KeralaNEWS

”ചേകന്നൂര്‍ കേസില്‍ എന്നെ പ്രതിയാക്കാന്‍ ജസ്റ്റിസ് കമാല്‍ പാഷ ഗൂഢാലോചന നടത്തി”

തിരുവനന്തപുരം: ചേകന്നൂര്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ സി.ബി.ഐ സ്പെഷ്യല്‍ ജഡ്ജി ആയിരിക്കെ ജസ്റ്റിസ് കമാല്‍ പാഷ ഗൂഢാലോചന നടത്തിയെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ചേകന്നൂര്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ ഉത്തരവിട്ടത് കമാല്‍ പാഷയാണ്.

സി.ബി.ഐ സ്പെഷ്യല്‍ കോടതി ഉത്തരവ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയപ്പോഴാണ് ഗൂഢാലോചന വെളിച്ചത്തായതെന്നും കാന്തപുരം പറഞ്ഞു. ‘വിശ്വാസപൂര്‍വം’ എന്ന പേരില്‍ പുറത്തിറങ്ങിയ കാന്തപുരത്തിന്റെ ആത്മകഥയിലാണ് വിമര്‍ശനമുള്ളത്. മര്‍ക്കസിന്റെ കീഴിലുള്ള ഇമാം റാസി എജ്യുക്കേഷണല്‍ ട്രസ്റ്റിനെ സ്വന്തമാക്കാന്‍ മുസ്ലിം ലീഗ് നേതാക്കള്‍ ശ്രമിച്ചുവെന്നും കാന്തപുരം ആരോപിച്ചു.

Signature-ad

വ്യാജമായി രൂപീകരിച്ച പുതിയ ട്രസ്റ്റില്‍ കമാല്‍ പാഷയും ഉണ്ടായിരുന്നു. സ്പെഷ്യല്‍ ജഡ്ജിയായ കമാല്‍ പാഷ തനിക്കെതിരെ അനാവശ്യ ധൃതി കാണിച്ചു. രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമരംഗം ഇതിന് കൂട്ടുനിന്നു. തന്റെ എല്ലാ എതിരാളികളും ഒന്നിച്ചു. ചേകന്നൂരിനെതിരെ കൊലവിളി നടത്തിയവര്‍ രക്ഷപ്പെട്ടു. തന്നെ പ്രതിചേര്‍ക്കണമെന്നാണ് ചേകന്നൂരിന്റെ കുടുംബത്തിന് തോന്നിയത് കേസെടുത്ത് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മുജാഹിദുകള്‍ തന്നെ കൊല്ലുമെന്ന് ചേകന്നൂര്‍ മൗലവി ആശങ്ക പങ്കുവച്ചിരുന്നുവെന്നും കാന്തപുരം പറഞ്ഞു.

 

Back to top button
error: