Month: July 2024

  • NEWS

    ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ ഇറാനില്‍ കൊല്ലപ്പെട്ടു; പ്രതികരിക്കാതെ ഇസ്രയേല്‍

    ടെഹ്‌റാന്‍: ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ (61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്‌റാനില്‍ ഹനിയെ താമസിക്കുന്ന വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. സംഭവം ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. 2017 മുതല്‍ ഹമാസിന്റെ തലവനാണ് ഇസ്മയില്‍ ഹനിയെ. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായാണ് ഹനിയെ ടെഹ്‌റാനിലെത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന്, ഇസ്രേയലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയയെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഹനിയെ കൊല്ലപ്പെട്ടതിനെക്കുറിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണഗതിയില്‍ ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ഇത്തരംകാര്യങ്ങളില്‍ പ്രതികരിക്കാറില്ല. ഇസ്രയേലില്‍ ഹമാസ് നടത്തിയ അക്രമണത്തിനു പിന്നാലെ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 39,360 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 90,900 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു,

    Read More »
  • Kerala

    വയനാട് ദുരന്തം: ദൗത്യ സംഘം രാവിലെ 7ന് തെരച്ചിൽ ആരംഭിച്ചു, മരണ സംഖ്യ 158 കടന്ന് കുതിച്ചുയരുന്നു

       കേരളത്തിന്റെ ഹൃദയം തകർത്ത മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ സ്ഥിരീകരിച്ച മരണങ്ങൾ 158. ചാലിയാറിലൂടെ 38 കിലോമീറ്റർ ഒഴുകി 34 മൃതദേഹങ്ങളും 27 ശരീര ഭാഗങ്ങളും നിലമ്പൂരിൽ കരയ്ക്കടിഞ്ഞിട്ടുണ്ട്. മണ്ണിനടിയിൽപ്പെട്ട ഉറ്റവർക്കായി ആധിയോടെ തെരയുന്ന മനുഷ്യരുടെ കാഴ്ചകളാണ് ചുറ്റിലും. അടിയന്തിര മന്ത്രിസഭാ യോഗം ഇന്ന് രാവിലെ. വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ രാവിലെ 7 ന് പുനരാരംഭിച്ചു. നാലു സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി. സൈന്യം, എൻഡിആർഎഫ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സംഘങ്ങളാണ് ദൗത്യത്തിനു നേതൃത്വം നൽകുന്നത്. കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്ററും എത്തിക്കും. ഒറ്റപ്പെട്ട മേഖലയിലേക്ക് സൈന്യം എത്തും. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്തുകയാണ് 2-ാം ദിനത്തിലെ നിർണായക ദൗത്യം. ചാലിയാ‍ർ പുഴയിലും വനത്തിലും തിരച്ചിൽ നടത്തും. ഇടവിട്ടുള്ള മഴയും കനത്ത കോടമഞ്ഞും രക്ഷാദൗത്യത്തിന് തിരിച്ചടിയായപ്പോഴും ഇവയെല്ലാം മറികടന്നാണ് ഇന്നലെ രക്ഷാദൗത്യം പുരോഗമിച്ചത്. നാട് മുഴുവൻ രക്ഷാപ്രവർത്തന ദൗത്യത്തിനായി ദുരന്തമേഖലയിൽ രാത്രിയും തുടർന്നു. മന്ത്രിമാരായ കെ. രാജന്‍…

    Read More »
  • Kerala

    ഹൃദയഭേദകം, അതിദാരുണം: മുഖ്യമന്ത്രി, ഒരു പ്രദേശം പൂർണമായും ഇല്ലാതായി; രക്ഷാപ്രവർത്തനത്തിന് കൈ കോര്‍ത്ത് നാട്

       വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ സംഭവിച്ചത്  ഹൃദയഭേദകമായ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിതീവ്രമായ മഴയില്‍  ഉണ്ടായ ഉരുള്‍ പൊട്ടലില്‍ ഒരു പ്രദേശം മുഴുവന്‍ ഇല്ലാതായെന്നും മുഖ്യമന്ത്രി പറഞ്ഞു. ലെഫ്റ്റനന്റ് കേണലിന്റെ നേതൃത്വത്തിലുള്ള സൈനിക ടീം പുഴ മുറിച്ച് കടന്ന് മുണ്ടക്കൈ മാര്‍ക്കറ്റ് മേഖലയിൽ കുടുങ്ങിക്കിടന്ന പരുക്കേറ്റ മുഴുവനാളുകളെയും രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവന്നു. 138 പേര്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന കുഞ്ഞുങ്ങള്‍ അടക്കമുള്ളവരാണ് നേരം പുലരുന്നതിന് മുന്‍പ്  ജീവന്‍ നഷ്ടപ്പെട്ട് മണ്ണില്‍ പുതഞ്ഞു പോയത്. ഒട്ടേറെ പേര്‍ ഒഴുകിപ്പോയി. 21 ഓളം പേരുടെ മൃതദേഹങ്ങള്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് പോത്തുകല്ലില്‍ ചാലിയാറില്‍ നിന്നാണ് കണ്ടെത്തിയത്.  ഇവിടെ നിന്ന് ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. കേരളം ഇന്നുവരെ കണ്ടതില്‍ അതീവ  ദാരുണമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണിത്.  ദുരന്തം തകര്‍ത്തെറിഞ്ഞ പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.…

    Read More »
  • Kerala

    നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പിഎസ്‍സി പരീക്ഷകൾക്കും മാറ്റം

       സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, തൃശൂർ, കണ്ണൂർ, മലപ്പുറം, എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണു നാളെ അവധി. ഇവിടങ്ങളിൽ നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കു മാറ്റമില്ല. പൂര്‍ണമായും റസിഡന്‍ഷ്യല്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കോട്ടയം ജില്ലയിൽ അവധി ബാധകമല്ല. നഷ്ടപ്പെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടെ നടത്തി സ്‌കൂള്‍ അധികാരികള്‍ ക്രമീകരിക്കേണ്ടതാണ്. പൊതു പരീക്ഷകള്‍ക്കും മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്നും കലക്ടര്‍ അറിയിച്ചു. ജൂലൈ 31 മുതൽ  ഓഗസ്റ്റ് 2 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അഭിമുഖത്തിന് മാറ്റമില്ല. എന്നാൽ ദുരന്തബാധിത പ്രദേശത്തു നിന്ന് അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം നൽകും.   ഇതിനിടെ 8 ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ച്…

    Read More »
  • Kerala

    പിള്ളയെ ഉപേക്ഷിച്ച് തള്ളയോടൊപ്പം ചേർന്നു: കേരള കോൺഗ്രസ്(ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരിയും കൂട്ടരും മാണി ഗ്രൂപ്പിൽ ചേർന്നു

        സലാം ഗണേഷ് കുമാർ: മന്ത്രി കെ.ബി ഗണേഷ് കുമാർ നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ് ബാലകൃഷ്ണപിള്ള ഗ്രൂപ്പിൽ കൂട്ടരാജി. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി ഉൾപ്പെടെയുള്ള നേതാക്കളാണ് രാജി വെച്ചത്. തങ്ങൾ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ജോസ് ചെമ്പേരി കണ്ണൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻ കണ്ണൂർ ജില്ലാ പ്രസിഡൻറ് പി.എസ് ജോസഫ്, വൈസ് പ്രസിഡൻറ് കെ.കെ രമേശൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോസഫ് കോക്കാട്ട്, ഷോൺ അറക്കൽ, ജോയിച്ചൻ വേലിക്കകത്ത്, നിയോജമണ്ഡലം പ്രസിഡൻറുമാരായ അഡ്വ. ബിനോയ് തോമസ്, വി. ശശിധരൻ, പി.വി തോമസ്, ജോയിച്ചൻ മണിമല, കർഷക യൂനിയൻ ജില്ലാ പ്രസിഡൻ്റ് പി.വി ജോർജ്, യൂത്ത് ഫ്രണ്ട് ജില്ലാ ജനറൽ സെക്രട്ടറി സായൂജ് പാട്ടത്തിൽ എന്നിവരാണ് പാർട്ടി വിട്ടതെന്ന് ജോസ് ചെമ്പേരി അറിയിച്ചു. നിലവിൽ കേരളാ കോൺഗ്രസിലെ വലിയ വിഭാഗവും എൽ.ഡി.എഫിലെ മൂന്നാം കക്ഷിയുമായ കേരളാ…

    Read More »
  • Kerala

    ജനഹൃദയങ്ങൾ തൊട്ടറിഞ്ഞ് എസ്ബിഐ യുടെ ‘സാദരം’

         എസ് ബി ഐ തിരുവനന്തപുരം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ എസ്.എച്ച്.ജി മീറ്റ് ‘നേമം അൽ സാജ് കൺവെൻഷൻ സെൻ്ററിൽ നടന്നു. കുടുംബശ്രീ മിഷനുമായി സഹകരിച്ചു നടന്ന സാദരം 2024 – 2025 ൽ എസ് ബി ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ഭുവനേശ്വരി എ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ കുടുംബശ്രീ മിഷന് 25 കോടി രൂപയുടെ ചെക്ക് കൈമാറി. ബാങ്കിൻ്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി എസ് ജി സ്പെഷ്യൽ സ്കൂളിന് റാംപ് നിർമ്മിക്കുന്നതിനും പ്രിൻ്റർ വാങ്ങുന്നതിനും വേണ്ടി 5,65,200 രൂപയുടെ ചെക്ക് കൈമാറി. അമ്പൂരി ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലകളിലെ വിദ്യാർത്ഥികൾക്ക് പഠനമുറികൾ നവീകരിക്കുന്നതിനും സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾക്കുമായി 2 ലക്ഷം രൂപയുടെ ചെക്ക് ചീഫ് ജനറൽ മാനേജർ ഭുവനേശ്വരി എ  തൊടുമല വാർഡ് അംഗം അഖില ഷിബുവിന് നൽകി. ജനറൽ മാനേജർ മുഹമ്മദ്‌ ആരിഫ് ഖാൻ, കുടുംബശ്രീ മിഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നവീൻ സി, കുടുംബശ്രീ മിഷൻ…

    Read More »
  • Kerala

    വീണ്ടും ഉരുള്‍പൊട്ടല്‍? മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍, മരണസംഖ്യ 70 കടന്നു

    വയനാട്: അപ്രതീക്ഷിത ദുരന്തത്തില്‍ നാട് വിറങ്ങലിച്ച് നില്‍ക്കവേ, വയനാട്ടിലെ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സംശയം. മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് ജനങ്ങളെ അധികൃതര്‍ അടിയന്തരമായി ഒഴിപ്പിച്ച് തുടങ്ങി. അനാവശ്യമായി ആളുകള്‍ ദുരന്തസ്ഥലത്തേയ്ക്ക് എത്തരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഇന്ന് പുലര്‍ച്ച മുണ്ടക്കൈയിലും അട്ടമലയിലും ചൂരല്‍മലയിലുമാണ് ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ചത്. ഇതുവരെ 76 പേരാണ് മരിച്ചത്. മരിച്ച 33 പേരെ തിരിച്ചറിഞ്ഞു. നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചുപോയി. മലവെള്ളപ്പാച്ചിലില്‍ മുണ്ടക്കൈ ടൗണ്‍ ഒന്നാകെ തുടച്ചുനീക്കപ്പെട്ടു. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. അതിനിടെ,വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ജില്ലാതല മീഡിയ കണ്‍ട്രോള്‍ റൂമും തിരുവനന്തപുരത്ത് പിആര്‍ഡി ഡയറക്ടറേറ്റിലെ പ്രസ് റിലീസ് വിഭാഗത്തില്‍ സംസ്ഥാനതല മീഡിയ കണ്‍ട്രോള്‍ റൂമും തുറന്നു. വയനാട്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ…

    Read More »
  • India

    മുംബൈ – ഹൗറ മെയില്‍ പാളം തെറ്റി അപകടം; രണ്ട് മരണം, 20 പേര്‍ക്ക് പരിക്ക്

    റാഞ്ചി: ഝാര്‍ഖണ്ഡില്‍ മുംബൈ – ഹൗറ മെയിലിന്റെ 18 കോച്ചുകള്‍ പാളം തെറ്റി അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 3.45 ഓടെ ജംഷഡ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ബഡാബാംബുവിനടുത്തായിരുന്നു അപകടം. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. പാളം തെറ്റിയ 18 കോച്ചുകളില്‍ 16 എണ്ണം പാസഞ്ചര്‍ കോച്ചുകളും ഒരു പവര്‍ കാറും ഒരു പാന്‍ട്രി കാറുമാണ്. ഒരു ഗുഡ്‌സ് ട്രെയിനും പാളം തെറ്റിയെങ്കിലും രണ്ട് അപകടങ്ങളും ഒരേസമയം നടന്നതാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഓം പ്രകാശ് ചരണ്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് വഴിതിരിച്ചു വിടുകയും ചെയ്തതായി റെയില്‍വേ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്ക് തുടര്‍ യാത്രകള്‍ക്ക് ബസ്…

    Read More »
  • Crime

    ഓണ്‍ലൈന്‍ തട്ടിപ്പില്‍ തിരുവനന്തപുരത്തെ അഭിഭാഷകന് നഷ്ടമായത് ഒരുകോടി രൂപ

    തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പില്‍ തലസ്ഥാനത്തെ അഭിഭാഷകന് ഒരു കോടി രൂപ നഷ്ടമായി. അഭിഭാഷകനായ ശാസ്തമംഗലം അജിത്കുമാറിന്റെ പണമാണ് നഷ്ടമായത്. ഓഹരിവിപണിയിലെ നിക്ഷേപത്തിന്റെ മറവിലാണ് പണം തട്ടിയത്. സൈബര്‍ തട്ടിപ്പ് കേസുകളില്‍ കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകനാണ് ശാസ്തമംഗലം അജിത്കുമാര്‍. സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    കേരള സിന്‍ഡിക്കറ്റില്‍ ബിജെപിക്ക് 6 വോട്ടുകള്‍ എവിടെനിന്ന്? വോട്ട് മറിഞ്ഞതോ, തര്‍ക്കം തുടരുന്നു…

    തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ബിജെപി 2 സീറ്റുകള്‍ നേടി. ഇന്നലെ തിരഞ്ഞെടുപ്പ് നടന്ന 9 സീറ്റുകളില്‍ സിപിഎമ്മിന്റെ 6 പ്രതിനിധികളും ബിജെപിയുടെ രണ്ടും കോണ്‍ഗ്രസിന്റെ ഒരു പ്രതിനിധിയുമാണു വിജയിച്ചത്. പ്രഫ.കെ.സി.പ്രകാശ്, ഡോ.കെ.റഹീം, ഡോ.എന്‍.പ്രമോദ്, ഡോ.ടി.ആര്‍.മനോജ്, ആര്‍.ബി.രാജീവ് കുമാര്‍, ഡി.എന്‍.അജയ് (എല്ലാവരും എല്‍ഡിഎഫ്), പി.എസ്.ഗോപകുമാര്‍, ഡോ.ടി.ജി.വിനോദ് കുമാര്‍ (ബിജെപി), അഹമ്മദ് ഫാസില്‍ (കോണ്‍ഗ്രസ്) എന്നിവരാണു വിജയിച്ചത്. ഡോ.എസ്.നസീബ്, ഡോ.വി.മനോജ്, ഡോ.എം.ലെനിന്‍ ലാല്‍ (എല്ലാവരും എല്‍ഡിഎഫ്) എന്നിവര്‍ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിന്‍ഡിക്കറ്റിലെ കക്ഷിനില: എല്‍ഡിഎഫ് 9, ബിജെപി2, കോണ്‍ഗ്രസ് 1. തര്‍ക്കമുള്ള 15 വോട്ടുകള്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം എണ്ണാതെ മാറ്റിവച്ചിരിക്കുന്നതിനാല്‍ അന്തിമ ഫലം കോടതി വിധിയുടെ അടിസ്ഥാനത്തിലാകും. ഇന്നലെ രാവിലെ 8 മുതല്‍ 10 വരെയായിരുന്നു വോട്ടെടുപ്പ്. 15 വോട്ടുകള്‍ മാറ്റിവച്ചെങ്കിലും ബാക്കിയുള്ള 82 പേരുടെ വോട്ടുകള്‍ എണ്ണുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തിനിടയാക്കി. കേസുകളില്‍ വിധി വന്ന ശേഷം എല്ലാ വോട്ടുകളും എണ്ണാമെന്ന് വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍…

    Read More »
Back to top button
error: