ഓരോ പ്രായം കഴിഞ്ഞാല്‍ പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മുട്ട് വേദന. പ്രായമാകുമ്പോള്‍ പലരും നേരിടുന്ന പ്രശ്‌നമാണ് തേയ്മാനം. ഇതുമൂലം കാലിന്റെ മുട്ടില്‍ അമിതമായി വേദനയുണ്ടാകാം. മനുഷ്യ ശരീരത്തിലെ എല്ലാ സന്ധികളിലും കാണപ്പെടുന്ന കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമാണ് കാര്‍ട്ടിലേജ്. എല്ലുകളുടെ അറ്റം ഇവയാല്‍ മൂടപ്പെടുന്നതാണ് സന്ധികള്‍ അനായാസം ചലിപ്പിക്കാന്‍ കഴിയുന്നത്. തരുണാസ്ഥി നഷ്ടപ്പെടുന്ന അവസ്ഥയാണ് ആര്‍ത്രൈറ്റിസ്.
ജീരകം
ദഹനം മികച്ചതാക്കാന്‍ പണ്ട് കാലം മുതലെ ആളുകള്‍ ഉപയോഗിക്കുന്നതാണ് ജീരകം. ഇതില്‍ ധാരാളമായി അയണ്‍ അടങ്ങിയിട്ടുണ്ട്. വീക്കം പോലെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നല്ലതാണ് ജീരകം. ജീരകം ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്, ഫ്രീ റാഡിക്കലുകള്‍ എന്ന് വിളിക്കപ്പെടുന്ന ഉയര്‍ന്ന പ്രതിപ്രവര്‍ത്തന പദാര്‍ത്ഥങ്ങളെ നിര്‍വീര്യമാക്കുന്നതിലൂടെ സെല്ലുലാര്‍ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്ന സംയുക്തങ്ങളാണ് ജീരകം. ഫ്രീ റാഡിക്കലുകളുടെ അളവ് വളരെ ഉയര്‍ന്നതാണെങ്കില്‍, അത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുന്നു, ഇത് ഹൃദ്രോഗം, ചില അര്‍ബുദങ്ങള്‍ തുടങ്ങിയ നിരവധി ആരോഗ്യ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ജീരകം കഴിക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം.
മല്ലി
വൈറ്റമിന്‍ സി, കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയുടെ ഉറവിടമാണ് മല്ലിയില. വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മല്ലി. രക്തം കട്ട പിടിക്കുന്നത് തടഞ്ഞ് രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണ് വൈറ്റമിന്‍ കെ. രക്തക്കുഴലുകള്‍ വികസിക്കുകയും ഒരു വാട്ടര്‍ ഗുളിക പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന രാസവസ്തുക്കളും മല്ലിയിലയില്‍ അടങ്ങിയിട്ടുണ്ട്. ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കുകയും അസ്ഥികള്‍ സ്വയം ശരിയാക്കാനും വൈറ്റമിന്‍ കെ സഹായിക്കും. ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ കെയെ തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നു.
പെരുംജീരകം
എല്ലാ വീടുകളിലും വളരെ സുലഭമായി ലഭിക്കുന്നതാണ് പെരുംജീരകം. കറികള്‍ക്ക് നല്ല മണവും രുചിയും ലഭിക്കാന്‍ ഇത് ഉപയോഗിക്കാറുണ്ട്. ഇത് ദഹനത്തിനും വയര്‍ വീക്കം പോലെയുള്ള പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ നല്ലതാണ്. വൈറ്റമിന്‍ സി, ഇ, കെ തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ് ജീരകം. ധാതുക്കള്‍ – കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം, സെലിനിയം, ഇരുമ്പ്, പോളിഫെനോള്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ എന്നിവയെല്ലാം ഇതിലുണ്ട്.
തയാറാക്കുന്ന വിധം
ഇതിനായി ഒരു ഗ്ലാസ് ചെറു ചൂട് വെള്ളം എടുക്കുക. ഇനി അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ മല്ലിയിടുക. അര ടീ സ്പൂണ്‍ വീതം ജീരകവും പെരുംജീരകവും ചേര്‍ത്ത് ഇത് നന്നായി ഇളക്കുക. ഇനി ഒരു രാത്രി മുഴുവന്‍ ഇത് വച്ച ശേഷം അടുത്ത ദിവസം രാവിലെ വെറും വയറ്റില്‍ ഇത് കുടിക്കാവുന്നതാണ്. പത്ത് ദിവസം ഇത് തുടര്‍ന്നാല്‍ മുട്ട് വേദന എളുപ്പത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കും.