Month: July 2024
-
LIFE
‘കാറില്‍വെച്ച് അയാളെന്റെ കയ്യില്‍പിടിച്ചു, ശേഷം…’; ഡല്‍ഹിയിലെ ലൈംഗികാതിക്രമം വിവരിച്ച് തിലോത്തമ
വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ബോളിവുഡ് നടിയാണ് തിലോത്തമ ഷോമി. തനിക്ക് ഡല്‍ഹിയില്‍വെച്ച് നേരിടേണ്ടിവന്ന ഒരു ലൈംഗികാതിക്രമത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അവര്‍. അതിയായ മനോവേദനയുണ്ടാക്കിയ അനുഭവമെന്നാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ തിലോത്തമ ഇതിനെ വിശേഷിപ്പിച്ചത്. ജനുവരി-ഫെബ്രുവരി മാസങ്ങളിലൊന്നില്‍ ഡല്‍ഹിയില്‍ ബസ് കാത്തുനില്‍ക്കവേയാണ് എല്ലാത്തിന്റെയും തുടക്കമെന്ന് തിലോത്തമ ഷോമി പറഞ്ഞു. ബസ് സ്റ്റോപ്പില്‍ നില്‍ക്കവേ പൊടുന്നനെയാണ് ഒരു കാര്‍ അടുത്തുവന്നു നിന്നത്. വാഹനത്തില്‍നിന്നിറങ്ങിയ ഒരുസംഘമാളുകള്‍ ചുറ്റുംകൂടിനിന്ന് ശല്യപ്പെടുത്താന്‍തുടങ്ങി. എങ്ങനെയെങ്കിലും അവിടെനിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന ചിന്തയില്‍ അല്പംകൂടി മുന്നോട്ടേക്ക് മാറിനിന്നു. കാരണം ഓടിയാല്‍ അവര്‍ പിന്നാലെ വരുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് ഏതെങ്കിലും വാഹനത്തിന് കൈകാട്ടാമെന്ന ധാരണയില്‍ ആ റോഡില്‍ നിന്നെന്ന് തിലോത്തമ പറഞ്ഞു. ഒരുപാട് കാറുകളും വാഹനങ്ങളും അതുവഴി പോയെങ്കിലും ഒന്നും നിര്‍ത്തിയില്ലെന്ന് നടി പറയുന്നു. അപ്പോഴാണ് മെഡിക്കല്‍ ചിഹ്നം പതിച്ച ഒരു കാര്‍ വരുന്നതും അരികില്‍ നിര്‍ത്തുന്നതും. പ്രാണരക്ഷാര്‍ത്ഥം അതിന്റെ മുന്‍സീറ്റിലാണ് ഒരു അപരിചിതനൊപ്പം കയറിയിരുന്നതെന്നും തിലോത്തമ ഷോമി പറഞ്ഞു. ‘കുറച്ചുദൂരമേ മുന്നോട്ടുപോയുള്ളൂ.…
Read More » -
India
വാര്‍ത്താസമ്മേളനത്തിനിടെ മൂക്കില്‍നിന്ന് രക്തസ്രാവം; കുമാരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബംഗളൂരു: വാര്‍ത്താ സമ്മേളനത്തിനിടെ കേന്ദ്രമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി കുമാരസ്വാമിയുടെ മൂക്കില്‍നിന്നു രക്തസ്രാവം. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബി.ജെ.പി-ജെ.ഡി.എസ് പദയാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംഭവം. ബംഗളൂരുവിലെ ഗോള്‍ഡ് ഫിഞ്ച് ഹോട്ടലിലായിരുന്നു നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്. വാര്‍ത്താ സമ്മേളനത്തില്‍ കുമാരസ്വാമി സംസാരിക്കാന്‍ നില്‍ക്കുന്നതിനിടെ മൂക്കില്‍നിന്ന് രക്തം പൊട്ടിയൊലിക്കുകയായിരുന്നു. തൂവാല കൊണ്ട് തുടയ്ക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണാതീതമായി രക്തം വാര്‍ന്നൊഴുകി. വസ്ത്രത്തിലെല്ലാം രക്തം തെറിച്ചു. ഉടന്‍ തന്നെ അദ്ദേഹത്തെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജയനഗരത്തിലെ അപ്പോളോ ആശുപത്രിയിലാണ് കുമാരസ്വാമിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രത്യേക സാഹചര്യത്തില്‍ വാര്‍ത്താ സമ്മേളനം മാറ്റിവയ്ക്കുകയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ബി.എസ് യെദിയൂരപ്പ പിന്നീട് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. മൈസൂരു അര്‍ബന്‍ ഡവലപ്മെന്റ് അതോറിറ്റി(മുഡ) അഴിമതി ആരോപിച്ച് സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ബി.ജെ.പിയും ജെ.ഡി.എസും സംയുക്തമായി പദയാത്ര പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുമാരസ്വാമി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചെന്നൈയിലെ…
Read More » -
Crime
തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 3 കൊലപാതകം; മരിച്ചത് ബിജെപി, അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍
ചെന്നൈ: തമിഴ്‌നാടിനെ വീണ്ടും അശാന്തിയിലാക്കി രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ ആംസ്‌ട്രോങ്ങിന്റെ കൊലപാതകം നടന്ന് ഒരു മാസം തികയും മുന്‍പാണ് തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിലായി ശനിയാഴ്ച 3 കൊലപാതകങ്ങള്‍ കൂടി നടന്നത്. ഇതില്‍ രണ്ടെണ്ണത്തിന് രാഷ്ട്രീയ ബന്ധമുണ്ടെന്നാണ് സൂചന. തമിഴ്നാട്ടിലെ ശിവഗംഗയിലാണ് ആദ്യത്തെ കൊലപാതകം. ബിജെപി ജില്ലാ സെക്രട്ടറി സെല്‍വകുമാറിനെ ശനിയാഴ്ച രാത്രിയോടെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. സെല്‍വകുമാറിന്റെ ഉടമസ്ഥതയിലുള്ള ഇഷ്ടിക ചൂളയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഘം ചേര്‍ന്നുള്ള ആക്രമണം. വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം സെല്‍വകുമാറിനെ റോഡരികില്‍ ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളഞ്ഞു. കൊലപാതകത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തമിഴ്നാട് കൊലപാതകങ്ങളുടെ തലസ്ഥാനമായെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ ആരോപിച്ചത്. കൊലപാതകത്തിനു രാഷ്ട്രീയ പശ്ചാത്തലമില്ലെന്ന് ശിവഗംഗ എംപി കാര്‍ത്തി ചിദംബരം പറഞ്ഞു. മേഖലയില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ, കടലൂരിനു സമീപം അജ്ഞാതര്‍ ചേര്‍ന്ന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. അണ്ണാ ഡിഎംകെയുടെ തിരുപ്പാപുലിയൂര്‍…
Read More » -
Kerala
സതീശനെതിരായ വിമര്‍ശനം; വാര്‍ത്ത ചോര്‍ത്തിയവരെ കണ്ടെത്താന്‍ എഐസിസി
ന്യൂഡല്‍ഹി: കെപിസിസി യോഗത്തിലെ പ്രതിപക്ഷ നേതാവിനെതിരായ വിമര്‍ശനവുമായി ബന്ധപ്പെട്ട് വാര്‍ത്ത ചോര്‍ത്തിയവരെ കണ്ടെത്താന്‍ എഐസിസി നിര്‍ദേശം. കേരളത്തില്‍ സംഭവിക്കുന്ന സംഘടനാവിരുദ്ധമായ കാര്യങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി അറിയിച്ചു. കെപിസിസി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്; മുന്നൊരുക്കവുമായി കോണ്‍ഗ്രസ്, ഏകോപന ചുമതല നല്‍കിപാര്‍ട്ടിയുടെ നിര്‍ണായക യോഗങ്ങളില്‍ എടുക്കുന്ന രഹസ്യ തീരുമാനങ്ങള്‍ ചോരുന്നുണ്ടെന്നും തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും ദീപാ ദാസ് മുന്‍ഷി കത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി രഹസ്യങ്ങള്‍ പരസ്യപ്പെടുത്തുന്നവരെ ഉടന്‍ കണ്ടെത്തണമെന്നു കത്തില്‍ പറയുന്നു. സംസ്ഥാനത്ത് നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. ഈ സമയത്ത് നേതാക്കള്‍ക്കിടയില്‍ അച്ചടക്കമില്ലായ്മയും ചേരിപ്പോരും വര്‍ധിക്കുന്നത് ദോഷം ചെയ്യും. ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. ആവശ്യമെങ്കില്‍ അച്ചടക്കനടപടികള്‍ കൈക്കൊള്ളണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
Read More » -
Kerala
നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം: ബ്ലോക്ക് പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
ആലപ്പുഴ: നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മരിച്ചു. 3 പേര്‍ക്കു പരുക്ക്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡില്‍ എല്‍ജി നിവാസില്‍ എം.രജീഷ് (32), സുഹൃത്ത് കരോട്ടു വെളി പരേതനായ ഓമനക്കുട്ടന്റെ മകന്‍ അനന്തു (29) എന്നിവരാണു മരിച്ചത്. സുഹൃത്തുക്കളായ പീലിക്കകത്തു വെളി അഖില്‍ (27), കരോട്ടു വെളി സുജിത്ത് (26), സദാശിവം വീട്ടില്‍ അശ്വിന്‍ (21) എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണു. രാത്രി ഒന്‍പതോടെ പ്രീതികുളങ്ങര തെക്കായിരുന്നു അപകടം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രജീഷും സുഹൃത്തുക്കളും മാരന്‍കുളങ്ങരയില്‍ നിന്നു കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ റോഡിലെ വളവില്‍ കലുങ്കിന്റെ കൈവരി ഇല്ലാത്ത ഭാഗത്തുകുടി കയറി സമീപത്തെ വീടിന്റെ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ദ്യാരക തോട്ടു ചിറ വിജയകുമാറിന്റെ വീട്ടിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. ശബ്ദം…
Read More » -
LIFE
ലഭിക്കുന്നത് ലക്ഷങ്ങള്‍! ശമ്പളം കൂട്ടുന്ന കാര്യം ചോദിച്ചപ്പോള്‍ കരീന പറഞ്ഞത്; കുഞ്ഞിനെ നോക്കിയ ആയ
അമ്മയാകുന്നത് കരിയറിനെ ബാധിക്കില്ലെന്ന് തെളിയിക്കാന്‍ കഴിഞ്ഞ ബോളിവുഡിലെ ആദ്യത്തെ മുന്‍നിര നായിക നടിയാണ് കരീന കപൂര്‍. ഗര്‍ഭിണിയായപ്പോഴും പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷവും കരീന ക്യാമറയ്ക്ക് മുന്നിലെത്തി. തൈമൂര്‍ അലി ഖാന്‍, ജഹാംഗീര്‍ അലി ഖാന്‍ എന്നീ രണ്ട് മക്കളുടെ അമ്മയാണ് കരീന. 44ാം വയസിലും നടി ബി ടൗണിലെ താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്. ഒടുവില്‍ പുറത്തിറങ്ങിയ ക്രൂ എന്ന സിനിമ മികച്ച വിജയമാണ് നേടിയത്. കുടുംബ ജീവിതവും കരിയറും ഒരുമിച്ച് കൊണ്ട് പോകാന്‍ കരീനയ്ക്ക് എങ്ങനെ സാധിക്കുന്നു എന്ന ചോദ്യം ആരാധകര്‍ക്കുണ്ട്. ഇതിന് നടിയെ സഹായിക്കുന്നത് നടിക്കുള്ള സ്റ്റാഫുകളാണ്. താരത്തിന്റെ രണ്ട് മക്കളെയും നോക്കാന്‍ സ്റ്റാഫുകളുണ്ട്. കരീനയുടെ രണ്ട് മക്കളുടെയും ആയയാണ് ലളിത ഡിസില്‍വ. കരീനയ്ക്ക് പുറമെ മറ്റ് പ്രമുഖ താരങ്ങളുടെ മക്കള്‍ക്കും ലളിത ആയയായിട്ടുണ്ട്. കരീനയുടെ വീട്ടില്‍ ആയയായി നിന്നതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ലളിതയിപ്പോള്‍. വലിയ താരങ്ങളാണെങ്കിലും കരീന കപൂറും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും വളരെ സിംപിളാണെന്ന്…
Read More » -
India
മനു ഭാക്കറിന് വെങ്കലം; പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ നേട്ടം
പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിങ് ഫൈനലില്‍ മനു ഭാകറാണ് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ വെടിവച്ചിട്ടത്. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മനു. ആദ്യ ഷോട്ടില്‍ തന്നെ രണ്ടാം സ്ഥാനത്തെത്താന്‍ മനുവിനു സാധിച്ചിരുന്നു. ഫൈനല്‍ പോരാട്ടത്തില്‍ നാലു താരങ്ങള്‍ പുറത്തായി നാലു പേര്‍ മാത്രം ബാക്കിയായപ്പോള്‍ ഒന്നാം സ്ഥാനത്തെത്താന്‍ മനുവിന് 1.3 പോയിന്റുകള്‍ കൂടി മതിയായിരുന്നു. എന്നാല്‍, അവസാന അവസരങ്ങളില്‍ താരം വെങ്കല മെഡലിലേക്കെത്തുകയായിരുന്നു. ദക്ഷിണ കൊറിയന്‍ താരങ്ങള്‍ക്കാണ് ഈയിനത്തില്‍ സ്വര്‍ണവും വെള്ളിയും. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അഞ്ചാം ഒളിംപിക്‌സ് മെഡലാണിത്. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വിജയ് കുമാറാണ് ഇന്ത്യയ്ക്കായി അവസാനമായി ഷൂട്ടിങ് മെഡല്‍ നേടിയത്. ടോക്കിയോ ഒളിംപിക്‌സില്‍ പിസ്റ്റല്‍ തകരാറിലായതിനെ തുടര്‍ന്ന് മനു ഭാകറിനു മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. 2022 ഏഷ്യന്‍ ഗെയിംസില്‍ മനു 25 മീറ്റര്‍ പിസ്റ്റല്‍ ടീമിനത്തില്‍ സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാംപ്യന്‍ഷിപ്പിലും 25…
Read More » -
Crime
36 വര്‍ഷത്തെ ഒളിവ് ജീവിതം; മാല മോഷണക്കേസില്‍ കള്ളന്‍ ‘അമ്പിളി’ പിടിയില്‍
തിരുവനന്തപുരം: മോഷണ കേസിലെ പ്രതി 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മാല മോഷണ കേസില്‍ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെയാണ് 36 വര്‍ഷങ്ങള്‍ക്ക് ശേഷം പാറശ്ശാല പൊലീസ് പിടികൂടിയത്. പാപ്പനംകോട് അരുവാക്കോട് മിനി ഹൗസില്‍ അമ്പിളി എന്ന് വിളിക്കുന്ന സന്തോഷ് (57)നെയാണ് പിടികൂടിയത്. 1988 ല്‍ ഉദിയന്‍കുളങ്ങര സ്റ്റാന്‍ലി ആശുപത്രിയിലെ ജീവനക്കാരിയായ ലളിതാഭായിയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്‍ മാല പൊട്ടിച്ചെടുത്ത കേസില്‍ റിമാന്റിലായിരുന്ന പ്രതി ജാമ്യമെടുത്ത് പുറത്തിറങ്ങിയശേഷം നാടുവിട്ടു. പാറശ്ശാല പൊലീസ് പലതവണ അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. വിവിധ പൊലീസ് സ്റ്റേഷനുകളിലായി അന്‍പതോളം മോഷണ കേസ്സില്‍ ഈയാള്‍ പ്രതിയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. പാറശ്ശാല എസ്എച്ച്ഒ: സജി എസ്എസ് ന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
Crime
വഞ്ചിയൂരിയിലെ ‘വീടുകയറി വെടി’യില്‍ ഞെട്ടി േകരളം; യുവതി എത്തിയത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറില്‍?
തിരുവനന്തപുരം: വീട്ടില്‍ക്കയറി സ്ത്രീയെ വെടിവെച്ച സംഭവത്തില്‍ അക്രമി സഞ്ചരിച്ച കാറുമായി ബന്ധപ്പെട്ടവിവരങ്ങള്‍ ലഭിച്ചെന്ന് സൂചന. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമിയായ യുവതിയെത്തിയ കാറിനെക്കുറിച്ച് വിവരം ലഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച രാവിലെയാണ് വഞ്ചിയൂര്‍ ചെമ്പകശ്ശേരി ‘പങ്കജി’ല്‍ ഷിനിക്ക് എയര്‍പിസ്റ്റള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വെടിയേറ്റത്. കൂറിയര്‍ നല്‍കാനുണ്ടെന്ന് പറഞ്ഞ് വീട്ടിലെത്തിയ യുവതി ഒപ്പിടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഷിനിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. മുഖത്തിന് നേരേയാണ് വെടിയുതിര്‍ത്തതെങ്കിലും ഇത് തടുക്കാന്‍ ശ്രമിച്ചതോടെ ഷിനിയുടെ കൈപ്പത്തിയിലാണ് വെടിയേറ്റത്. സംഭവത്തിന് പിന്നാലെ മുഖംമറച്ചെത്തിയ യുവതി ഓടിരക്ഷപ്പെട്ടു. അക്രമിയായ യുവതി എത്തിയത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറിലാണെന്ന് സംശയമുണ്ട്. യുവതി വന്ന മാരുതി സെലേറിയോ കാറിന്റെ നമ്പര്‍ ആര്യനാട് സ്വദേശിനിയുടെ സ്വിഫ്റ്റ് കാറിന്റേതായിരുന്നു. ഒരാഴ്ച മുന്‍പ് ഈ വാഹനം കോഴിക്കോട്ടെ കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തിയെന്നായിരുന്നു ആര്യനാട് സ്വദേശിനിയുടെ പ്രതികരണം. കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് അക്രമി വെടിവെപ്പ് നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. നഗരമധ്യത്തില്‍…
Read More » -
NEWS
ട്രംപ് പ്രസിഡന്റാകുമെന്ന് ‘ഗ്രഹനില’: ജ്യോതിഷിയുടെ പ്രവചനം വൈറല്‍
വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്ന തീയതി ‘പ്രവചിച്ച’ ജ്യോതിഷി എമി ട്രിപ്പിന്റെ പുതിയ പ്രവചനം ശ്രദ്ധേയമാകുന്നു. ഡോണള്‍ഡ് ട്രംപ് അടുത്ത അമേരിക്കന്‍ പ്രസിഡന്റാകുമെന്നാണ് പ്രവചനമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസായിരിക്കും ട്രംപിന്റെ എതിര്‍ സ്ഥാനാര്‍ഥി. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. പ്രായാധിക്യത്തെ തുടര്‍ന്നാണ് ബൈഡന്‍ മത്സരത്തില്‍നിന്ന് പിന്‍മാറിയത്. ട്രംപ് പ്രഫഷനല്‍ ജീവിതത്തില്‍ വിജയത്തിന്റെ കൊടുമുടി കയറുകയാണെന്നാണ് എമി ‘ഗ്രഹനില’ നോക്കി പറയുന്നത്. ജോ ബൈഡന്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിയുമെന്ന് പ്രഖ്യാപിച്ചതോടെയാണ് 40 വയസുള്ള ജ്യോതിഷി ശ്രദ്ധേയയാകുന്നത്. ജൂണ്‍ 11നാണ് എക്‌സിലെ പോസ്റ്റില്‍ എമി പ്രവചനം നടത്തിയത്. ബൈഡന്‍ ഒഴിയുന്ന തീയതി ഒരാള്‍ ചോദിച്ചപ്പോള്‍ ജൂലൈ 21 എന്നായിരുന്നു എമിയുടെ മറുപടി. ഇത് യാഥാര്‍ഥ്യമായി. കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വവും എമി പ്രവചിച്ചിരുന്നു. ബൈഡന് പ്രായമായതാണ് എമി ഇതിനു കാരണമായി പറഞ്ഞത്. ജോ ബൈഡന് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സമീപഭാവിയില്‍ ഉണ്ടാകുമെന്നും പ്രവചനമുണ്ട്.
Read More »