Month: June 2024

  • Crime

    പുഴുങ്ങിയ കോഴിമുട്ടയേച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം; ഭാര്യ ജീവനൊടുക്കി

    ബംഗളൂരു: പുഴുങ്ങിയ കോഴിമുട്ട പങ്കിടുന്നതിനെച്ചൊല്ലി ഭര്‍ത്താവുമായുള്ള വഴക്കിനെത്തുടര്‍ന്ന് ഭാര്യ ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിനി പൂജ (31) യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് അനില്‍കുമാറിനെ (35) പോലീസ് അറസ്റ്റുചെയ്തു. മദനായകനഹള്ളിക്കു സമീപം മച്ചൊഹള്ളിയിലാണ് സംഭവം. പെയിന്റ് ഫാക്ടറിയില്‍ ജീവനക്കാരായ ഇരുവരും രണ്ടുമക്കള്‍ക്കൊപ്പം മച്ചൊഹള്ളിയിലായിരുന്നു താമസം. ഫാക്ടറി കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. പൂജയും അനില്‍കുമാറും നിസ്സാര കാരണങ്ങള്‍ക്ക് വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം അത്താഴസമയത്ത് അനില്‍കുമാര്‍ കുടുംബനാഥനായതിനാല്‍ ഒരു മുട്ട അധികംവേണമെന്ന് പറഞ്ഞതാണ് വഴക്കിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് രുചിയുള്ള ഭക്ഷണം ഉണ്ടാക്കുന്നില്ലെന്നു പറഞ്ഞ് അനില്‍കുമാര്‍ പൂജയെ വഴക്കുപറയുകയും ചെയ്തു. പിന്നീട് അനില്‍കുമാറും കുട്ടികളും ഉറങ്ങുന്നതിനിടെ പൂജ കെട്ടിടത്തില്‍നിന്ന് ചാടി മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.  

    Read More »
  • India

    അതിഷി ഭരണം ഏകോപിപ്പിക്കും, പാര്‍ട്ടി നിയന്ത്രണം സന്ദീപ് പഥക്കിന്; ചുമതലകള്‍ കൈമാറി കേജ്‌രിവാള്‍

    ന്യൂഡല്‍ഹി: തിഹാര്‍ ജയിലിലേക്ക് മടങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ചുമതലകള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കൈമാറി. ഭരണ നിര്‍വഹണത്തിന്റെ ഏകോപന ചുമതല മന്ത്രി അതിഷി മെര്‍ലേനയ്ക്കാണ് കൈമാറിയത്. പാര്‍ട്ടി നിയന്ത്രണത്തിന്റെ ചുമതല സംഘടനാ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്കിനും നല്‍കി. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യ കാലാവധി തീര്‍ന്ന് ജയിലിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ചുമതലകള്‍ രണ്ടാം നിര നേതൃത്വത്തിന് കൈമാറിയത്. ഭാര്യ സുനിത കേജ്‌രിവാള്‍ തല്‍ക്കാലം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടതില്ലെന്നാണ് അരവിന്ദ് കേജ്‌രിവാളിന്റെ നിലപാട്. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങിനു ചുമതലകളൊന്നും നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയം. സ്വാതി മലിവാള്‍ വിഷയത്തില്‍ നേതൃത്വത്തെ സഞ്ജയ് സിങ് വിമര്‍ശിച്ചിരുന്നു. മന്ത്രി സൗരഭ് ഭരദ്വാജിനെ പാര്‍ട്ടി നിയന്ത്രണത്തിന്റെ ചുമതലയുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തി.

    Read More »
  • NEWS

    മകന്റെയും ഭര്‍ത്താവിന്റെയും മരണത്തിന് കാരണക്കാരി; സൈബര്‍ ആക്രമണം നേരിട്ട് ‘പാല്‍പ്പായസം’ ഫെയിം ദിയ

    മകനെ കൊലപ്പെടുത്തി ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് അഡല്‍റ്റ് വെബ്‌സീരിസ് നടി ദിയ ഖദീജ. മകന്റെയും ഭര്‍ത്താവിന്റെയും മരണത്തിന് കാരണക്കാരിയെന്നാരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ താരം ആക്രമണം നേരിടുന്നത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് താരത്തിന്റെ ഭര്‍ത്താവായ ഷെരീഫിനേയും മകന്‍ അല്‍ ഷിഫാഫിനെയും വീടിന്റെ രണ്ടാം നിലയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. ദിയയുമായുളള അഭിപ്രായവ്യത്യാസമാണ് ഷെരീഫിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷെരീഫിന്റെയും ചാവക്കാട് സ്വദേശിനിയായ ദിയയുടെയും രണ്ടാം വിവാഹമായിരുന്നു. ആറു വര്‍ഷം മുമ്പായിരുന്നു ഇരുവരും ഒന്നിച്ചത്. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മൂന്നാഴ്ച മുന്‍പ് മകനെയും കൊണ്ട് ഷെരീഫ് മണ്ണുംതുരത്തിലുള്ള വാടക വീട്ടിലേക്ക് താമസം മാറി. ദിയ ആലുവയിലെ ഫ്‌ളാറ്റില്‍ തന്നെയായിരുന്നു താമസം. മരിക്കുന്നതിന് മുന്‍പ് ഷെരീഫ് ദിയയെ വിളിച്ച് മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. താരം ഈ വിവരം മണ്ണുംതുരുത്തിലുള്ള അയല്‍വാസിയെ വിളിച്ചു പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ്…

    Read More »
  • Kerala

    വെല്ലുവിളിക്കേണ്ട, പഴയ കാലമൊന്നുമല്ല, എം.വി.ഡിയുടെ ചരിത്രത്തിലെ ഏറ്റവും കടുത്ത നടപടി വരും; സഞ്ജു ടെക്കിക്കെതിരെ മന്ത്രി ഗണേഷ്

    തിരുവനന്തപുരം: കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രതികരിച്ചു. വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വീഡിയോകളുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ; ”ഇത് പോലെയുള്ള ആളുകളെ മെഡിക്കല്‍ കോളജിന്റെ കക്കൂസ് കഴുകിപ്പിക്കണം. പണക്കൊഴുപ്പും അഹങ്കാരവുമാണ് കാണിക്കുന്നത്. ഇനിയും റീച്ച് കൂട്ടാന്‍ വേണ്ടി ഇത്തരം പരിപാടികളുമായി വരാന്‍ പറ്റാത്ത രീതിയിലുള്ള നടപടികളായിരിക്കും. പൈസയുള്ളവന്‍ കാറില്‍ സ്വിമ്മിങ് പൂള്‍ പണിത് നീന്തേണ്ട, വീട്ടില്‍ നല്ലതൊന്ന് പണിതാല്‍ മതി. രാവിലെയും വൈകീട്ടും നീന്തിയാല്‍ നല്ലൊരു വ്യായാമം ആയിരിക്കും. ഭ്രാന്തന്മാരും സമനില തെറ്റിയവരും കാണിക്കുന്ന വീഡിയോകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത് എന്നെ പറയാനുള്ളൂ. എം.വി.ഡിയേയൊന്നും വെല്ലുവിളിക്കേണ്ട, പഴയ കാലമൊന്നുമല്ല. ശിപാര്‍ശ ചെയ്ത് കാര്യം സാധിക്കാമെന്നും കരുതേണ്ട. യൂട്യൂബര്‍ക്ക് റീച്ച് കൂടുന്നതിന് എനിക്ക് വിരോധമൊന്നുമില്ല. നിയമലംഘനം നടത്തി റീച്ച് കൂട്ടുമ്പോള്‍ മാന്യന്മാരായ ആളുകളോട് എനിക്ക് പറയാനുള്ളത്…

    Read More »
  • NEWS

    ”അടിച്ച് കേറി വാ മക്കളെ; അപരിചിതര്‍ നല്‍കുന്ന ഭക്ഷണം വാങ്ങി കഴിക്കരുത്!” മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

    കൊച്ചി: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമിട്ട് ഇന്ന് സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂളുകളില്‍ എത്തിയ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്. അടിച്ച് കേറി വാ മക്കളെ… എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്കിലാണ് കേരള പൊലീസ് നിര്‍ദേശങ്ങള്‍ പങ്കുവെച്ചത്. ഒന്നിലധികം കുറിപ്പുകളിലായാണ് ഓരോ സന്ദര്‍ഭങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട കാര്യങ്ങളും കേരള പൊലീസ് വിവരിച്ചത്. എന്ത് ആവശ്യത്തിനും തങ്ങളെ 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ചോളാനും കൂടെ ഉണ്ടാവുമെന്നും പൊലീസ് ഉറപ്പ് നല്‍കി കൊണ്ടാണ് കുറിപ്പുകള്‍. ”ചുറ്റിലേക്കും തലയുയര്‍ത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട്. എപ്പോള്‍ വേണമെങ്കിലും 112 എന്ന നമ്പറില്‍ വിളിയ്ക്കാം. എല്ലാവിധ ആശംസകളും നേരുന്നു”- കേരള പൊലീസ് കുറിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍: 1. ആരില്‍നിന്നെങ്കിലും മോശം പെരുമാറ്റമുണ്ടായാല്‍ ഉടന്‍ അധ്യാപകരെ അറിയിക്കുക. ചുറ്റിലേയ്ക്കും തലയുയര്‍ത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട്. 2. ഒരുതരത്തിലുള്ള ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. ലഹരി ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധ്യാപകരെയോ പോലീസിനെയോ അറിയിക്കുക 3.അപരിചിതരുമായി ചങ്ങാത്തത്തിലാകുകയോ, അവര്‍ നല്‍കുന്ന ഭക്ഷണം…

    Read More »
  • Crime

    ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ അമേരിക്കയില്‍ കാണാതായി; പോലീസിന്റെ തിരച്ചില്‍, അഭ്യര്‍ഥന

    ലോസ് ഏഞ്ചല്‍സ്: ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ അമേരിക്കയില്‍ കാണാതായി. കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോ(സി.എസ്.യു.എസ്.ബി)യിലെ വിദ്യാര്‍ഥിനിയായ നീതിഷ കണ്ഡുല(23)യെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മേയ് 25-നാണ് നിതീഷയെ കാണാതായതെന്ന് പോലീസ് പറഞ്ഞു. ലോസ് ഏഞ്ചല്‍സിലാണ് വിദ്യാര്‍ഥിനിയെ അവസാനമായി കണ്ടത്. കാലിഫോര്‍ണിയ രജിസ്ട്രേഷനിലുള്ള ടൊയോട്ട കൊറോള കാറായിരുന്നു പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. ഇതിനുശേഷം മേയ് 30-നാണ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നിതീഷയുടെ ഉയരവും ശരീരപ്രകൃതവും ഉള്‍പ്പെടെ വിശദീകരിച്ചുള്ള അറിയിപ്പും ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

    Read More »
  • Kerala

    കുവൈത്ത് കെഎംസിസി യോഗത്തിനിടെ സംഘര്‍ഷം; 11 നേതാക്കളെ സസ്‌പെന്‍ഡ് ചെയ്ത് ലീഗ്

    കോഴിക്കോട്: കുവൈത്ത് സിറ്റി യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മുസ്‌ലിം ലീഗ് നേതാവ് പി.എം.എ. സലാം അടക്കമുള്ള നേതാക്കളെ തടഞ്ഞുവച്ച സംഭവത്തില്‍ കുവൈത്ത് കെഎംസിസിയിലെ 11 നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു. കുവൈത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ കണ്ണോത്ത് അടക്കമുള്ളവര്‍ക്കെതിരെയാണ് ലീഗ് നേതൃത്വം നടപടി സ്വീകരിച്ചത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ മേയ് 31ന് ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. സംഘടനാ തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ എത്തിയതായിരുന്നു സലാം. അബ്ദുറഹിമാന്‍ രണ്ടത്താണി, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നീ മുതിര്‍ന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു. മറ്റു ജില്ലക്കാര്‍ പുറത്തുപോകണമെന്ന് പറഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നാണ് വിവരം. യോഗം ആരംഭിച്ചതോടെ കുവൈത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ കണ്ണോത്തിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാന്‍ ഇവര്‍ തയാറായില്ല. ഒടുവില്‍ യോഗം പിരിച്ചു വിട്ട് നേതാക്കള്‍ ഇറങ്ങിപ്പോയി. മുസ്ലിം ലീഗിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന കാര്യമാണ് നടന്നതെന്നും…

    Read More »
  • Kerala

    വോട്ടെണ്ണല്‍ തലേന്ന് ഏറ്റുമാനൂരപ്പന് തുലാഭാരവും അഞ്ചു പറയും സമര്‍പ്പിച്ച് സുരേഷ് ഗോപി

    കോട്ടയം: നാളെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ ക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകള്‍ അര്‍പ്പിച്ച് നടനും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായി സുരേഷ് ഗോപി. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലാണ് നടന്‍ ഇന്ന് രാവിലെ ആറ് മണിക്ക് കുടുംബത്തോടൊപ്പം ദര്‍ശനം നടത്തിയത്. ഏറ്റുമാനൂരപ്പന് സുരേഷ് ഗോപി തുലാഭാരവും അപൂര്‍വ വഴിപാടായ അഞ്ചു പറയും സമര്‍പ്പിച്ചു. ഭാര്യ രാധികയും മകന്‍ ഗോകുലും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ച് ക്യൂ നിന്നാണ് അദ്ദേഹം ദര്‍ശനം നടത്തിയത്. സുരേഷ് ഗോപിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് ദേവസ്വവും പൊലീസും വിലക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സുരേഷ് ഗോപി ക്ഷേത്രത്തില്‍ എത്തുമെന്ന് പ്രചരിച്ചിരുന്നു. പിന്നാലെ ഇന്ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയായിരുന്നു. സുരേഷ് ഗോപി ക്ഷേത്ര ദര്‍ശനത്തിന് എത്തുമെന്ന് അറിഞ്ഞ മാദ്ധ്യമങ്ങള്‍ അവിടെ നിലയുറപ്പിച്ചെങ്കിലും അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിച്ചില്ല. ക്ഷേത്രത്തില്‍ എത്തിയത് മുതല്‍ തിരിച്ചു പോകുവരെ നടന്റെ പ്രതികരണം അറിയാന്‍ മാദ്ധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.…

    Read More »
  • India

    രവീണ ടണ്ഠന്‍ മദ്യപിച്ചിരുന്നില്ല, കാര്‍ ആരെയും ഇടിച്ചിട്ടില്ല; പരാതി വ്യാജമെന്ന് മുംബൈ പൊലീസ്

    മുംബൈ: ബോളുവുഡ് നടി രവീണ ടണ്ഠന്റെ കാറിടിച്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റെന്ന പരാതി വ്യാജമാണെന്ന് മുംബൈ പൊലീസ്. കഴിഞ്ഞ ദിവസമാണ് നടിക്കെതിരെ മദ്യപിച്ചതിനും അമിത വേഗതയില്‍ വാഹനമോടിച്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റെന്നുമുള്ള പരാതി പൊലീസിന് ലഭിച്ചത്. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നടിയുടെ കാര്‍ ആരെയും ഇടിച്ചിട്ടില്ലെന്നും അവര്‍ മദ്യപിച്ചിട്ടില്ലെന്നും കണ്ടെത്തിയതായും പരാതി വ്യാജമാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ രാജ്തിലക് റോഷന്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ‘സംഭവമുണ്ടായ ബാന്ദ്രയിലെ ഹൗസിങ് സൊസൈറ്റിയിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ഞങ്ങള്‍ പരിശോധിച്ചു, പരാതി നല്‍കിയ കുടുംബം റോഡ് മുറിച്ചു കടക്കുമ്പോള്‍ നടിയുടെ ഡ്രൈവര്‍ കാര്‍ റോഡില്‍ നിന്ന് റിവേഴ്സ് എടുക്കുകയായിരുന്നു. കാറിന് പിന്നില്‍ ആളുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഒരു യുവതി ഡ്രൈവറോട് പറയുകയും ഇതുമായി ബന്ധപ്പെട്ട് ചെറിയ തര്‍ക്കം നടക്കുകയും ചെയ്തു. പിന്നാലെ ഡ്രൈവര്‍ കാര്‍ നടിയുടെ വീട്ടിലേക്ക് കയറ്റി. എന്നാല്‍, പിന്നീട് തര്‍ക്കം രൂക്ഷമാകുകയും ഈ സമയത്താണ് രവീണ സംഭവ സ്ഥലത്തെത്തി ഇടപെടുന്നത്. തന്റെ…

    Read More »
  • Kerala

    ”സുരേഷ് ഗോപിയുടെ സിനിമ പോലും ജനം വെറുത്ത് തുടങ്ങി; ബിജെപി അക്കൗണ്ട് തുറക്കില്ല”

    തിരുവനന്തപുരം: തൃശൂരില്‍ സുരേഷ് ഗോപി വിജയിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കേരളത്തില്‍ ഒരു സീറ്റില്‍ പോലും ബിജെപി വിജയിക്കില്ല. ഇടതുപക്ഷത്തിന് വന്‍ മുന്നേറ്റമുണ്ടാകുമെന്നും കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമായിരുന്നെന്നും ഇപി ജയരാജന്‍ പറഞ്ഞു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ സിപിഎമ്മിന് എതിരായ അജണ്ടയാണ്. ഇടതുപക്ഷ വിരുദ്ധ മനോഭാവം എത്രമാത്രം ശക്തിപ്പെടുത്താന്‍ കഴിയുമെന്നതിന്റെ തെളിവാണ് ഇതെന്നും ജയരാജന്‍ പറഞ്ഞു. ഇടതുപക്ഷത്തിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് പ്രവചനം നടത്താനാവില്ല. എല്‍ഡിഎഫിന് നല്ല മുന്നേറ്റം ഉണ്ടാക്കാനാവുമെന്ന് ജയരാജന്‍ പറഞ്ഞു. കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടാനുള്ള സാധ്യത ഇല്ല. തൃശൂരില്‍ സുരേഷ് ഗോപിക്ക് ജയിക്കാന്‍ കഴിയില്ലെന്ന് ജയരാജന്‍ പറഞ്ഞു. അദ്ദേഹം ജനങ്ങളില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ അകലുകയാണ്. ആദ്യം സ്ഥാനാര്‍ഥിയായപ്പോള്‍ ഒരു സിനിമാ നടന്‍ എന്നനിലയില്‍ ജനം പരിഗണിച്ചിരുന്നു. എന്നാല്‍, സജീവമായി ബിജെപിക്കാരനായതോടെ അദ്ദേഹം കേരളീയ സമൂഹത്തില്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ സിനിമയെ തന്നെ ജനം വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു ജയരാജന്‍ പറഞ്ഞു. താന്‍…

    Read More »
Back to top button
error: