CrimeNEWS

വീടിന് മുന്നില്‍ ബസ് നിര്‍ത്തിയില്ല; കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ചതായി പരാതി

കോഴിക്കോട്: വീടിനു മുന്നില്‍ ബസ് നിര്‍ത്തിയില്ലെന്നാരോപിച്ച് കെ എസ് ആര്‍ ടി സി ഡ്രൈവറെ മര്‍ദിച്ചതായി പരാതി. കോഴിക്കോട് തിരുവമ്പാടിയില്‍ നിന്നും കക്കാടംപൊയിലിലേക്ക് പോവുന്ന കെ എസ് ആര്‍ ടി സി ബസിന്റെ ഡ്രൈവര്‍ പ്രകാശനെയാണ് ബസ്സ് ഓടിക്കൊണ്ടിരിക്കെ മര്‍ദിച്ചത്. തിരുവമ്പാടി പോലീസ് കേസ് എടുത്തു

ബുധനാഴ്ച ഉച്ചയ്ക്ക് കൂടരഞ്ഞി മങ്കയത്ത് വെച്ചാണ് കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റത്. മങ്കയം സ്വദേശി അപ്പച്ചന്‍ മര്‍ദിച്ചു എന്നാണ് പ്രകാശന്റെ പരാതി. അപ്പച്ചന്റെ വീടിന് മുന്നിലൂടെയാണ് ബസ്സ് പോകുന്നത്. വീടിന് മുന്നിലെത്തിയപ്പോള്‍ ഇയാള്‍ ബെല്ലടിച്ചു.

Signature-ad

തിരക്കുള്ള ഇടുങ്ങിയ റോഡായതിനാല്‍ ബസ് അല്‍പം മുന്നിലുള്ള സ്റ്റോപ്പില്‍ നിര്‍ത്താന്‍ പോകുന്നതിനിടെ മര്‍ദ്ദിക്കുകയാിരുന്നെന്ന് ഡ്രൈവര്‍ പ്രകാശന്‍ പറഞ്ഞു. അപ്രതീക്ഷിതമായുള്ള അക്രമത്തില്‍ ബസ്സ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് തെന്നിമാറി. പ്രകാശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകാശന്റെ പരാതിയില്‍ തിരുവമ്പാടി പോലീസ് കേസെടുത്തു.

 

Back to top button
error: