Month: July 2024

  • Kerala

    വയനാട് ഉരുള്‍പൊട്ടലില്‍ മരണം 41; തകര്‍ന്ന വീട്ടില്‍നിന്ന് കുട്ടിയെ രക്ഷപ്പെടുത്തി, രക്ഷാപ്രവര്‍ത്തനം അതീവദുഷ്‌കരം

    വയനാട്: മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരം 41 പേരാണ് മരിച്ചത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്ന് ഒരു ആശ്വാസ വാര്‍ത്തയും എത്തിയിരുന്നു. ചൂരല്‍മലയില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനം അതീവ ദുഷ്‌കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിയവരില്‍ വിദേശികളും ഉള്‍പ്പെടുന്നുണ്ട്. കണ്ണൂരില്‍നിന്നും കോഴിക്കോടുനിന്നും ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തുന്നു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് സൈന്യം വ്യക്തമാക്കി. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് സമാന്തര പാലം നിര്‍മിക്കാന്‍ ശ്രമിക്കുന്നതായി മന്ത്രി കെ രാജന്‍ അറിയിച്ചു. രക്ഷാദൗത്യത്തിന് തടസ്സമായി കനത്ത മഴ പെയ്യുകയാണ്. വയനാട്ടിലേക്ക് പോകാനാകാതെ ഹെലികോപ്റ്റര്‍ കോഴിക്കോട്ടിറക്കി. മുണ്ടക്കൈയിലേക്ക്…

    Read More »
  • LIFE

    നല്ല ഉറക്കം വേണോ? ബെഡ്‌റൂമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ…

    നല്ല ഉറക്കം കിട്ടുന്നതിന് ബെഡ്‌റൂമിന്റെ ഘടനയും സ്വാധീനം ചെലുത്താറുണ്ട്. നല്ല ഉറക്കത്തിന് മറ്റുകാര്യങ്ങള്‍ ഒന്നും അലട്ടാതെ നിശബ്ജമായ, സ്വസ്ഥമായ ഒരന്തരീക്ഷം ബെഡ്‌റൂമില്‍ ഉണ്ടാകണം. സമ്മര്‍ദ്ദങ്ങളില്ലാതെ സുഖനിദ്രയ്ക്ക് ബെഡ്‌റൂമില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. ബെഡ്‌റൂമിലെ കിടക്ക (മെത്ത) ഒരുപാട് മൃദുവായതോ പരുപരുത്തതോ ആകരുത്. വെളിച്ചം കടന്നുവരുന്നത് ഉറക്കത്തിന് തടസമുണ്ടാക്കുന്ന ഒന്നാണ്. ഇരുണ്ട മുറിയിലാണ് നന്നായി ഉറങ്ങാന്‍ കഴിയുക. ബെഡ് റൂമിലുള്ള ടെലിവിഷനും ഫോണുകളും കംപ്യൂട്ടറുമൊക്കെ ഉറക്കത്തിന് ഭംഗം വരുത്തുന്ന ഘടകങ്ങളാണ്. ഇവയെല്ലാം ബെഡ്റൂമില്‍ നിന്നും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം. മൊബൈല്‍ ഫോണ്‍ വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ കിടക്കയോടു ചേര്‍ന്നുവെക്കാതെ മേശവലിപ്പില്‍ വയ്ക്കാം. കോട്ടണ്‍ കിടക്ക വിരി മാറ്റി സില്‍ക്കിലോ സാറ്റിനിലോ ഉള്ളതാക്കുക. ഇത്തരം തുണികളുടെ മൃദുലത ഉറക്കത്തെ സഹായിക്കും. അരോമ തെറാപ്പിയിലും മറ്റും വ്യാപകമായി ഉപയോഗിച്ച് വരുന്ന എസന്‍ഷ്യല്‍ ഓയിലുകളില്‍ പ്രത്യേകിച്ചും ലാവെന്‍ഡര്‍ ഓയിലിന്റെ വശ്യമായ സുഗന്ധം മനസിനെ ശാന്തമാക്കുകയും പിരിമുറുക്കങ്ങള്‍ അകറ്റി റിലാക്‌സ് ആകാന്‍ സഹായിക്കുകയും ചെയ്യും. തലയിണ കവറില്‍ ഒരു…

    Read More »
  • Crime

    ആക്രിസാധനങ്ങള്‍ ഇറക്കുന്നതിടയില്‍ സ്ഫോടനം: കശ്മീരില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

    ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയിലെ സോപോറിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് നാല് പേര്‍ കൊല്ലപ്പെട്ടു. ആക്രിക്കടയില്‍ സാധനങ്ങളിറക്കുന്നതിടെയാണ് സ്ഫോടനം ഉണ്ടായത്. ബാരാമുള്ളയിലെ ആക്രിക്കടയിലാണ് സ്ഫോടനം ഉണ്ടായത്. നസീര്‍ അഹമ്മദ് നദ്റൂ, അസം അഷ്റഫ് മിര്‍, ആദില്‍ റാഷിദ് ഭട്ട്, അബ്ദുല്‍ റാഷിദ് ഭട്ട് എന്നിവരാണ് മരിച്ചത്. മരിച്ച നാല് പേരും സോപോര്‍ സ്വദേശികളാണ്. പരിക്കേറ്റവരെ എസ്‌കെഐഎംസ് പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഈ മേഖലയില്‍ യാതൊരു തരത്തിലുള്ള ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നില്ല. അന്തരിച്ച കശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലി ഗീലാനിയുടെ രാഷ്ട്രീയ ശക്തികേന്ദ്രം കൂടിയായിരുന്നു ഈ പ്രദേശം.  

    Read More »
  • Crime

    നാട്ടിലേക്കുള്ള യാത്ര മുടങ്ങി; മലപ്പുറം സ്വദേശി വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടിമരിച്ചു

    മലപ്പുറം: ആനമങ്ങാട് പാലോളിപ്പറമ്പ് സ്വദേശി സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. മാണിക്കത്തൊടി മുഹമ്മദ് ഷിഹാബ് (39) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. ഉച്ചയോടെ നാട്ടിലേക്കുള്ള വിമാനത്തില്‍ അവധിക്ക് വരുന്നതിനായാണ് ശിഹാബ് വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ എമിഗ്രേഷന്‍ വിഭാഗത്തിലെ പാസ്പോര്‍ട്ട് പരിശോധനയില്‍ സാങ്കേതിക പ്രശ്നത്തെത്തുടര്‍ന്ന് യാത്രചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. ഇതിനു പിന്നാലെ വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നുവെന്നാണ് വിവരം. വരുന്നത് നാട്ടില്‍ അറിയിച്ചിരുന്നു. 17 വര്‍ഷത്തോളമായി പ്രവാസിയായ ഷിഹാബ് ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ദമാമിലായിരുന്നു താമസിച്ചിരുന്നത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം 23-ന് നാട്ടില്‍ വന്നിരുന്നു. മൂന്നാഴ്ച മുന്‍പ് മാത്രമാണ് മടങ്ങിയത്. പിതാവ്: പരേതനായ കുഞ്ഞാലന്‍. മാതാവ്: പരേതയായ സഫിയ. ഭാര്യ: സഫ്റീന തോട്ടേക്കാട്. മക്കള്‍: സന്‍ഹ സഫിയ, ഷഹ്സാന്‍. സഹോദരങ്ങള്‍: ഫൗസിയ, ഫസീന. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കും.

    Read More »
  • Crime

    യുവതിക്കു നേരെ വെടിയുതിര്‍ത്ത സംഭവം: ആക്രമണം നടത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു

    തിരുവനന്തപുരം: വഞ്ചിയൂരിലെ വീട്ടില്‍ കുറിയര്‍ നല്‍കാനെന്ന വ്യാജേന മുഖം മറച്ച് എത്തി നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പിച്ച കേസില്‍, ആക്രമണം നടത്തിയ സ്ത്രീയെ പൊലീസ് തിരിച്ചറിഞ്ഞു. നിരീക്ഷണ ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയതെന്നാണു സൂചന. ദൃശ്യങ്ങള്‍ ഷിനിയെ കാണിച്ച് പൊലീസ് ഇതു ഉറപ്പുവരുത്തുകയും ചെയ്തു. ഈ സ്ത്രീ കാറില്‍ സഞ്ചരിക്കുന്ന ദൃശ്യവും കാറില്‍ നിന്നു പുറത്തിറങ്ങി നില്‍ക്കുന്ന ദൃശ്യവും നാവായിക്കുളം, കല്ലമ്പലം എന്നിവിടങ്ങളിലെ നിരീക്ഷണ ക്യാമറകളില്‍ നിന്നാണ് പൊലീസിനു ലഭിച്ചത്. പ്രതി കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണെന്നു സംശയമുണ്ടെങ്കിലും ഇതു സ്ഥിരീകരിക്കാറായിട്ടില്ലെന്നും ഷിനിയോടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു. ഞായര്‍ രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. പാല്‍ക്കുളങ്ങര ചെമ്പകശേരി ലെയ്‌നിലെ വീട്ടില്‍ കുറിയര്‍ നല്‍കാനെന്ന പേരിലാണ് ഒരു സ്ത്രീ മുഖം മറച്ച് എത്തിയത്. ഷിനിക്കു കുറിയര്‍ ഉണ്ടെന്നും റജിസ്റ്റേഡ് ആയതിനാല്‍ അവര്‍ തന്നെ ഒപ്പിട്ടു വാങ്ങണമെന്നും ഷിനിയുടെ ഭര്‍ത്താവിന്റെ…

    Read More »
  • Kerala

    ദുരന്തഭൂമിയായി വയനാട്; 19 മരണം സ്ഥിരീകരിച്ചു, മരിച്ചവരില്‍ 3 കുട്ടികളും, രക്ഷാദൗത്യത്തിന് സൈന്യമെത്തും

    വയനാട്: മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരില്‍ വിദേശികളും അകപ്പെട്ടതായി സംശയമെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. രക്ഷാദൈത്യത്തിനായി സൈന്യം എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. കണ്ണൂര്‍ കന്റോണ്‍മെന്റില്‍ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങള്‍ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ സുളൂരില്‍ നിന്നും എത്തും. എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിനായി മുണ്ടക്കൈയില്‍ എത്തി. ആര്‍മി ടീം കോഴിക്കോട് നിന്നും തിരിച്ചിട്ടുണ്ട്. സുലൂരില്‍ നിന്നും ഹെലികോപ്റ്ററുകള്‍ പുറപ്പെട്ടു. പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ഉള്‍പ്പെടെ സംഘത്തിലുണ്ട്. 2 സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം ഉപയോഗി ക്കുക. ടെറിട്ടോറിയല്‍ ആര്‍മി കോഴിക്കോട് 122 ബെറ്റാലിയനില്‍ നിന്നും ഒരു കമ്പനി ഉടന്‍ യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. ആര്‍മി, എയര്‍ ഫോഴ്‌സ്, നേവി തുടങ്ങിയ സേനാ വിഭാഗങ്ങള്‍ വയനാട്ടിലേക്ക് എത്തും.…

    Read More »
  • Kerala

    വയനാട് കേഴുന്നു: മുണ്ടക്കൈ ചൂരൽമലയിൽ ഉരുൾപൊട്ടൽ, 9 മൃതദേഹങ്ങൾ കണ്ടെത്തി; റോഡും പാലവും ഒലിച്ചുപോയി, നിരവധി പേർ മണ്ണിനടിയിൽ

       വയനാട് മുണ്ടക്കൈ ചൂരൽമലയിൽ ഉരുൾപൊട്ടലിൽ നിരവധി മരണം. 9 മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. നിരവധി പേരെ ആശുപത്രികളിലേയ്ക്കു മാറ്റി. പുലർച്ചെ 2 മണിയോടെ ആയിരുന്നു ഉരുൾപൊട്ടിയത്. പിന്നീട് 4.10 ന് വീണ്ടും ഉരുൾപൊട്ടി. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. നിരവധി പേർ മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ആളുകൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നു. ചൂരല്‍മല- മുണ്ടക്കൈ റോഡും പാലവും ഒലിച്ചുപോയി. റോഡിൽ മരവും മണ്ണും വന്നടിഞ്ഞതിനാൽ സംഭവസ്ഥലത്ത്  എത്തിച്ചേരാൻ കഴിയുന്നില്ല. വൈദ്യുതി ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.  ഇതേ തുടര്‍ന്ന് ആളുകള്‍ ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല. പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തത്തിനിടെ വൻ  മലവെള്ളപ്പാച്ചിലുണ്ടായി. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങള്‍ ഒഴുകിപോയി. സംഭവസ്ഥലത്ത് കളക്ടർ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. സൈന്യത്തിന്റെയും എൻഡിആർഎഫിന്റെയും ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും സഹായം തേടിയിട്ടുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഊഹത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ…

    Read More »
  • India

    56 മരണങ്ങൾ: കുഞ്ഞുങ്ങളുടെ ജീവൻ കവരുന്ന ‘ചാന്തിപുര വൈറസി’നു മരുന്ന് കണ്ടു പിടിച്ചിട്ടില്ല, എന്താണ് ഈ മാരക രോഗം?

       ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രോഗലക്ഷണങ്ങളോടെ ഇതുവരെ ആശുപത്രിയിൽ ചികിത്സയിലുള്ളത്  143 പേരാണ്. മഹാരാഷ്ട്രയിലും ജാഗ്രത നിർദ്ദേശം. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്. പഞ്ച്മഹൽ ജില്ലയിലാണ് രോഗവ്യാപനം കൂടുതലുണ്ടായത്.  ഇതുവരെ രോഗബാധിത പ്രദേശത്തെ 43,000 വീടുകളിൽ സർവേ എടുത്തു. 1.2 ലക്ഷം വീടുകൾ അണുവിമുക്തമാക്കി. അതിനിടെ രാജസ്ഥാനിലും ചാന്ദിപുര വൈറസ് റിപ്പോർട്ട് ചെയ്തു. ദുംഗർപൂരിൽ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ​ഗുജറാത്ത് സർക്കാർ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്താണ് ചാന്ദിപുര വൈറസ്? റാബ്ഡോവിറിഡേ വിഭാ​ഗത്തിൽപ്പെട്ട വൈറസാണിത്. 9 മാസം മുതൽ 14 വയസ്സുവരെ പ്രായത്തിലുള്ള കുട്ടികളെയാണ് പൊതുവെ ഈ രോ​ഗം ബാധിക്കുന്നത്. കൊതുകുജന്യരോ​ഗമാണെങ്കിലും ചെള്ളുകളിലൂടെയും മണൽ ഈച്ചകളിലൂടെയും രോ​ഗവ്യാപനത്തിന് സാധ്യതയുണ്ട്. പൊതുവേ മഴക്കാലങ്ങളിലാണ് രോ​ഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ. ന​ഗരപ്രദേശങ്ങളേക്കാൾ ​ഗ്രാമപ്രദേശങ്ങളിലാണ് രോ​ഗം കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ‌ ലക്ഷണങ്ങൾ കടുത്ത…

    Read More »
  • Health

    അത്താഴം ആരോഗ്യത്തിന് ദോഷം എന്നത് തെറ്റിദ്ധാരണ…!  യാഥാർത്ഥ്യം തിരിച്ചറിയൂ

       അരവയർ അത്താഴം, അത്തിപ്പഴത്തോളം അത്താഴം എന്നൊക്കെയാണ്  പഴമൊഴികൾ. അത്താഴം ലഘുവായിരിക്കണം എന്ന അർഥത്തിലാണ് ഈ ചൊല്ല്. ആയുർവേദ വിധിയനുസരിച്ച് സന്ധ്യയ്ക്ക് അല്പം മുമ്പായിട്ടാണ് അത്താഴം കഴിക്കേണ്ടത്. ഉച്ചയ്ക്കുള്ള ആഹാരമാണ് ‘മുത്താഴം.’ ‘മുത്താഴം കഴിച്ചാൽ മുള്ളിലും കിടക്കണം‘  എന്നും ‘അത്താഴം ഉണ്ടാൽ അരക്കാതം നടക്കണം ‘  എന്നുമാണ് പഴമൊഴികൾ. ഇപ്പോൾ പലരും തടി കുറച്ച് മെലിഞ്ഞു സുന്ദരന്മാരാകാൻ വേണ്ടി ഭക്ഷണം കഴിക്കാതെ പട്ടിണി കിടക്കുന്നു. മിക്കവരും രാത്രി ഭക്ഷണം ഒഴിവാക്കുന്നു. തടി കുറയ്ക്കാനുള്ള ആഗ്രഹം സ്വാഭാവികമാണ്. എന്നാൽ ഭക്ഷണം ഒഴിവാക്കി പട്ടിണി കിടക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. കലോറി കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണം ഒഴിവാക്കുക എന്നതാണ് അമിത വണ്ണം കുറയ്ക്കാനുള്ള  പ്രധാന പോംവഴി. ഒരിക്കലും അത്താഴം  ഒഴിവാക്കരുത്. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കണം. ശേഷം കുറച്ചു നടക്കുന്നതും ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുകയും പഴങ്ങളും പച്ചക്കറികളും ദൈനംദിന ആഹാര ക്രമത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക. എന്തുകൊണ്ട് രാത്രി ഭക്ഷണം ഒഴിവാക്കരുത്?…

    Read More »
  • Kerala

    നിർണായകം: ഇന്ന് 49 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്, മിനി തിരഞ്ഞെടുപ്പിൻ്റെ ചൂടിൽ കേരളം

       ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 49 തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണല്‍ നാളെ (ബുധൻ) രാവിലെ 10 മണിക്ക് ആരംഭിക്കും. 18 ലോക്‌സഭ മണ്ഡലങ്ങളില്‍ നേടിയ വിജയം ആവര്‍ത്തിക്കാന്‍ യുഡിഎഫിന് ആകുമോ എന്ന് കൂടി പരിശോധിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷന് പുറമെ, 4 ബ്‌ളോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും 6 മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 38 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി മറികടക്കാനും പരമാവധി സീറ്റ് പിടിച്ചെടുക്കാനും ഉള്ള ശ്രമത്തിലാണ് ഇടത് മുന്നണി. അടുത്ത വര്‍ഷം മുഴുവൻ തദ്ദേശ സ്ഥാപന വാർഡുകളിലേക്കും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റിഹേഴ്‌സലായിട്ടാണ് ഈ ഉപതിരഞ്ഞെടുപ്പുകളെ എല്‍ഡിഎഫ് കാണുന്നത്. തൃശൂര്‍ പാര്‍ലമെന്റ് സീറ്റ് പിടിച്ചെടുത്ത ബിജെപിക്കും ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. 11 നിയമസഭാ മണ്ഡലങ്ങളില്‍ മുന്‍തൂക്കം കൈവരിച്ച ട്രെന്‍ഡ് തദ്ദേശ വാര്‍ഡുതലത്തിലും നിലനിര്‍ത്താനുള്ള കൊണ്ടുപിടിച്ച പരിശ്രമങ്ങള്‍…

    Read More »
Back to top button
error: