LIFELife Style

”എനിക്ക് എയ്ഡ്‌സാണെന്ന് വാര്‍ത്ത വന്നതോടെ ആരാധകര്‍ വീട്ടിലേക്ക് എത്തി, ചിലര്‍ കുഴഞ്ഞ് വീഴുന്നത് കണ്ടു”

പ്രണയത്തെ അത്രയും തീവ്രമായി ആവിഷ്‌കരിക്കുന്നതില്‍ മണിരത്‌നത്തെ വെല്ലാന്‍ ഇന്ത്യന്‍ സിനിമയില്‍ ആരുമില്ലാണ് ഒരു വിഭാ?ഗം സിനിമാപ്രേമികള്‍ പറയാറുള്ളത്. അദ്ദേഹത്തിന്റെ അഞ്ചാമത്തെ ചിത്രമാണ് ഇപ്പോള്‍ ഒട്ടുമിക്ക സിനിമാ പ്രേമികളും റീവാച്ച് ചെയ്യാറുള്ള മൗനരാഗം. 1986 ഓഗസ്റ്റ് 15ന് തിയേറ്ററില്‍ എത്തിയ ചിത്രം ആ വര്‍ഷത്തെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരം വാങ്ങിയിരുന്നു.

ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അവതാരക രേവതിയോട് ചോദിക്കുകയുണ്ടായി ചെയ്ത കഥാപാത്രങ്ങളില്‍ ജീവിതത്തോട് സാമ്യമുള്ള ഏതെങ്കിലും ഉണ്ടോയെന്ന്. നിമിഷനേരം പോലും ചിന്തിക്കാതെ രേവതി പറഞ്ഞു… ഉണ്ട്… മൗനരാഗത്തിലെ ദിവ്യയെന്ന്. വര്‍ഷങ്ങള്‍ നിരവധി കടന്നുപോയിട്ടും ഈ പ്രണയ ചിത്രത്തിന് മാത്രം തെല്ലും മങ്ങലേറ്റിട്ടില്ല. അന്നെന്നപോലെ ഇന്നും കാതിനും കണ്ണിനും ഇമ്പമാണ് മൗനരാഗം.

Signature-ad

ഒരുപക്ഷെ തമിഴ് നടന്‍ മോഹന്‍ മലയാളികള്‍ക്ക് സുപരിചിതനായതും മൗനരാഗം സിനിമയിലൂടെയാകും. ഞാനൊന്ന് പറയട്ടെ ‘പൊന്മുടി’ തുടങ്ങി ഏതാനും മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ‘മൈക്ക് മോഹന്‍’ എന്നറിയപ്പോട്ടിരുന്ന മോഹന്‍ മലയാളത്തില്‍ ശങ്കര്‍ എന്നപോലെ എണ്‍പതുകളില്‍ തമിഴ് സിനിമ അടക്കിവാണ നടനായിരുന്നു.
മലയാളത്തില്‍ മോഹന്‍രാജ് എന്നാണ് അറിയപ്പെട്ടിരുന്നത്. തമിഴില്‍ കോകില മോഹന്‍, മൈക്ക് മോഹന്‍ എന്നിങ്ങനെ അറിയപ്പെട്ടിരുന്നു.1980-85ല്‍ ആയിരുന്നു അദ്ദേഹം സിനിമയില്‍ തിളങ്ങി നിന്നിരുന്നത്. അഭിനയിച്ച
പടങ്ങളെല്ലാം സില്‍വര്‍ ജൂബിലി കൊണ്ടാടിയതിനാല്‍ ‘സില്‍വര്‍ ജൂബിലി മോഹന്‍’ എന്നും എല്ലാ ചിത്രങ്ങളിലും മൈക്കുമായി വന്ന് പാടി അഭിനയിക്കുന്ന പാട്ടുകളെല്ലാം ഹിറ്റ് ആക്കുന്ന നടന്‍ എന്ന നിലയ്ക്ക് മൈക്ക് മോഹന്‍ എന്നും പില്‍ക്കാലത്ത് അറിയപ്പെടുകയായിരുന്നു.

അന്നത്തെ എല്ലാ നായികമാരുടെ ഒപ്പവും മോഹന്‍ അഭിനയിച്ചു. എണ്‍പകളുടെ അവസാനം മോഹന്‍യുഗം ആവസാനിച്ചു. 1990 കളോടെ മോഹന്‍ അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് എയ്ഡ്സ് ബാധിച്ചതായി ഗോസിപ്പ് വന്നിരുന്നു. അന്ന് ഈ വാര്‍ത്ത വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. എന്നാല്‍, മോഹന്‍ ഈ വിഷയത്തെക്കുറിച്ച് പരസ്യമായി ഒരു പ്രതികരണവും നടത്തിയിരുന്നില്ല.

ഇപ്പോഴിതാ വരാനിരിക്കുന്ന ‘ഹര’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ അദ്ദേഹം തന്റെ പേരില്‍ പ്രചരിച്ച കിംവദന്തിയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. വാര്‍ത്തയറിഞ്ഞ് എന്റെ ആരാധകര്‍ വീട്ടിലേക്ക് കൂട്ടത്തോടെ എത്തി. ചിലര്‍ കുഴഞ്ഞുവീഴുന്നതും മറ്റും കണ്ടിട്ടുണ്ട്. അന്നത്തെ ഈ കിംവദന്തി എന്നെയും കുടുംബത്തെയും വളരെയധികം വിഷമിപ്പിച്ചു. എയ്ഡ്സ് അഭ്യൂഹങ്ങള്‍ പരസ്യമായി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നെ സമീപിച്ചിരുന്നു.

വാര്‍ത്തകള്‍ തെറ്റാണെന്ന് മാധ്യമങ്ങള്‍ക്ക് തന്നെ ബോധ്യമുണ്ടല്ലോ അത് തെറ്റാണ് എന്ന് പറഞ്ഞാല്‍പ്പോരെ എന്തിന് ഞാന്‍ പ്രസ്താവന നടത്തണമെന്ന് ഞാന്‍ മാധ്യമപ്രവര്‍ത്തകനോട് തിരിച്ച് ചോദിച്ചു. അന്നത്തെ സാഹചര്യത്തില്‍ നിരാശയും രോഷവും കൊണ്ടാണ് അന്ന് അങ്ങനെ ചോദിച്ചത്. അടിസ്ഥാനരഹിതമായ ഇത്തരം ഗോസിപ്പുകള്‍ നിരസിക്കാനുള്ള ഉത്തരവാദിത്തം എനിക്കില്ലെന്ന് വിശ്വസിച്ചു.

പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്ക് തന്നെ ഇത്തരം കാര്യങ്ങള്‍ നുണയാണെന്ന് വ്യക്തമായി അറിയാവുന്ന സ്ഥിതിക്ക് ഞാന്‍ പ്രസ്താവന നടത്തില്ലെന്ന നിലപാടില്‍ അടിയുറച്ച് നിന്നു. വിജയ് നായകനായി വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ ചിത്രത്തിലും സുപ്രധാന വേഷത്തില്‍ മോഹന്‍ എത്തുന്നുണ്ട്.

Back to top button
error: