LIFELife Style

”ലിപ്‌ലോക്ക് സീനിന്റെ ആരാധികയല്ല; ഇപ്പോള്‍ ഞാന്‍ ഡേറ്റിങ്ങില്‍, മുന്‍പുണ്ടായത് വിവാഹമെന്ന് പറയാന്‍ കഴിയില്ല…”

വിവാഹത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും മനസ്സു തുറന്ന് നടിയും മോഡലുമായ ദിവ്യ പിള്ള. വിവാഹത്തെക്കുറിച്ചും പിന്നീട് ആ ജീവിതം ഉപേക്ഷിച്ചതിനെക്കുറിച്ചും തുറന്നു പറഞ്ഞ താരം താന്‍ ഇപ്പോള്‍ ഡേറ്റിങ്ങിലാണെന്നും വ്യക്തമാക്കി. പുതിയ തെലുങ്കു ചിത്രം തണ്ടേലിന്റെ പ്രമോഷന്റെ ഭാഗമായി ഒരു തെലങ്കു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വ്യക്തിജീവിതത്തിലേയും അഭിനയജീവിതത്തിലെയും വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ദിവ്യ മനസു തുറന്നത്.

ഇറാഖി വംശജനായ ബ്രിട്ടീഷ് പൗരനുമായി 12 വര്‍ഷമായി റിലേഷന്‍ഷിപ്പില്‍ ആയിരുന്നുവെന്ന് ദിവ്യ പിള്ള വെളിപ്പെടുത്തി. ”മൂകാംബികയില്‍ വച്ച് ഞങ്ങള്‍ വിവാഹിതരായി. എന്റെ മാതാപിതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്കു പിരിയേണ്ടി വന്നു. ക്ഷേത്രത്തില്‍ വച്ചു നടന്ന ചടങ്ങ് ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഞങ്ങള്‍ രണ്ടു പേരും രണ്ടു രാജ്യങ്ങളിലെ പൗരന്മാരായതിനാല്‍ ചില നിയമപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതു ശരിയാക്കിയെടുക്കുന്നതിനു മുന്‍പു തന്നെ ഞങ്ങള്‍ പിരിഞ്ഞു.

Signature-ad

നിയമപരമായി രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാല്‍ വിവാഹമോചനത്തിന്റെ നൂലാമാലകള്‍ ഉണ്ടായിരുന്നില്ല. നിങ്ങള്‍ വിവാഹിതയാണോ എന്ന ചോദ്യത്തിന് അതുകൊണ്ടുതന്നെ എന്ത് ഉത്തരം നല്‍കണമെന്ന് എനിക്ക് ആശയക്കുഴപ്പമാണ്. ചുരുക്കത്തില്‍ ഞാന്‍ ദീര്‍ഘകാലമായി ഒരു ബന്ധത്തിലായിരുന്നു. അത് അവസാനിച്ചു.’

അതേസമയം, താന്‍ ഡേറ്റിങ്ങിലാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം സ്വകാര്യമാക്കി വയ്ക്കാന്‍ ആഗ്രഹിക്കുന്നതായും താരം പറഞ്ഞു. ‘അക്കാര്യം ലോകത്തോടു പങ്കുവയ്ക്കാന്‍ ഞാന്‍ മാനസികമായി ഒരുങ്ങുന്നതു വരെ, രഹസ്യമാക്കി വയ്ക്കാനാണ് എന്റെ തീരുമാനം. ഡേറ്റിങ്ങ് ചെയ്യുന്നുണ്ട് എന്നുള്ളത് സത്യമാണ്. പക്ഷേ, അതിനെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. സമയമാകുമ്പോള്‍ ഉറപ്പായും പറയും. അല്ലാതെ, ഡേറ്റിങ് ചെയ്യുന്നില്ലെന്ന് കള്ളം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരാണ് ആ വ്യക്തിയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല,’ ദിവ്യ വ്യക്തമാക്കി.

അഭിനേത്രി എന്ന നിലയില്‍ താന്‍ ലിപ്‌ലോക്ക് സീനിന്റെ ആരാധികയല്ലെന്നു വ്യക്തമാക്കിയ ദിവ്യ, കള എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗം ചിത്രീകരിക്കുന്നതിനു നേരിട്ട വെല്ലുവിളികളും തുറന്നു പറഞ്ഞു. കളയിലെ ഇന്റിമേറ്റ് സീനിനെക്കുറിച്ച് ആദ്യം സംവിധായകന്‍ പറഞ്ഞപ്പോള്‍ താന്‍ നിരസിക്കുകയായിരുന്നുവെന്നും പിന്നീട് സംവിധായകനുമായി നടന്ന തുടര്‍ സംഭാഷണങ്ങള്‍ക്കു ശേഷമാണ് അത്തരമൊരു സീന്‍ ചെയ്യാനുള്ള ആത്മവിശ്വാസം വന്നതെന്നും ദിവ്യ പറഞ്ഞു.

ദിവ്യ പിള്ള അഭിനയിച്ച തെലുങ്കു ചിത്രം മംഗളവാരത്തിലെ ചില ഇന്റിമേറ്റ് സീനുകള്‍ വൈറലായിരുന്നു. ആ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴും തന്റെ അസ്വസ്ഥത സംവിധായകനെ അറിയിച്ചെന്ന് ദിവ്യ പറഞ്ഞു. പിന്നീട്, തനിക്കും കൂടി സൗകര്യപ്രദമായ രീതിയില്‍ ആ സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നുവെന്ന് ദിവ്യ വെളിപ്പെടുത്തി. ‘മംഗളവാരത്തില്‍ ഇന്റിമേറ്റ് സീന്‍ വന്നപ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് വ്യക്തമാക്കിയിരുന്നു. ആ രംഗത്തില്‍ എന്റെ കൂടെ അഭിനയിക്കുന്ന ശ്രാവണ്‍ എന്റെ മുകളില്‍ വരുന്ന തരത്തിലായിരുന്നു ആദ്യം ആ രംഗം പ്ലാന്‍ ചെയ്തിരുന്നത്. അത് എനിക്ക് ഓകെ ആയിരുന്നില്ല.

ഇക്കാര്യം ഞാന്‍ സംവിധായകനോടു പറഞ്ഞു. അപ്പോള്‍ സംവിധായകന്‍ പറഞ്ഞത്, ഈ രണ്ടു കഥാപാത്രങ്ങള്‍ ഇന്റിമേറ്റാകുന്നത് സിനിമയില്‍ ആവശ്യമാണ്. ആ ഫീല്‍ കിട്ടുന്നതിന് ഏതു തരത്തില്‍ ചെയ്യാമെന്ന് നിങ്ങള്‍ രണ്ടു പേരും തീരുമാനിക്കൂ എന്നായിരുന്നു. ശ്രാവണ്‍ എന്നോട് അക്കാര്യത്തില്‍ സഹകരിച്ചു. എന്റെ കഥാപാത്രം ശ്രാവണിന്റെ മുകളില്‍ വരുന്ന തരത്തില്‍ ചെയ്യാമെന്നു പറഞ്ഞതിനുസരിച്ചാണ് ആ സീന്‍ ഇപ്പോള്‍ കാണുന്ന രീതിയില്‍ ചിത്രീകരിച്ചത്,’ ദിവ്യ പിള്ള വെളിപ്പെടുത്തി.

Back to top button
error: