KeralaNEWS

മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു, രക്ഷിച്ചത് അമ്മയാന; ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് നാട്ടുകാര്‍

എറണാകുളം: മലയാറ്റൂര്‍ ഇല്ലിത്തോട് കിണറ്റില്‍ വീണ കുട്ടിയാനയെ അമ്മയാന രക്ഷപ്പെടുത്തി.ഇന്ന് പുലര്‍ച്ചെയാണ് ഇല്ലിത്തോട് സ്വദേശി സാജുവിന്റെ വീട്ടിലെ കിണറ്റില്‍ കുട്ടിയാന വീണത്. വീട്ടുകാര്‍ വിവരമറിച്ചതിനെതുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ ആരുടെയും സഹായത്തിന് കാത്തുനില്‍ക്കാതെ കുട്ടിയാനയെ അമ്മയാന വലിച്ചുകയറ്റുകയായിരുന്നു. കാട്ടാനക്കൂട്ടം കാടുകയറുകയും ചെയ്തു.

കുട്ടിയാന വീണതിന് പിന്നാലെ കാട്ടാനക്കൂട്ടം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പടക്കംപൊട്ടിച്ചും ബഹളമുണ്ടാക്കിയും ആനകളെ തുരുത്താന്‍ വനംവകുപ്പ് ശ്രമിച്ചിരുന്നു.എന്നാല്‍ അമ്മയാനയടക്കം സ്ഥലത്ത് നിന്ന് പിന്മാറാന്‍ തയ്യാറായിരുന്നില്ല.ഒടുവില്‍ അമ്മയാന തന്നെ കുട്ടിയാനയെ വലിച്ചു കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയാന പുറത്തെത്തിയതിനു പിന്നാലെ കാട്ടാനക്കൂട്ടം കാടു കയറി.

Signature-ad

സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. പ്രദേശത്തു കാട്ടാനശല്യ രൂക്ഷമാണെന്നും നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയാണു പ്രതിഷേധം.

 

 

Back to top button
error: