Month: June 2024

  • LIFE

    ”ജിന്റോ ഏറ്റവും കൂടുതല്‍ കരഞ്ഞത് വിവാഹ ബന്ധം പിരിഞ്ഞപ്പോള്‍; അമേരിക്കന്‍ കാമുകി ഉടന്‍ വരും! വന്നാലുടന്‍”…

    ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ജനപ്രീയ മത്സരാര്‍ത്ഥിയാണ് ജിന്റോ. തുടക്കത്തില്‍ മണ്ടനെന്ന് പലരും കളിയാക്കിയ ജിന്റോയുടെ അവിശ്വസനീയമായ കുതിപ്പിനാണ് പിന്നീട് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. അകത്തും പുറത്തും വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നപ്പോഴും ജനപ്രീതിയുടെ കാര്യത്തില്‍ ജിന്റോ വലിയ കുതിപ്പാണുണ്ടാക്കിയത്. ഇന്നിതാ ബിഗ് ബോസിന്റെ ഫൈനല്‍ വീക്കിലെത്തി നില്‍ക്കുകയാണ് ജിന്റോ. ഈ സീസണിലെ വിന്നറാകാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ ഒരാളാണ് ജിന്റോ. ശക്തമായ ജനപിന്തുണയാണ് ജിന്റോയെ നാളിതുവരെ ബിഗ് ബോസ് വീട്ടില്‍ പിടിച്ചു നിര്‍ത്തിയത്. ഇപ്പോഴിതാ ജിന്റോയെക്കുറിച്ച് അച്ഛനും അമ്മയും സംസാരിക്കുകയാണ്. നേരത്തെ ഇരുവരും ബിഗ് ബോസ് വീട്ടില്‍ വന്നപ്പോള്‍ പിറന്നത് രസകരമായ നിമിഷങ്ങളായിരുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. വളര്‍ന്നു വരാന്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. കുടുംബത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ജിമ്മിടുന്നതിന് മുമ്പും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അധ്വാനത്തിലൂടെ മാത്രമാണ് അവന്‍ രക്ഷപ്പെട്ട് പോന്നത്. ഓരോ സമയത്തും അവന്റെ കഷ്ടപ്പാടുകള്‍ കാണുമ്പോള്‍ വിഷമം…

    Read More »
  • Crime

    മകന്റെ പ്രണയവിവാഹത്തിന് പിതാവ് പിന്തുണ നല്‍കി; ഇരുവരെയും കൊലപ്പെടുത്തി ബന്ധുക്കള്‍

    ജയ്പുര്‍: പ്രണയവിവാഹം ചെയ്തതിന് യുവാവിനെയും പിതാവിനെയും കൊലപ്പെടുത്തി ബന്ധുക്കള്‍. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശികളായ സൂരജ്(50), മകന്‍ റോബിന്‍(27) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുക്കളായ പത്തു പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അല്‍വാറില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പഞ്ചാബില്‍ നിന്ന് രാജസ്ഥാനിലേക്ക് കുടിയേറിയവരാണ് സൂരജും റോബിനും പ്രതികളുമെല്ലാം. റോബിന്‍ അടുത്തിടെ പഞ്ചാബ് സ്വദേശിനിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത് ബന്ധുക്കള്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയിരുന്നു. യുവതിയുമായുള്ള ബന്ധം അറിഞ്ഞപ്പോള്‍ തന്നെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നെങ്കിലും ഇത് വകവയ്ക്കാതെ ആയിരുന്നു റോബിന്റെ വിവാഹം. മകന്റെ ഇഷ്ടത്തിന് സൂരജ് എതിര് നിന്നതുമില്ല. എന്നാല്‍, ബന്ധുക്കള്‍ ഇരുവര്‍ക്കുമെതിരെ തിരിഞ്ഞു. വിവാഹം കഴിഞ്ഞത് മുതല്‍ കുടുംബവുമായി ബന്ധുക്കള്‍ അകല്‍ച്ച പാലിക്കുകയും ചെയ്തു. തുടര്‍ന്ന് വ്യാഴാഴ്ച ഒരു മണിയോടെ ബന്ധുക്കള്‍ സൂരജിന്റെ വീട്ടില്‍ കൂട്ടമായെത്തി ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങിക്കിടന്ന ഇരുവരെയും വിളിച്ചുണര്‍ത്തി വടികൊണ്ട് അടിച്ചാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ദയാല്‍ സിങ് എന്നയാളാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയതെന്നാണ്…

    Read More »
  • Kerala

    നേരറിയാന്‍ ജയരാജന്‍! ആരാണ് പോരാളി ഷാജി? അഡ്മിന്‍ ആരാണെന്ന് അറിയണമെന്ന് വല്ലുവിളി

    കണ്ണൂര്‍: സമൂഹമാധ്യമ കൂട്ടായ്മയായ ‘പോരാളി ഷാജി’യുടെ അഡ്മിന്‍ ആരാണെന്ന് തുറന്ന് പറയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. ഇടത് ആശയം നാട്ടില്‍ പ്രചരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണെങ്കില്‍ അതിന്റെ അഡ്മിന്‍ താനാണെന്ന് അദ്ദേഹം തുറന്നുപറയാന്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പേരാളി ഷാജിയെയും സിപിഎമ്മിന് അറിയില്ലെന്നും സിപിഎം അനുകൂലമെന്ന പേരില്‍ കോണ്‍ഗ്രസ് വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കുന്നെന്നും എംവി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന്റെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ കൊടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഒറ്റനോട്ടത്തില്‍ അത് സിപിഎമ്മിന്റെതാണെന്ന് തോന്നുന്ന തരത്തില്‍ ആവണം അക്കൗണ്ടുകള്‍ ഉണ്ടാക്കേണ്ടതെന്നും അവരുടെ നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ ഒരുകാലത്തും സിപിഎമ്മോ ഇടതുപക്ഷമോ ഇത്തരമൊരു നിര്‍ദേശം ആര്‍ക്കും നല്‍കിയിട്ടില്ല. ആശയപ്രചാരണത്തിനാവണം സോഷ്യല്‍ മീഡിയ. അല്ലാതെ വ്യക്തികളെ അധിക്ഷേപിക്കാനോ വ്യാജവാര്‍ത്തകള്‍ ചമച്ചുണ്ടാക്കാനോ ആവരുത്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്രകമ്മറ്റി തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. പോരാളി…

    Read More »
  • Crime

    അഞ്ചു വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍; പൊലീസ് സ്റ്റേഷനില്‍ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

    ഇടുക്കി: പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം. അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണു തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരുക്കേറ്റ ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. പ്രതിയുടെ പരുക്ക് ഗുരുതരമല്ല. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയല്‍ പരേഡിനിടെ ആയിരുന്നു ആത്മഹത്യാശ്രമം. പൊലീസ് സ്റ്റേഷനില്‍ ഇന്നലെ ഉച്ചയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വീട്ടില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒരു വര്‍ഷം മുന്‍പ് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ഏറ്റെടുത്തിരുന്നു. പിന്നീട് അമ്മയുടെ ആവശ്യപ്രകാരം വീട്ടിലേക്കു മടങ്ങിയ കുട്ടി വീണ്ടും മാനസികപ്രശ്‌നങ്ങള്‍ കാട്ടിയതോടെ നടത്തിയ കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് മാതാവ് സിഡബ്ല്യുസിയില്‍ പരാതി നല്‍കി. ഇവരുടെ നിര്‍ദേശപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്കിടെ നെഞ്ചുവേദനയുണ്ടായ പ്രതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിനിടെയായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്.

    Read More »
  • Crime

    കഴക്കൂട്ടം സബ് ട്രഷറിയില്‍ വ്യാജചെക്ക് ഉപയോഗിച്ച് 15 ലക്ഷം തട്ടി: 5 ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

    തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറിയില്‍നിന്ന് വ്യാജ ചെക്ക് ഉപയോഗിച്ച് 15 ലക്ഷം തട്ടിയ സംഭവത്തില്‍ 5 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ജൂനിയര്‍ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാന്‍, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മരിച്ചവരുടെ ഉള്‍പ്പെടെ വിവിധ അക്കൗണ്ടുകളില്‍നിന്ന് വ്യാജ ചെക്ക് ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയതെന്ന് ധനവകുപ്പിലെ പരിശോധനാ സംഘം കണ്ടെത്തിയിരുന്നു. പെന്‍ഷന്‍കാരിയായ ശ്രീകാര്യം ചെറുവയ്ക്കല്‍ ശങ്കര്‍ വില്ലാസില്‍ എം.മോഹനകുമാരിയുടെ അക്കൗണ്ടില്‍നിന്ന് രണ്ടുതവണയായി രണ്ടരലക്ഷം രൂപ പിന്‍വലിച്ചെന്ന് കാണിച്ച് ട്രഷറി ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നു. മകള്‍ക്ക് ഒപ്പം ഓസ്ട്രേലിയയില്‍ പോയിരുന്നതിനാല്‍ 2023 മുതല്‍ പണം എടുക്കാന്‍ മോഹനകുമാരി ട്രഷറിയില്‍ പോയിരുന്നില്ല. ജൂണ്‍ 3, 4 തീയതികളിലാണ് വ്യാജ ചെക്ക് ഉപയോഗിച്ച് പണം പിന്‍വലിച്ചിരിക്കുന്നത്. മടങ്ങി നാട്ടിലെത്തിയപ്പോള്‍ ജില്ലാ ട്രഷറിയില്‍ എത്തിയ മോഹനകുമാരി ബാങ്ക് രേഖകള്‍ പരിശോധിക്കുമ്പോഴാണ് ഈ മാസം 3ന് രണ്ടുലക്ഷം രൂപയും നാലാം തീയതി 50,000 രൂപയും പിന്‍വലിച്ചിരിക്കുന്നതായി കണ്ടത്. പുതിയ ചെക്ക് ബുക്ക് നല്‍കിയെന്നാണ്…

    Read More »
  • LIFE

    നാല്‍പ്പതുകളിലെയും അമ്പതുകളിലെയും വിവാഹമോചനം; വില്ലനാകുന്നത് ഈ പ്രശ്നങ്ങള്‍

    കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ, മമ്മൂട്ടിയും ജ്യോതികയും അഭിനയിച്ച കാതല്‍ എന്ന സിനിമ ഇന്ത്യയൊട്ടാകെ ചര്‍ച്ചയായിരുന്നു. ആ സിനിമ കൈകാര്യം ചെയ്തിരുന്ന പ്രമേയം അത്രയ്ക്കും സാമൂഹ്യപ്രസക്തമായിരുന്നു. കാതലിന്റെ കാതലിലേക്ക് കടക്കുന്നില്ലെങ്കിലും ആ സിനിമയില്‍ വഴിത്തിരിവാകുന്ന ഒരു സംഭവം പറയാം. ജ്യോതികയുടെ ഓമന എന്ന കഥാപാത്രം പത്തിരുപത് വര്‍ഷത്തോളം നീണ്ട തന്റെ ദാമ്പത്യം അവസാനിപ്പിച്ച് മമ്മൂട്ടി അവതരിപ്പിച്ച മാത്യു ദേവസ്സിയില്‍ നിന്നും വിവാഹമോചനം തേടാന്‍ ഉറച്ച തീരുമാനമെടുക്കുന്നു. മമ്മൂട്ടിയെയും കുടുംബത്തെയും നാടിനെ ഒന്നാകെയും ഞെട്ടിക്കുന്നുണ്ട് ആ തീരുമാനം. അത്രയും നാള്‍ നീണ്ടുനിന്ന, പുറമേ നിന്ന് നോക്കുമ്പോള്‍ സംതൃപ്തമായി തോന്നിച്ചിരുന്ന ആ ദാമ്പത്യത്തില്‍ നിന്നും പുറത്തുവരാന്‍ ഓമനയെ പ്രേരിപ്പിച്ച കാരണമാണ് സിനിമയുടെ മൂലതന്തു. വിവാഹിതരായി ഇത്ര കാലത്തിനുള്ളില്‍ വേണം വിവാഹമോചനം എന്ന് നിയമമൊന്നും ഇല്ല. വിവാഹപ്പിറ്റേന്ന് ദാമ്പത്യം അവസാനിപ്പിച്ചവരുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ പുറത്തിറങ്ങിയ മലയാളത്തിലെ മറ്റൊരു സിനിമയായ പൂക്കാലത്തില്‍ നൂറുവയസോളം പ്രായമുള്ള ഭാര്യാഭര്‍ത്താക്കന്മാര്‍ വിവാഹമോചിതരാകുന്നതാണ് കഥ. തൊണ്ണൂറുകളില്‍ വിവാഹമോചിതരാകുന്നത് നമ്മുടെ നാട്ടില്‍ പതിവില്ലെങ്കിലും വാര്‍ധക്യകാലത്ത്…

    Read More »
  • India

    ഓണ്‍ലൈന്‍ വഴി ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തു; തുറന്ന് നോക്കിയപ്പോള്‍ വിരലിന്റെ കഷ്ണം!

    മുംബൈ: ഓണ്‍ലൈന്‍ വഴി വാങ്ങിയ ഐസ്‌ക്രീമിനുള്ളില്‍ മനുഷ്യ വിരലിന്റെ കഷ്ണം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത് വന്നത്. മുംബൈയിലെ മലാഡിലുള്ള യുവതിയാണ് ഫുഡ് ഡെലിവറി ആപ്പായ സെപ്‌റ്റോ വഴി ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്. ഐസ്‌ക്രീം കഴിക്കുന്നതിനിടെയാണ് വിരലിന്റെ കഷ്ണം കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് യുവതി മലാഡ് പൊലീസ് സ്റ്റേഷനിലെത്തി ഐസ്‌ക്രീം കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.യുമ്മോ എന്ന കമ്പനിയുടേതാണ് ഐസ്‌ക്രീം. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഐസ്‌ക്രീം സാമ്പിളും മനുഷ്യവിരലിന്റെ കഷ്ണവും ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഐസ്‌ക്രീം നിര്‍മ്മിച്ച് പായ്ക്ക് ചെയ്ത സ്ഥലത്തും പൊലീസ് പരിശോധന നടത്തുമെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.  

    Read More »
  • Kerala

    ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാവില്ല; കെഎടി ഉത്തരവ് ഹൈക്കോടതി തള്ളി

    കൊച്ചി: ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെഎടി) പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി തള്ളി. സര്‍ക്കാരും ഏതാനും അധ്യാപകരും നല്‍കിയ ഹര്‍ജിയിലാണ് വിധി. സ്ഥലംമാറ്റം ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹോം സ്റ്റേഷന്‍, ഇതര വിഭാഗ പട്ടികകള്‍ ട്രൈബ്യൂണല്‍ റദ്ദാക്കിയത്. ഇതിനെതിരെ സര്‍ക്കാരും ഏതാനും അധ്യാപകരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ട്രൈബ്യൂണല്‍ ഉത്തരവ് വരും മുമ്പ് വിടുതല്‍ വാങ്ങിയ അധ്യാപകരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനടെയാണ് ഹൈക്കോടതി നടപടി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്ഥലംമാറ്റ പട്ടിക ഫെബ്രുവരി 16നു പുറത്തിറക്കിയത്. സ്വന്തം ജില്ലയിലേത് അടക്കം എല്ലാ ജില്ലകളിലേക്കുമുള്ള സ്ഥലംമാറ്റത്തിന് മറ്റു ജില്ലകളില്‍ ജോലി ചെയ്ത കാലയളവ് (ഔട്ട്സ്റ്റേഷന്‍ സര്‍വീസ്) പരിഗണിക്കണമെന്നു കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ്രൈടബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, സ്വന്തം ജില്ലയിലേക്കുള്ള സ്ഥലംമാറ്റത്തിനു മാത്രം ഔട്ട്സ്റ്റേഷന്‍ സര്‍വീസ് പരിഗണിച്ചാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.  

    Read More »
  • India

    എടുക്കാച്ചരക്കായി അജിത് പവാറിന്റെ എന്‍സിപി; ‘യൂസ് ആന്‍ഡ് ത്രോ’യ്‌ക്കൊരുങ്ങി ഭാജപ്പാ

    മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ അജിത് പവാര്‍ എന്‍.സി.പിയുമായുള്ള സഖ്യം ബി.ജെ.പി. അവസാനിപ്പിച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങളിലൊന്ന് അജിത് പവാറിന്റെ പാര്‍ട്ടിയുമായുള്ള സഖ്യമാണെന്ന് കുറ്റപ്പെടുത്തുന്ന ആര്‍.എസ്.എസ്. മുഖപത്രത്തിലെ ലേഖനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ അഭ്യൂഹം. ഔദ്യോഗികപേരും ചിഹ്നവുമുള്ള എന്‍.സി.പിയെ ഒഴിവാക്കി ഷിന്ദേ ശിവസേനയ്ക്കൊപ്പം തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് സൂചന. എന്‍.സി.പിയെ പിളര്‍ത്തി അജിത് പവാറിനൊപ്പം മത്സരിച്ചതില്‍ ആര്‍.എസ്.എസിന് അതൃപ്തിയുണ്ടെന്നാണ് വിവരം. ശരദ് പവാര്‍ വിരുദ്ധതയാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി. അണികളുടെ പ്രധാന രാഷ്ട്രീയം. മഹാരാഷ്ട്രാ കോര്‍പ്പറേറ്റീവ് ബാങ്ക്, ജലസേചന അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് അജിത് പവാറിനെതിരേയും അണികള്‍ക്കിടയില്‍ വികാരമുണ്ട്. എന്നാല്‍, അജിത്തുമായി കൈകോര്‍ത്തതോടെ പവാര്‍ വിരുദ്ധരാഷ്ട്രീയത്തിന് വീര്യംകുറഞ്ഞു. ഈ വികാരത്തിന്റെ മുറിവില്‍ ഉപ്പുതേക്കുന്നതായിരുന്നു മഹായുതി സര്‍ക്കാരില്‍ അജിത്തിനെ ഉപമുഖ്യമന്ത്രിയാക്കിയ നടപടിയെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് മാധ്യമങ്ങളോടു പ്രതികരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.സി.പി. സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിന് ഇറങ്ങാന്‍ അര്‍.എസ്.എസ്- ബി.ജെ.പി. കേഡറുകള്‍ക്കിടയില്‍ വിമുഖതയുണ്ടായിരുന്നു. ഇതിന്റെ ഫലമായാണ് 2019-ലെ 23-നെ അപേക്ഷിച്ച് ഒമ്പതിലേക്ക് ബി.ജെ.പിയുടെ സീറ്റുനില…

    Read More »
  • Kerala

    കുവൈറ്റ് ദുരന്തത്തില്‍ കാണാതായ ചാവക്കാട് സ്വദേശി മരിച്ചെന്ന് സ്ഥിരീകരണം; 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക

    തൃശൂര്‍: കുവൈറ്റിലെ തീപിടുത്തം നടന്ന ഫ്‌ലാറ്റില്‍ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബന്‍ എന്ന സുഹൃത്ത് നാട്ടില്‍ അറിയിക്കുകയായിരുന്നു. ബിനോയിയുടെ ചര്‍ച്ചിലെ പാസ്റ്ററായ കുര്യാക്കോസ് ചക്രമാക്കലിനെയാണ് കുവൈറ്റില്‍നിന്ന് സുഹൃത്ത് വിവരം അറിയിച്ചത്. കുവൈറ്റ് ദുരന്തത്തിന് പിന്നാലെ ബിനോയിയെ കാണാനില്ലെന്ന് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.വി അബ്ദുള്‍ ഖാദര്‍ അറിയിച്ചിരുന്നു. ബിനോയ് തീപിടുത്തം നടന്ന ഫ്‌ലാറ്റിലുണ്ടായിരുന്നു എന്നായിരുന്നു സംശയം. 5 ദിവസം മുമ്പാണ് ബിനോയ് കുവൈറ്റിലെത്തുന്നത്. തീപിടിത്തം നടന്ന ദിവസം രാവിലെ 2 മണി വരെ ഇദ്ദേഹം ഓണ്‍ലൈനിലുണ്ടായിരുന്നു എന്ന് വീട്ടുകാരും അറിയിച്ചിരുന്നു. കുവൈത്തിലെത്തിയതിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും അപകടം നടന്നതിന് ശേഷം ബിനോയിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ലായിരുന്നു. വിവരങ്ങള്‍ നോര്‍ക്കക്ക് കൈമാറി നടത്തിയ അന്വേഷണത്തിലാണ് ബിനോയ് മരിച്ചതായി സ്ഥിരീകരിച്ചത്. അതേസമയം, തെക്കന്‍ കുവൈത്തിലെ മംഗഫിലില്‍ കമ്പനി ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക സിഇഒ…

    Read More »
Back to top button
error: