വിവാഹം കഴിഞ്ഞ ഉടനെ വിശേഷം; സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ച് മീര വാസുദേവ്!
സി കേരളം കുടുംബത്തിലേക്ക് പുതിയ അമ്മായിയമ്മയും മരുമകളും. ജൂണ്‍ 17ന് സി കേരളത്തില്‍ ആരംഭിക്കുന്ന മധുര നൊമ്പരക്കാറ്റ് എന്ന കുടുംബ സീരിയലിന്റെ ട്രെയിലര്‍ ആണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ സി കേരളം ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ മധുരനൊമ്പരക്കാറ്റിന്റെ പോസ്റ്ററും റിലീസ് തീയതിയും പുറത്തുവിട്ടിരിക്കുന്നു.സി കേരളത്തിലെ അടുത്ത ഏറ്റവും സ്നേഹനിധികളായ അമ്മായിയമ്മയും മരുമോളും ആകാന്‍ പോവുകയാണ് മധുര നൊമ്പരക്കാറ്റ്.
കുടുംബ വിളക്കിലെ സ്നേഹനിധിയായ ചേച്ചിയെ അവതരിപ്പിച്ച കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ മീരാ വാസുദേവന്‍ മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടവളാണ്. ഈയിടെ മീരാ വാസുദേവന്‍ റെ വിവാഹം നടന്നതും പ്രേക്ഷകര്‍ക്ക് ഒരു ആഘോഷമായിരുന്നു.
ഇപ്പോഴിതാ പുതിയ വിശേഷം കൂടി. ജൂണ്‍ 17ന് ആരംഭിക്കുന്ന മധുര നൊമ്പരക്കാറ്റ് തിങ്കള്‍ മുതല്‍ എല്ലാദിവസവും എട്ടുമണിക്ക് സി കേരളത്തില്‍ സംപ്രേഷണം ചെയ്യുന്നു.സിനിമകളെ വെല്ലുന്ന ട്രെയിലറാണ് സി കേരളം മധുരനൊമ്പര കാറ്റിന് തയ്യാറാക്കിയത്.ഈ രാജകീയ പരിവേഷം ഒട്ടും ചോരാതെ തന്നെ സീരിയലില്‍ ഉടനീളം പ്രതീക്ഷിക്കുന്നുണ്ടെന്ന് പ്രേക്ഷകര്‍ കമന്റ് ബോക്സില്‍ പറയുന്നുണ്ട്. കുടുംബ വിളക്കിലെ ചേച്ചിക്ക് ശേഷം മീര വാസുദേവന്‍ അവതരിപ്പിക്കുന്ന അമ്മായിയമ്മ കഥാപാത്രമാണിത്.