HealthLIFE

മുഖക്കുരു ആണോ പ്രശ്‌നം? റോസ് വാട്ടറും ഗ്രാമ്പുവും മതി, ക്ലെന്‍സര്‍ വീട്ടിലുണ്ടാക്കാം

ര്‍മ്മ സംരക്ഷണത്തില്‍ വ്യത്യസ്തമായ പല ഘട്ടങ്ങളാണ് ഉള്ളത്. ചര്‍മ്മത്തിന് ആവശ്യമായ മോയ്ചറൈസര്‍, സണ്‍ സ്‌ക്രീന്‍ ക്ലെന്‍സര്‍ തുടങ്ങി പട്ടിക ഇങ്ങനെ നീണ്ടു പോകും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ രാത്രി വരെ കൃത്യമായ ചര്‍മ്മ സംരക്ഷണം ഉറപ്പാക്കണം. ചര്‍മ്മത്തിന് ആവശ്യമായ രീതിയിലുള്ള ചര്‍മ്മ സംരക്ഷണം ശരിയായ രീതിയില്‍ ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ക്ലെന്‍സിങ്ങിനും സണ്‍ സ്‌ക്രീനിനുമൊക്കെ ചര്‍മ്മ സംരക്ഷണത്തില്‍ വളരെ പങ്ക് തന്നെയുണ്ടെന്ന് പറയാം. എത്ര നേരമില്ലെങ്കിലും ഇവയൊന്നും ഒരിക്കലും അവഗണിക്കാന്‍ പാടില്ല.

ക്ലെന്‍സര്‍
ചര്‍മ്മ സംരക്ഷണത്തിന്റെ ആദ്യ പടിയാണ് ക്ലെന്‍സിങ്ങ് എന്ന് തന്നെ പറയാം. ചര്‍മ്മം നല്ല വ്യത്തിയായി കഴുകുന്നതാണ് ക്ലെന്‍സിങ്ങ് പറയുന്നത്. വളരെ മൃദുവായി വേണം ക്ലെന്‍സിങ്ങ് ചെയ്യാന്‍. ചര്‍മ്മത്തിന് അനുയോജ്യമായ ക്ലെന്‍സര്‍ തിരഞ്ഞെടുക്കാനും ശ്രമിക്കണം. അഴുക്കുകളെയും മറ്റ് പൊടി പടലങ്ങളെയുമൊക്കെ കളയാന്‍ ക്ലെന്‍സിങ്ങ് വളരെയധികം സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തയോട്ടം കൂട്ടാനും വളരെ മികച്ചതാണ് ക്ലെന്‍സിങ്ങ്. കൂടാതെ ഇത് പല തരത്തിലുള്ള ഗുണങ്ങളാണ് ചര്‍മ്മത്തിന് നല്‍കുന്നത്. സ്‌കിനിന്റെ ഘടന പോലും രൂപപ്പെടുത്താന്‍ ക്ലെന്‍സിങ്ങിന് കഴിയാറുണ്ട്.

Signature-ad

റോസ് വാട്ടര്‍
ചര്‍മ്മത്തിന് വളരെ നല്ലതാണ് റോസ് വാട്ടര്‍. ടോണര്‍ പലരും റോസ് വാട്ടര്‍ ഉപയോഗിക്കാറുണ്ട്. ചര്‍മ്മത്തിനെ വ്യത്തിയാക്കാനും അഴുക്കുകളെ കളയാനും റോസ് വാട്ടര്‍ നല്ലതാണ്. സുഷിരങ്ങളെ തുറന്ന് വ്യത്തിയാക്കാന്‍ റോസ് വാട്ടര്‍ സഹായിക്കും. എല്ലാ ചര്‍മ്മകാര്‍ക്കും അനുയോജ്യമാണ് റോസ് വാട്ടര്‍. കൂടാതെ ഇത് ചര്‍മ്മത്തിലെ വരള്‍ച്ചയെ തടയാനും സഹായിക്കുന്നതാണ്. മേക്കപ്പ് റിമൂവറായും ക്ലെന്‍സറായുമൊക്കെ റോസ് വാട്ടര്‍ ചര്‍മ്മത്തില്‍ ഉപയോ?ഗിക്കാവുന്നതാണ്.

ഗ്രാമ്പു
കറികള്‍ക്ക് നല്ല രുചിയും മണവുമൊക്കെ നല്‍കുന്നതാണ് ഗ്രാമ്പൂ. അതുപോലെ മുടിയ്ക്കും മുഖത്തിനും ഗ്രാമ്പൂ വളരെ മികച്ചതാണ്. മുഖക്കുരു, കറുത്ത പാടുകള്‍ എന്നിവ മാറ്റാന്‍ ഗ്രാമ്പുവിന്റെ എണ്ണ ഉപയോഗിക്കാം. വരണ്ടതും ചൊറിച്ചിലുള്ള ചര്‍മ്മത്തെയും നേരെയാക്കാനും ഗ്രാമ്പൂ വളരെ മികച്ചതാണ്. ആന്റി ബാക്ടീരിയല്‍ ആന്റി സെപ്റ്റിംക് ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഗ്രാമ്പൂ. ചര്‍മ്മത്തിലെ അഴുക്കിനെയൊക്കെ നീക്കം ചെയ്യാന്‍ വളരെ നല്ലതാണിത്.

തയാറാക്കുന്ന വിധം
രാത്രിയില്‍ ഒരു പിടി ഗ്രാമ്പൂ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. അടുത്ത ദിവസം രാവിലെ ഇത് നന്നായി തിളപ്പിച്ച് അര കപ്പ് ആക്കുക. അതിന് ശേഷം ഇത് നന്നായി തണുക്കുമ്പോള്‍ ഇതിലേക്ക് റോസ് വാട്ടറും ചേര്‍ത്ത് യോജിപ്പിക്കുക. ഇതൊരു സ്‌പ്രെ ബോട്ടിലിലേക്ക് മാറ്റാവുന്നതാണ്. മുഖം കഴുകി വ്യത്തിയാക്കിയ ശേഷം ഇത് മുഖത്ത് സ്‌പ്രെ ചെയ്യുക. മോയ്ചറൈസര്‍ ഇടുന്നതിന് മുന്‍പ് വേണം ഇത് ഉപയോഗിക്കാന്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: