Month: June 2024

  • LIFE

    93 ാം വയസില്‍ അഞ്ചാം വിവാഹം; മര്‍ഡോക്കും എലീനയും ഒന്നിച്ചു

    മാധ്യമഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കിന് 93 വയസ്സില്‍ അഞ്ചാം വിവാഹം. മര്‍ഡോക്കിന്റെ കാലിഫോര്‍ണിയയിലെ മുന്തിരിത്തോട്ടവും എസ്റ്റേറ്റും ഉള്‍പ്പെടുന്ന മൊറാഗയില്‍ നടന്ന വിവാഹത്തില്‍ എലീന സുക്കോവയെയാണ് മര്‍ഡോക്ക് ജീവിതപങ്കാളിയാക്കിയത്. 67-കാരിയായ മോസ്‌കോ സ്വദേശിയായ എലീന മോളിക്യുലാര്‍ ബയോളജിസ്റ്റാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. യുഎസ് ഫുട്ബോള്‍ ടീമായ ന്യൂ ഇംഗ്ലണ്ട് പാടിയറ്റ്സ് ഉടമ റോബര്‍ട്ട് ക്രാഫ്റ്റും ഭാര്യ ഡാന ബ്ലംബെര്‍ഗും ചടങ്ങിനെത്തിയിരുന്നു. വെള്ള നിറത്തിലുള്ള ഗൗണായിരുന്നു എലീനയുടെ വിവാഹവേഷം. മര്‍ഡോക്ക് കറുപ്പ് നിറത്തിലുള്ള സ്യൂട്ടും ധരിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. മര്‍ഡോക്കിന്റെ മൂന്നാം ഭാര്യ വെന്‍ഡി ഡാങ്ങ് വഴിയാണ് മര്‍ഡോക്കും എലീനയും കണ്ടുമുട്ടുന്നത്. ലോസ് ആഞ്ജലീസില്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ റിസര്‍ച്ച് യൂണിറ്റിലാണ് എലീന ജോലി ചെയ്തിരുന്നത്. എലീനയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ 66-കാരി ആന്‍ ലെസ്ലി സ്മിത്തുമായി മര്‍ഡോക്കിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍, നിശ്ചയം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഇരുവരും വിവാഹത്തില്‍നിന്ന് പിന്മാറി.…

    Read More »
  • Kerala

    ലോക്കോ പൈലറ്റുമാരുടെ സമരം തുടരുന്നു; അവധിയിലുള്ളവരെ വിളിച്ചുവരുത്തുന്നു

    കോഴിക്കോട്: അര്‍ഹമായ വിശ്രമസമയം അനുവദിക്കാതെ ട്രെയിന്‍ ഓടിക്കില്ലെന്ന തീരുമാനവുമായി ലോക്കോ പൈലറ്റുമാര്‍ നടത്തിവരുന്ന പ്രതിഷേധസമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇതോടെ റെയില്‍വേ നിശ്ചയിച്ച പ്രകാരം ട്രെയിനുകള്‍ ഓടിക്കാന്‍ അവധിയിലുള്ള ലോക്കോ പൈലറ്റുമാരെ വിളിച്ചുവരുത്തിത്തുടങ്ങി. ഇന്നലെ രാവിലെ 11ന് കോഴിക്കോട്ടുനിന്ന് പുറപ്പെടേണ്ട 16160 നമ്പര്‍ മംഗളൂരുഎഗ്മോര്‍ എക്‌സ്പ്രസിനാണ് ഈ രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത്. ഇന്നലെ രാവിലെ 11നു പുറപ്പെടേണ്ട ട്രെയിനില്‍ ജോലിയില്‍ പ്രവേശിക്കാന്‍ 1 മണിക്കൂര്‍ നേരത്തേ ലോക്കോ പൈലറ്റ് എത്തേണ്ടതായിരുന്നു. എന്നാല്‍, എത്തില്ലെന്നു വിവരം ലഭിച്ചതോടെയാണ് പകരം സംവിധാനം ഏര്‍പ്പെടുത്തിയത്. ഇന്നുമുതല്‍ ലോക്കോ പൈലറ്റ് ജോലിക്ക് എത്തിയില്ലെങ്കില്‍ അര മണിക്കൂര്‍ മുന്‍പു മാത്രം പകരം സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന നിലപാടിലാണ് റെയില്‍വേ അധികൃതര്‍. ഇതു ട്രെയിനുകള്‍ പുറപ്പെടുന്നത് വൈകാനിടയാക്കും. യാത്രക്കാരുടെ പ്രതിഷേധമുയര്‍ന്നാല്‍ അതിനു കാരണം ലോക്കോ പൈലറ്റുമാരാണെന്നു വരുത്താനാണ് അധികൃതരുടെ ശ്രമമെന്ന് ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ സംശയിക്കുന്നുണ്ട്.

    Read More »
  • Kerala

    പാലക്കാട് 13കാരൻ തൂങ്ങി മരിച്ചു, അമ്മ മൊബൈല്‍  നല്‍കാത്തതാണു കാരണം

         പാലക്കാട് കൂറ്റനാട് ചാത്തനൂരില്‍ 13കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശിവന്‍- രേഷ്മ ദമ്പതികളുടെ മകന്‍ കാളിദാസനെയാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് മരിച്ച നിലയില്‍ കണ്ടത്. അമ്മ മൊബൈല്‍ ഉപയോഗിക്കാന്‍ നല്‍കാത്തതിനെ തുടര്‍ന്ന് വിഷമിച്ച് വീടിന്റെ മുകള്‍ നിലയിലേക്ക് പോയതായിരുന്നു കാളിദാസന്‍. ഏറെ നേരമായി കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിന്റെ മച്ചില്‍ കെട്ടിയിട്ടിരുന്ന സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ നാട്ടിലെ ക്ലിനിക്കിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു. ചാലിശ്ശേരി പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് (തിങ്കൾ) പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ചാത്തനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കാളിദാസന്റെ അകാല നിര്യാണത്തില്‍ അനുശോചിച്ച് ചാത്തനൂര്‍ ജിഎല്‍പി സ്‌കൂളില്‍ തിങ്കളാഴ്ച്ച നടത്താനിരുന്ന പ്രവേശനോത്സവ ആഘോഷങ്ങള്‍ ബുധനാഴ്ചത്തേക്ക് മാറ്റി..

    Read More »
  • Crime

    മുംബൈ സ്ഫോടന പരമ്പരക്കേസ് പ്രതി ജയിലില്‍ കൊല്ലപ്പെട്ടു, സഹതടവുകാര്‍ ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ചു

    മുംബൈ: 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതിയെ സഹതടവുകാര്‍ മര്‍ദ്ദിച്ചെന്ന് കൊലപ്പെടുത്തി. 59കാരനായ മുഹമ്മദ് അലി ഖാന്‍ എന്ന മനോജ് കുമാര്‍ ഗുപ്തയാണ് അക്രമത്തില്‍ മരിച്ചത്. കഴിഞ്ഞദിവസം കോലാപ്പൂരിലെ കലംബ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. കുളിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിയേറ്റാണ് മുഹമ്മദ് അലി ഖാന്‍ കൊല്ലപ്പെട്ടത്. തര്‍ക്കത്തിനിടയില്‍ സഹ തടവുകാര്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് മുഹമ്മദ് അലിയുടെ തലയില്‍ അടിക്കുകയായിരുന്നു. ബോധം പോയി നിലത്ത് വീണ മുഹമ്മദ് അലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു മുഹമ്മദ് അലിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതീക്, ദീപക് നേതാജി, സന്ദീപ് ശങ്കര്‍, ഋതുരാജ് വിനായക്, സൗരഭ് വികാസ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.  

    Read More »
  • NEWS

    വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കരുത്; പിന്തുണ പിന്‍വലിക്കുമെന്ന് നെതന്യാഹുവിന് തീവ്ര വലതുപക്ഷത്തിന്റെ ഭീഷണി

    ജറുസലേം: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം നടപ്പാക്കിയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേലിലെ തീവ്രവലതുപക്ഷം. എതിര്‍പ്പ് മറികടന്ന് ഇസ്രായേല്‍ കരാര്‍ നിര്‍ദേശം നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. ഹമാസിന്റെ തീരുമാനം അറിഞ്ഞതിന് ശേഷം മാത്രം ചര്‍ച്ച തുടരാമെന്നാണ് ഇസ്രായേല്‍ മധ്യസ്ഥ രാഷ്ട്രങ്ങളെ അറിയിച്ചിരിക്കുന്നത്. ധനമന്ത്രി ബെസാലെല്‍ സ്മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇറ്റമര്‍ ബെന്‍ഗ്വിറുമാണ് സര്‍ക്കാരിനെ വീഴ്ത്തുമെന്ന് താക്കീത് നല്‍കിയത്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിനെ പിന്തുണക്കുന്ന പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡിന്റെ പിന്തുണ നെതന്യാഹുവിനുണ്ട്. ലാപിഡിന്റെ യെഷ് അതിദ് കക്ഷിക്ക് 24 സീറ്റുണ്ട്. എന്തുവില കൊടുത്തും കരാര്‍ നിര്‍ദേശം നടപ്പാക്കും എന്നുതന്നെയാണ് ബൈഡന്‍ ഈജിപ്തിനും ഖത്തറിനും ഉറപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ ബെന്‍ഗ്വിറിന്റെ ‘ഒറ്റ്സ്മ യെഹൂദിത്’ കക്ഷിക്ക് ആറും സ്മോട്രിച്ചിന്റെ ‘റിലീജ്യസ് സയണിസം പാര്‍ട്ടി’ക്ക് ഏഴും സീറ്റുണ്ട്. ഇവ രണ്ടും പിന്തുണച്ചാണ് നെതന്യാഹു സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. പ്രതിപക്ഷ നേതാവ് യായര്‍ പിന്തുണ പ്രഖ്യാപിച്ചതിനാല്‍ തീവ്രവലതുപക്ഷം പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാര്‍ വീഴാന്‍…

    Read More »
  • Kerala

    തെരഞ്ഞെടുപ്പ് ഫലം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി, അഡ്മിന്‍മാര്‍ക്ക് മുന്നറിയിപ്പ്

    കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണകളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ത്തകളുടെ നിജസ്ഥിതി എളുപ്പത്തില്‍ സ്ഥിരീകരിക്കുന്നതിന് ജില്ലാതലത്തില്‍ സെല്ലിന് രൂപം നല്‍കുമെന്നും. സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫെസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, എക്സ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ വഴി വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണകള്‍ പരത്തുന്ന ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും അവ ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം പോസ്റ്ററുകള്‍, വിഡിയോകള്‍, ടെക്സ്റ്റ്- ശബ്ദ സന്ദേശങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്യുന്നവര്‍ക്കും അവ പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും.’ വാട്സ്ആപ്പ്, ഗ്രൂപ്പുകളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ വരുന്നപക്ഷം അവയുടെ അഡ്മിന്‍മാര്‍ക്കെതിരെ നടപടി വരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.  

    Read More »
  • Kerala

    മനോരമയും പറയുന്നു, വടകരയിലും ശൈലജ തന്നെ: എന്‍.ഡി.എ അക്കൗണ്ട് തുറക്കില്ല

         പതിവു പോലെ മനോരമ ന്യൂസ് – വിഎംആര്‍ എക്സിറ്റ് പോളില്‍ യുഡിഎഫിനു തന്നെ  നേട്ടം. 16 മുതല്‍ 18 സീറ്റുകള്‍ വരെ യുഡിഎഫും 2 മുതല്‍ 4 വരെ സീറ്റുകള്‍ എല്‍ഡിഎഫും നേടും എന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്. മാത്രമല്ല എക്സിറ്റ് പോളില്‍ എന്‍ഡിഎക്ക് കേരളത്തിൽ സീറ്റുകളൊന്നും ലഭിക്കില്ല എന്നുമാണ് പ്രവചനം. എന്‍ഡിഎ ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന തൃശൂരില്‍ സുരേഷ്ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്നും പറയുന്നു. എന്നാൽ ദേശീയ എക്സിറ്റ് പോളുകള്‍ 1 മുതല്‍ 3 സീറ്റുകള്‍ വരെ എന്‍ഡിഎക്ക്  കേരളത്തിൽ ലഭിക്കുമെന്നു പ്രവചിക്കുന്നുണ്ട്. സംസ്ഥാനത്ത് എന്‍ഡിഎ രണ്ടാം സ്ഥാനത്ത് എത്തുന്നത് 2 മണ്ഡലങ്ങളില്‍ മാത്രമെന്നും പറയുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും. 2ല്‍ താഴെ മാത്രം വോട്ടുശതമാനത്തില്‍ വ്യത്യാസമുള്ള പാലക്കാടും വടകരയുമാണ് എല്‍ഡിഫ് പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലങ്ങള്‍. കണ്ണൂരും ആലത്തൂരും പ്രവചനാതീതം എന്നാണ് സര്‍വ്വെ പറയുന്നത്. യുഡിഎഫിന്റെ 16 അനുകൂല മണ്ഡലങ്ങളില്‍ മാവേലിക്കര മാത്രമാണ് വോട്ടുശതമാനത്തില്‍ 2ല്‍ താഴെ മാത്രം വ്യത്യാസമുള്ളത്.…

    Read More »
  • India

    സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കം തുടങ്ങി BJP; അലങ്കാരപ്പണിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു

    ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പ് തന്നെ അടുത്ത സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ രാഷ്ട്രപതി ഭവനില്‍ ആരംഭിച്ചു. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം രാഷ്ട്രപതി ഭവന്‍ അലങ്കരിക്കുന്നത് ആവശ്യമായ പുഷ്പങ്ങളും ചെടികളും സപ്ലൈ ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ഏകദേശം 21.97 ലക്ഷം രൂപയുടെ പൂക്കളും ചെടികളും ആണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്. ടെന്‍ഡര്‍ ആര്‍ക്കാണെന്ന് ഇന്ന് തീരുമാനം ഉണ്ടായേക്കും. ആവശ്യമായ പുഷ്പങ്ങളും, ചെടികളും നല്‍കുന്നതിന് അഞ്ച് ദിവസം ആണ് കരാറുകാരന് ലഭിക്കുക. സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവന് പുറത്തുനടത്താന്‍ നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍, ഡല്‍ഹിയിലെ കാലാവസ്ഥ ഉള്‍പ്പടെ കണക്കിലെടുത്ത് ചടങ്ങ് രാഷ്ട്രപതി ഭവനില്‍ നടത്തിയാല്‍ മതിയെന്നാണ് ഇപ്പോഴത്തെ ധാരണ. ജൂണ്‍ 9 ന് വൈകിട്ടായിരിക്കും സത്യപ്രതിജ്ഞ. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ബി.ജെ.പി. മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം ഡല്‍ഹിയില്‍ രാഷ്ട്രീയചടങ്ങ്…

    Read More »
  • Kerala

    പേരക്കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ മുത്തച്ഛന്‍ മുങ്ങിമരിച്ചു

    കോഴിക്കോട്: പേരക്കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനായി കുളത്തില്‍ ഇറങ്ങിയ മുത്തച്ഛനു ദാരുണാന്ത്യം. ഫറോക്ക് ഈസ്റ്റ് നല്ലൂര്‍ കള്ളിക്കൂടം കാട്ടുങ്ങല്‍ ഹൗസില്‍ പീച്ചനാരി രാജനാണ് (65) കള്ളിക്കൂടം തുളിശ്ശേരി കുളത്തില്‍ മുങ്ങിമരിച്ചത്. മകന്‍ ഷിജുവിന്റെ മക്കളായ ആദിദേവിനും ആര്യനുമൊപ്പമാണ് രാവിലെ പതിനൊന്നോടെ കുളത്തില്‍ ഇറങ്ങിയത്. ആര്യനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ രാജന്‍ പെട്ടെന്നു മുങ്ങിത്താഴ്ന്നു. കുട്ടികള്‍ ബഹളം വച്ചതോടെ, കുളത്തിന്റെ മറുഭാഗത്ത് കുളിക്കുകയായിരുന്ന അയല്‍വാസി പത്താം ക്ലാസ് വിദ്യാര്‍ഥിയായ എം.ഇഷാഖ് നീന്തിയെത്തി ആര്യനെ കരകയറ്റി. ഓടിക്കൂടിയ നാട്ടുകാര്‍ രാജനെ പുറത്തെടുത്തു ചുങ്കത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ രണ്ടാഴ്ച മുന്‍പ് ചെളി നീക്കി ആഴം കൂട്ടിയ കുളത്തിലാണ് അപകടം. കോമണ്‍വെല്‍ത്ത് ഓട്ടുകമ്പനി മുന്‍ ജീവനക്കാരനാണ്. സംസ്‌കാരം ഇന്ന് 11നു വീട്ടുവളപ്പില്‍. ഭാര്യ: പ്രേമ. മറ്റു മക്കള്‍: സില്‍ജ, സിജിന. മരുമക്കള്‍: സജീഷ്(പുതുക്കഴിപ്പാടം), പ്രവീണ്‍ (കരുവന്‍തിരുത്തി), ശരണ്യ.  

    Read More »
  • Kerala

    3 പവൻ മാല പൊട്ടിച്ചെടുത്ത കള്ളനെ സ്കൂട്ടറിൽ നിന്ന് വലിച്ചിട്ട് യുവതി, സംഭവം ചേങ്കോട്ടുകോണത്ത്

         തൻ്റെ കഴുത്തിൽ കിടന്ന 3 പവൻ്റെ മാല സ്കൂട്ടറിലെത്തി പൊട്ടിച്ചോടാൻ ശ്രമിച്ച കള്ളനെ ധൈര്യപൂർവ്വം വണ്ടിയിൽനിന്നു വലിച്ചുനിലത്തിട്ട നായികയെ നാം  സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളു. പക്ഷേ തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് സ്കൂട്ടറുമായെത്തി മാല പൊട്ടിച്ച കള്ളനെ കയ്യോടെ പിടി കൂടിയ ടെക്നോപാർക്ക് ജീവനക്കാരിയായ അശ്വതി വീരനായികയായി മാറിയിരിക്കുന്നു. കാട്ടായിക്കോണം ചന്തവിള സ്വപ്നാലയത്തിൽ അനിൽകുമാറാണ് (40) പിടിയിലായത്. കാട്ടായിക്കോണം പേരൂത്തല ശ്രീജേഷ് ഹൗസിൽ എസ്.അശ്വതിയും ഭർത്താവ് ശ്രീജേഷും ചേങ്കോട്ടുകോണത്തെ സ്വകാര്യആശുപത്രിക്കു മുന്നിലെ മെഡിക്കൽ സ്റ്റോറിൽനിന്നു മരുന്നു വാങ്ങി മടങ്ങുമ്പോഴാണ് അശ്വതിയുടെ 3 പവൻ മാല സ്കൂട്ടറിലെത്തിയ മോഷ്ടാവ് പൊട്ടിച്ചെടുത്തത്. മാല പല കഷണങ്ങളായി പൊട്ടിപ്പോയി. ഒരു കഷണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അശ്വതി മോഷ്ടാവിന്റെ ഷർട്ടിലും സ്കൂട്ടറിലുമായി പിടിച്ചുവലിച്ചു. ഇതിനിടെ മാല പ്രതി വായിലാക്കി. അശ്വതിയെ വലിച്ചിഴച്ച് സ്കൂട്ടർ മുന്നോട്ടുപോയെങ്കിലും പിടിവിട്ടില്ല. തുടർന്നു നിയന്ത്രണം തെറ്റി സ്കൂട്ടറിൽനിന്നു പ്രതി വീണു. ഓടിയെത്തിയ നാട്ടുകാർ ഇയാളെ പിടിച്ചുവച്ചതിനാൽ മാല വിഴുങ്ങാനായില്ല. വീഴ്ചയിൽ അനിൽകുമാറിന്റെ തലയ്ക്കും…

    Read More »
Back to top button
error: