Month: June 2024

  • Kerala

    കൊല്ലത്ത് പന്ത്രണ്ടും ഏഴും വയസുള്ള സഹോദരങ്ങൾ  കുളത്തില്‍ വീണ് മരിച്ചു

        കൊല്ലം: കാല്‍ വഴുതി കുളത്തില്‍ വീണ  7 വയസുകാരനായ സഹോദരനും കൂടപ്പിറപ്പിനെ രക്ഷപെടുത്താന്‍ ശ്രമിച്ച 12കാരനും കുളത്തില്‍ വീണ് മരിച്ചു. മൈലാപ്പൂര് പുതുച്ചിറ അല്‍ഹംദുലില്ലായില്‍ അനീസ് ഹയര്‍ നിസ ദമ്പതികളുടെ മക്കളായ ഫര്‍സിന്‍ (12), സഹോദരന്‍ അഹിയാന്‍ (7) എന്നിവരാണ് മരിച്ചത്. ഉമയനല്ലൂര്‍ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം. കുട്ടികളുടെ മാതാവ് സംഭവ സ്ഥലത്തിന് ഏറെ അകലെയല്ലാതെ ബേക്കറി നടത്തുകയാണ്. ഉമ്മയുടെ അടുത്തെത്തിയ കുട്ടികള്‍ മൂത്രം ഒഴിക്കുന്നതിനായി വയലിനടുത്തേക്ക് പോകവെ അഹിയാന്‍ കാല്‍ വഴുതി കുളത്തില്‍ വീണു. അനുജനെ  രക്ഷിക്കാനിറങ്ങിയ ഫര്‍സീനും മുങ്ങി താഴുകയായിരുന്നു. വെള്ളിയാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം. ഈ സമയം സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. അല്‍പ്പ സമയത്തിന് ശേഷം അതുവഴി വന്ന അന്യ സംസ്ഥാന തൊഴിലാളി ചെരുപ്പുകള്‍ കരയില്‍ കിടക്കുന്നതു കണ്ടു നടത്തിയ തിരച്ചിലിലാണ് കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിയതായി കാണുന്നത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫര്‍സീന്റെ ജീവന്‍ നഷ്ടമായിരുന്നു. ശനിയാഴ്ച  അഹിയാനും…

    Read More »
  • Life Style

    പുരുഷന്മാർ അലസന്മാന്മാരും യാഥാസ്ഥിതികരും; സ്ത്രീകൾ ഉത്സാഹവതികളും പുരോഗമനചിത്തരും

    ലൈഫ്‌സ്റ്റൈൽ സുനിൽ കെ ചെറിയാൻ     വിവാഹം കഴിക്കാനും കുഞ്ഞുങ്ങളെ പ്രസവിക്കാനും  ജനിച്ചവരാണ് പെൺകുട്ടികൾ എന്നത് പഴയ സങ്കൽപം. ഇപ്പോൾ പെൺകുട്ടികൾക്ക് കല്യാണമോ കുഞ്ഞുങ്ങളോ വേണമെന്ന് നിർബന്ധമില്ലെന്ന് ഗവേഷണഫലങ്ങൾ (ഗ്ലോക്കലൈറ്റീസ് സ്ഥാപനം നടത്തിയ പോൾ ഒരുദാഹരണം). ”കുഞ്ഞുങ്ങളെ നോക്കുന്നത് സഹിക്കാം; ഭർത്താവിനെക്കൂടി ലാളിക്കണമെന്നായാലോ…?” എന്ന് അഭിപ്രായപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു. ഡേറ്റിങ്ങ് പോലും ആവശ്യമില്ലെന്ന നിലപാടുമായി ഫോർബി എന്നൊരു പ്രസ്ഥാനം ദക്ഷിണ കൊറിയയിലുണ്ട്. സാമ്പത്തികമായി സ്വയം പര്യാപ്‌തത നേടിയതോടെ സ്ത്രീകൾക്ക് ഒറ്റയ്ക്ക് ജീവിക്കാം എന്ന ധൈര്യമായി. ഉദ്യോഗകാര്യങ്ങളിലായാലോ? ഒന്നാമത്, ഉന്നതവിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടേതിനേക്കാൾ കൂടുതലാണ്. ജോബ് മാർക്കറ്റിലായാലും സ്ത്രീകൾക്കാണ് മുൻഗണന. മാനേജർ, ഡയറക്ടർ പദവികളിൽ പുരുഷന്മാർ തുടരുമ്പോൾ അവർക്ക് ഭരിക്കാനായി താഴേക്കിടയിലുള്ളത് സ്ത്രീകൾ തന്നെ. വിശ്വസ്‌തത, സ്ഥിരത, സ്ത്രീകൾക്ക് പൊതുവേ സ്വായത്തമായിട്ടുള്ള നയങ്ങൾ ഇവയൊക്കെ അവരെ ഉദ്യോഗച്ചന്തയിൽ പ്രിയപ്പെട്ടവരാക്കുന്നു. പണ്ട് പുരുഷന്മാർ ‘കൈയടക്കി’ വച്ചിരുന്ന മേഖലകൾ (കൃഷി മുതൽ ക്വട്ടേഷൻ വരെ) സ്ത്രീകൾ വെട്ടിപ്പിടിക്കാൻ തുടങ്ങി. മദ്യപിക്കുന്ന…

    Read More »
  • Kerala

    തോട്ടാവാടിയും ഉണർന്നു വരും: തോറ്റു പോകുന്നതല്ല, ജയിച്ചു കയറുന്നതാണ് ജീവിതം

    വെളിച്ചം അന്ന് സ്‌കൂളില്‍ നിന്നും കരഞ്ഞു കൊണ്ടാണ് അവള്‍ വന്നത്.  കൂട്ടുകാര്‍ അവളെ തൊട്ടാവാടി എന്ന് വിളിച്ച് കളിയാക്കുന്നു. അമ്മ അവളെ തൊടിയിലേക്ക് കൂട്ടിക്കൊണ്ടുപോയി തൊട്ടാവാടിയെ കാണിച്ചു കൊടുത്തു. എന്നിട്ട് അതിനെ തൊട്ടു. അപ്പോൾ അത് വാടുന്നത്  അവള്‍ കണ്ടു. അവളുടെ മുഖം സങ്കടം കൊണ്ട് കുനിഞ്ഞു. അമ്മയും മകളും കുറച്ച് നേരം കഴിഞ്ഞ് വീണ്ടും വന്നപ്പോള്‍ തൊട്ടാവാടി വിടര്‍ന്നുനില്‍ക്കുന്നത് കണ്ട് അവളുടെ മുഖവും വിടര്‍ന്നു. അമ്മ പറഞ്ഞു: “ചെറിയ കാര്യം വരുമ്പോള്‍ തളര്‍ന്നു പോകുന്നവരെ തൊട്ടാവാടി എന്ന് വിളിക്കാറുണ്ട് പക്ഷേ, നീ നോക്കൂ… ആ തളര്‍ന്ന തൊട്ടാവാടി ഇപ്പോള്‍ വീണ്ടും വിടര്‍ന്നു നില്‍ക്കുന്നത് കണ്ടില്ലേ…” മകൾ കൗതുകപൂർവ്വം കേട്ടുനിന്നു: “ഒന്ന് തൊട്ടാല്‍ തളര്‍ന്നുപോകുമെങ്കിലും കുറച്ച് സമയത്തിനകം അത് പൂര്‍വ്വസ്ഥിതിയിലേക്ക് വരും. ഈ തൊട്ടാവാടി നമ്മോട് എന്താണ് പറയുന്നതെന്നോ…” അമ്മ തുടര്‍ന്നു: “തോല്‍വികള്‍ എന്നത് താല്‍ക്കാലികമായ ഒരു പിന്‍വാങ്ങല്‍ മാത്രമാണ്. മനസ്സുകൊണ്ട് വിജയിച്ചേ മതിയാകൂ എന്ന് തീരുമാനിക്കുന്നവര്‍ തിരിച്ചു വരിക തന്നെ…

    Read More »
  • Crime

    റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവിന്റെ 2 ലക്ഷം തട്ടി; യുവതിയും സംഘവും അറസ്റ്റില്‍

    കൊച്ചി: യുവതി സിനിമയെക്കുറിച്ചിട്ട റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവില്‍നിന്നു പണം തട്ടിയ സംഘം അറസ്റ്റില്‍. കേസ് ഒത്തുതീര്‍ക്കാന്‍ മൂവാറ്റുപുഴ സ്വദേശിയായ യുവാവില്‍നിന്നാണ് ഇരുപതു ലക്ഷം രൂപ ആവശ്യപ്പെട്ടത്. രണ്ടുലക്ഷം രൂപ നല്‍കിയ യുവാവിനോട് മൂന്നുലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ആലപ്പുഴ സ്വദേശിനി ജസ്ലി, ആലുവ സ്വദേശി അഭിജിത്, നിലമ്പൂര്‍ സ്വദേശി സല്‍മാന്‍ എന്നിവരാണ് അറസ്റ്റിലായത്. ജസ്ലി സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു റീല്‍സ് കണ്ടതിനു പിന്നാലെയാണ് യുവാവ് അശ്ലീല ചുവയുള്ള സന്ദേശമയച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ജസ്ലി ഏരൂര്‍ പൊലീസില്‍ ഇന്നലെ പരാതി നല്‍കി. സ്വമേധയാ കേസെടുക്കാന്‍ സാധിക്കാത്തതിനാല്‍ പൊലീസ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനിടെയാണ് കേസ് പിന്‍വലിക്കാന്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ യുവതി സമീപിച്ചത്. അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. ആദ്യം രണ്ടു ലക്ഷം രൂപ അഭിജിത്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. മൂന്നു ലക്ഷം കൂടി നല്‍കാന്‍ തയാറെടുക്കുന്നതിനിടെയാണ് പൊലീസ് ഇടപെടുകയും സംഘത്തെ…

    Read More »
  • Crime

    കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി; ചിതറയില്‍ യുവാവ് പട്ടാപ്പകല്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു

    കൊല്ലം: കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് പട്ടാപ്പകല്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു. കൊല്ലം ചിതറയിലാണ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചത്. ചിതറ ചള്ളിമുക്ക് സ്വദേശി 22 വയസുള്ള വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴം ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുയായിരുന്നു. ഈ സമയത്ത് ഭര്‍ത്താവും കുട്ടിയും വീട്ടില്‍ ഇല്ലായിരുന്നു. വിഷ്ണുവിന് ഒരു ഗ്ലാസ് വെള്ളം കൊടുത്തുപ്പോള്‍ ഒരു ഗ്ലാസ് കൂടി ആവശ്യപ്പെട്ടു. വെള്ളം എടുക്കാനായി യുവതി അടുക്കളയിലേക്ക് പോയപ്പോള്‍ അകത്ത് കയറിയ വിഷ്ണു യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി ബഹളം വച്ചതോടെ വിഷ്ണു ഓടിരക്ഷപ്പെട്ടു. യുവതി അയല്‍ക്കാരെയും ബന്ധുക്കളെയും അറിയിച്ചതിനെ തുടര്‍ന്ന് പ്രതിയെ പ്രദേശത്തുനിന്നു തന്നെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് ചിതറ പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

    Read More »
  • India

    മോദിക്ക് മൂന്നാമൂഴം; ഇന്ത്യാ മൂന്നണി നൂറു കടക്കും, എക്‌സിറ്റ്് പോള്‍ ഫലങ്ങള്‍ പുറത്ത്

    ന്യൂഡല്‍ഹി: എന്‍ഡിഎ തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലേക്ക് എന്ന സൂചന നല്‍കി 2024 ലോക്‌സഭാ എക്‌സിറ്റ് പോള്‍ ഫലം. ഇതുവരെ വന്ന പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം എന്‍ഡിഎ ഇത്തവണ 350 സീറ്റിലേറെ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ മുന്നണി നൂറിലേറെ സീറ്റു നേടുമെങ്കിലും അധികാരത്തിലെത്തില്ല. ഇത്തവണ നാനൂറു സീറ്റുകള്‍ നേടുമെന്ന അവകാശവാദത്തോടെയാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. എന്നാല്‍ ഒരു എക്സിറ്റ് പോളിലും സീറ്റ് നാനൂറ് കടന്നിട്ടില്ല. ജന്‍ കി ബാത് എന്‍ഡിഎയ്ക്ക് 392 സീറ്റ് വരെ പ്രവചിച്ചിട്ടുണ്ട്. ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വേ പ്രകാരം ഇന്ത്യാ സഖ്യത്തിന് തമിഴ്‌നാട്ടില്‍ 26 മുതല്‍ 30 സീറ്റ് വരെയും എന്‍ഡിഎയ്ക്ക് 1 മുതല്‍ 3 സീറ്റ് വരെയും ലഭിക്കും. മറ്റുളളവര്‍ക്ക് 6 മുതല്‍ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. ആക്‌സിസ് മൈ ഇന്ത്യയുടെ കര്‍ണാടക എക്‌സിറ്റ് പോളില്‍ ബിജെപിക്ക് 2022 സീറ്റുകള്‍, ജെഡിഎസിന് മൂന്നു…

    Read More »
  • Kerala

    സി.എം.ആര്‍.എല്ലില്‍ 103 കോടിയുടെ ക്രമക്കേടെന്ന് ആദായ നികുതി വകുപ്പ്

    ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന ആരോപണം നേരിടുന്ന സി.എം.ആര്‍.എല്ലില്‍ 103 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തല്‍. വ്യാജ ചെലവുകളുടെ പേരിലാണ് കോടികള്‍ സി.എം.ആര്‍.എല്‍ കണക്കില്‍ കാണിച്ചത്. അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് ആദായ നികുതി വകുപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 2012 മുതല്‍ 2019 വരെ 103 കോടി രൂപയാണ് വ്യാജ ചെലവുകളുടെ പേരില്‍ സി.എം.ആര്‍.എല്‍ കണക്കില്‍ കാണിച്ചത്. ചെളി നീക്കംചെയ്യല്‍, ഗതാഗത ചെലവുകള്‍ എന്നിവയുടെ പേരിലാണ് തുക കണക്കില്‍ കാണിച്ചതെന്നും അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മാസപ്പടി കേസുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കണമോ എന്ന് അന്വേഷണത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂന്നും ആദായ നികുതി വകുപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി. എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത് ഗുരുതരമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. ഇന്ററിം സെറ്റില്‍മെന്റ് കമ്മീഷനില്‍ നടന്ന നടപടികളുമായി എസ്.എഫ്.ഐ.ഒ…

    Read More »
  • Kerala

    കെഎസ്‌യു നേതൃത്വം പരാജയമെന്ന് കെപിസിസി അന്വേഷണ സമിതി

    തിരുവനന്തപുരം: സംസ്ഥാന കെഎസ്‌യു നേതൃത്വം പരാജയമാണെന്നും പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് ധാര്‍ഷ്ട്യമെന്നും കെപിസിസി അന്വേഷണസമിതി റിപ്പോര്‍ട്ട്. അന്വേഷണ സമിതിയോട് കെഎസ്‌യു പ്രസിഡന്റ് സഹകരിച്ചില്ല. സംഘടനയില്‍ അടിമുടി മാറ്റം വേണം. നേതൃത്വത്തിനുണ്ടായത് ഗുരുതര വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് കൈമാറി. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, എം.എം.നസീര്‍, ദലിത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എ.കെ.ശശി എന്നിവരായിരുന്നു അന്വേഷണ സമിതി അംഗങ്ങള്‍. കെഎസ്യു നേതൃത്വം പരാജയമെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥി വിരുദ്ധ നയങ്ങളെ നേതൃത്വത്തിന് ചെറുക്കാനാകുന്നില്ലെന്നും ക്യാംപിലെ സംഘട്ടനത്തില്‍ ഒരാളുടെ കൈ ഞരമ്പ് അറ്റുപോയെന്നും പറയുന്നു. സംസ്ഥാന ക്യാംപിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെഎസ്യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ വാദങ്ങള്‍ പൊളിക്കുന്നതാണ് കെപിസിസി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. നെയ്യാര്‍ ഡാം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസില്‍ 3 ദിവസമായി നടന്ന ക്യാംപിന്റെ രണ്ടാം ദിവസം രാത്രിയായിരുന്നു സംഘര്‍ഷം ഉടലെടുത്തത്. പത്തരയോടെ ഡിജെ പാര്‍ട്ടിയുടെ ഭാഗമായി നാടന്‍പാട്ട് നടക്കവേ…

    Read More »
  • LIFE

    ചക്കപ്പഴം അവസാനിച്ചു! കാരണം വെളിപ്പെടുത്തി ശ്രുതി രജനീകാന്ത്

    ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ജനപ്രിയ പരമ്പരയാണ് ചക്കപ്പഴം. വളരെ പെട്ടെന്നു തന്നെ ജനപ്രീതി നേടിയെടുക്കാന്‍ ചക്കപ്പഴത്തിന് സാധിച്ചിരുന്നു. ഉപ്പും മുളകും എന്ന ഹിറ്റ് പരമ്പര നിര്‍ത്തിയ സമയത്തായിരുന്നു ചക്കപ്പഴം കടന്നു വരുന്നതും ജനപ്രീതി നേടുന്നതും. ഒരു കൂട്ടുകുടുംബത്തിലെ നര്‍മ്മങ്ങളും ബന്ധങ്ങളുമായിരുന്നു ചക്കപ്പഴം അവതരിപ്പിച്ചത്. മലയാളികള്‍ക്ക് സുപരിചിതരായിരുന്ന താരങ്ങള്‍ക്കൊപ്പം തന്നെ നിരവധി പുതുമുഖങ്ങളേയും ചക്കപ്പഴം അവതരിപ്പിച്ചു. അവതാരകയില്‍ നിന്നും അഭിനേത്രിയായി മാറിയ അശ്വതി ശ്രീകാന്ത് മുതല്‍ റാഫി, ശ്രുതി രജനീകാന്ത്, സബീറ്റ, അര്‍ജുന്‍ സോമശേഖര്‍, അമല്‍രാജ് ദേവ് തുടങ്ങിയ നിരഴവധി താരങ്ങളെ ചക്കപ്പഴത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ചു. ഇടക്കാലത്ത് നിര്‍ത്തിയ ചക്കപ്പഴം പ്രേക്ഷകരുടെ നിരന്തര അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വീണ്ടും ആരംഭിക്കുകയായിരുന്നു. എന്നാല്‍ ചക്കപ്പഴം ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചക്കപ്പഴം പരമ്പര നിര്‍ത്തി വച്ചു. പരമ്പരയില്‍ പൈങ്കിളിയായി എത്തുന്ന നടി ശ്രുതി രജനീകാന്താണ് ഇക്കാര്യം അറിയിച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രുതി ചക്കപ്പഴം നിര്‍ത്തിയതിനെക്കുറിച്ച് സംസാരിച്ചത്. താരത്തിന്റെ വാക്കുകളിലേക്ക്. ചക്കപ്പഴം…

    Read More »
  • Movie

    ”ഇവനൊക്കെ വേണ്ടി വെയിറ്റ് ചെയ്യാന്‍ കഴിയോ? വേറെ ആളെ വച്ച് ഷൂട്ട് ചെയ്യ് ആശാനേ”

    മലയാള സിനിമയില്‍ ഒരുകാലത്ത് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വിജി തമ്പി. സൂര്യമാനസം, സിംഹവാലന്‍ മേനോന്‍, സത്യമേവ ജയതേ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. നടന്‍ സുകുമാരനുമായുള്ള ഒരു സിനിമാ പിന്നണി വിശേഷം പങ്കുവയ്ക്കുകയാണ് വിജി തമ്പി. മോഹന്‍ലാലിനെ നായകനാക്കി സുകുമാരന്‍ ചെയ്യാനിരുന്ന സിനിമയെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. ”സുകുവേട്ടന് ഒരു പടം ഡയറക്ട് ചെയ്യാന്‍ വലിയ ആഗ്രഹമായിരുന്നു. പലപ്പോഴും പല കഥകളും അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. തമ്പി എനിക്കൊരു ഡയറക്ടറാകണം. അദ്ദേഹം ഒന്ന് രണ്ട് സിനിമകള്‍ പ്രൊഡ്യൂസ് ചെയ്യുകയും ചെയ്തു. ഒരിക്കല്‍ കമലിന്റെ ഒരു സിനിമയുടെ ഡബ്ബിംഗ് മദ്രാസില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ മോഹന്‍ലാല്‍ ഡബ്ബ് ചെയ്തുകൊണ്ടിരിക്കുയാണ്. ലാലിന്റെ ഡേറ്റ് വാങ്ങാനാണ് സുകുവേട്ടന്‍ അവിടെ വന്നത്. അന്നൊക്കെ സുകുവേട്ടന്‍ വളരെ ഡൗണായി നില്‍ക്കുന്ന സമയമാണ്. എന്നെയൊന്ന് സഹായിക്കണമെന്ന് മോഹന്‍ലാലിനോട് പറഞ്ഞ് സുകുവേട്ടന്‍ ഡേറ്റൊക്കെ വാങ്ങിയിട്ട് പോയി. അന്ന് ലഞ്ച് ബ്രേക്ക് സമയത്ത് മോഹന്‍ലാല്‍ ഒരു തമാശ പറഞ്ഞു. സുകുവേട്ടനും ലാലുമായുള്ള ഒരു സംഭവം. ബാലു…

    Read More »
Back to top button
error: