Month: July 2024

  • Kerala

    സതീശന്‍-സുധാകരന്‍ പോരില്‍ നേതാക്കളുടെ ഇടപെടല്‍; വാര്‍ത്തകള്‍ ചോര്‍ത്തുന്നത് ഇരുട്ടിന്റെ സന്തതികളെന്ന് മുരളീധരന്‍; ഒരുമിച്ചു പോകണമെന്ന് ചെന്നിത്തല

    തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ടു നേതാക്കള്‍. വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടല്‍ തേടിയ സതീശന്‍ കാത്തിരിക്കയാണ്. കെ സി വേണുഗോപാല്‍ തനിക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സതീശന്‍. അതേസമയം കേരളത്തിലെ മറ്റു നേതാക്കളും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നു. വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടേണ്ടതില്ലെന്ന് എം കെ രാഘവന്‍ എം പി പറഞ്ഞു. വിഷയം പാര്‍ട്ടിക്കുള്ളില്‍ തന്നെ തീരുമെന്നും രാഘവന്‍ പ്രതികരിച്ചു. വിവാദങ്ങള്‍ തെറ്റിദ്ധാരണ മൂലമാണെന്നായിരുന്നു മുതിര്‍ന്ന നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. പാര്‍ട്ടിക്കുള്ളിലെ വാര്‍ത്തകള്‍ ചോര്‍ത്തുന്നത് ഇരുട്ടിന്റെ സന്തതികളാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഇരുനേതാക്കളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് മറ്റ നേതാക്കള്‍ വിഷയത്തില്‍ ഇടപെടുന്നത്. ഒരുമിച്ച് പോകണമെന്ന് ചെന്നിത്തലയും പ്രതികരിച്ചു. മിഷന്‍ 2025-മായി ബന്ധപ്പെട്ട് കെപിസിസിയിലെ തര്‍ക്കം പരിഹരിച്ച് പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ഐക്യത്തിന്റ സന്ദേശം…

    Read More »
  • Kerala

    ഇന്ന് അതിശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന് സ്വാധീന ഫലമായി വരുന്ന രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരും എന്നാണ് മുന്നറിയിപ്പ്. മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന തിരമാലക്കും കടല്‍ ആക്രമണത്തിനും സാധ്യതയുള്ളതിനാല്‍ വടക്കന്‍ കേരളതീരത്തു നിന്നും ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

    Read More »
  • Crime

    നിരവധി യുഎപിഎ കേസുകളില്‍ പ്രതി; മാവോയിസ്റ്റ് നേതാവ് സോമന്‍ പിടിയില്‍

    പാലക്കാട്: മാവോയിസ്റ്റ് നേതാവ് സോമന്‍ പിടിയില്‍. ഇന്നലെ രാത്രിയോടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭീകരവിരുദ്ധ സേനയാണ് ഇയാളെ പിടികൂടിയത്. കല്‍പ്പറ്റ സ്വദേശി സോമന്‍ മാവോയിസ്റ്റ് നാടുകാണി ദളം കമന്‍ഡാന്റാണ്. പൊലീസിനെ ആക്രമിച്ചതടക്കം നിരവധി യുഎപിഎ കേസുകളില്‍ പ്രതിയാണ് ഇയാള്‍. നേരത്തെ എറണാകുളത്ത് നിന്ന് ഭീകര വിരുദ്ധ സേന പിടികൂടിയ മാവോയിസ്റ്റ് മനോജ് സോമന്റെ സംഘത്തിലെ അംഗമാണ്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സോമനെ പിടികൂടിയത്. 2012 മുതല്‍ കബനി, നാടുകാണി ദളങ്ങളിലെ കമാന്‍ഡന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി.  

    Read More »
  • India

    IAS പരിശീലന കേന്ദ്രത്തില്‍ വെള്ളംകയറി മരിച്ചവരില്‍ മലയാളിയും; ജീവന്‍ നഷ്ടമായത് എറണാകുളം സ്വദേശിക്ക്

    ന്യൂഡല്‍ഹി: വെസ്റ്റ് ഡല്‍ഹി കരോള്‍ബാഗിനു സമീപം രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററില്‍ അപ്രതീക്ഷിതമായി വെള്ളം ഇരച്ചുകയറി മരിച്ച മൂന്നു വിദ്യാര്‍ഥികളില്‍ മലയാളിയും. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയായ എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിനാണ് മരിച്ചത്. നവീനു പുറമേ ഉത്തര്‍പ്രദേശ്, തെലങ്കാന സ്വദേശികളായ രണ്ടു വിദ്യാര്‍ഥിനികളും മരിച്ചു. ഡല്‍ഹി പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തില്‍ കനത്ത പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ എഎപി എംപി സ്വാതി മലിവാളിനു നേരെ വിദ്യാര്‍ഥികള്‍ പ്രതിഷേധം ഉയര്‍ത്തി. സ്വാതിക്കെതിരെ ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. കോച്ചിങ് സെന്ററില്‍ നടന്നത് അപകടമാണോ എന്ന് ആവര്‍ത്തിച്ചു ചോദിച്ച വിദ്യാര്‍ഥികളോട് അത് കൊലപാതമാണെന്ന് സ്വാതി പറഞ്ഞു. അപ്പോള്‍ കൊലപാതകത്തിന് ആരാണ് ഉത്തരവാദികള്‍ എന്ന് വിദ്യാര്‍ഥികള്‍ തിരിച്ചുചോദിച്ചു. മരണത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് വാക്കേറ്റം ഉയര്‍ന്നു. നിലവില്‍ സംഭവസ്ഥലത്ത് കുത്തിയിരിക്കുന്ന സ്വാതിയോട് വിദ്യാര്‍ഥികള്‍ സംസാരിക്കുകയാണ്. ശനിയാഴ്ച രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളക്കെട്ട് ഉണ്ടായതാണ് അപകടകാരണം. ഇവിടെ…

    Read More »
  • Kerala

    ശ്രീകോവിലിനുള്ളില്‍ പൂജ ചെയ്തുകൊണ്ടിരിക്കെ പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്ത് പോലീസ്

    തിരുവനന്തപുരം: ശ്രീകോവിലിനുള്ളില്‍ പൂജ ചെയ്തുകൊണ്ടിരിക്കെ ക്ഷേത്രത്തില്‍ കയറി പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്ത് പോലീസ്. മണക്കാട് മുത്തുമാരി അമ്മന്‍ ക്ഷേത്രത്തിലെ പൂജാരി അരുണ്‍ പോറ്റിയെയാണ് പൂന്തുറ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ വൈകിട്ട് 5.45ഓടെയാണ് അരുണ്‍ പോറ്റിയെ പൂന്തുറ പോലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. ജൂണ്‍ 25ന് പൂന്തുറ ദേവീ ക്ഷേത്രത്തില്‍ നടന്ന പഞ്ചലോഹവിഗ്രഹ കവര്‍ച്ചയുമായി ബന്ധപ്പെട്ടായിരുന്നു പോലീസ് നടപടി. മുന്‍പ് അരുണ്‍ ഈ ക്ഷേത്രത്തില്‍ ശാന്തിക്കാരനായിരുന്നു. എന്നാല്‍ തനിക്ക് വിഗ്രഹം കാണാതായതില്‍ തനിക്കൊരു ബന്ധവുമില്ലെന്ന് അറിയിച്ചെങ്കിലും പോലീസ് അരുണിനെ ബലമായി കൊണ്ടു പോവുകയായിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എട്ടു മണിയോടെ അരുണിനെ പോലീസ് തന്നെ തിരികെ കൊണ്ടു വിട്ടു. പലതവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനാലാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൂന്തുറ പോലീസിന്റെ വിശദീകരണം. എന്നാല്‍ പോലീസ് വിളിച്ചപ്പോള്‍ ശനിയാഴ്ച സ്റ്റേഷനില്‍ എത്താമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണെന്ന് അരുണ്‍ പറഞ്ഞു. പൂജ നടക്കുകയാണെന്നും അത് കഴിഞ്ഞു എത്താമെന്ന് പറഞ്ഞെങ്കിലും പോലീസ്…

    Read More »
  • NEWS

    കുഞ്ഞുങ്ങൾ ബാദ്ധ്യത…! ജനിക്കുന്നതിന് മുൻപേ നാം കുഞ്ഞുങ്ങളെ കൊല്ലുന്നു, ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

    ലൈഫ്‌സ്റ്റൈൽ സുനിൽ കെ ചെറിയാൻ ❥ അവിവാഹിതയായ ഒരു യുവതി ഡോക്ടറെ കാണുന്നു. ഫലോപ്പിയൻ ട്യൂബ് (അണ്ഡവാഹിനിക്കുഴൽ) റിമൂവ് ചെയ്യണം! ഡോക്ടർ ഞെട്ടിത്തരിച്ച് ചോദിക്കുന്നു: ”എന്തിന്?” ”എനിക്ക് കുഞ്ഞുങ്ങൾ വേണ്ട” ”നിന്നെ കെട്ടുന്നവന് വേണമെങ്കിലോ…?” ഡോക്ടർ സന്ദേഹിച്ചു. ”അങ്ങനെയൊരാളെ ഞാൻ കെട്ടുന്നില്ല!” യുവതി സംശയലേശമന്യേ മറുപടി നൽകി. ❥ യുവദമ്പതികൾ അബോർഷന് ഡോക്ടറെ സമീപിക്കുന്നു. നിങ്ങളുടെ മൂന്നാമത്തെയോ നാലാമത്തെയോ ‘വിശേഷം’ എന്ന് ഡോക്ടർ ചോദിക്കുന്നു. ‘അല്ല, ആദ്യത്തെ…’ എന്ന് ദമ്പതികൾ. ‘കുഞ്ഞുങ്ങൾ കുറച്ച് കഴിഞ്ഞ് മതി എന്നാണോ’ എന്ന് ഡോക്ടർ. ”കുഞ്ഞുങ്ങൾ ഒരിക്കലും വേണ്ട…”  ദമ്പതികൾ മറുപടി നൽകി. ”കാരണം?” ”കുറേ പണമുണ്ടാക്കണം, ചുറ്റിക്കറങ്ങണം, ഇഷ്ടമുള്ളത് ഇഷ്ടമുള്ളപ്പോൾ ചെയ്യണം. കുട്ടികൾ തടസ്സമാണ്! വലിയ ചിലവുമാണ്…!” ❥ അമേരിക്ക ആസ്ഥാനമായ ‘പ്യൂ റിസേർച്ച് സെന്റർ’ ഈയിടെ പുറത്ത് വിട്ട പഠനത്തിലാണ്, കുട്ടികൾ ഉണ്ടാവുക എന്നത്  ദാമ്പത്യത്തിൽ അവിഭാജ്യ ഘടകമല്ല എന്ന് നിരവധി പേർ അഭിപ്രായപ്പെട്ടത്. ജോലി, സൗഹൃദം എന്നിവയാണ് വിവാഹം, ദാമ്പത്യജീവിതം എന്നിവയേക്കാൾ…

    Read More »
  • India

    വടകര സ്വദേശിയും നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ കെ. കൈലാസനാഥൻ പുതുച്ചേരി ലഫ്. ഗവർണർ, പുതിയ 10  ഗവർണർമാർ

        മലയാളിയായ കെ.കൈലാസനാഥനെ പുതുച്ചേരി ലഫ്. ഗവർണറായി രാഷ്ട്രപതി നിയമിച്ചു. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ്. കോഴിക്കോട് വടകര സ്വദേശിയാണ്.  10 പുതിയ ഗവർണർമാരെ ഇന്നലെ അർധരാത്രിയോടെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. അസം ഗവർണറായി നിയമിച്ച ലക്ഷ്മൺ പ്രസാദ് ആചാര്യക്ക് മണിപ്പുർ ഗവർണറുടെ അധികച്ചുമതല കൂടി നൽകിയിട്ടുണ്ട്. അസം ഗവർണറായിരുന്ന ഗുലാബ് ചന്ദ് കത്താരിയയെ പഞ്ചാബ് ഗവർണറായും ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്ററായും നിയമിച്ചു. അസം ഗവർണറായിരുന്ന ബൻവാരിലാൽ പുരോഹിതിന്റെ രാജി സ്വീകരിച്ചതായി രാഷ്ട്രപതിഭവൻ അറിയിച്ചു. മഹാരാഷ്ട്ര ഗവർണറായി നിയമിതനായ സി.പി രാധാകൃഷ്ണൻ മുൻ ജാർഖണ്ഡ് ഗവർണറായിരുന്നു.  ജിഷ്ണുദേവ് വർമയാണു പുതിയ തെലങ്കാന ഗവർണർ. ഓംപ്രകാശ് മാത്തൂറിനെ സിക്കിം ഗവർണറായും നിയമിച്ചു. മുൻ കേന്ദ്രമന്ത്രി സന്തോഷ് കുമാർ ഗാങ്‌വാറിനെ ജാർഖണ്ഡ് ഗവർണറായി നിയമിച്ചു. റമൺ ദേക്കയാണു പുതിയ ഛത്തീസ്ഗഡ് ഗവർണർ. എച്ച്.കെ.ബാഗ്ദെയാണ് പുതിയ രാജസ്ഥാൻ  ഗവർണർ. സി.എച്ച് വിജയശങ്കറാണു മേഘാലയ ഗവർണർ.…

    Read More »
  • Kerala

    പയ്യന്നൂരിൽ വൻ കുഴൽപ്പണ വേട്ട, 46 ലക്ഷം രൂപയുമായി 2 പേർ അറസ്റ്റിൽ

          കണ്ണൂർ: പയ്യന്നൂരിൽ പൊലീസ് നടത്തിയ റെയ്ഡിൽ വൻ കുഴൽപ്പണ ഇടപാട് നടത്തുന്ന സംഘത്തിലെ 2 പേർ അറസ്റ്റിലായി. മഹാരാഷ്ട്ര സ്വദേശികളായ സത്യവാങ് ആദർശ്, ശിവജി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് രേഖകളില്ലാത്ത 46 ലക്ഷം രൂപ പിടിച്ചെടുത്തു. ശനിയാഴ്ചയാണ് പൊലീസ് റെയ്ഡ് നടത്തിയത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കുഴൽപ്പണ ഇടപാട് നടക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. പയ്യന്നൂർ ഡി വൈ എസ് പി കെ.വിനോദ്കുമാറിന്റെ നിർദ്ദേശപ്രകാരം, പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എ.ബി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായി നിന്നിരുന്ന ഇരുവരെയും പരിശോധിച്ചപ്പോഴാണ് വൻ തുക കണ്ടെത്തിയത്. വലിയ ബാഗിൽ കെട്ടുകളായി പണം  സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്ന് പണം തൊണ്ടിമുതലായി കണ്ടുകെട്ടി.

    Read More »
  • Fiction

    ഓരോ ചോദ്യത്തിനും താന്‍ പ്രതീക്ഷിക്കുന്നതാണ് ശരിയുത്തരം എന്ന് ശഠിക്കരുത്, ഉത്തരങ്ങൾ വ്യക്തിയുടെ അറിവിനെയും അനുഭവത്തെയും ആശ്രയിച്ചിരിക്കും

    വെളിച്ചം അന്ന് ക്ലാസ്സില്‍ കണക്ക് ടീച്ചര്‍ ഒരു വിദ്യാർത്ഥിയോടു ചോദിച്ചു: “ഞാന്‍ ആദ്യം മോന് ഒരു ആപ്പിള്‍ തന്നു. പിന്നെ ഒരു ആപ്പിളും വീണ്ടും ഒരു ആപ്പിളും തന്നു. ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര ആപ്പിള്‍ ഉണ്ട്?” അവന്‍ പറഞ്ഞു: “നാല്…” ടീച്ചര്‍ ചോദ്യം ഒന്ന് മാറ്റി. അവന് ഇഷ്ടപ്പെട്ട മാങ്ങ അവിടെ ചേര്‍ത്തു: “ഞാന്‍ മോന് ഒരു മാങ്ങ, പിന്നെ ഒരു മാങ്ങ, വീണ്ടും ഒരു മാങ്ങയും തന്നു. ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര മാങ്ങയുണ്ട്…?” കുട്ടി ഉത്തരം പറഞ്ഞു: “മൂന്ന്…” തന്റെ തന്ത്രം വിജയിച്ച സന്തോഷത്തില്‍ ടീച്ചര്‍ വീണ്ടും ചോദിച്ചു: “ഞാന്‍ മോന്റെ കയ്യില്‍ ആദ്യം ഒരു ആപ്പിള്‍,. പിന്നെ വീണ്ടും ഒരു ആപ്പിള്‍, പിന്നെ വീണ്ടും ഒരു ആപ്പിള്‍ കൂടി തന്നു ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര ആപ്പിളുണ്ട്…?” അവന്‍ ഉത്തരം പറഞ്ഞു: “നാല്…” ഇത്തവണ ടീച്ചര്‍ക്ക് ദേഷ്യം വന്നു. “അതെങ്ങിനെ നാലാകും…?” ടീച്ചര്‍ ചോദിച്ചു. അവന്‍…

    Read More »
  • Kerala

    കൊല്ലത്ത് 14കാരൻ ജീവനൊടുക്കി, കണ്ണീരോടെ വിനായകിന് വിട ചൊല്ലി സഹപാഠികളും അധ്യാപകരും

      കൊല്ലം കുന്നത്തൂരിൽ 9-ാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. കുന്നത്തൂർ നടുവിൽ നടയിൽ വടക്കതിൽ വീട്ടിൽ ഉദീഷ് കുമാറിന്റെയും ബിന്ദുവിന്റെയും മകൻ വിനായക്(14) ആണ് ജീവനൊടുക്കിയത്. ഇന്ന് (ശനി) രാവിലെ ഉറക്കമുണർന്ന ശേഷം പിതാവ്, മൂത്ത സഹോദരൻ വൈഷ്ണവിനെ ട്യൂഷൻ സെന്ററിൽ കൊണ്ടു വിടാൻ പോയ സമയത്തായിരുന്നു വിനായക് ആത്മഹത്യ ചെയ്തത്. കുന്നത്തൂർ നെടിയവിള അംബികോദയം ഹയർ സെക്കന്ററി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു വിനായക്. ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടിലെത്തിച്ച മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻ അധ്യാപകരും സഹപാഠികളുമടക്കം നൂറുകണക്കിനാളുകളാണ് എത്തിയത്. പൊതുദർശനത്തിനു ശേഷം വൈകിട്ട് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

    Read More »
Back to top button
error: