Month: July 2024

  • Kerala

    ബെംഗളൂരുവില്‍ എല്‍എല്‍ബിക്ക് പഠിക്കണം: ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ അനുപമയ്ക്ക് ജാമ്യം

       കൊല്ലം ഓയൂരില്‍ 6 വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ  കേസിലെ മൂന്നാംപ്രതി അനുപമ പദ്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബെംഗളൂരുവില്‍ എല്‍എല്‍ബിക്ക് പഠിക്കുന്നതിന് ജാമ്യം അനുവദിക്കണം എന്നായിരുന്നു ആവശ്യം. അനുപമയാണ് സംഭവത്തിന്റെ ആസൂത്രകയെന്ന് സര്‍ക്കാര്‍ അഭിഭാഷകർ വാദിച്ചെങ്കിലും ജസ്റ്റിസ് സി.എസ് ഡയസ്സിന്റെ ബെഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു. കേസുമായി അനുപമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും കേസിലെ ഒന്നും രണ്ടും പ്രതികള്‍ മാതാപിതാക്കളാണെന്നും പഠനാവശ്യത്തിന് വേണ്ടിയാണ് ജാമ്യം ആവശ്യപ്പെടുന്നതെന്നും അനുപമയുടെ അഭിഭാഷകന്‍ വാദിച്ചു. കൊല്ലം ജില്ലയില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എല്ലാ മാസവും മൂന്നാമത്ത ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം നവംബർ 27ന് വൈകുന്നേരം 4.30ഓടെ ഓയൂർ ഓട്ടുമലയിൽ നിന്നാണ് 6 വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ജ്യേഷ്ഠനൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോയ കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെആർ പത്മകുമാർ (52), ഭാര്യ എംആർ അനിതകുമാരി (45),…

    Read More »
  • India

    26 വിവാഹങ്ങൾ, ഒടുവില്‍ വിവാഹവീരൻ ജയിലിലായി.  പ്രതിയെ കുടുക്കിയ പൊലീസ് തന്ത്രം ഇങ്ങനെ

        വിവാഹത്തട്ടിപ്പുവീരനെ  പൊലീസ് തന്ത്രപരമായി കുടുക്കി. തട്ടിപ്പിനിരയായ മുംബൈ നാലസൊപാരയിലെ യുവതി നല്‍കിയ പരാതിയെത്തുടര്‍ന്ന് കല്യാണില്‍ നിന്നാണ് ഫിറോസ് ഇല്യാസ് ശെയ്ഖിനെ (48) പൊലീസ് അറസ്റ്റ് ചെയ്തത്. നാലസൊപാര സ്വദേശി യുവതിയെ വിവാഹം ചെയ്തശേഷം കാറും ലാപ്ടോപും മറ്റും വാങ്ങാനെന്ന വ്യാജേന ഏഴര ലക്ഷം രൂപ കൈക്കലാക്കി മുങ്ങിയതിനെത്തുടര്‍ന്നാണ് ഭാര്യ  പൊലീസിനെ സമീപിച്ചത്. അന്വേഷണത്തില്‍ പ്രതി 25 യുവതികളെ വിവാഹം ചെയ്തതായി കണ്ടെത്തി. മാട്രിമോണിയല്‍ സൈറ്റുകളില്‍നിന്ന് കണ്ടെത്തുന്ന വിധവകളെയാണ് ഇയാള്‍ കൂടുതലും ഇരകളാക്കിയിരുന്നത്. വിവാഹാനന്തരം യുവതികളുടെ ആഭരണങ്ങള്‍, പണം, മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ്, തുടങ്ങിയവ കവർന്ന് മുങ്ങുകയായിരുന്നു പതിവ്. ഇത്തരത്തില്‍ ഇയാള്‍ പുണെയില്‍നിന്ന് 4 വിവാഹം കഴിച്ചിട്ടുണ്ട്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡെല്‍ഹി, താനെ, അര്‍ണാല എന്നി മേഖലകളിലാണ് മറ്റു കേസുകള്‍ നിലവിലുള്ളത്. നാലസൊപാരയിലെ യുവതി രംഗത്തിറങ്ങുന്നതുവരെ ആരും പരാതി നല്‍കാതിരുന്നതിനാല്‍ ഇയാള്‍ നാട്ടില്‍ യുവതികളെ മാറി മാറി വിവാഹം കഴിച്ച് വിലസുകയായിരുന്നു. തുടര്‍ന്ന്, പൊലീസ് ഒരു യുവതിയുടെ പേരില്‍…

    Read More »
  • Crime

    പാലക്കാട് അമ്മ മരിച്ചതറിഞ്ഞ് മകന്‍ ജീവനൊടുക്കി

    പാലക്കാട്: കോട്ടായിയില്‍ അമ്മ മരിച്ചതറിഞ്ഞ് മകന്‍ ജീവനൊടുക്കി. അമ്മ അസുഖ ബാധിതയായിരുന്നു. പാലക്കാട് കോട്ടായിയില്‍ പല്ലൂര്‍ കാവിലാണ് അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിന്ന (75), മകന്‍ ഗുരുവായൂരപ്പന്‍ (40) എന്നിവരെയാണ് രാവിലെ ഏഴോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ വീട്ടിലും മകന്‍ വീടിനു സമീപത്തെ വളപ്പിലെ മരത്തിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. അമ്മ ചിന്ന മൂന്നു ദിവസമായി പനി ബാധിച്ച് കോട്ടായിയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ചിന്നയുടെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി.

    Read More »
  • Health

    വെള്ളം കുടി വെള്ളം കുടീടാ… നിങ്ങള്‍ വെള്ളം കുടിക്കുന്ന രീതി ശരിയാണോ?

    ശരീരത്തിന് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് വെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുന്നത്. ദിവസവും ഏഴ് മുതല്‍ എട്ട് ലിറ്റര്‍ വെള്ളും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം ശരീരത്തിലെ മാനില്യങ്ങളെ പുറന്തള്ളാനും മൊത്തത്തില്‍ ശുദ്ധീകരിക്കാനും ഇത് സഹായിക്കും. ശരീരം നിര്‍മിച്ചിരിക്കുന്നത് 78 ശതമാനത്തോളം വെള്ളത്തോട് കൂടിയാണ്. ചിലരെങ്കിലും വെള്ളം കുടിക്കുന്നതിന് വലിയ പ്രാധാന്യം നല്‍കാറില്ല. പക്ഷെ നല്ല ആരോഗ്യത്തിന് വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തിനും മുടിയ്ക്കുമൊക്കെ ഏറെ നല്ലതാണ് വെള്ളം കുടിക്കുന്നത്. പക്ഷെ വെള്ളം കുടിക്കുമ്പോള്‍ പലരും ചെയ്യുന്ന ചില പ്രധാന തെറ്റുകളുണ്ട്. വളരെ നിസാരമായ കാര്യമായിരിക്കാം പക്ഷെ അത് വലിയ തെറ്റാണെന്ന് പലര്‍ക്കും അറിയില്ല. തണുത്ത വെള്ളം കുടിക്കുക ചൂട് കൂടിയതോടെ പലര്‍ക്കും തണുത്ത വെള്ളം കുടിക്കാന്‍ വലിയ ഇഷ്ടമാണ്. പക്ഷെ ആയുര്‍വേദ പ്രകാരം തണുത്ത വെള്ളം കുടിക്കുന്നത് ദഹനത്തെ ബാധിച്ചേക്കാം. ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. തണുത്ത വെള്ളം കുടിക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജം ചിലവഴിച്ചാല്‍ മാത്രമേ…

    Read More »
  • Crime

    പൊലീസ് സ്റ്റേഷന് മുന്‍പിലൂടെ ടിപ്പറില്‍ മണല്‍ കടത്തുന്ന റീല്‍സ്; ബിരുദ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

    മലപ്പുറം: നിലമ്പൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലൂടെ ടിപ്പറില്‍ മണല്‍ കടത്തുന്ന ദൃശ്യം ചിത്രീകരിച്ച് റീലിസിലൂടെ പൊലീസിനെ വെല്ലുവിളിച്ച സംഭവത്തില്‍ മറുപടി റീലുമായി പൊലീസ്.റീല്‍സിന് പിന്നാലെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശാമില്‍ ഷാന്‍, മര്‍വാന്‍, അമീന്‍, അല്‍ത്താഫ്, മുഹമ്മദ് സവാദ്, അബ്ദുല്‍ മജീദ്, സഹീര്‍ എന്നിവര്‍ ആണ് അറസ്റ്റിലായത്. പ്രതികളെ പിടികൂടി സ്റ്റേഷനില്‍ എത്തിക്കുന്നതും മണല്‍ കടത്തിയ ടിപ്പര്‍ ലോറി കസ്റ്റഡിയില്‍ എടുത്തതും ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ ചേര്‍ത്ത് പൊലീസ് റീലും പങ്കുവച്ചു. നിലമ്പൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലൂടെ അനധികൃതമായി മണല്‍ കടത്തുന്ന ഈ റീല്‍ ആണ് മാസ് ബിജിഎം ഇട്ട് ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ ആയത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പൊലീസ് മണല്‍ കടത്തുകാരെ തപ്പി പൊലീസ് ഇറങ്ങി. മമ്പാട് സ്വദേശികളായ ഏഴ് പേരെയും പൊക്കി. എല്ലാം ചിത്രീകരിച്ചു പൊലീസും റീല്‍സ് ഇറക്കുകയായിരുന്നു. ശാമില്‍ഷാന്റെ ഉടമസ്ഥയില്‍ ഉള്ള ലോറിയില്‍ മണല്‍ കടത്തുമ്പോള്‍ ലോറിയില്‍ ഉണ്ടായിരുന്ന ബിരുദ വിദ്യാര്‍ത്ഥി അമീന്‍ ആണ്…

    Read More »
  • Crime

    ന്യൂയോര്‍ക്കിലെ പാര്‍ക്കില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, ആറുപേര്‍ക്ക് പരിക്ക്

    ന്യൂയോര്‍ക്ക്: നഗരത്തിലെ പാര്‍ക്കിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ സിറ്റിയിലെ മേപ്പിള്‍വുഡ് പാര്‍ക്കിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. നിരവധിപേര്‍ പാര്‍ക്കിലുണ്ടായിരുന്ന സമയത്താണ് വെടിവെപ്പ് നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ ഒട്ടേറെപ്പേരെ വെടിയേറ്റനിലയില്‍ കണ്ടെത്തിയെന്നായിരുന്നു പോലീസിന്റെ പ്രതികരണം. വെടിവെപ്പിന് പിന്നാലെ നിരവധി പേര്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയുംചെയ്തു. സ്വകാര്യവാഹനങ്ങളിലും ആംബുലന്‍സുകളിലുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പ് നടത്തിയത് ആരാണെന്നും ഇതുവരെ വ്യക്തമല്ല.

    Read More »
  • Social Media

    അന്ന് ‘കാസ്റ്റിംഗ് കൗച്ചി’ന് സമ്മതിച്ചിരുന്നേല്‍ ഞാനിന്ന് നയന്‍താരയേക്കാളും വലിയ താരം; തുറന്ന് പറഞ്ഞ് നിമിഷ ബിജോ

    സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് നിമിഷ ബിജോ. റീലുകളിലൂടേയും മറ്റുമാണ് നിമിഷ ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമകളിലേക്ക് എത്തുകയായിരുന്നു. ഈയ്യടുത്ത് തൃശ്ശൂരില്‍ പുലികളിയിലും നിമിഷ എത്തിയിരുന്നു. പുലിവേഷത്തിലുള്ള നിമിഷയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വിവാദങ്ങളിലും നിമിഷ ചെന്നു പെട്ടിട്ടുണ്ട്. പള്ളിയോടം ഫോട്ടോഷൂട്ടിന്റെ പേരിലാണ് നിമിഷ വിവാദത്തില്‍ ചെന്നു പെടുന്നത്. ഇപ്പോഴിതാ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കിടുകയാണ് നിമിഷ ബിജോ. ഫണ്‍ വിത്ത് സ്റ്റാര്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിമിഷ ബിജോ മനസ് തുറന്നത്. തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവമുണ്ടായിട്ടുണ്ട്. എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നാണ് താരം പറയുന്നത്. നിമിഷയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ”എനിക്ക് വിളി വന്നിട്ടുണ്ട്. ചോദിച്ചിട്ടും ഉണ്ട്. ആ കാസ്റ്റിംഗ് കൗച്ച് ഞാന്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ ഞാനിന്ന് നയന്‍താരയേക്കാളും വലിയ നടിയായേനെ. ഞാന്‍ ചെയ്തതെല്ലാം ലോ ബജറ്റ് സിനിമകളായിരുന്നു. എല്ലാവരും സഹകരിച്ച്, ഉള്ള പൈസ വച്ച് ചെയ്യുന്ന കുഞ്ഞ് സിനിമകളായിരുന്നു. വലിയ…

    Read More »
  • Crime

    മലയാളി ഡ്രൈവര്‍ തമിഴ്‌നാട്ടില്‍ കുത്തേറ്റ് മരിച്ചു; മരിച്ചത് നെടുമ്പാശേരി മേക്കാട് സ്വദേശി

    ബംഗളൂരു: മലയാളി ലോറി ഡ്രൈവര്‍ തമിഴ്‌നാട്ടില്‍ കുത്തേറ്റു മരിച്ചു. ബംഗളൂരുവില്‍നിന്ന് മടങ്ങുകയായിരുന്ന നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസ് തമിഴ്‌നാട് കൃഷ്ണഗിരിയിലാണ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് കൃഷ്ണഗിരി പൊലീസ് അറിയിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഏലിയാസ് വീട്ടുപകരണങ്ങളുമായി ലോറിയില്‍ ബംഗളൂരുവിലേക്ക് പോയത്. അവിടെ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഏലിയാസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൃഷ്ണഗിരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ഊര്‍ജിതമാക്കിയതായി കൃഷ്ണഗിരി പൊലീസ് അറിയിച്ചു.

    Read More »
  • NEWS

    ഐശ്വര്യ സല്‍മാന്റെ പ്രണയം അംഗീകരിച്ചില്ല; വിവേകുമായി അടുപ്പമുള്ളപ്പോഴും സല്‍മാനുമായി ബന്ധം!

    ഒരുകാലത്ത് ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു സല്‍മാന്‍ ഖാനും ഐശ്വര്യ റായും. ഓണ്‍ സ്‌ക്രീനിലെ ജോഡി ജീവിതത്തിലും പ്രണയത്തിലാവുകയായിരുന്നു. ഇരുവരും വിവാഹം കഴിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനായി കാത്തിരിക്കുകയായിരുന്നു ഇരുവരുടേയും ആരാധകര്‍. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് സല്‍മാനും ഐശ്വര്യയും വേര്‍ പിരിയുകയായിരുന്നു. ബോളിവുഡ് നാളിതുവരെ കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു സല്‍മാന്റേയും ഐശ്വര്യയുടേയും ബ്രേക്കപ്പ്. സല്‍മാനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഐശ്വര്യ ഉന്നയിച്ചത്. സല്‍മാന്റെ മദ്യപാനവും മര്‍ദ്ദനവും മാനസിക പീഡനവുമാണ് പ്രണയം ബന്ധം അവസാനിപ്പിക്കാനുള്ള കാരണമായി ഐശ്വര്യ തുറന്നു പറഞ്ഞത്. സല്‍മാനൊപ്പം താന്‍ ഇനിയൊരിക്കലും അഭിനയിക്കില്ലെന്നും ഐശ്വര്യ തീരുമാനിച്ചിരുന്നു. സല്‍മാനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഐശ്വര്യ ഉന്നയിച്ചത്. സല്‍മാന്‍ ഐശ്വര്യയോട് കാണിച്ച അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇക്കാലത്ത് വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയത്. ഇതിനിടെയാണ് ഐശ്വര്യയ്ക്കെതിരെ സല്‍മാന്റെ സഹോദരനും നടനുമായ സൊഹൈല്‍ ഖാന്‍ രംഗത്ത് വരുന്നത്. ഐശ്വര്യ ഒരിക്കലും താനും സല്‍മാനും തമ്മിലുള്ള ബന്ധത്തെ അംഗീകരിച്ചിരുന്നില്ലെന്നായിരുന്നു സൊഹൈലിന്റെ ആരോപണം. ഐശ്വര്യ തങ്ങളുടെ വീട്ടില്‍ സ്ഥിരമായി വരുമായിരുന്നു. തങ്ങളുടെ…

    Read More »
  • Kerala

    വേണം വിരലോളമെങ്കിലും വകതിരിവ്! അര്‍ജുന്റെ കുഞ്ഞിനോട് ചോദ്യങ്ങളുന്നയിച്ച സംഭവം; യൂട്യൂബ് ചാനലിന് എതിരെ കേസെടുത്തു

    കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ മകനോട് ചോദ്യങ്ങള്‍ ചോദിക്കുകയും അത് സംപ്രേഷണം ചെയ്യുകയും ചെയ്ത സംഭവത്തില്‍ യൂട്യൂബ് ചാനലിന് എതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മഴവില്‍ കേരളം എന്ന യുട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോടും, ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും, യൂട്യൂബ് ചാനലിനോടും ബാലാവകാശ കമ്മീഷന്‍ വിശദീകരണം തേടി. അര്‍ജുന്റെ രണ്ടു വയസ്സുള്ള മകനോട് മനുഷ്യത്വരഹിതമായ ചോദ്യങ്ങള്‍ ചോദിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ബാലാവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു. പാലക്കാട് അലനല്ലൂര്‍ സ്വദേശി പി.ഡി.സിനില്‍ ദാസ് ആണ് പരാതി നല്‍കിയത്. കുഞ്ഞിനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച് ചോദ്യങ്ങള്‍ ചോദിച്ച സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്. അതേസമയം, അര്‍ജുനായുള്ള തിരച്ചില്‍ 13ാം ദിവസവും വിഫലമായി. പുഴയിലെ അടിയൊഴുക്ക് ശക്തമായതിനാല്‍ രക്ഷാദൗത്യം താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് കര്‍ണാടക അറിയിച്ചു. പുഴയിലെ തിരച്ചില്‍ നിലവില്‍ നടക്കില്ലെന്നാണ് കര്‍ണാടക ആവര്‍ത്തിക്കുന്നത്. പുഴയില്‍ ഒഴുക്ക് കുറഞ്ഞാലേ തിരച്ചില്‍…

    Read More »
Back to top button
error: