മലപ്പുറം: 12 വയസുകാരനായ മകനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിന് 96 വര്‍ഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ 42കാരനെയാണ് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ എം അഷ്റഫ് ശിക്ഷിച്ചത്. പിഴയടക്കുന്ന പക്ഷം തുക കുട്ടിക്ക് നല്‍കണം.
2022 ഏപ്രില്‍ 14നാണ് കേസിന് ആസ്പദമായ സംഭവം. പ്രതി കുടുംബത്തോടൊപ്പം വെറ്റിലപ്പാറയിലാണ് താമസിച്ചിരുന്നത്. ജോലിക്കുപോയ മാതാവ് തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് അവശനായ കുട്ടിയെ കണ്ടത്.
കുട്ടിയെ സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. അരിക്കോട് പൊലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന സി വി ലൈജു മോന്‍, അബ്ബാസലി, സബ് ഇന്‍സ്പെക്ടര്‍ എം കബീര്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്.