കാസര്‍ഗോഡ്: ബഡ്‌സ് സ്‌കൂളിലെ മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ രണ്ട് പോക്സോ കേസില്‍ പ്രതിയായ യുവാവ് പോലീസ് പിടിയില്‍.
മുളിയാര്‍ പൊവ്വല്‍ സ്വദേശി സാദിഖ്(24)നെയാണ് ആദൂര്‍ എസ്.ഐ: കെ. വിനോദ്കുമാറും സംഘവും പിടികൂടിയത്. 2022-ല്‍ ആദൂര്‍ പോലീസ് രജിസ്റ്റര്‍ചെയ്ത രണ്ട് പോക്സോ കേസുകളില്‍ പ്രതിയാണ് സാദിഖ്. ചെങ്കളയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 20 കാരനെയാണ് പീഡനത്തിന് ഇരയാക്കിയത്. സ്‌കൂളില്‍ പോകുന്നതിനായി ബസ് കാത്തുനില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ സിദ്ദീഖ് പിറകിലിരുത്തി കൊണ്ടുപോയി ബീഡി നല്‍കി ഉപദ്രവിച്ചെന്നാണ് കുട്ടി രക്ഷിതാക്കളോട് പറഞ്ഞത്.
ആറ് മാസം മുമ്പാണ് ആദ്യം ഉപദ്രവിച്ചത്. പീന്നീട് പല ദിവസങ്ങളിലും ആവര്‍ത്തിച്ചു. വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ബഡ്സ് സ്‌കൂള്‍ പ്രഥമാധ്യാപികയ്ക്ക് നല്‍കിയ പരാതിയാണ് ആദൂര്‍ പോലീസിന് കൈമാറിത്.