CrimeNEWS

ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ അമേരിക്കയില്‍ കാണാതായി; പോലീസിന്റെ തിരച്ചില്‍, അഭ്യര്‍ഥന

ലോസ് ഏഞ്ചല്‍സ്: ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ അമേരിക്കയില്‍ കാണാതായി. കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോ(സി.എസ്.യു.എസ്.ബി)യിലെ വിദ്യാര്‍ഥിനിയായ നീതിഷ കണ്ഡുല(23)യെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്.

മേയ് 25-നാണ് നിതീഷയെ കാണാതായതെന്ന് പോലീസ് പറഞ്ഞു. ലോസ് ഏഞ്ചല്‍സിലാണ് വിദ്യാര്‍ഥിനിയെ അവസാനമായി കണ്ടത്. കാലിഫോര്‍ണിയ രജിസ്ട്രേഷനിലുള്ള ടൊയോട്ട കൊറോള കാറായിരുന്നു പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. ഇതിനുശേഷം മേയ് 30-നാണ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Signature-ad

വിദ്യാര്‍ഥിനിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നിതീഷയുടെ ഉയരവും ശരീരപ്രകൃതവും ഉള്‍പ്പെടെ വിശദീകരിച്ചുള്ള അറിയിപ്പും ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

Back to top button
error: