KeralaNEWS

ഉരുണ്ടുനീങ്ങിയ ലോറിക്കിടയില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു: മൃതദേഹം പുറത്തെടുത്തത് മതില്‍ പൊളിച്ച്

കോട്ടയം: ലോറിക്കും മതിലിനും ഇടയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കരുനിലക്കോട് സ്വദേശി ചന്ദ്രവിലാസത്തില്‍ ചന്ദ്രദാസ് (68) ആണു മരിച്ചത്. മണര്‍കാട്ട് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് സംഭവം.

ഗ്യാസ് സിലിന്‍ഡറുകള്‍ നിറച്ച ലോറിയുമായി വരികയായിരുന്ന ചന്ദ്രദാസ് ചായകുടിക്കാനായി ലോറി നിര്‍ത്തി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ലോറി മുന്നിലേക്ക് നിരങ്ങിനീങ്ങുന്നത് കണ്ട് വാഹനത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ലോറിക്കും ഹോട്ടലിന്റെ മതിലിനും ഇടയില്‍പ്പെടുകയായിരുന്നു.

Signature-ad

എറണാകുളം അരുണ്‍ ഗ്യാസ് ഏജന്‍സിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മണര്‍കാട് പൊലീസ് സ്ഥലത്തെത്തി മതില്‍ പൊളിച്ചാണ് ചന്ദ്രദാസിനെ പുറത്തെടുത്തത്. കറുകച്ചാല്‍ ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം.

 

Back to top button
error: