Month: June 2024

  • LIFE

    വിവാഹം കഴിഞ്ഞ ഉടനെ വിശേഷം; സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ച് മീര വാസുദേവ്!

    സി കേരളം കുടുംബത്തിലേക്ക് പുതിയ അമ്മായിയമ്മയും മരുമകളും. ജൂണ്‍ 17ന് സി കേരളത്തില്‍ ആരംഭിക്കുന്ന മധുര നൊമ്പരക്കാറ്റ് എന്ന കുടുംബ സീരിയലിന്റെ ട്രെയിലര്‍ ആണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ സി കേരളം ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ മധുരനൊമ്പരക്കാറ്റിന്റെ പോസ്റ്ററും റിലീസ് തീയതിയും പുറത്തുവിട്ടിരിക്കുന്നു.സി കേരളത്തിലെ അടുത്ത ഏറ്റവും സ്‌നേഹനിധികളായ അമ്മായിയമ്മയും മരുമോളും ആകാന്‍ പോവുകയാണ് മധുര നൊമ്പരക്കാറ്റ്. മലയാളി ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ മീരാ വാസുദേവന്‍ ആണ് സുജാത സ്‌നേഹനിധിയായ അമ്മായി അമ്മയായി വരുന്നത്. ‘മകളെപ്പോലെ സ്‌നേഹിക്കാന്‍ കാത്തിരിക്കുന്ന സുജാത’ എന്ന ടാഗ് ലൈനോടെ ആണ് സീരിയല്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. കുടുംബ വിളക്കിലെ സ്‌നേഹനിധിയായ ചേച്ചിയെ അവതരിപ്പിച്ച കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ മീരാ വാസുദേവന്‍ മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടവളാണ്. ഈയിടെ മീരാ വാസുദേവന്‍ റെ വിവാഹം നടന്നതും പ്രേക്ഷകര്‍ക്ക് ഒരു ആഘോഷമായിരുന്നു. ഇപ്പോഴിതാ പുതിയ വിശേഷം കൂടി. ജൂണ്‍ 17ന് ആരംഭിക്കുന്ന മധുര നൊമ്പരക്കാറ്റ് തിങ്കള്‍ മുതല്‍ എല്ലാദിവസവും എട്ടുമണിക്ക്…

    Read More »
  • Kerala

    ”ചേകന്നൂര്‍ കേസില്‍ എന്നെ പ്രതിയാക്കാന്‍ ജസ്റ്റിസ് കമാല്‍ പാഷ ഗൂഢാലോചന നടത്തി”

    തിരുവനന്തപുരം: ചേകന്നൂര്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ സി.ബി.ഐ സ്പെഷ്യല്‍ ജഡ്ജി ആയിരിക്കെ ജസ്റ്റിസ് കമാല്‍ പാഷ ഗൂഢാലോചന നടത്തിയെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ചേകന്നൂര്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ ഉത്തരവിട്ടത് കമാല്‍ പാഷയാണ്. സി.ബി.ഐ സ്പെഷ്യല്‍ കോടതി ഉത്തരവ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയപ്പോഴാണ് ഗൂഢാലോചന വെളിച്ചത്തായതെന്നും കാന്തപുരം പറഞ്ഞു. ‘വിശ്വാസപൂര്‍വം’ എന്ന പേരില്‍ പുറത്തിറങ്ങിയ കാന്തപുരത്തിന്റെ ആത്മകഥയിലാണ് വിമര്‍ശനമുള്ളത്. മര്‍ക്കസിന്റെ കീഴിലുള്ള ഇമാം റാസി എജ്യുക്കേഷണല്‍ ട്രസ്റ്റിനെ സ്വന്തമാക്കാന്‍ മുസ്ലിം ലീഗ് നേതാക്കള്‍ ശ്രമിച്ചുവെന്നും കാന്തപുരം ആരോപിച്ചു. വ്യാജമായി രൂപീകരിച്ച പുതിയ ട്രസ്റ്റില്‍ കമാല്‍ പാഷയും ഉണ്ടായിരുന്നു. സ്പെഷ്യല്‍ ജഡ്ജിയായ കമാല്‍ പാഷ തനിക്കെതിരെ അനാവശ്യ ധൃതി കാണിച്ചു. രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമരംഗം ഇതിന് കൂട്ടുനിന്നു. തന്റെ എല്ലാ എതിരാളികളും ഒന്നിച്ചു. ചേകന്നൂരിനെതിരെ കൊലവിളി നടത്തിയവര്‍ രക്ഷപ്പെട്ടു. തന്നെ പ്രതിചേര്‍ക്കണമെന്നാണ് ചേകന്നൂരിന്റെ കുടുംബത്തിന് തോന്നിയത് കേസെടുത്ത് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മുജാഹിദുകള്‍ തന്നെ കൊല്ലുമെന്ന് ചേകന്നൂര്‍ മൗലവി ആശങ്ക പങ്കുവച്ചിരുന്നുവെന്നും…

    Read More »
  • Kerala

    ഓട്ടത്തിനിടെ തെന്നിവീണത് ഷവര്‍മ്മ യന്ത്രത്തിന് മുകളിലേക്ക്; ലിവറില്‍ പെണ്‍കുട്ടിയുടെ മുടി കുടുങ്ങി

    തിരുവനന്തപുരം: ഷവര്‍മ്മ യന്ത്രത്തില്‍ മുടി കുടുങ്ങിപ്പോയ പെണ്‍കുട്ടിയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. പാളയം നൂര്‍മഹല്‍ റെസ്റ്റോറന്റിലായിരുന്നു സംഭവമുണ്ടായത്. നിലമേല്‍ എന്‍ എസ് എസ് കോളജിലെ വിദ്യാര്‍ഥിനി അധീഷ്യയുടെ മുടി ഹോട്ടലിന് മുന്നിലെ ഷവര്‍മ യന്ത്രത്തില്‍ കുടുങ്ങുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. സര്‍വകലാശാല ഓഫീസിലെത്തിയതാണ് പെണ്‍കുട്ടി. മഴ പെയ്തപ്പോള്‍ നനയാതിരിക്കാന്‍ സമീപത്തെ േെറസ്റ്റാറന്റിലേക്ക് ഓടിക്കയറിയപ്പോള്‍ കാല്‍വഴുതി യന്ത്രത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് കറങ്ങിക്കൊണ്ടിരുന്ന ലിവറില്‍ മുടി കുരുങ്ങി. ഉടന്‍ യന്ത്രം ഓഫാക്കിയതിനാല്‍ അപകടം ഒഴിവായി. മുടി കമ്പിയില്‍ ചുറ്റിയതോടെ ഇളക്കിയെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അ?ഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. മുടി ഉരുകി കമ്പിയില്‍ പറ്റിയ നിലയിലായിരുന്നു. തുടര്‍ന്ന് മുടി മുറിച്ചുമാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.  

    Read More »
  • India

    നീറ്റില്‍ ഗ്രേസ് മാര്‍ക്ക് ആരോപണമുയര്‍ന്ന 1563 പേരുടെ ഫലം റദ്ദാക്കും; വീണ്ടും പരീക്ഷയെഴുതാം

    ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ (നീറ്റ്‌യുജി) മതിയായ സമയം ലഭിക്കാത്തതിനു 1563 വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച ഗ്രേസ് മാര്‍ക്ക് റദ്ദാക്കും. ഇവര്‍ക്ക് ഗ്രേസ് മാര്‍ക്കിനു മുന്‍പ് ലഭിച്ച യഥാര്‍ഥ മാര്‍ക്ക് സ്വീകരിക്കാം. പുനഃപരീക്ഷയ്ക്കുള്ള അവസരവും വിദ്യാര്‍ഥികള്‍ക്കു നല്‍കും. പുനഃപരീക്ഷ വേണ്ടെന്നു വിദ്യാര്‍ഥികള്‍ തീരുമാനിച്ചാല്‍ മേയ് 5നു നടന്ന നീറ്റ്‌യുജി പരീക്ഷയില്‍ ലഭിച്ച യഥാര്‍ഥ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ റാങ്ക് കണക്കാക്കും. നീറ്റ്‌യുജിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിച്ചപ്പോഴാണു ദേശീയ പരീക്ഷാ ഏജന്‍സിയുടെ (എന്‍ടിഎ) ഉന്നതതല സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കാനു അഗര്‍വാള്‍ സുപ്രീംകോടതിയെ അറിയിച്ചത്. പുനഃപരീക്ഷയുടെ നോട്ടിഫിക്കേഷന്‍ ഇന്നു തന്നെ പസിദ്ധീകരിക്കുമെന്നാണ് എന്‍ടിഎ അറിയിച്ചിരിക്കുന്നത്. പുനഃപരീക്ഷ ജൂണ്‍ 23നു നടക്കും. ഫലം ജൂണ്‍ 30നു മുന്‍പു പ്രസിദ്ധീകരിക്കും. ഈ സാഹചര്യത്തില്‍ ജൂലൈ 6നു നിശ്ചയിച്ചിരിക്കുന്ന കൗണ്‍സിലിങ് നടപടികള്‍ തടസപ്പെടില്ലെന്നും എന്‍ടിഎ കോടതിയെ അറിയിച്ചു. മുഴുവന്‍ സമയവും ലഭിച്ചില്ലെന്നു കാട്ടി മേഘാലയ, ഹരിയാനയിലെ ബഹാദുഗഡ്, ഛത്തീസ്ഗഡിലെ ദന്തേവാഡ, ബലോധ്, ഗുജറാത്തിലെ…

    Read More »
  • Health

    മുഖക്കുരു ആണോ പ്രശ്‌നം? റോസ് വാട്ടറും ഗ്രാമ്പുവും മതി, ക്ലെന്‍സര്‍ വീട്ടിലുണ്ടാക്കാം

    ചര്‍മ്മ സംരക്ഷണത്തില്‍ വ്യത്യസ്തമായ പല ഘട്ടങ്ങളാണ് ഉള്ളത്. ചര്‍മ്മത്തിന് ആവശ്യമായ മോയ്ചറൈസര്‍, സണ്‍ സ്‌ക്രീന്‍ ക്ലെന്‍സര്‍ തുടങ്ങി പട്ടിക ഇങ്ങനെ നീണ്ടു പോകും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ രാത്രി വരെ കൃത്യമായ ചര്‍മ്മ സംരക്ഷണം ഉറപ്പാക്കണം. ചര്‍മ്മത്തിന് ആവശ്യമായ രീതിയിലുള്ള ചര്‍മ്മ സംരക്ഷണം ശരിയായ രീതിയില്‍ ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ക്ലെന്‍സിങ്ങിനും സണ്‍ സ്‌ക്രീനിനുമൊക്കെ ചര്‍മ്മ സംരക്ഷണത്തില്‍ വളരെ പങ്ക് തന്നെയുണ്ടെന്ന് പറയാം. എത്ര നേരമില്ലെങ്കിലും ഇവയൊന്നും ഒരിക്കലും അവഗണിക്കാന്‍ പാടില്ല. ക്ലെന്‍സര്‍ ചര്‍മ്മ സംരക്ഷണത്തിന്റെ ആദ്യ പടിയാണ് ക്ലെന്‍സിങ്ങ് എന്ന് തന്നെ പറയാം. ചര്‍മ്മം നല്ല വ്യത്തിയായി കഴുകുന്നതാണ് ക്ലെന്‍സിങ്ങ് പറയുന്നത്. വളരെ മൃദുവായി വേണം ക്ലെന്‍സിങ്ങ് ചെയ്യാന്‍. ചര്‍മ്മത്തിന് അനുയോജ്യമായ ക്ലെന്‍സര്‍ തിരഞ്ഞെടുക്കാനും ശ്രമിക്കണം. അഴുക്കുകളെയും മറ്റ് പൊടി പടലങ്ങളെയുമൊക്കെ കളയാന്‍ ക്ലെന്‍സിങ്ങ് വളരെയധികം സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തയോട്ടം കൂട്ടാനും വളരെ മികച്ചതാണ് ക്ലെന്‍സിങ്ങ്. കൂടാതെ ഇത് പല തരത്തിലുള്ള ഗുണങ്ങളാണ് ചര്‍മ്മത്തിന് നല്‍കുന്നത്. സ്‌കിനിന്റെ…

    Read More »
  • Kerala

    കുവൈറ്റില്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത കെ.ജി എബ്രഹാം; ആടുജീവിതത്തിന്റെ നിര്‍മ്മാതാവ്, പ്രളയ കാലത്തെ കൈത്താങ്ങായ പ്രവാസി

    കുവൈറ്റ്സിറ്റി: മലയാളികളടക്കം 49 പ്രവാസികളുടെ മരണത്തിനിടയാക്കിയ തീപിടിത്തം ഉണ്ടായ ആറുനില ഫ്‌ളാറ്റ് മലയാളി വ്യവസായിയും എന്‍ബിടിസി ഗ്രൂപ്പിന്റെയും കേരളം ആസ്ഥാനമായ കെജിഎ ഗ്രൂപ്പിന്റെയും മാനേജിംഗ് ഡയറക്ടറായ കെജി. എബ്രഹാം വാടകയ്ക്കെടുത്തത്. ഗള്‍ഫിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകളിലൊന്നായ എന്‍ബിടിസി ഗ്രൂപ്പിലെ ജീവനക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. കേരളത്തില്‍ ഏറെ അറിയപ്പെടുന്ന വ്യവസായി കൂടിയായ എബ്രഹാം തിരുവല്ല നിരണം സ്വദേശിയാണ്. 40 വര്‍ഷമായി കുവൈറ്റില്‍ ബിസനസുകാരനായ അദ്ദേഹത്തിന് നാലായിരം കോടിയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിവില്‍ എന്‍ജിനിയറിംഗില്‍ ഡിപ്ളോമ നേടി 22 ാം വയസില്‍ കുവൈറ്റിലെത്തിയ അദ്ദേഹം പടിപടിയായി പടുത്തുയര്‍ത്തിയതാണ് ഇന്നത്തെ ബിസിനസ് സാമ്രാജ്യം. 2018-ലെയും 2019-ലെയും പ്രളയത്തില്‍ ദുരിതമനുഭവിച്ച കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ അദ്ദേഹം മുന്‍പന്തിയിലായിരുന്നു. എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍, മാര്‍ക്കറ്റിംഗ്, വിദ്യാഭ്യാസ മേഖലകളിലാണ് എന്‍ബിടിസി ഗ്രൂപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.എണ്ണ, പെട്രോകെമിക്കല്‍ മേഖലകളിലുള്‍പ്പെടെ കുവൈറ്റിലും മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും കമ്പനികളുണ്ട്. മാര്‍ക്കറ്റിംഗ്, വിദ്യാഭ്യാസം എന്നീ മേഖലകളിലും പ്രവര്‍ത്തിക്കുന്നു. എറണാകുളം കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ആഡംബര ഹോട്ടലായ…

    Read More »
  • Crime

    ആത്മാക്കളുമായി ഫോണില്‍ സംസാരിക്കുന്നുണ്ടെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

    ജയ്പുര്‍: ആത്മാക്കളുമായി ഫോണില്‍ സംസാരിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ബാര്‍മറിലാണ് സംഭവം. ചുന്നിലാലാണ് ഭാര്യ ജിയോ ദേവി(40)യെ കൊലപ്പെടുത്തിയത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഉറങ്ങിക്കിടന്ന ജിയോ ദേവിയെ ചുണ്ണിലാല്‍ കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ട് ദമ്പതികളുടെ 17 വയസുള്ള മകള്‍ സുമിത്ര ഇടപെടാന്‍ ശ്രമിച്ചെങ്കിലും ചുണ്ണിലാല്‍ ആക്രമണത്തില്‍ പെണ്‍കുട്ടിക്കും പരിക്കേറ്റു. ഇരുവരുടെയും നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയെയും മകളെയുമാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജിയോ ദേവി മരിച്ചിരുന്നു. സുമിത്രയെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. ചൊവ്വാഴ്ച രാത്രി ദേവിയും ചുന്നിലാലും നാല് കുട്ടികളും ഒരുമിച്ച് അത്താഴം കഴിച്ച് ഉറങ്ങാന്‍ പോയതായി പൊലീസ് പറയുന്നു. പുലര്‍ച്ചെ രണ്ടരയോടെ ഉണര്‍ന്ന ചുന്നിലാല്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ കൊലപാതകത്തെക്കുറിച്ച് അയല്‍വാസികളില്‍ നിന്ന് പൊലീസിന് ഫോണ്‍ ലഭിച്ചു.സുമിത്രയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ചുന്നിലാലിനെ അറസ്റ്റ് ചെയ്തു. കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ജിയോ ദേവിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന്…

    Read More »
  • Kerala

    ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്കും നിയമനത്തിലും സ്ഥലംമാറ്റത്തിലും മുന്‍ഗണന; സര്‍ക്കാര്‍ ഉത്തരവ്

    തിരുവനന്തപുരം: ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്കും ഈ രോഗമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ നിയമനത്തിലും സ്ഥലംമാറ്റത്തിലും മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെയുള്ള ചലനവൈകല്യം, ഭേദമായ കുഷ്ഠം, അസാധാരണമായ പൊക്കക്കുറവ്, ആസിഡ് ആക്രമണത്തിനു വിധേയരായവര്‍, പേശീസംബന്ധമായ അസുഖമുള്ളവര്‍ എന്നിവര്‍ക്കുള്ള മുന്‍ഗണനയാണ് ഇനി ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്കും ലഭിക്കുക. ഓട്ടിസം, സെറിബ്രല്‍ പാള്‍സി എന്നീ രോഗങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും ഈ മുന്‍ഗണന നല്‍കിയിരുന്നു. ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും ഇനി സമാനമായ മുന്‍ഗണന ലഭിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.  

    Read More »
  • Crime

    ”അത്രയും ഇഷ്ടപ്പെട്ടാണ് രാഹുലേട്ടനെ വിവാഹം കഴിച്ചത്; ആരും തട്ടിക്കൊണ്ടുപോയിട്ടില്ല”

    കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പുതിയ വീഡിയോയുമായി യുവതി. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് പുതിയ വീഡിയോയില്‍ യുവതി പറയുന്നത്. വീട്ടില്‍നിന്ന് സ്വന്തം ഇഷ്ടപ്രകാരം മാറിനിന്നതാണ്, അത്രയേറെ ഭീഷണിയാണ് വീട്ടുകാരില്‍നിന്നുള്ളതെന്നും യുവതി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. ”ഞാന്‍ മിസ്സിങ്ങാണ്, തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പറയുന്നതാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരം മാറിനിന്നതാണ്. വീട്ടിലെ സാഹചര്യത്തില്‍ സ്വന്തം കാര്യങ്ങള്‍ തുറന്നുപറഞ്ഞുള്ള വീഡിയോ ചെയ്യാനാകില്ല. അത്രയേറെ ഭീഷണിയാണ് അവിടെയുള്ളത്. ആ ഭീഷണി ഒഴിവാക്കാനാണ് മാറിനിന്ന് വീഡിയോ ചെയ്തത്. ഇനിയെങ്കിലും സത്യം എന്താണെന്ന് എനിക്ക് പറയണം. ആദ്യവീഡിയോ പുറത്തുവിടുന്നതിന് മുമ്പ് അമ്മയെ വിവരമറിയിച്ചിരുന്നു. ഞാന്‍ സേഫ് ആണെന്നും വീട്ടില്‍ നില്‍ക്കാനാകില്ലെന്നും പറഞ്ഞു. വീട്ടില്‍നിന്നിറങ്ങി പിറ്റേദിവസം തിരുവനന്തപുരത്തേക്ക് പോയി. അവിടെവെച്ചാണ് സത്യവാങ്മൂലത്തില്‍ ഒപ്പുവെച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലാണ് ഇങ്ങനെയുള്ള വീഡിയോ ചെയ്യണമെന്ന് തോന്നിയത്. ഞാന്‍ പറയുന്നതാണ് 100 ശതമാനം സത്യം. അതിന് വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്. പന്തീരാങ്കാവ് സ്റ്റേഷനിലെയോ ചികിത്സ തേടിയ…

    Read More »
  • Kerala

    ഉരുണ്ടുനീങ്ങിയ ലോറിക്കിടയില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു: മൃതദേഹം പുറത്തെടുത്തത് മതില്‍ പൊളിച്ച്

    കോട്ടയം: ലോറിക്കും മതിലിനും ഇടയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കരുനിലക്കോട് സ്വദേശി ചന്ദ്രവിലാസത്തില്‍ ചന്ദ്രദാസ് (68) ആണു മരിച്ചത്. മണര്‍കാട്ട് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് സംഭവം. ഗ്യാസ് സിലിന്‍ഡറുകള്‍ നിറച്ച ലോറിയുമായി വരികയായിരുന്ന ചന്ദ്രദാസ് ചായകുടിക്കാനായി ലോറി നിര്‍ത്തി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ലോറി മുന്നിലേക്ക് നിരങ്ങിനീങ്ങുന്നത് കണ്ട് വാഹനത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ലോറിക്കും ഹോട്ടലിന്റെ മതിലിനും ഇടയില്‍പ്പെടുകയായിരുന്നു. എറണാകുളം അരുണ്‍ ഗ്യാസ് ഏജന്‍സിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മണര്‍കാട് പൊലീസ് സ്ഥലത്തെത്തി മതില്‍ പൊളിച്ചാണ് ചന്ദ്രദാസിനെ പുറത്തെടുത്തത്. കറുകച്ചാല്‍ ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം.  

    Read More »
Back to top button
error: