CrimeNEWS

നിലമ്പൂര്‍ പോലീസ്സ്റ്റേഷനു മുന്‍പിലൂടെ മണല്‍ കടത്ത്; റീല്‍സുമായി മണല്‍ മാഫിയ

മലപ്പുറം: നിലമ്പൂര്‍ പോലീസ്സ്റ്റേഷനു മുന്‍പിലൂടെ ടിപ്പറില്‍ മണല്‍ കടത്തുന്ന വീഡിയോ ചിത്രീകരിച്ചശേഷം ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് പോസ്റ്റുചെയ്ത് മണല്‍ മാഫിയ. വീഡിയോ പ്രചരിച്ചതോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് നിലമ്പൂര്‍ പോലീസ്. വണ്ടിഭ്രാന്തന്‍ കെ.എല്‍. 71 എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ ആദ്യം വന്നത്.

ചാലിയാറിന്റെ മമ്പാട് ടാണ കടവില്‍നിന്ന് ജൂലായ് 24-ന് രാത്രിയാണ് നിലമ്പൂര്‍ സ്റ്റേഷനു മുന്‍പിലൂടെ രണ്ടുപേര്‍ മണല്‍ കടത്തിയത്. പോലീസ്സ്റ്റേഷനു മുന്‍പിലൂടെ മണലുമായി ടിപ്പര്‍ കടന്നുപോകുന്ന വീഡിയോ പിന്നീട് സിനിമാ ഡയലോഗുകള്‍കൂടി ചേര്‍ത്ത് റീല്‍സായി പോസ്റ്റ്‌ചെയ്യുകയായിരുന്നു.

Signature-ad

റീല്‍സ് വിവാദമായതോടെ ഇത് ഇന്‍സ്റ്റഗ്രാം പേജില്‍നിന്ന് നീക്കംചെയ്തിട്ടുണ്ട്. ലോറിയിലുണ്ടായിരുന്ന ആളുകളെയും ടിപ്പറിന്റെ നമ്പറും തിരിച്ചറിയാന്‍കഴിയുന്ന സൂചനകള്‍ റീല്‍സില്‍ ഉണ്ടായിരുന്നില്ല. അഞ്ചുമാസം മുന്‍പ് മമ്പാട് ടൗണ്‍ കടവില്‍ മണല്‍ കോരി തോണിയില്‍ കയറ്റുന്നത് ചിത്രീകരിച്ച റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടാനായിരുന്നില്ല.

Back to top button
error: