Month: July 2024
-
Kerala
തൃശൂരില്‍ യുഡിഎഫിന്റെയും ആലപ്പുഴയില്‍ സി.പിഎമ്മിന്റെയും സീറ്റ് പിടിച്ചെടുത്ത് ബി.ജെ.പി; തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത്
തിരുവനന്തപുരം: വിവിധ തദ്ദേശവാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നു. തൃശൂര്‍ പാവറട്ടിയില്‍ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. ആലപ്പുഴ ചെറിയനാട് പഞ്ചായത്തില്‍ സിപിഎമ്മിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. മലപ്പുറത്ത് പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന രണ്ടു സീറ്റുകള്‍ പാര്‍ട്ടിക്കു നഷ്ടപ്പെട്ടു. കണ്ണൂര്‍ ജില്ലയില്‍ 3 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി എല്‍ഡിഎഫ്. മൂന്നു സീറ്റുകളിലും സിപിഎം സ്ഥാനാര്‍ഥികള്‍ ജയിച്ചു. ഭരണമാറ്റത്തിനു വഴിയൊരുക്കുന്നതല്ല തിരഞ്ഞെടുപ്പു ഫലം. തലശ്ശേരി നഗരസഭ വാര്‍ഡ് 18 പെരിങ്കളത്ത് സിപിഎമ്മിലെ എം.എ.സുധീശന്‍ 237 വോട്ടുകള്‍ക്ക് ജയിച്ചു. പടിയൂര്‍കല്യാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് മണ്ണേരിയില്‍ സിപിഎമ്മിലെ കെ.വി.സവിത 86 വോട്ടിനു ജയിച്ചു. കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് ആലക്കാട് വാര്‍ഡില്‍ സിപിഎമ്മിലെ എം.ലീല 188 വോട്ടുകള്‍ക്കു ജയിച്ചു. മലപ്പുറം ജില്ലയിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനു കനത്ത തിരിച്ചടി. പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന രണ്ടു സീറ്റുകള്‍ പാര്‍ട്ടിക്കു നഷ്ടപ്പെട്ടു. മുന്നിയൂര്‍ പഞ്ചായത്തില്‍ 6 പതിറ്റാണ്ടായി സിപിഎം ജയിക്കുന്ന വാര്‍ഡില്‍ യുഡിഎഫ് സ്വതന്ത്ര…
Read More » -
Crime
സുജിത്ത് അകലാനുള്ള കാരണം ഭാര്യയെന്ന വിശ്വാസം; വഞ്ചിയൂരിലേത് ഭര്‍തൃകാമുകിയുടെ പ്രതികാരം
തിരുവനന്തപുരം: വഞ്ചിയൂരില്‍ വീട്ടമ്മയെ വീട്ടിലെത്തി എയര്‍ഗണ്‍ കൊണ്ട് വെടിവച്ച സംഭവത്തില്‍ വനിതാ ഡോക്ടര്‍ ദീപ്തിമോള്‍ ജോസി(37)നെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കോട്ടയം സ്വദേശിനിയായ ദീപ്തി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പള്‍മനോളജിസ്റ്റാണ്. പ്രതിയുടെ ഭര്‍ത്താവും ഡോക്ടറാണ്. ആക്രമിക്കപ്പെട്ട ഷിനിയുടെ ഭര്‍ത്താവ് സുജിത്തും ദീപ്തിയുമായി അടുപ്പത്തിലായിരുന്നു. ഒന്നരവര്‍ഷം മുന്‍പ് കൊല്ലത്തെ മറ്റൊരു ആശുപത്രിയില്‍ ഇവര്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നു. ആ സമയത്തുണ്ടായ അടുപ്പമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അടുത്തിടെ ഈ സൗഹൃദം തകര്‍ന്നു. ഷിനിയാണ് ബന്ധത്തിന് തടസമെന്ന് മനസിലായതോടെ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് പ്രതി മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ദിവസങ്ങളോളം നീണ്ട തയ്യാറെടുപ്പിനു ശേഷമായിരുന്നു പ്രതി കൃത്യം നടത്താന്‍ എത്തിയത്. തൊട്ടടുത്തു നിന്നു വെടിയുതിര്‍ത്താല്‍ കൊലപ്പെടുത്താമെന്നു കരുതിയാണ് കുറിയര്‍ നല്‍കാനെന്ന വ്യാജേന എത്തിയത്. സുജീത്തിന്റെ വീട് ദീപ്തിക്കു നേരത്തേ അറിയാമായിരുന്നു. പിടിയിലായതോടെ പൊട്ടിക്കരഞ്ഞ ദീപ്തി ഏറെ നേരത്തിനു ശേഷമാണ് ചോദ്യം ചെയ്യലിനോട് സഹകരിച്ചത്. ദേഷ്യവും സങ്കടവും നിറഞ്ഞ മാനസികാവസ്ഥയിലായിരുന്നു ഡോക്ടറുടെ മറുപടികള്‍. മുഖംമറച്ച്…
Read More » -
Health
മുട്ട് വേദന മിനിറ്റ്‌വച്ച് മാറ്റാം! പത്ത് ദിവസം ഇതൊന്ന് കുടിച്ച് നോക്കൂ…
ഓരോ പ്രായം കഴിഞ്ഞാല്‍ പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മുട്ട് വേദന. പ്രായമാകുമ്പോള്‍ പലരും നേരിടുന്ന പ്രശ്‌നമാണ് തേയ്മാനം. ഇതുമൂലം കാലിന്റെ മുട്ടില്‍ അമിതമായി വേദനയുണ്ടാകാം. മനുഷ്യ ശരീരത്തിലെ എല്ലാ സന്ധികളിലും കാണപ്പെടുന്ന കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമാണ് കാര്‍ട്ടിലേജ്. എല്ലുകളുടെ അറ്റം ഇവയാല്‍ മൂടപ്പെടുന്നതാണ് സന്ധികള്‍ അനായാസം ചലിപ്പിക്കാന്‍ കഴിയുന്നത്. തരുണാസ്ഥി നഷ്ടപ്പെടുന്ന അവസ്ഥയാണ് ആര്‍ത്രൈറ്റിസ്. ജീരകം ദഹനം മികച്ചതാക്കാന്‍ പണ്ട് കാലം മുതലെ ആളുകള്‍ ഉപയോഗിക്കുന്നതാണ് ജീരകം. ഇതില്‍ ധാരാളമായി അയണ്‍ അടങ്ങിയിട്ടുണ്ട്. വീക്കം പോലെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നല്ലതാണ് ജീരകം. ജീരകം ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്, ഫ്രീ റാഡിക്കലുകള്‍ എന്ന് വിളിക്കപ്പെടുന്ന ഉയര്‍ന്ന പ്രതിപ്രവര്‍ത്തന പദാര്‍ത്ഥങ്ങളെ നിര്‍വീര്യമാക്കുന്നതിലൂടെ സെല്ലുലാര്‍ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്ന സംയുക്തങ്ങളാണ് ജീരകം. ഫ്രീ റാഡിക്കലുകളുടെ അളവ് വളരെ ഉയര്‍ന്നതാണെങ്കില്‍, അത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുന്നു, ഇത് ഹൃദ്രോഗം, ചില അര്‍ബുദങ്ങള്‍ തുടങ്ങിയ നിരവധി ആരോഗ്യ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ജീരകം കഴിക്കുന്നതിലൂടെ…
Read More » -
Kerala
കെ.പി.സി.സി യോഗത്തിലെ വാര്‍ത്ത ചോര്‍ത്തല്‍: കര്‍ശന നടപടിക്ക് സാദ്ധ്യത
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയുണ്ടായ വിമര്‍ശനം ചോര്‍ന്ന സംഭവത്തില്‍ കര്‍ശന നടപടിക്ക് സാദ്ധ്യത. ഇതു സംബന്ധിച്ച് അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്നണിക്കും കോണ്‍ഗ്രസിനും മികച്ച വിജയം നേടാനായ അനുകൂല അന്തരീക്ഷത്തെ പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവ് മൂലം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ലെന്ന നിലയാണ് ഹൈക്കമാന്റിന്.പഴുതടച്ച അന്വേഷണ റിപ്പോര്‍ട്ട് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷിക്ക് നല്‍കാനാണ് നിര്‍ദ്ദേശം. സംസ്ഥാനത്തെ പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് നിരന്തരമായി പൊടിപ്പും തൊങ്ങലും വെച് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നതില്‍ എ.ഐ.സി.സിക്ക് അതൃപ്തിയുണ്ട്. പല തവണ ഇതിനെതിരെ താക്കീത് നല്‍കിയതാണ്. വാര്‍ത്ത ചോര്‍ത്തല്‍ വിവാദം തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ ബാധിക്കരുതെന്നും, വയനാട് ക്യാമ്പിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച്ച വരുത്തരുതെന്നും സംസ്ഥാനത്തിന്റെ ചുമതല എ.ഐ.സി.സി നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ഭരണ വിരുദ്ധവികാരം മുതലെടുത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ വിജയം നേടാനാവുമെന്നായിരുന്നു…
Read More » -
Kerala
അഞ്ചും ആറും പേര്‍ കെട്ടിപ്പിടിച്ച നിലയില്‍; മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രം, മരണം 166
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 166 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 88 പേരെ മാത്രമാണ് തിരിച്ചറിയാനായത്. ചാലിയാര്‍ തീരത്ത് 10 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. മീന്‍മുട്ടിക്ക് സമീപം 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്നു രാവിലെ നടത്തിയ തിരച്ചിലില്‍ ഇതുവരെ 31 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 143 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മുണ്ടക്കൈയില്‍ നിന്നും അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. മുണ്ടക്കൈ മഹല്ല് കമ്മിറ്റി സെക്രട്ടറി അലിയുടെ മൃതദേഹവും കണ്ടെടുത്തവയില്‍പ്പെടുന്നു. മുണ്ടക്കൈയില്‍ നിന്നുമാത്രം ഇതുവരെ 91 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പോത്തുകല്ലില്‍ നിന്ന് ഇതുവരെ 67 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തകരുടെ കണ്ണില്‍പ്പെടാത്തവര്‍ക്കായി മുണ്ടക്കൈയില്‍ സംയുക്ത സംഘം രാവിലെ മുതല്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വീടിന്റെ കോണ്‍ക്രീറ്റും റൂഫും നീക്കം ചെയ്യല്‍ ഏറെ ദുഷ്‌കരമാണ്. ഉരുള്‍പൊട്ടല്‍ മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളില്‍ കനത്ത നാശമാണ് വിതച്ചത്. മുണ്ടക്കൈ ഗ്രാമത്തെ അപ്പാടെ ഉരുള്‍ വിഴുങ്ങുകയായിരുന്നു. മുണ്ടക്കൈയില്‍ 540 ഓളം വീടുകളുണ്ടായിരുന്നു. ഇതില്‍ 30 വീടുകള്‍ മാത്രമാണ് ഇനി…
Read More » -
Kerala
രാത്രി വൈകിയും വയനാടിനായി കളക്ഷന്‍ സെന്ററില്‍ നിഖില വിമല്‍; പിന്തുണയുമായി സിനിമാ മേഖലയും
കണ്ണൂര്‍: ഉരുള്‍പൊട്ടലെടുത്ത വയനാടിന് സഹായമെത്തിക്കാന്‍ സജീവപ്രവര്‍ത്തനത്തില്‍ പങ്കാളിയായി നടി നിഖില വിമല്‍. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായമെത്തിക്കുന്ന കളക്ഷന്‍ പോയിന്റിലാണ് നിഖില വിമല്‍ വളണ്ടിയറായി എത്തിയിട്ടുള്ളത്. തളിപ്പറമ്പില്‍ സജ്ജമാക്കിയ കളക്ഷന്‍ സെന്ററില്‍ രാത്രി വൈകിയും താരം പ്രവര്‍ത്തനം തുടര്‍ന്നു. നടനും സംവിധായകനുമായ ബേസില്‍ ജോസഫ്, നടന്‍ ടൊവിനോ തോമസ് എന്നിവരടക്കമുള്ളവര്‍ വയനാടിനായി കൈകോര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ യുവജന സംഘടനകള്‍ ഇതിനോടകം തന്നെ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ആളുകള്‍ക്കായി സഹായമെത്തിക്കുന്നതിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ക്യാമ്പസുകളില്‍നിന്നും ക്യാമ്പുകളിലേക്ക് എന്ന പേരില്‍ വിദ്യാര്‍ത്ഥി സംഘടനകളും ക്യാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. കുടിവെള്ളം, ബിസ്‌ക്കറ്റ്, ബ്രഡ് പോലുള്ള ഭക്ഷണസാമഗ്രികള്‍, സാനിറ്ററി നാപ്കിന്‍, ഡയപ്പറുകള്‍, വസ്ത്രങ്ങള്‍, പുതപ്പ് അടക്കുള്ള വസ്തുക്കളാണ് ഇവര്‍ ശേഖരിച്ച് ക്യാമ്പുകളിലെത്തിക്കുന്നത്. അതേസമയം, വയനാട്ടില്‍ രണ്ടാം ദിന രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നാല് സംഘങ്ങളായി 150 സൈനികര്‍ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെടുത്തിട്ടുണ്ട്. സൈനികര്‍, എന്‍.ഡി.ആര്‍.എഫ്, ആരോഗ്യ പ്രവര്‍ത്തകര്‍, അഗ്‌നിരക്ഷാ സേന അടങ്ങുന്ന സംഘവും ഇതിലുണ്ട്. കാലാവസ്ഥ അനുകൂലമാണെങ്കില്‍…
Read More » -
Kerala
കടലിന്റ മക്കളുടെ വറുതിക്ക് അറുതി; ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷമാണ് ബോട്ടുകള്‍ കടലിലേക്ക് ഇറങ്ങുന്നത്. പുത്തന്‍ പെയിന്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകള്‍ തയ്യാറാണ്. 3500 ഇല്‍ അധികം യന്ത്രവല്‍കൃത ബോട്ടുകളാണ് ഇന്ന് അര്‍ദ്ധരാത്രിയോടെ കടലിലിറക്കുന്നത്. പരമ്പരാഗത ത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്നതിന് തടസ്സമില്ലെങ്കിലും മത്സ്യത്തിന്റെ ലഭ്യതയില്‍ ഇത്തവണ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇത് മീനിന്റെ വില ഗണ്യമായി വര്‍ധിക്കാനും കാരണമായി. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ആവശ്യാനുസൃതം മത്സ്യം ലഭിക്കുകയും നിലവിലെ വില കുറയുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് പൊതുവിലുള്ളത്. അനക്കമറ്റുകിടന്ന തീരവും ഹാര്‍ബറുകളുമെല്ലാം വീണ്ടും ഉഷാറായിത്തുടങ്ങി. കായലോരത്തെ ഇന്ധനപമ്പുകളും പ്രവര്‍ത്തിച്ചുതുടങ്ങും. അന്യസംസ്ഥാന തൊഴിലാളികളില്‍ 90 ശതമാനവും ഹാര്‍ബറുകളില്‍ തിരിച്ചെത്തി. ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഹാര്‍ബറുകളില്‍ അടുപ്പിക്കാനുള്ള തിരക്കിലാണ് തൊഴിലാളികള്‍. വലകളുടെയും മറ്റും അറ്റകുറ്റപ്പണികളും കഴിഞ്ഞു. അതേസമയം, കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍നിന്ന് പോകുന്ന ബോട്ടുകള്‍ തിരിച്ച് ഹാര്‍ബര്‍ പിടിക്കാന്‍ സാദ്ധ്യത കുറവാണ്. അറ്റകുറ്റപ്പണികള്‍ എന്ന പേരില്‍…
Read More » -
India
ശസ്ത്രക്രിയയില്‍ സൂചി വച്ചു മറന്നു; 20 വര്‍ഷത്തിനുശേഷം യുവതിക്ക് 5 ലക്ഷം നഷ്ടപരിഹാരം
ബംഗളൂരു: ശസ്ത്രക്രിയക്ക് പിന്നാലെ, യുവതിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ 20 വര്‍ഷത്തിന് ശേഷം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി. ബംഗളൂരു സ്വദേശിനിയ്ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. അശ്രദ്ധമായി സര്‍ജറി നടത്തിയ ഡോക്ടര്‍മാര്‍ പത്മാവതിക്ക് അന്‍പതിനായിരം രൂപ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പോളിസി കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി യുവതിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഉത്തരവ്. 2004 സെപ്തംബര്‍ 29-നാണ് 32കാരി ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. രണ്ടു ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷവും അതികഠിനമായ വയറുവേദനയെ തുടര്‍ന്ന് യുവതി ഇതേ ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍ അത് ശസ്ത്രക്രിയയുടെ ഭാഗമായാണെന്നും അത് ഭേദമാകുമെന്ന് പറഞ്ഞ് വേദനസംഹാര ഗുളികകള്‍ നല്‍കിയ ശേഷം പറഞ്ഞയക്കുകയും ചെയ്തു. വര്‍ഷങ്ങളോളം തുടര്‍ച്ചയായി വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പത്മാവതി രണ്ടുതവണ അതേ ആശുപത്രിയില്‍ ചികിത്സ തേടി. 2010ല്‍ വേദനയ്ക്ക് മാറ്റമില്ലാതെ വന്നതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് വയറുവേദനയുടെ കാരണം…
Read More » -
Crime
വഞ്ചിയൂരില്‍ യുവതിയെ വെടിവെച്ച സംഭവം; ഡോക്ടറായ യുവതി അറസ്റ്റില്‍
തിരുവനന്തപുരം: എയര്‍ ഗണ്‍ ഉപയോഗിച്ച് യുവതിയെ വെടിവെച്ച കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശിയായ ഡോ. ദീപ്തിയെ ആണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് ഇവര്‍. ആശുപത്രിയില്‍നിന്ന് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വെടിയേറ്റ ഷിനിയോടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. രണ്ടുദിവസം മുമ്പാണ് വഞ്ചിയൂര്‍ വള്ളക്കടവ് പങ്കജില്‍ ഷിനിയെന്ന യുവതിയെ ദീപ്തി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത്. കൊറിയര്‍ നല്‍കാനുണ്ട് എന്ന വ്യാജേനെ എത്തിയാണ് ഷിനിയെ ആക്രമിച്ചത്. കൊറിയര്‍ കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് ഷിനിയോട് ആവശ്യപ്പെടുകയും ഷിനി പേനയെടുക്കാനായി തിരിഞ്ഞപ്പോള്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നു. കൈ കൊണ്ട് പെട്ടെന്ന് തടുക്കാന്‍ ശ്രമിച്ചതിനാല്‍ ഷിനിയുടെ കൈയ്ക്കാണ് വെടിയേറ്റത്. കേന്ദ്രസര്‍ക്കാരിന്റെ എന്‍.ആര്‍.എച്ച്.എം. ജീവനക്കാരിയാണ് ഷിനി. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ദീപ്തി ഉപയോഗിച്ചത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറായിരുന്നു. ആര്യനാട് സ്വദേശിനി ആഴ്ചകള്‍ക്ക് മുന്‍പ് വില്‍പ്പന നടത്തിയ മറ്റൊരു കാറിന്റെ നമ്പറാണ് വാഹനത്തില്‍ ഉപയോഗിച്ചിരുന്നത്.…
Read More » -
Kerala
വയനാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം; മന്ത്രി വീണാ ജോര്‍ജിന് പരിക്ക്
മലപ്പുറം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. മഞ്ചേരിയില്‍ കാര്‍ സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിയെ ചെറിയ പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാര്‍ക്കും പരിക്കുണ്ട്. വയനാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പ്രത്യേക മന്ത്രിസഭാ യോഗം ചേരുമെന്നാണ് വിവരം. മുഖ്യമന്ത്രി ഇന്ന് ദുരന്തമേഖല സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വയനാട്ടിലെത്തും. വന്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേപ്പാടിയില്‍ രാവിലെമുതല്‍ രക്ഷാദൗത്യം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 153 ആയി ഉയര്‍ന്നു. 211 പേരെ കാണാനില്ലെന്നാണ് ബന്ധുക്കള്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ 98 പേരെ കാണാതായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. 481 പേരെ രക്ഷപ്പെടുത്തി. 3069 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. 186 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. എട്ടുമൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. നാല് സംഘങ്ങളിലായി 150 സൈനികര്‍…
Read More »