Month: July 2024

  • Kerala

    കരടി ഓണ്‍ സ്‌റ്റേജ്! പീരുമേട്ടില്‍ പുലിക്കും കാട്ടാനയ്ക്കും പിന്നാലെ അടുത്ത ‘അതിഥി’യും; ഗൃഹനാഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    ഇടുക്കി: പീരുമേട്ടിലെ ജനവാസ മേഖലയില്‍ പുലിക്ക് പിന്നാലെ കരടിയും ഇറങ്ങിയതോടെ ഭീതിയില്‍ നാട്ടുകാര്‍. പീരുമേട് ടൗണിന് സമീപമാണ് കരടിയിറങ്ങിയത്. കരടിയുടെ മുമ്പില്‍ അകപ്പെട്ട ഒരാള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രദേശത്ത് വനം വകുപ്പ് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങി. പീരുമേട്ടില്‍ ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യം ഭീതി പടര്‍ത്തുന്നതിനിടെ കരടിയും ഇറങ്ങിയത് നാട്ടുകാരുടെ ഭയം വര്‍ധിപ്പിച്ചിരിക്കുകയാണ്. പീരുമേട് ടൗണില്‍ അഗ്നിരക്ഷാ നിലയത്തിന് തൊട്ടടുത്ത് താമസിക്കുന്ന പുത്തന്‍പറമ്പില്‍ രാജന്റെ വീട്ടുമുറ്റത്താണ് കരടിയെത്തിയത്. പുറത്തേക്കിറങ്ങിയ രാജന്‍ ആക്രമണമേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കരടി കൃഷിയിടത്തില്‍ ഒളിച്ചു. തുടര്‍ന്ന് മുറിഞ്ഞപുഴയില്‍ നിന്ന് വനം വകുപ്പ് സംഘവും പീരുമേട് ആര്‍ആര്‍ടി സംഘവും സ്ഥലത്ത് പരിശോധന നടത്തി. കാല്‍പ്പാടുകളുള്‍പ്പെടെ പരിശോധിച്ച് പ്രദേശത്ത് കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ക്യാമറ വഴി കരടിയുടെ സഞ്ചാരം നിരീക്ഷിക്കാനുളള നടപടിയും തുടങ്ങി. ആവശ്യമെങ്കില്‍ കൂട് ഉടനെ സ്ഥാപിക്കും.നിലവില്‍ പീരുമേട് ടൗണിന് സമീപം കാട്ടാനയും നിലയുറപ്പിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുളളതിനാല്‍ നാട്ടുകാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്…

    Read More »
  • Movie

    മഞ്ജുവിന്റെ ‘എ’പ്പടം ഓഗസ്റ്റ് രണ്ടിന്

    മഞ്ജു വാരിയരെ കേന്ദ്ര കഥാപത്രമാക്കി എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫൂട്ടേജിന് ‘എ’ സര്‍ട്ടിഫിക്കറ്റ്. ചിത്രത്തില്‍ വിശാഖ് നായരും ഗായത്രി അശോകുമാണ് മഞ്ജുവിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘സെന്‍സേഡ് വിത്ത്’ എന്ന തലക്കെട്ടൊടെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ താരം പങ്കുവച്ചു. ഏറെ കലാപരമായിട്ടാണ് ‘എ’ സര്‍ട്ടിഫിക്കറ്റ് വിവരം പോസ്റ്ററില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സ്, അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്കു സുപരിചിതനായ സൈജു ശ്രീധറിന്റെ ആദ്യ സംവിധാനസംരംഭമാണ് ഫൂട്ടേജ്. ഓഗസ്റ്റ് 2 നു പുറത്തിറങ്ങുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് ആണ്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍ സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ഏറെ വ്യത്യസ്തമാര്‍ന്ന അനുഭവമാണ് ചിത്രം പങ്കുവയ്ക്കുന്നത്. സിനിമയുടെ ഉള്ളടക്കത്തിലും അവതരണത്തിലും ഏറെ…

    Read More »
  • Crime

    അലക്കിനിടെ വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ച് മാലപൊട്ടിക്കാന്‍ ശ്രമം; അയല്‍വാസിയായ യുവതി പിടിയില്‍

    തൃശ്ശൂര്‍: വീട്ടുമുറ്റത്തെ അലക്കുകല്ലില്‍ വസ്ത്രങ്ങള്‍ കഴുകവേ വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ച് മാല പൊട്ടിക്കാന്‍ ശ്രമം. ചെന്ത്രാപ്പിന്നി ചാമക്കാല രാജീവ് റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കൊച്ചിക്കാട്ട് സത്യഭാമയുടെ മൂന്നേമുക്കാല്‍ പവന്റെ മാലയാണ് പിന്നിലൂടെ പതുങ്ങിവന്ന യുവതി പൊട്ടിച്ചത്. എന്നാല്‍, മുളകുപൊടി ലക്ഷ്യം മാറി നെറ്റിയില്‍ വീണതിനാല്‍ ആളെ തിരിച്ചറിഞ്ഞ വീട്ടമ്മ ഒച്ചവെച്ചതോടെ യുവതി മാല ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ തലാശ്ശേരി സുബിത(മാളു-34)യെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കയ്പമംഗലം എസ്.ഐ. സൂരജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം, മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. ആശുപത്രിയില്‍ രോഗിയുടെ സ്വര്‍ണമാല മോഷ്ടിച്ച സ്ത്രീയെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പുതുനഗരം സ്വദേശിനി വിജയകുമാരി(58)യാണ് അറസ്റ്റിലായത്. ഒരാഴ്ചമുന്‍പായിരുന്നു സംഭവം. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയായിട്ടായിരുന്നു പ്രതി ആശുപത്രിയിലെത്തിയത്. അടുത്തുള്ള രോഗിയുടെ മാലയാണ് മോഷ്ടിച്ചത്. സംഭവത്തിനുശേഷം ആശുപത്രി വിട്ട സ്ത്രീയെ വീട്ടില്‍നിന്നാണ് പിടികൂടിയത്.

    Read More »
  • Kerala

    ലിജു സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാവും; കെപിസിസി ഭാഗികമായി പുനഃസംഘടിപ്പിച്ചേക്കും

    തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ഇടപെട്ട് ഹൈക്കമാന്‍ഡ്. യോഗങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു. വയനാട് ക്യാമ്പിലെയും ഭാരവാഹി യോഗത്തിലേയും വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തിലാണ് നടപടി. വിവരങ്ങള്‍ ചോര്‍ത്തിയവരെ കണ്ടെത്താന്‍ നിര്‍ദ്ദേശം. അച്ചടക്ക സമിതിയുടെ അന്വേഷണം ഉടന്‍ തുടങ്ങും. പരസ്യ പ്രതികരണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. കെ സുധാകരന്‍-വി ഡി സതീശന്‍ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കെപിസിസിയില്‍ ശുദ്ധികലശത്തിനുള്ള നീക്കവും ഹൈക്കമാന്‍ഡ് ആരംഭിച്ചിട്ടുണ്ട്. കെപിസിസി ഭാഗികമായി പുന സംഘടിപ്പിച്ചേക്കും. പത്തോളം ഭാരവാഹികളെ മാറ്റാനാണ് നീക്കം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണനെ മാറ്റും. പകരം എം ലിജുവിന് ചുമതല നല്‍കിയേക്കും. വയനാട് ക്യാമ്പ് എക്സിക്യൂട്ടീവിന് പിന്നാലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുള്ള തര്‍ക്കം മുറുകുകയായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര കെപിസിസി ഭാരവാഹി യോഗത്തില്‍ സതീശനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. സതീശന്‍ സൂപ്പര്‍…

    Read More »
  • Kerala

    കെ.എസ്.ആര്‍.ടി.സിയുടെ പകല്‍ക്കൊള്ള: പി.എസ്.സി പരീക്ഷക്ക് പോയവരില്‍നിന്ന് അമിത നിരക്ക് ഈടാക്കി

    തിരുവനന്തപുരം: ശനിയാഴ്ചത്തെ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയെഴുതാന്‍ പോയവരില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി അമിത നിരക്ക് ഈടാക്കിയതായി ആക്ഷേപം. തിരുവനന്തപുരം പാലോട് നിന്ന് കൊല്ലത്തേക്ക് റിസര്‍വ് ചെയ്ത് പോയവര്‍ക്കാണ് ഇരട്ടി നിരക്ക് നല്‍കേണ്ടി വന്നത്. എന്നാല്‍ ചേര്‍ത്തല വരെ സര്‍വീസ് നടത്തിയ ബസ് END TO END സര്‍വീസായതിനാല്‍ റിസര്‍വ് ചെയ്ത് പോയവര്‍ക്ക് നിരക്ക് കൂടുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം. ബസ് END TO END സര്‍വീസാണെന്ന് ഒരു അറിയിപ്പും നല്‍കിയിരുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. എല്‍ഡി പരീക്ഷ എഴുതാന്‍ പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സൌകര്യത്തോടെ സ്‌പെഷ്യല്‍ സര്‍വീസ് ഉണ്ടെന്ന് കാണിച്ച് പാലോട് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് അയച്ച സന്ദേശമാണിത്. ഇതില്‍ രാവിലെ 6.30ന് പാലോട് നിന്ന് ചേര്‍ത്തല പോകുന്ന ബസിനാണ് പാങ്ങോട് സ്വദേശി നജീബിന്റെ മകള്‍ രണ്ട് ടിക്കറ്റ് റിസര്‍വ് ചെയ്തത്.കല്ലറ നിന്ന് കൊല്ലം വരെ രണ്ടു പേര്‍ക്ക് 436 രൂപ. ബുക്കിങ് ചാര്‍ജ് ഉള്‍പ്പെടെ ഒരാള്‍ക്ക് 218 രൂപ. സാധാരണ നിരക്ക് 108 രൂപ…

    Read More »
  • Kerala

    ജലനിരപ്പില്‍നിന്ന് 25 അടി താഴ്ചയില്‍ വരെ യന്ത്രക്കൈകള്‍ എത്തും; ‘മിഷന്‍ അര്‍ജുനാ’യി പുറപ്പെടാന്‍ സജ്ജമായി ഡ്രഡ്ജര്‍

    തൃശൂര്‍: അര്‍ജുന്റെ ജീവനായി കേരളക്കര പ്രാര്‍ഥനയോടെ കാത്തിരിക്കുമ്പോള്‍ തൃശൂരില്‍ നിന്നും ഡ്രഡ്ജിങ് യന്ത്രം ഗംഗാവലി പുഴയിലെ തിരച്ചിലിന് പുറപ്പെടാന്‍ സജ്ജമായി. ഇതിനു മുന്നോടിയായി കാര്‍ഷിക സര്‍വകലാശാലയിലെ ഒരു ഉദ്യോഗസ്ഥനും ഓപ്പറേറ്ററും ഗംഗാവലിയിലേയ്ക്ക് പുറപ്പെട്ടു. ശക്തമായ ഒഴുക്കുള്ള പുഴയില്‍ ഇത് പ്രവര്‍ത്തിപ്പിക്കാനാകുമോ എന്ന് പരിശോധിക്കുകയാണ് ഇവര്‍ ചെയ്യുക ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും യന്ത്രം പുറപ്പെടുക. ജലനിരപ്പില്‍ നിന്ന് 25 അടി താഴ്ചയില്‍ വരെ യന്ത്രത്തിന്റെ കൈകള്‍ എത്തും. ശക്തമായ ഒഴുക്കില്‍ യന്ത്രം പ്രവര്‍ത്തിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഒരു ബോട്ടില്‍ ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രമാണിത്. ജലോപരിതലത്തില്‍ പൊങ്ങിക്കിടന്നാണ് പ്രവര്‍ത്തിക്കുക. തൃശൂര്‍ ജില്ല കലക്ടറും ഷിരൂരിലെ ജില്ലാ ഭരണാധികാരിയും ചര്‍ച്ചനടത്തിയതിനു ശേഷമാണ് ഡ്രഡ്ജര്‍ അയയ്ക്കാന്‍ തീരുമാനിച്ചത്. കാര്‍ഷിക സര്‍വകലാശാല രൂപപ്പെടുത്തിയ ഈ ഡ്രഡ്ജിങ് ക്രാഫ്റ്റ് ഇപ്പോള്‍ തൃശൂരിലെ എല്‍ത്തുരുത്ത് കനാലിലാണുള്ളത്. അവിടെ പായലും ചെളിയും നീക്കിവരികയാണ്. കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കാണാതായിട്ട് 14 ദിവസം പിന്നിടുകയാണ്. തിരച്ചില്‍ നിര്‍ത്തിവയ്ക്കരുതെന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി…

    Read More »
  • Crime

    വെടിവച്ച സ്ത്രീ മുന്‍പും വന്നിരുന്നു, ഞായറാഴ്ച എത്തിയത് ഷിനി വീട്ടിലുണ്ടെന്ന് അറിഞ്ഞ്; വഞ്ചിയൂര്‍ ആക്രമണത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യം

    തിരുവനന്തപുരം: വഞ്ചിയൂരില്‍ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥയ്ക്കു നേരെ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തിനു കാരണം വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തിവൈരാഗ്യമാണെന്ന നിഗമനത്തില്‍ പൊലീസ്. ഷിനി വീട്ടിലുണ്ടെന്ന് അറിഞ്ഞാണ് ഞായറാഴ്ച രാവിലെ ആക്രമണത്തിനു തിരഞ്ഞെടുത്തത്. ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള വീടും പരിസരവും മനസ്സിലാക്കാന്‍ മുന്‍പും എത്തിയിരുന്നതായി പൊലീസ് സംശയിക്കുന്നു. പ്രതിക്കായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം. സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. വെടിവച്ചതിനു ശേഷം കാര്‍ ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് സഞ്ചരിച്ചത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു യാത്ര. പറണ്ടോട് സ്വദേശി മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോടുള്ള വ്യക്തിക്ക് വിറ്റ കാറിന്റെ നമ്പറാണ് അക്രമിയുടെ കാറില്‍ പതിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെയും വീട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതിക്കായുള്ള തിരച്ചില്‍. ആരാണ് വന്നതെന്നോ എന്തുദ്ദേശ്യത്തിലായിരുന്നു അതിക്രമമെന്നോ അറിയില്ലെന്നാണ് ഷിനിയുടെ കുടുംബം ആവര്‍ത്തിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണര്‍ അടക്കം സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. കൈയ്ക്ക് നിസ്സാര പരുക്ക് മാത്രമാണ് ഷിനിക്ക് ഉള്ളത്. കുറിയര്‍ നല്‍കാനെന്ന…

    Read More »
  • Crime

    ഡി.ജെ. പാര്‍ട്ടിക്ക് മയക്കുമരുന്ന്, സ്ത്രീയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍; പാര്‍ട്ടിയില്‍ പങ്കെടുത്തത് നൂറോളംപേര്‍

    കൊച്ചി: ഡി.ജെ. പാര്‍ട്ടിക്കായി മയക്കുമരുന്നെത്തിച്ച ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ എക്സൈസിന്റെ പിടിയിലായി. കൊല്ലം സ്വദേശിനി സുജിമോള്‍, കലൂര്‍ സ്വദേശി ജിനദേവ്, പള്ളുരുത്തി സ്വദേശികളായ ഹയാസ്, അരുണ്‍ എന്നിവരെയാണ് എക്സൈസിന്റെ ജില്ലാ സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഞായറാഴ്ച രാവിലെ 10 മുതല്‍ നൂറോളം പേരെ പങ്കെടുപ്പിച്ചാണ് അത്താണിയിലെ ഹോട്ടലില്‍ പാര്‍ട്ടി നടത്തിവന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് രാവിലെ മുതല്‍തന്നെ എക്സൈസ് സംഘം ഹോട്ടല്‍ പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി മയക്കുമരുന്നുമായി കാറില്‍ എത്തിയപ്പോഴാണ് നാലംഗ സംഘത്തെ പിടികൂടിയത്. എം.ഡി.എം.എ. ഗുളികകള്‍, കഞ്ചാവ്, ഹാഷിഷ് എന്നിവയാണ് ഇവരില്‍നിന്നും കണ്ടെടുത്തത്. എക്സൈസ് റെയ്ഡ് നടത്തിയതറിഞ്ഞ് പിന്നാലെ പൊലീസ് സംഘമെത്തി. ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കിടയില്‍ പരിശോധന നടത്തി. അതേസമയം, 1.66 ഗ്രാം എം.ഡി.എം.എയുമായി ആലുവയില്‍ മൂന്നുപേര്‍ പിടിയിലായി. കോട്ടപ്പുറം ആലങ്ങാട് തമീം മന്‍സിലില്‍ മുഹമ്മദ് തമീം (26), കോട്ടപ്പുറം മുതിരംപറമ്പില്‍ ഹാഫിസ് (23), ആലങ്ങാട് ചെങ്ങനാലിപ്പള്ളം അക്ബര്‍ ഷാ (19) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും…

    Read More »
  • India

    എറണാകുളം- ബെംഗളൂരു വന്ദേ ഭാരത് നാളെ മുതൽ: 8 സ്റ്റോപ്പുകൾ, 9 മണിക്കൂർ യാത്ര; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

         ജൂലൈ 31ന് ആരംഭിക്കുന്ന എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനിൻ്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനിലേക്കും തിരിച്ചുമാണ് ട്രെയിൻ സർവീസ് നടത്തുക. 8 കോച്ചുകളുള്ള ട്രെയിനിൽ ഒരു എക്സിക്യൂട്ടീവ് ചെയർകാറും 7 സ്റ്റാൻഡേർഡ് ചെയർകാറുമാണ് ഉള്ളത്. നാളെ എറണാകുളം – ബെംഗളൂരു സർവീസിനും ഓഗസ്റ്റ് ഒന്നിന് ബെംഗളൂരു – എറണാകുളം സർവീസിനും തുടക്കമാകും. ആഴ്ചയിൽ 3 ദിവസം വീതമാണ് ഇരു റൂട്ടുകളിലേയ്ക്കും വന്ദേ ഭാരത് സർവീസ് നടത്തുക. എറണാകുളം – ബെംഗളൂരു റൂട്ടിൽ ജൂലൈ 31 മുതൽ ഓഗസ്റ്റ് 25 വരെയാണ് ട്രെയിൻ സർവീസ് നടത്തുക. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ്. ഈ ദിവസങ്ങളിൽ എറണാകുളം സൗത്ത് സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10 മണിക്ക് ബെംഗളൂരു കൻ്റോൺമെൻ്റ്  സ്റ്റേഷനിൽ എത്തിച്ചേരും. അതേസമയം ബെംഗളൂരു – എറണാകുളം റൂട്ടിൽ വ്യാഴം, ശനി,…

    Read More »
  • Kerala

    കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി മറിഞ്ഞു: ബ്ലോക്ക് പഞ്ചായത്തംഗം ഉൾപ്പെടെ 2 പേർ മരിച്ചു, 3 പേർക്കു പരിക്ക്

        ആലപ്പുഴ: കലവൂർ- പ്രീതികുളങ്ങര തെക്ക്  റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചു മറിഞ്ഞ് ബ്ലോക്ക് പഞ്ചായത്തംഗം ഉൾപ്പെടെ 2 പേർ മരിച്ചു. സഹയാത്രികരായ 3 പേർക്ക് പരിക്കേറ്റു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരാരിക്കുളം തെക്ക് എൽ.ജി. നിവാസിൽ എം. രജീഷ് (37), കരോട്ടുവെളി അനന്തു (28) എന്നിവരാണു മരിച്ചത്. ഇന്നലെ (ഞായർ) രാത്രി ഒൻപതരയോടെയിരുന്നു  അപകടം. സുഹൃത്തുക്കളായ പീലിക്കകത്തു വെളി അഖിൽ (27), കരോട്ടു വെളി സുജിത്ത് (26), സദാശിവം വീട്ടിൽ അശ്വിൻ (21) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരായ രജീഷും സുഹൃത്തുക്കളും മാരൻകുളങ്ങരയിൽ നിന്നു കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കാറോടിച്ചിരുന്നത് അശ്വിനാണ്. നിയന്ത്രണം വിട്ട കാർ റോഡിലെ വളവിൽ കലുങ്കിന്റെ കൈവരി ഇല്ലാത്ത ഭാഗത്തുകുടി കയറി സമീപത്തെ വീടിന്റെ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത്  ദ്യാരക തോട്ടു ചിറ…

    Read More »
Back to top button
error: