KeralaNEWS

ഓട്ടത്തിനിടെ തെന്നിവീണത് ഷവര്‍മ്മ യന്ത്രത്തിന് മുകളിലേക്ക്; ലിവറില്‍ പെണ്‍കുട്ടിയുടെ മുടി കുടുങ്ങി

തിരുവനന്തപുരം: ഷവര്‍മ്മ യന്ത്രത്തില്‍ മുടി കുടുങ്ങിപ്പോയ പെണ്‍കുട്ടിയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. പാളയം നൂര്‍മഹല്‍ റെസ്റ്റോറന്റിലായിരുന്നു സംഭവമുണ്ടായത്. നിലമേല്‍ എന്‍ എസ് എസ് കോളജിലെ വിദ്യാര്‍ഥിനി അധീഷ്യയുടെ മുടി ഹോട്ടലിന് മുന്നിലെ ഷവര്‍മ യന്ത്രത്തില്‍ കുടുങ്ങുകയായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. സര്‍വകലാശാല ഓഫീസിലെത്തിയതാണ് പെണ്‍കുട്ടി. മഴ പെയ്തപ്പോള്‍ നനയാതിരിക്കാന്‍ സമീപത്തെ േെറസ്റ്റാറന്റിലേക്ക് ഓടിക്കയറിയപ്പോള്‍ കാല്‍വഴുതി യന്ത്രത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് കറങ്ങിക്കൊണ്ടിരുന്ന ലിവറില്‍ മുടി കുരുങ്ങി. ഉടന്‍ യന്ത്രം ഓഫാക്കിയതിനാല്‍ അപകടം ഒഴിവായി.

Signature-ad

മുടി കമ്പിയില്‍ ചുറ്റിയതോടെ ഇളക്കിയെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അ?ഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. മുടി ഉരുകി കമ്പിയില്‍ പറ്റിയ നിലയിലായിരുന്നു. തുടര്‍ന്ന് മുടി മുറിച്ചുമാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

 

Back to top button
error: