Social MediaTRENDING

”വിവാഹത്തിനുശേഷം ട്രാന്‍സ് ആണെന്ന് പറഞ്ഞ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നവരോട് വിയോജിപ്പ്”

സ്വന്തം ജെന്‍ഡര്‍ തിരിച്ചറിഞ്ഞിട്ടും ലിംഗമാറ്റ ശസ്ത്രക്രിയക്ക് മുമ്പ് വിവാഹം കഴിക്കുന്നത് ശരിയല്ലെന്നും സ്ത്രീയാണെന്ന ചിന്തയില്‍ ജീവിക്കുന്ന തന്നെപ്പോലുള്ളവര്‍ക്ക് മറ്റൊരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹമാണെന്നും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വ്യക്തിയുമായ സീമ വിനീത്. ഒരിക്കലും ഒരാളുടെ ജീവിതം നശിപ്പിച്ച് സ്വന്തം ജീവിതം കെട്ടിപ്പടുക്കരുതെന്നും അതിനായി കഷ്ടപ്പെട്ട് ശരീരം കീറി മുറിച്ച് മാറ്റിയിട്ടോ വസ്ത്രം മാറ്റിയിട്ടോ യാതൊരു കാര്യവുമില്ലെന്നും സീമ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് സീമയുടെ വെളിപ്പെടുത്തല്‍.

‘രണ്ടും മൂന്നും വിവാഹം കഴിച്ചതിനു ശേഷം ഞാന്‍ ട്രാന്‍സ് ആണ് എന്ന് പറഞ്ഞു ലിംഗമാറ്റശസ്ത്രക്രിയ നടത്തുന്നവരോട് തീര്‍ത്തും വിയോജിപ്പ് മാത്രം. അവിടെ നിങ്ങള്‍ നശിപ്പിക്കുന്നത് സ്ത്രീകളുടെ ജീവിതവും കുട്ടികളുടെ ജീവിതവും അവര്‍ക്കു കിട്ടേണ്ട മാതാപിതാക്കളുടെ സ്നേഹവും ചേര്‍ത്തു നിര്‍ത്തലുകളുമാണ്. ഇത് ആരേലും ചോദ്യം ചെയ്യാന്‍ വന്നാല്‍ നിങ്ങളില്‍ നിന്നും കിട്ടുന്ന ഉത്തരം situationship, sexualtiy എന്നിങ്ങനെ കുറെ പുകമറകളാണ്.

Signature-ad

വീട്ടുകാരുടെ നിര്‍ബന്ധത്തിന് വിധേയമായി വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു എന്ന് പറയുന്നു ചിലര്‍. അവിടെ റൂമിനുള്ളിലും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വിധേയമായിയാണോ നിങ്ങള്‍ ആ സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്….? അതോ അതിനുള്ള മറുപടി ആ സ്ത്രീകള്‍ പീഡിപ്പിച്ചു എന്നാണോ? മനസ്സുകൊണ്ടും ശരീരം കൊണ്ടും കുട്ടികാലം മുതല്‍ ഞാന്‍ സ്ത്രീയാണ് എന്ന ചിന്തയില്‍ ജീവിക്കുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് ഒരിക്കലും ഒരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടാനാകില്ല. അത് ദുസ്സഹമാണ്.

അത് മാത്രമല്ല, ഒരു വിവാഹം കഴിച്ചത് വീട്ടുകാരുടെ നിര്‍ബന്ധത്തിലാണെങ്കില്‍ വീണ്ടും വീണ്ടും വിവാഹം കഴിച്ചവരോ? ഇത് മറ്റുള്ളവരില്‍ മോശം ചിന്താഗതി സൃഷ്ട്ടിക്കുകയല്ലേ ചെയ്യുന്നത്? ഇതെല്ലാം കഴിയുമ്പോള്‍ ചിലരുടെ മറുപടി ഇതൊക്കെ നടന്നതിനു ശേഷമാണ് ജെന്‍ഡര്‍ തിരിച്ചറിഞ്ഞത് എന്നായിരിക്കും. ഒരിക്കലും മറ്റുള്ളവരുടെ ജീവിതം ചവിട്ടിയരച്ച് സ്വന്തം ജീവിതം കെട്ടിപ്പടുക്കരുത്. അതിനുവേണ്ടി കഷ്ടപ്പെട്ട് ശരീരം കീറി മുറിച്ചു മാറ്റിയിട്ടോ വസ്ത്രം മാറ്റിയിട്ടോ യാതൊരു വിധ കാര്യവുമില്ല.’- കുറിപ്പില്‍ സീമ പറയുന്നു.

Back to top button
error: