ഞിട്ടും ലിംഗമാറ്റ ശസ്ത്രക്രിയക്ക് മുമ്പ് വിവാഹം കഴിക്കുന്നത് ശരിയല്ലെന്നും സ്ത്രീയാണെന്ന ചിന്തയില്‍ ജീവിക്കുന്ന തന്നെപ്പോലുള്ളവര്‍ക്ക് മറ്റൊരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹമാണെന്നും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വ്യക്തിയുമായ സീമ വിനീത്. ഒരിക്കലും ഒരാളുടെ ജീവിതം നശിപ്പിച്ച് സ്വന്തം ജീവിതം കെട്ടിപ്പടുക്കരുതെന്നും അതിനായി കഷ്ടപ്പെട്ട് ശരീരം കീറി മുറിച്ച് മാറ്റിയിട്ടോ വസ്ത്രം മാറ്റിയിട്ടോ യാതൊരു കാര്യവുമില്ലെന്നും സീമ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് സീമയുടെ വെളിപ്പെടുത്തല്‍. ‘രണ്ടും മൂന്നും വിവാഹം കഴിച്ചതിനു ശേഷം ഞാന്‍ ട്രാന്‍സ് ആണ് എന്ന് പറഞ്ഞു ലിംഗമാറ്റശസ്ത്രക്രിയ നടത്തുന്നവരോട് തീര്‍ത്തും വിയോജിപ്പ് മാത്രം. അവിടെ നിങ്ങള്‍ നശിപ്പിക്കുന്നത് സ്ത്രീകളുടെ ജീവിതവും കുട്ടികളുടെ ജീവിതവും അവര്‍ക്കു കിട്ടേണ്ട മാതാപിതാക്കളുടെ സ്നേഹവും ചേര്‍ത്തു നിര്‍ത്തലുകളുമാണ്. ഇത് ആരേലും ചോദ്യം ചെയ്യാന്‍ വന്നാല്‍ നിങ്ങളില്‍ നിന്നും കിട്ടുന്ന ഉത്തരം situationship, sexualtiy എന്നിങ്ങനെ കുറെ പുകമറകളാണ്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വിധേയമായി വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു എന്ന് പറയുന്നു ചിലര്‍.…

    Read More »
  • Movie

    ആ തെറ്റിദ്ധാരണ കാരണം അവസാന നിമിഷം സുരേഷ് ഗോപി പിന്മാറി; ഫ്രണ്ട്‌സിലേക്ക് ജയറാം എത്തിയതിങ്ങനെ

    മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ സുരേഷ് ഗോപി ഇന്ന് സിനിമയേക്കാളും രാഷ്ട്രീയത്തിലേക്കാണ് ശ്രദ്ധ നല്‍കുന്നത്. സുരേഷ് ഗോപിയുടെ കരിയര്‍ ഗ്രാഫ് സിനിമാ ലോകത്ത് പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം താരമൂല്യമുള്ള നടനാണ് സുരേഷ് ഗോപി. എന്നാല്‍ പലപ്പോഴും കരിയറില്‍ ചില വീഴ്ചകള്‍ ഇദ്ദേഹത്തിന് സംഭവിച്ചു. പൊലീസ് വേഷങ്ങളില്‍ സുരേഷ് ഗോപി തളയ്ക്കപ്പെട്ട ഒരു കാലഘട്ടവും ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ വലിയ ഇടവേളയും കരിയറില്‍ വന്നു. പല ഹിറ്റ് സിനിമകളും സുരേഷ് ഗോപിക്ക് നഷ്ടമായിട്ടുണ്ട്. ഇതിലൊന്നാണ് സിദ്ദിഖ്-ലാല്‍ ചിത്രം ഫ്രണ്ട്‌സ്. ജയറാം ചെയ്ത വേഷത്തിന് ആദ്യം പരിഗണിച്ചത് സുരേഷ് ഗോപിയെ ആയിരുന്നു. എന്നാല്‍ നടന്‍ ഈ സിനിമ ചെയ്യാന്‍ തയ്യാറായില്ല. ആദ്യം സമ്മതം പറഞ്ഞെങ്കിലും പിന്നീട് താരം പിന്മാറുകയാണുണ്ടായത്. ഇതേക്കുറിച്ച് അന്തരിച്ച സംവിധായകന്‍ സിദ്ദിഖ് മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമ വിഷുവിന് റിലീസ് ചെയ്യുമെന്ന് കാര്‍ഡ് അടിക്കണം. മുകേഷും ശ്രീനിവാസനും സുരേഷ് ഗോപിയും കൂടെ ഫോട്ടോ എടുക്കണം. സുരേഷ്…

    Read More »
  • Crime

    രജിസ്റ്റര്‍വിവാഹം ചെയ്ത യുവാവ് ബന്ധമൊഴിയാന്‍ നിര്‍ബന്ധിച്ചെന്ന് പരാതി; ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

    തൃശ്ശൂര്‍: യുവതിയുടെ ആത്മഹത്യ, രജിസ്റ്റര്‍ വിവാഹം ചെയ്ത യുവാവ് ബന്ധമൊഴിയാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് മൂലമെന്ന് പരാതി. പുതുക്കാട് വടക്കേ തൊറവ് പട്ടത്ത് അശോകന്റെ മകള്‍ അനഘ(25)യാണ് മരിച്ചത്. ഒന്നരമാസം മുന്‍പ് ആത്മഹത്യക്ക് ശ്രമിച്ച അനഘ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വെളുപ്പിന് മരിച്ചു. അനഘയെ രഹസ്യമായി രജിസ്റ്റര്‍ വിവാഹം ചെയ്ത സമീപവാസിയായ പുളിക്കല്‍ ആനന്ദിന്റെയും അമ്മയുടെയും പേരില്‍ പുതുക്കാട് പോലീസ് കേസെടുത്തു. അനഘയും ആനന്ദും ആറുമാസം മുന്‍പാണ് നെല്ലായി സബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് വിവാഹിതരായത്. ഇതറിയാതെ വീട്ടുകാര്‍ ഇവര്‍ തമ്മിലുള്ള വിവാഹനിശ്ചയവും നടത്തിയിരുന്നു. എന്നാല്‍, വിവാഹനിശ്ചയത്തെത്തുടര്‍ന്ന് അനഘയോടുള്ള ആനന്ദിന്റെ പെരുമാറ്റം മോശമായിത്തുടങ്ങിയെന്നും ആനന്ദും അമ്മയും സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. ബിരുദാനന്തര ബിരുദമുള്ള അനഘ പി.എച്ച്ഡി. ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ ജോലി കിട്ടിയ അനഘയെ ആനന്ദ് ജോലിക്ക് പോകാന്‍ അനുവദിച്ചില്ലെന്നും പറയുന്നു. ആത്മഹത്യശ്രമത്തിനു പിന്നാലെ രജിസ്റ്റര്‍ വിവാഹത്തിന്റെ വിവരമറിഞ്ഞ കുടുംബം ആനന്ദിന്റെ പേരില്‍ പുതുക്കാട്…

    Read More »
  • Crime

    കൊല്ലത്ത് ഗര്‍ഭിണിയായ കുതിരയെ കെട്ടിയിട്ട് മര്‍ദിച്ചു, മൂന്ന് പേര്‍ക്കെതിരെ കേസ്

    കൊല്ലം: പള്ളിമുക്കില്‍ ഗര്‍ഭിണിയായ കുതിരയെ ക്രൂരമായി ആക്രമിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നു പേരെ തിരിച്ചറിഞ്ഞതായും ക്രിമിനല്‍ കേസുകളില്‍ അടക്കം ഉള്‍പ്പെട്ടവരാണ് പ്രതികളെന്നും ഇരവിപുരം പൊലീസ് അറിയിച്ചു. കുതിരയുടെ ഉടമ ഷാനവാസിന്റെ പരാതിയിലാണ് കേസെടുത്തത്. പള്ളിമുക്ക് സ്വദേശി ഷാനവാസിന്റെ ദിയ എന്ന കുതിരയെ ആണ് യുവാക്കള്‍ ക്രൂരമായി മര്‍ദിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉടമ ഇരവിപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അഞ്ചുമാസം ഗര്‍ഭിണിയാണ് കുതിര. പുല്ല് മേയാന്‍ വിട്ടപ്പോഴാണ് യുവാക്കള്‍ ക്രൂരമായി മര്‍ദിച്ചത്. അക്രമത്തില്‍ കുതിരക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മനുഷ്യനാണെങ്കില്‍ ഈ അടിയേറ്റ് മരണപ്പെട്ടുപോകുമെന്നാണ് ഉടമ പറയുന്നു. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് അതിക്രൂരമായ മര്‍ദനമേറ്റതെന്ന് തിരിച്ചറിഞ്ഞതെന്നും പരാതി നല്‍കിയതെന്നും ഉടമ പറയുന്നു.  

    Read More »
  • Crime

    തിരുവനന്തപുരത്ത് യുവതിക്ക് നേരേ എയര്‍ഗണ്‍ ആക്രമണം; ആക്രമിച്ചത് മുഖംമൂടി ധരിച്ച സ്ത്രീ

    തിരുവനന്തപുരം: നഗരത്തെ നടുക്കി സ്ത്രീക്ക് നേരേ വെടിവെപ്പ്. വഞ്ചിയൂര്‍ പടിഞ്ഞാറെക്കോട്ടയിലാണ് സംഭവം. എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ സിനി എന്ന സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡന്‍സ് അസോസിയേഷനിലെ സിനിയുടെ വീട്ടില്‍ ഞായറാഴ്ച രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കൂറിയര്‍ നല്‍കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ഒരു യുവതിയാണ് സിനിക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് വിവരം. മാസ്‌ക് ധരിച്ചെത്തിയ യുവതി വെടിയുതിര്‍ത്ത ശേഷം ഓടിരക്ഷപ്പെട്ടു. കൈയ്ക്ക് വെടിയേറ്റ സിനിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൂറിയര്‍ നല്‍കാനുണ്ടെന്ന് പറഞ്ഞ് എത്തിയ യുവതി ഇത് കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് സിനിയോട് ആവശ്യപ്പെട്ടിരുന്നു. സിനി പേനയെടുക്കാനായി തിരിഞ്ഞപ്പോഴാണ് അക്രമി എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. കൈ കൊണ്ട് പെട്ടെന്ന് തടുക്കാന്‍ ശ്രമിച്ചതിനാല്‍ സിനിയുടെ കൈയ്ക്കാണ് വെടിയേറ്റത്. പരിക്കേറ്റ സിനി കേന്ദ്രസര്‍ക്കാരിന്റെ എന്‍.ആര്‍.എച്ച്.എം. ജീവനക്കാരിയാണ്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.    

    Read More »
  • India

    2027ലും നയിക്കാന്‍ യോഗി? തര്‍ക്കങ്ങള്‍ക്കൊടുവില്‍ യോഗിക്ക് പിന്തുണയുമായി കേന്ദ്ര നേതൃത്വം

    ന്യൂഡല്‍ഹി: ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ യോഗി ആദിത്യനാഥിനെ പിന്തുണച്ച് കേന്ദ്ര നേതൃത്വം. 2027 ലെ നിയമസഭ തെരഞ്ഞെടുപ്പിലും യോഗി തന്നെ യുപിയെ നയിക്കുമെന്ന സന്ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കുന്നത്. പാര്‍ട്ടിയിലെ കാര്യങ്ങള്‍ പുറത്ത് പറയരുതെന്നും, പാര്‍ട്ടി വേദികളില്‍ പറയണമെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് നിര്‍ദേശം നല്‍കിയെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രശ്‌നം വഷളാക്കരുത്, പ്രതിപക്ഷത്തിന് ഇത് നല്ല അവസരമാകുന്നുവെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, യോഗിയോടുള്ള നിലപാടിലെ മാറ്റം ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്നെന്നാണ് സൂചന. ഉത്തര്‍ പ്രദേശ് ബിജെപിയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിക്കുന്നതുവരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ബിജെപി നേതാക്കളാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നീക്കങ്ങള്‍ ശക്തമാക്കിയത്. കേശവ് പ്രസാദ് മൗര്യ ഡല്‍ഹിയിലെത്തി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ച് സംഘടനാ ചമുതലകളിലേക്ക് മടങ്ങാമെന്ന് കേശവ് പ്രസാദ് മൗര്യ നേതാക്കളോട്…

    Read More »
  • Kerala

    അര്‍ദ്ധരാത്രി പൊലീസ് ജീപ്പ് പാര്‍വതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

    തിരുവനന്തപുരം: തലസ്ഥാനത്ത് അര്‍ദ്ധരാത്രി പൊലീസ് ജീപ്പ് പാര്‍വതി പുത്തനാറിലേക്ക് മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്‌കൂള്‍ വാന്‍ മറിഞ്ഞ് നിരവധി കുട്ടികള്‍ മരിക്കാനിടയാക്കിയ അപകടം നടന്നതിന് തൊട്ടടുത്തായിരുന്നു ഇന്നലത്തെ അപകടവും. വെള്ളം കുറവായിരുന്നതിനാലാണ് പൊലീസുകാര്‍ രക്ഷപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പേട്ട പൊലീസ് സ്റ്റേഷനിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെ ആറ്റുവരമ്പ് എന്ന സ്ഥലത്തായിരുന്നു അപകടം. പാര്‍വതി പുത്തനാറിന് സമീപത്തെ ഇടുങ്ങിയ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവെ ലൈറ്റ് പൊലീസ് ഡ്രൈവറുടെ കണ്ണുകളിലടിക്കുകയും തുടര്‍ന്ന് ജീപ്പ് നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പാര്‍ശ്വഭിത്തി തകര്‍ത്തുകൊണ്ട് വലിയ ശബ്ദ്ധത്തോടെയാണ് വാഹനം ആറിലേക്ക് പതിച്ചത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു എസ്‌ഐയും ഡ്രൈവറും മാത്രമാണ് ജീപ്പിലുണ്ടായിരുന്നത്. ഇവര്‍ ഉടന്‍തന്നെ കരയ്ക്കുകയറി. ജീപ്പ് പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് കരയ്ക്കുകയറ്റി. പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 2011 ഫെബ്രുവരി 17നാണ് സ്‌കൂള്‍ ബസ് പാര്‍വതി പുത്തനാറിലേക്കു മറിഞ്ഞ്…

    Read More »
  • Kerala

    കെ.കെ. ശിവരാമന്റെ സ്ഥാനചലനം: ഇടുക്കി സി.പി.ഐയില്‍ അസ്വസ്ഥത പുകയുന്നു

    ഇടുക്കി: എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി സി.പി.ഐ നേതാവ് കെ.കെ. ശിവരാമന്‍. സത്യം പറയുമ്പോള്‍ ചിലര്‍ക്ക് അസ്വസ്ഥതകളുണ്ടാകുമെന്നും അത് സര്‍ക്കാര്‍ വിരുദ്ധമല്ലെന്നും അദ്ദേഹം മീഡിയ വണിനോട് പറഞ്ഞു. ആരുടെയെങ്കിലും മുഖപ്രസാദത്തിന് വേണ്ടി പറയേണ്ടത് പറയാതിരിക്കില്ലെന്നും ശിവരാമന്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍ അതിരുകടന്നെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് കെ.കെ. ശിവരാമനെതിരെയുള്ള പടയൊരുക്കം പാര്‍ട്ടിയിലും മുന്നണിയിലും തുടങ്ങിയത്. ബാര്‍ കോഴ വിവാദത്തിലും ഇടുക്കിയിലെ കയ്യേറ്റ വിഷയങ്ങളിലുമുള്ള തുറന്നുപറച്ചില്‍ സര്‍ക്കാരിനെ തന്നെ വെട്ടിലാക്കി. പാര്‍ട്ടിയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുള്ള അഭിപ്രായപ്രകടനങ്ങള്‍ ആരെയെങ്കിലും അസ്വസ്ഥതപ്പെടുത്തുന്നുണ്ടെങ്കില്‍ അത് വക വെക്കുന്നില്ലെന്നും ശിവരാമന്‍ തുറന്നടിച്ചു. ജില്ലയിലെ ഭൂപ്രശ്‌നങ്ങളെ ക്കുറിച്ച് താന്‍ ഇട്ട പല പോസ്റ്റുകളും ചിലര്‍ക്കൊക്കെ അസ്വസ്ഥതകളുണ്ടാക്കിയിട്ടുണ്ട്. സത്യം ചിലതൊക്കെ അങ്ങനെയാണ്. സര്‍ക്കാര്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി ചില കാര്യങ്ങള്‍ നടക്കുമ്പോള്‍ അത് ചൂണ്ടിക്കാണിക്കുന്നത് സര്‍ക്കാര്‍ വിരുദ്ധമാണെന്ന് കരുതുന്നില്ല. പതിനെട്ടാമത്തെ വയസ്സില്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന താന്‍ 16 വര്‍ഷം ജില്ലാ സെക്രട്ടറിയായിരുന്നു. അതില്‍ വലിയൊരു കാലയളവും…

    Read More »
  • Kerala

    സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം

    കോട്ടയം: തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജം?ഗഷനില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്ന് ഈരാറ്റുപേട്ടയ്ക്കു പോകുകയായിരുന്ന ആവേ മരിയ ബസ് ആണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച വൈകിട്ട് 7.15 ഓടെയാണ് അപകടമുണ്ടായത്. വളവു വീശി എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞ ബസ് സമീപത്തെ അക്ഷയ കേന്ദ്രത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. അതേസമയം ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

    Read More »
  • Crime

    നിലമ്പൂര്‍ പോലീസ്സ്റ്റേഷനു മുന്‍പിലൂടെ മണല്‍ കടത്ത്; റീല്‍സുമായി മണല്‍ മാഫിയ

    മലപ്പുറം: നിലമ്പൂര്‍ പോലീസ്സ്റ്റേഷനു മുന്‍പിലൂടെ ടിപ്പറില്‍ മണല്‍ കടത്തുന്ന വീഡിയോ ചിത്രീകരിച്ചശേഷം ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് പോസ്റ്റുചെയ്ത് മണല്‍ മാഫിയ. വീഡിയോ പ്രചരിച്ചതോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് നിലമ്പൂര്‍ പോലീസ്. വണ്ടിഭ്രാന്തന്‍ കെ.എല്‍. 71 എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ ആദ്യം വന്നത്. ചാലിയാറിന്റെ മമ്പാട് ടാണ കടവില്‍നിന്ന് ജൂലായ് 24-ന് രാത്രിയാണ് നിലമ്പൂര്‍ സ്റ്റേഷനു മുന്‍പിലൂടെ രണ്ടുപേര്‍ മണല്‍ കടത്തിയത്. പോലീസ്സ്റ്റേഷനു മുന്‍പിലൂടെ മണലുമായി ടിപ്പര്‍ കടന്നുപോകുന്ന വീഡിയോ പിന്നീട് സിനിമാ ഡയലോഗുകള്‍കൂടി ചേര്‍ത്ത് റീല്‍സായി പോസ്റ്റ്‌ചെയ്യുകയായിരുന്നു. റീല്‍സ് വിവാദമായതോടെ ഇത് ഇന്‍സ്റ്റഗ്രാം പേജില്‍നിന്ന് നീക്കംചെയ്തിട്ടുണ്ട്. ലോറിയിലുണ്ടായിരുന്ന ആളുകളെയും ടിപ്പറിന്റെ നമ്പറും തിരിച്ചറിയാന്‍കഴിയുന്ന സൂചനകള്‍ റീല്‍സില്‍ ഉണ്ടായിരുന്നില്ല. അഞ്ചുമാസം മുന്‍പ് മമ്പാട് ടൗണ്‍ കടവില്‍ മണല്‍ കോരി തോണിയില്‍ കയറ്റുന്നത് ചിത്രീകരിച്ച റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടാനായിരുന്നില്ല.

    Read More »
Back to top button
error: