Month: July 2024
-
India
ഭിന്നശേഷിക്കാരെ നെട്ടോട്ടം ഓടിക്കുകയാണോ? കേന്ദ്രത്തെ ശാസിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയിട്ടും നിയമനം നല്‍കാതെ പൂര്‍ണ കാഴ്ച വൈകല്യമുള്ള ഉദ്യോഗാര്‍ഥിയെ വട്ടംചുറ്റിച്ച കേന്ദ്ര സര്‍ക്കാരിനെ സുപ്രീം കോടതി ശാസിച്ചു. 2008ല്‍ പരീക്ഷ വിജയിച്ച വിദ്യാര്‍ഥിക്കും സമാന സാഹചര്യത്തിലുള്ള മറ്റു 10 പേര്‍ക്കും നിയമനം നല്‍കാന്‍ സവിശേഷാധികാരം ഉപയോഗിച്ചു ഉത്തരവിട്ട കോടതി, ഭിന്നശേഷിക്കാര്‍ക്കുള്ള തസ്തികകള്‍ നികത്താതിനെയും വിമര്‍ശിച്ചു. സിവില്‍ സര്‍വീസ് പരീക്ഷ 2008ല്‍ വിജയിച്ച പങ്കജ് ശ്രീവാസ്തവയുടേതാണ് പ്രധാന കേസ്. എഴുത്തുപരീക്ഷയും അഭിമുഖ പരീക്ഷയും കഴിഞ്ഞ പങ്കജിന് നിയമനം ലഭിച്ചില്ല. നാളുകളായി ഒഴിഞ്ഞുകിടക്കുന്ന ഭിന്നശേഷി തസ്തികകള്‍ പരിഗണിക്കാത്തതാണ് തടസ്സമായതെന്ന് ചൂണ്ടിക്കാട്ടി പങ്കജ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടി. സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. വിജ്ഞാപന പ്രകാരമുള്ള സംവരണ സീറ്റിന്റെ മെറിറ്റ് പട്ടികയില്‍ പങ്കജ് ഉള്‍പ്പെട്ടില്ലെന്നാണ് യുപിഎസ്സി വാദിച്ചത്. എന്നാല്‍, ഭിന്നശേഷി വിഭാഗങ്ങള്‍ക്കുള്ള ഒട്ടേറെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ ഇവരെ നെട്ടോട്ടമോടിക്കുന്ന നിലപാടാണ് സര്‍ക്കാര്‍…
Read More » -
Crime
കൊല്ലത്ത് സഹപാഠിയെ മര്‍ദിച്ച നാല് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
കൊല്ലം: അഞ്ചലില്‍ സഹപാഠിയെ മര്‍ദിച്ച നാല് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. മര്‍ദിച്ച മൂന്നു പേരെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടാണ് അഞ്ചല്‍ വെസ്റ്റ് കല്ലട ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് സഹപാഠിയെ ക്രൂരമായി തല്ലിച്ചതച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇന്നലെ പുറത്ത് വന്നിരുന്നു. സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം നടന്നത്. സഹപാഠിയെ ചീത്തവിളിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദനം. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വീഡിയോ ചിത്രീകരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ഥികളെ സ്‌കൂള്‍ സസ്‌പെന്‍ഡ് ചെയ്തത്.
Read More » -
India
യുപിയില്‍ ഡബിള്‍ഡക്കര്‍ ബസ് പാല്‍ ടാങ്കറിലിടിച്ച് 18 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഡബിള്‍ഡക്കര്‍ ബസ് പാല്‍ ടാങ്കറിലിടിച്ച് 18 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആഗ്ര-ലഖ്നൗ എക്സ്പ്രസ്വേയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ബിഹാറിലെ സിതാമര്‍ഹിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഡബിള്‍ ഡെക്കര്‍ ബസ് പാല്‍ ടാങ്കറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കൂട്ടിയിടിയുടെ ആഘാതം വളരെവലുതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂട്ടിയിടിയില്‍ ആളുകള്‍ പുറത്തേക്ക് തെറിച്ചു. സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസ് നെടുകെ പിളരുകയും ചെയ്തു.
Read More » -
Kerala
കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു
കൊച്ചി: കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ഥികളെ കയറ്റാന്‍ പോകുന്നതിനിടെ, തേവര എസ്എച്ച് സ്‌കൂളിലെ ബസാണ് കത്തിയത്. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് സംഭവം. കുണ്ടന്നൂരില്‍ നിന്ന് തേവര ഭാഗത്തേയ്ക്ക് തിരിയുന്ന ഭാഗത്ത് വച്ചാണ് ബസിന് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് ഉടന്‍ തന്നെ വാഹനം നിര്‍ത്തുകയായിരുന്നു. വഴിയേപോയ കുടിവെള്ള ടാങ്കറിലെ വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചു. അഗ്‌നിശമന സേന എത്തി തീ പൂര്‍ണമായി അണച്ചു. ബസിന്റെ മുന്‍ഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നത്. ബസ് പൂര്‍ണമായി കത്തിനശിച്ചു. മിനി ബസിന് തീപിടിക്കാനുള്ള കാരണം സംബന്ധിച്ച് ഫയര്‍ഫോഴ്സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. വലിയ തിരക്കുള്ള ഭാഗത്ത് വച്ചാണ് ബസിന് തീപിടിച്ചത്.
Read More » -
Life Style
കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം: പങ്കാളിയെക്കാൾ പ്രണയം മൊബൈൽ ഫോണിനോട്
ലൈഫ്‌സ്റ്റൈൽ സുനിൽ കെ ചെറിയാൻ ഭാര്യ ഭർത്താവിനോട് ഒരു കാര്യം പറയുന്നു. ‘നമ്മളിതൊക്കെ എത്ര കേട്ടിരിക്കുന്നു’ എന്ന മട്ടിലാണ് ഭർത്താവിന്റെ ഇരിപ്പ്. ആ ശരീരഭാഷ ഭാര്യക്കും സുപരിചിതമാണ്. പക്ഷെ പുതുതായി ഒരു പ്രശ്‍നം തുടങ്ങിയിരിക്കുന്നു. ഭാര്യ എന്തെങ്കിലും പറഞ്ഞു തുടങ്ങിയാൽ ഭർത്താവ് ഫോണിൽ തോണ്ടാൻ തുടങ്ങും. നേരെ തിരിച്ചാണെങ്കിൽ ഭാര്യ പറയും: ‘ഞാൻ ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് ഒരേ സമയം ഒന്നിൽക്കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റും!’ മറ്റൊരു ദിവസം, മറ്റൊരു പരാതി: ഭർത്താവ് ലൈറ്റ് ഓഫ് ചെയ്‌ത് ഉറങ്ങാൻ പറയുന്നു. ‘ങേഹേ!’ ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുന്ന ഭാര്യക്ക് കുലുക്കമില്ല. പ്രശ്‍നം തലപൊക്കാൻ കൂടുതലെന്ത് വേണം? ഫബ്ബിങ്ങ് എന്നാണ് ഈ പ്രശ്നത്തിന്റെ പേര്. ഫോണിലെ ‘ഫ’യും അവഹേളിക്കുക എന്ന അർത്ഥം വരുന്ന സ്‌നബ് എന്ന വാക്കിലെ ‘ബ്ബ’യും ചേർത്താണ് ‘ഫബ്ബിങ്ങ്’ എന്ന വാക്കുണ്ടായത്. വാക്ക് അത്ര പുതിയതല്ല; പ്രശ്‍നവും. ഫോൺ ജ്വരം മനുഷ്യരിൽ പടർന്നു പിടിച്ചതോടെ ഫബ്ബിങ്ങും സാധാരണമായി. 2012 ൽ മക് കാൻ എന്ന…
Read More » -
Crime
സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി; ചെറുതുരുത്തിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, ഭര്‍ത്താവ് അറസ്റ്റില്‍
തൃശൂര്‍: ചെറുതുരുത്തിയില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തമിഴ്നാട് സ്വദേശി അന്‍പതുകാരിയായ സെല്‍വിയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കള്ളക്കുറിച്ചി സ്വദേശി തമിഴരശനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് ഭാര്യയെ വെയിറ്റിങ് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഭര്‍ത്താവ് തമിഴരശന്‍ ചെറുതുരുത്തി സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യുവതി അതിക്രൂരമായ മര്‍ദനമേറ്റാണ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി കൃത്യം ചെയ്തത് മദ്യലഹരിയിലാണന്നും പൊലീസ് പറയുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ചെറുതുരുത്തി പാലത്തിനടിയില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം തൊട്ടടുത്ത് വെയിറ്റിങ് ഷെഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
Read More » -
Kerala
സംസ്ഥാനത്ത് വീണ്ടും കോളറ: ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗബാധ സ്ഥിരീകരിക്കുകയോ സംശയം തോന്നുകയോ ചെയ്താല്‍ അവരെ ആവശ്യമെങ്കില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കും. നിലിവില്‍ കോളറ സ്ഥിരീകരിച്ച ഒരു കുട്ടിക്ക് പുറമേ രോഗലക്ഷണമുള്ള മറ്റുള്ളവരെ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച പ്രദേശത്ത് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നെയ്യാറ്റിന്‍കരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്ത് വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. നേരത്തെ ഹോസ്റ്റലിലെ മറ്റൊരു അന്തേവാസി കോളറ ലക്ഷണങ്ങളോടെ മരിച്ചിരുന്നു. 26 വയസുകാരനായ അനുവാണ് മരിച്ചത്. എന്നാല്‍ അനുവിന്റെ സ്രവ സാമ്പിളിന്റെ പരിശോധനഫലം പുറത്തുവന്നിട്ടില്ല. വ്യാഴാഴ്ചയാണ് അനുവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ ഒമ്പത് പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ഒടുവിലായി 2017ലാണ് സംസ്ഥാനത്ത് കോളറ ബാധിച്ച് മരണം സംഭവിക്കുന്നത്.
Read More » -
Kerala
പാലക്കാട് ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. വെള്ളിനേഴിയിലെ കന്നുകാലിഫാമിലെ ജലസംഭരണിയാണ് തകര്‍ന്നത്. പശ്ചിമ ബംഗാള്‍ സ്വദേശി ഷമാലി (30), മകന്‍ സാമി റാം ( രണ്ടു വയസ്സ്) എന്നിവരാണ് മരിച്ചത്. പശുഫാമിലെ തൊഴിലാളിയാണ് മരിച്ച യുവതി. സ്ത്രീയും കുടുംബവും പശുഫാമില്‍ തന്നെയാണ് താമസിച്ചിരുന്നത്. കാലപ്പഴക്കം മൂലം ജലസംഭരണി തകരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
Read More » -
Kerala
റിക്കവറി വാഹനത്തിലും തട്ടിപ്പ്, രണ്ടിനും ഒരേ നമ്പര്‍; പിഴ വീണത് ലക്ഷത്തിലധികം
പത്തനംതിട്ട: ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ടു വാഹനങ്ങള്‍. കൃത്രിമ നമ്പര്‍ പതിച്ച വാഹനം പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. സ്വകാര്യകമ്പനിയുടെ രണ്ട് റിക്കവറി വാഹനങ്ങളാണ് നഗരത്തില്‍ ഒരേ നമ്പറില്‍ ഓടിയത്. വെട്ടിപ്പുറത്ത് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനുസമീപം പതിവായി കിടക്കുന്ന റിക്കവറി വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചിരുന്നു. തിങ്കളാഴ്ചയും ഇവിടെ വാഹനം കിടക്കുന്നത് കണ്ടിട്ടാണ് പതിവ് വാഹനപരിശോധനയ്ക്കായി ആറന്മുളയിലേക്ക് പോയത്. എന്നാല്‍, വാര്യാപുരത്ത് എത്തിയപ്പോള്‍ ഒരു വാഹന ഷോറൂമില്‍ ഇതേ വാഹനം കിടക്കുന്നത് ശ്രദ്ധിച്ചു. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഷോറൂമിലെ വാഹനത്തിന്റെ ചേസിസ് നമ്പര്‍ ഉപയോഗിച്ച് രജിസ്ട്രേഷന്‍ പരിശോധിച്ചതോടെ ഇത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച വാഹനമാണെന്ന് വ്യക്തമായി. 2019 മുതല്‍ നികുതി കുടിശ്ശികയുള്ള വണ്ടിയില്‍ മറ്റൊരു വണ്ടി നമ്പര്‍ കയറ്റി സര്‍വീസ് നടത്തുകയായിരുന്നു. തട്ടിപ്പ് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ വ്യാജനമ്പര്‍ പതിച്ച വാഹനം പിടിച്ചെടുത്തു. ടാക്‌സ് കുടിശ്ശിക ഉള്‍പ്പെടെ ഒരു ലക്ഷത്തോളം രൂപയും നമ്പര്‍ കൃത്രിമം നടത്തിയതിന് പിഴയും ഇടാക്കും. കൊല്ലം…
Read More » -
NEWS
കുവൈത്തിലുണ്ടായ വാഹനപകടത്തില്‍ 7 ഇന്ത്യക്കാര്‍ മരിച്ചു; 2 മലയാളികള്‍ക്ക് ഗുരുതര പരുക്ക്
കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. രണ്ടു മലയാളികളുള്‍പ്പെടെ മൂന്നു പേര്‍ക്കു ഗുരുതര പരുക്കേറ്റു. ബിനു മനോഹരന്‍, സുരേന്ദ്രന്‍ എന്നീ മലയാളികള്‍ക്കാണു പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചിന് ഫിന്‍ദാസിലെ സെവന്‍ത് റിങ് റോഡിലായിരുന്നു അപകടം. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്ന സ്വകാര്യ കമ്പനിയിലെ ജോലിക്കാര്‍ സഞ്ചരിച്ച മിനിബസില്‍ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മിനി ബസ് അബ്ദുല്ല അല്‍ മുബാറക് ഏരിയയ്ക്ക് എതിര്‍വശത്തെ യു ടേണ്‍ പാലത്തിന്റെ കൈവരിയിലിടിച്ചു തകര്‍ന്നു. 10 പേരായിരുന്നു മിനി ബസിലുണ്ടായിരുന്നത്. ആറുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണു മരിച്ചത്. പൂര്‍ണമായും തകര്‍ന്ന മിനിബസ് പൊളിച്ചാണ് ഉടന്‍ സ്ഥലത്തെത്തിയ എമര്‍ജന്‍സി റെസ്‌പോണ്ട് ടീം മരിച്ചവരെയും പരുക്കേറ്റവരെയും പുറത്തെടുത്തത്. ഉത്തരേന്ത്യക്കാരാണു മരിച്ച ഇന്ത്യക്കാരെന്നാണു പ്രാഥമിക നിഗമനം. ബംഗ്ലാദേശികളാണു മരിച്ച മറ്റു 2 പേര്‍. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More »