IndiaNEWS

2027ലും നയിക്കാന്‍ യോഗി? തര്‍ക്കങ്ങള്‍ക്കൊടുവില്‍ യോഗിക്ക് പിന്തുണയുമായി കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ യോഗി ആദിത്യനാഥിനെ പിന്തുണച്ച് കേന്ദ്ര നേതൃത്വം. 2027 ലെ നിയമസഭ തെരഞ്ഞെടുപ്പിലും യോഗി തന്നെ യുപിയെ നയിക്കുമെന്ന സന്ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കുന്നത്. പാര്‍ട്ടിയിലെ കാര്യങ്ങള്‍ പുറത്ത് പറയരുതെന്നും, പാര്‍ട്ടി വേദികളില്‍ പറയണമെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് നിര്‍ദേശം നല്‍കിയെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രശ്‌നം വഷളാക്കരുത്, പ്രതിപക്ഷത്തിന് ഇത് നല്ല അവസരമാകുന്നുവെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, യോഗിയോടുള്ള നിലപാടിലെ മാറ്റം ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്നെന്നാണ് സൂചന.

ഉത്തര്‍ പ്രദേശ് ബിജെപിയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിക്കുന്നതുവരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ബിജെപി നേതാക്കളാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നീക്കങ്ങള്‍ ശക്തമാക്കിയത്. കേശവ് പ്രസാദ് മൗര്യ ഡല്‍ഹിയിലെത്തി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ച് സംഘടനാ ചമുതലകളിലേക്ക് മടങ്ങാമെന്ന് കേശവ് പ്രസാദ് മൗര്യ നേതാക്കളോട് പറഞ്ഞെന്നായിരുന്നു വിവരം.

Signature-ad

പാര്‍ട്ടിയിലും സര്‍ക്കാരിലും അഴിച്ചുപണിക്കും കേന്ദ്ര നേതൃത്വം മുതിര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും സൂചനയുണ്ടായിരുന്നു. സംസ്ഥാനത്ത് പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം പ്രഖ്യാപിക്കാനിരിക്കേ അതിന് മുന്‍പ് അഴിച്ചുപണി ഉണ്ടാകുമോയെന്നായിരുന്നു ആകാംക്ഷ. ഇത്തരം വാര്‍ത്തകളെയെല്ലാം തള്ളിക്കൊണ്ടാണ് യോഗിക്കെതിരെ തിരിയുമെന്ന് കരുതിയ കേന്ദ്ര നേതതൃത്വം യോഗിക്ക് പിന്തുണയുമായി രംഗത്തെത്തിയരിക്കുന്നത്.

Back to top button
error: