KeralaNEWS

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം

കോട്ടയം: തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജം?ഗഷനില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളത്തു നിന്ന് ഈരാറ്റുപേട്ടയ്ക്കു പോകുകയായിരുന്ന ആവേ മരിയ ബസ് ആണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച വൈകിട്ട് 7.15 ഓടെയാണ് അപകടമുണ്ടായത്. വളവു വീശി എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞ ബസ് സമീപത്തെ അക്ഷയ കേന്ദ്രത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. അതേസമയം ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

Back to top button
error: