നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ചു, പക്ഷെ; മീര ജാസ്മിനെ പരിചയപ്പെടാന്‍ ശ്രമിച്ചപ്പോള്‍…
അഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയാണ് നടി അസിന്‍ തോട്ടുങ്കല്‍. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ രംഗത്തെ താര റാണിയായിരുന്ന അസിന് ബോളിവുഡിലും സാന്നിധ്യം അറിയിക്കാനായി. 2016 ല്‍ വിവാഹിതയായ ശേഷമാണ് നടി സിനിമാ രംഗം വിട്ടത്. ലൈം ലൈറ്റില്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കുകയാണ് അസിന്‍. ഏറെക്കാലമായി അസിന്റെ ഒരു ഫോട്ടോ പോലും ആരാധകര്‍ കണ്ടിട്ടില്ല. വിവാഹ ശേഷം കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നല്‍കാനാണ് താല്‍പര്യമെന്ന് അസിന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.
കരിയറിലെ തിരക്കേറിയ സമയത്ത് ഒരു അഭിമുഖത്തില്‍ അസിന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സമകാലീനമായിരുന്നു നായിക നടിമാരുമായി തനിക്ക് അടുത്ത സൗഹൃദം ഇല്ലെന്ന് അസിന്‍ അന്ന് വ്യക്തമാക്കി. ഞാന്‍ മള്‍ട്ടി ഹീറോയിന്‍ പ്രൊജക്ടുകള്‍ അധികം ചെയ്തിട്ടില്ല. തമിഴില്‍ ഗജിനി ചെയ്തു. അതിനകത്ത് ഞാനും നയന്‍താരയും ഉണ്ടായിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് കോമണ്‍ സീനുകള്‍ ഇല്ല. ഷൂട്ടിം?ഗിന്റെ സമയത്ത് ഞങ്ങള്‍ ഒരുമിച്ച് വന്ന് ഷൂട്ട് ചെയ്യേണ്ടി വന്നിട്ടില്ല.
പടത്തിലാണെങ്കിലും ഞങ്ങള്‍ക്ക് കോമണ്‍ സീന്‍ ഇല്ല. എന്റെ കഥാപാത്രം മരിച്ച് കഴിഞ്ഞിട്ടാണ് നയന്‍താരയുടെ എന്‍ട്രി. അതിനാല്‍ തനിക്ക് അടുത്തിടപഴകാന്‍ പറ്റിയിട്ടില്ല. മീര ജാസ്മിനെ നേരിട്ട് കണ്ടിട്ടില്ല. ഒരു പ്രാവശ്യം ഞങ്ങള്‍ ഒരേ ഹോട്ടലില്‍ താമസിച്ചിരുന്നു. ഞാന്‍ കാണാന്‍ പോയപ്പോഴേക്കും അവര്‍ ചെക്ക് ഔട്ട് ചെയ്തിട്ടുണ്ട്. ഗോപിക, രേണുക എന്നിവരെ ചെന്നൈയില്‍ വെച്ച് മീറ്റ് ചെയ്തിട്ടുണ്ട്. ഷൂട്ടിംഗ് അടുത്ത് നടക്കുമ്പോള്‍ ഞാന്‍ പോയി ഹലോ പറഞ്ഞിട്ടുണ്ട്. പക്ഷെ കുറേ ദിവസം താന്‍ ഒരു നടിമാര്‍ക്കൊപ്പവും താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അസിന്‍ വ്യക്തമാക്കി.,
മീര ജാസ്മിന്‍ വളരെ ടാലന്റഡാണ്. നയന്‍തായ ഹാര്‍ഡ് വര്‍ക്കിംഗ് ആണ്. വ്യത്യസ്തരായ ആളുകളായിരിക്കും. എനിക്ക് വ്യക്തിപരമായി അറിയില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിമാരില്‍ ഒരാളാണ് ശോഭന ചേച്ചി. ഞാന്‍ കണ്ട് വളര്‍ന്നത് മണിച്ചിത്രത്താഴ്, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയ സിനിമകളാണ്. ശോഭനയുടെ നൃത്തവും ഗ്രേസും തനിക്ക് ഇഷ്ടമാണെന്ന് അസിന്‍ വ്യക്തമാക്കി. അതേസമയം, ശോഭന തന്റെ റോള്‍ മോഡല്‍ അല്ലെന്നും അസിന്‍ പറഞ്ഞു.
രേവതി ചേച്ചി ഉര്‍വശി ചേച്ചി ശോഭന ചേച്ചി എന്നിവരെയൊക്കെ ചെറുപ്പം മുതലേ ഇഷ്ടമാണ്. അവര്‍ തന്റെ സിനിമ കണ്ട് അഭിനന്ദിക്കാറുണ്ടെന്നും അസിന്‍ പറഞ്ഞു. ബോളിവുഡില്‍ എത്തിയ ശേഷം കണ്ട മാറ്റങ്ങളെക്കുറിച്ചും അസിന്‍ സംസാരിച്ചു. ബോളിവുഡ് കുറേക്കൂടി ഹോളിവുഡ് സ്‌റ്റൈലിലാണ്. ഷെഡ്യൂള്‍ പ്ലാന്‍ ചെയ്യുക പ്രിന്റ് ഔട്ട് എടുത്ത് യൂണിറ്റിലെ എല്ലാവര്‍ക്കും കൊടുക്കും.
അതില്‍ സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും സമയം കൊടുക്കും. എവിടെ വണ്ടി പാര്‍ക്ക് ചെയ്യണമെന്ന് മാപ്പുണ്ടാകും. ലൊക്കേഷനിലേക്കുള്ള മാപ്പുണ്ടാകും. കുറച്ച് ഹൈ ഫൈ ബോളിവുഡിലുണ്ട്. ഇന്‍ഡസ്ട്രി വലിയ പ്ലേ ?ഗ്രൗണ്ടാണ്. ദേശീയ തലത്തില്‍ അംഗീകാരങ്ങള്‍ ലഭിക്കുമെന്നും അസിന്‍ വ്യക്തമാക്കി. അതേസമയം ബോളിവുഡില്‍ മാധ്യമങ്ങളുടെ കടന്നാക്രമണം ഉണ്ടെന്നും അസിന്‍ അന്ന് ചൂണ്ടിക്കാട്ടി.