വിഖ്യാത കാർട്ടൂണിസ്റ്റ് അബു ഏബ്രഹാമിന് 2024 ജൂൺ 11 ന് 100 വയസ്സ് തികയുന്നു ഇന്ത്യയിലും വിദേശത്തുമായി പത്ര പ്രവർത്തനം നടത്തിയ അബു ജീവിത സായാഹ്നം ചിലവഴിച്ചത് തിരുവനന്തപുരത്തായിരുന്നു. സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസിന്റെ അഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.
അബുവിന്റെ കാർട്ടൂണുകളുടെ പ്രദർശനം, സെമിനാറുകൾ ഡോക്കുമെന്ററി പ്രദർശനം അനുസ്മരണ പുസ്തക പ്രകാശനം എന്നിവ ഇതിനോടനുബന്ധിച്ച് നടത്തുന്നു
ആഘോഷങ്ങളുടെ ഉദ്ഘാടനം 2024 ജുൺ 11 ന് വൈകിട്ട് 5 മണിക്ക് വൈള്ളയമ്പലം വിസ്മയാസ് മാക്സ് കാമ്പസിൽ നടത്തുന്നു. പ്രദീപ് പനങ്ങാടിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ബിനോയ് വിശ്വം എം.പി ഉദ്ഘാടനം നിർവഹിക്കും.പ്രമുഖ വാസ്തു ശില്പി ജി.ശങ്കർ, മാധ്യമപ്രവർത്തകരായ ബൈജു ചന്ദ്രൻ, സുജിത് നായർ, മാങ്ങാട് രത്നാകരൻ എന്നിവർ പ്രഭാഷണം നടത്തും അബു ഏബ്രഹാമിനെ കുറിച്ചുള്ള ലഘുചിത്രവും പ്രദർശിപ്പിക്കും.