Month: June 2024

  • Social Media

    റോഡ് ബ്ലോക്കാക്കി ഭീമന്‍ അനാകോണ്ട

    ഭീമന്‍ അനാകോണ്ടയെ കാരണം വഴിയില്‍ കുടുങ്ങി വാഹനയാത്രികര്‍. ബ്രസീലിലാണ് സംഭവം. 25 അടിയോളം നീളമുള്ള അനാകോണ്ടയാണ് വഴിയാത്രക്കാരും ഡ്രൈവര്‍മാരും നോക്കിനില്‍ക്കെ കൂളായി തിരക്കേറിയ ഹൈവേ മുറിച്ചുകടന്നത്. 2019ല്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. രണ്ടുവരി പാതയുടെ ആദ്യത്തെ വശം മുറിച്ചുകടന്ന അനാകോണ്ട പൊക്കത്തിലുള്ള ഡിവൈഡറിന് മുകളിലൂടെ ഇഴഞ്ഞുകയറി രണ്ടാമത്തെ വശത്തിറങ്ങി. തുടര്‍ന്ന് സാവധാനം റോഡിലൂടെ ഇഴഞ്ഞുനീങ്ങിയ അനാകോണ്ട സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഒളിച്ചു. തിരക്കേറിയ ഹൈവേയില്‍ സംഭവം അരങ്ങേറുമ്പോള്‍ വാഹനങ്ങള്‍ നിറുത്തിയിട്ടിരിക്കുകയായിരുന്നു. ചിലര്‍ അനാകോണ്ടയുടെ നീക്കത്തെ പിന്തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നു. ഏതായാലും അനാകോണ്ടയോ ജനങ്ങളോ പരസ്പരം ഉപദ്രവിച്ചില്ല. അനാകോണ്ട പോയ ശേഷമാണ് റോഡില്‍ ഗതാഗതം പുനഃരാരംഭിച്ചത്. Welcome to Brazil pic.twitter.com/PBti3mIabC — Nature is Amazing ☘️ (@AMAZlNGNATURE) June 5, 2024 ലോകത്തെ ഏറ്റവും വലിയ പാമ്പാണ് അനാകോണ്ട. തെക്കേ അമേരിക്കയിലെ ആമസോണ്‍ വനാന്തരങ്ങളിലും കരീബിയന്‍ ദ്വീപായ ട്രിനിഡാഡിലും അനാകോണ്ടകളെ കാണാം. പരമാവധി 30 അടി വരെ…

    Read More »
  • Crime

    300 കോടിയുടെ സ്വത്ത് തട്ടാന്‍ അമ്മായിഅച്ഛനെ കാറിടിച്ച് കൊലപ്പെടുത്തി; ഒരു കോടിയുടെ ക്വട്ടേഷന്‍ മരുമകള്‍ വക, ഭര്‍ത്താവിന്റെ ഡ്രൈവറടക്കം നാലു പേര്‍ പിടിയില്‍

    മുംബൈ: നാഗ്പൂരില്‍ 300 കോടിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ഭര്‍തൃപിതാവിനെ കൊലപ്പെടുത്തിയ മരുമകള്‍ അറസ്റ്റില്‍. 82 കാരനായ പുരുഷോത്തം പുത്തേവാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. വാഹനാപകടമെന്ന് കരുതിയ മരണത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നും ക്വട്ടേഷന്‍ നല്‍കിയത് മരുമകളാണെന്നും കണ്ടെത്തിയത്. സംഭവത്തില്‍ ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ അര്‍ച്ചന മനീഷ് പുത്തേവാറിനെ (53) പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍തൃപിതാവിനെ കൊല്ലാന്‍ ഒരുകോടി രൂപക്കാണ് പ്രതി അര്‍ച്ചന ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാനായി പഴയവാഹനം വാങ്ങാന്‍ വേണ്ടിയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പണം നല്‍കിയത്. അര്‍ച്ചനയുടെ ഭര്‍ത്താവിന്റെ ഡ്രൈവറും മറ്റ് രണ്ടുപേരുമാണ് കൊലപാതകത്തിലെ മറ്റ് പ്രതികള്‍. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകക്കുറ്റത്തിന് പുറമെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് കാറുകളും സ്വര്‍ണാഭരങ്ങളും മൊബൈല്‍ ഫോണുകളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യയെ കണ്ട് മടങ്ങുന്ന വഴിയാണ് വാടകകൊലയാളികള്‍…

    Read More »
  • Crime

    പന്തീരങ്കാവ് ഗാര്‍ഹികപീഡനക്കേസ്; യുവതിയുടെ ടവര്‍ ലൊക്കേഷന്‍ ഡല്‍ഹിയിലെന്ന് പൊലീസ്

    കൊച്ചി: പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ യുവതി സംസ്ഥാനം വിട്ടെന്ന് പൊലീസ്. യുവതിക്കായി മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. യുവതിയുടെ മൊബൈല്‍ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ ലഭിച്ചത് ഡല്‍ഹിയില്‍ നിന്നാണെന്നാണ് പൊലീസ് പറയുന്നത്. പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ രാജ്യം വിടാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ഏഴാം തീയതിയാണ് യുവതി അവസാനമായി ഓഫീസില്‍ എത്തിയത്. ഇവിടെനിന്ന് ഡല്‍ഹിയില്‍ എത്തിയ യുവതി വീഡിയോ റെക്കോര്‍ഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വീഡിയോ അപ്ലോഡ് ചെയ്യുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിക്ക് വലിയ പിന്തുണയും നിയമസഹായവും ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ, താന്‍ സുരക്ഷിതയാണെന്ന് വ്യക്തമാക്കിക്കൊണ്ട് യുവതി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സമ്മര്‍ദം കൊണ്ടാണ് വീട്ടില്‍നിന്ന് മാറി നില്‍ക്കുന്നത് എന്നുമാണ് യുവതി പറഞ്ഞത്. താന്‍ പരാതി നല്‍കാത്തതിനാലാണ് ആദ്യം പന്തീരാങ്കാവ് പൊലീസ് കേസ് എടുക്കാതിരുന്നത്. പലഘട്ടത്തിലും ബന്ധുക്കള്‍ ആശയക്കുഴപ്പം ഉണ്ടാക്കി. മാധ്യമങ്ങള്‍ക്ക്…

    Read More »
  • Kerala

    മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു; മൃതദേഹങ്ങള്‍ വ്യോമസേനാ വിമാനത്തില്‍ എത്തിക്കും

    കുവൈത്ത് സിറ്റി: ബുധനാഴ്ച പുലര്‍ച്ചെ കുവൈത്തിലെ മംഗെഫില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശികളായ ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30), പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29), വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു-48), പത്തനംതിട്ട സ്വദേശികളായ പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ പരേതനായ ശശിധരന്‍ നായരുടെയും ശോഭനകുമാരിയുടെയും മകന്‍ ആകാശ് ശശിധരന്‍ നായര്‍ (31), കോന്നി അട്ടച്ചാക്കല്‍ ചെന്നശ്ശേരില്‍ സജു വര്‍ഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരന്‍ (68), തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍(37), കോട്ടയം സ്വദേശികളായ പാമ്പാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണില്‍ സാബു ഫിലിപ്പിന്റെ മകന്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് (27), മലപ്പുറം സ്വദേശികളായ തിരൂര്‍ കൂട്ടായി കോതപറമ്പ്…

    Read More »
  • Kerala

    മദ്യലഹരിയില്‍ കാറോടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം

    കൊച്ചി: പൊന്നുരുന്നിയില്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം. ഇളംകുളം സ്വദേശി ഡെന്നി റാഫേലും (46) മകന്‍ ഡെന്നിസണ്‍ ഡെന്നിയുമാണ് (11) മരിച്ചത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ പാലക്കാട് സ്വദേശി സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ വാഹനമോടിച്ച ഇയാള്‍ സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചതായാണ് വിവരം. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പ് ഉള്‍പ്പെടുത്തിയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. വൈറ്റില പൊന്നുരുന്നി റെയില്‍വേ മേല്‍പ്പാലത്തിനു മുകളില്‍ വച്ച് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു.

    Read More »
  • NEWS

    കുവൈറ്റ് അഗ്നിബാധ: ശ്വാസം മുട്ടിയും തീനാളങ്ങളിലും പിടഞ്ഞു വീണും പ്രാണൻ പൊലിഞ്ഞവർ 50 ലേറെപ്പേർ, മലയാളികൾ 26

    കുവൈറ്റിൽ നിന്നും സുനിൽ കെ. ചെറിയാൻ തെക്കൻ കുവൈത്തിൽ മംഗഫ് ബ്ലോക്ക് 4 ലെ നാസർ അൽ ബത്താ ട്രേഡിങ്ങ് കമ്പനിയുടെ  ക്യാംപിൽ ഉണ്ടായ അഗ്നിബാധയിൽ മലയാളികൾ അടക്കം 51 പേർ മരിച്ചു. ഇതിൽ 26 പേരെങ്കിലും മലയാളികളായിരിക്കും എന്നാണ് കമ്പനി അധികൃതർ നൽകുന്ന വിവരം. തൊഴിലാളികളെ പാർപ്പിച്ചിരുന്ന ഈ 6 നില കെട്ടിടത്തിൽ ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് തീ പിടിത്തമുണ്ടായത്. 200 ഓളം പേരാണ് ഈ കെട്ടിടത്തിൽ താമസിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. ഈജിപ്ഷ്യൻ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്. ഫ്ലാറ്റ് സമുച്ചയത്തെ തീനാളങ്ങൾ വിഴുങ്ങിയതോടെ ജീവനുവേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യരുടെ അവസ്ഥ അത്യന്തം ദാരുണമായിരുന്നു. പലരും ഉറക്കത്തിലായിരുന്നതും കെട്ടിടത്തിൽ ലിഫ്റ്റ്…

    Read More »
  • NEWS

    കുവൈത്തില്‍ പാര്‍പ്പിടസമുച്ചയത്തിലെ തീപിടിത്തം; 2 മലയാളികളടക്കം 41 മരണം

    കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. നാല്‍പതിലേറെപ്പേര്‍ക്കു പരുക്കേറ്റു. ഇതില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ 2 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഒരു ഉത്തരേന്ത്യക്കാരമുമടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ ഉണ്ടെന്നാണു സൂചന. മരണസംഖ്യ കൂടിയേക്കാം. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മംഗെഫ് ബ്ലോക്ക് നാലില്‍ തൊഴിലാളികള്‍ താമസിക്കുന്ന എന്‍ബിടിസി ക്യാംപില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. എന്‍ബിടിസി കമ്പനിയിലെ തൊഴിലാളികളായ, മലയാളികള്‍ ഉള്‍പ്പെടെ 195 പേര്‍ ഇവിടെ താമസിച്ചിരുന്നു. സുരക്ഷാജീവനക്കാരന്റെ മുറിയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് സൂചന. താഴത്തെ നിലയില്‍ തീ പടര്‍ന്നതോടെ മുകളിലുള്ള ഫ്‌ളാറ്റുകളില്‍നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. ഇവരെ മുബാറക്, അദാന്‍, ജുബൈര്‍ തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തില്‍നിന്നു ചാടിയവരില്‍ ചിലരുടെ പരുക്ക് ഗുരുതരമാണ്. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ പറഞ്ഞു. കെട്ടിടത്തില്‍…

    Read More »
  • Crime

    വനിതാ ഓട്ടോഡ്രൈവര്‍ക്കിട്ട് ‘പടയ്ക്കാന്‍’ ക്വട്ടേഷന്‍ നല്‍കിയത് ബന്ധു; രണ്ടുപേര്‍ കസ്റ്റഡിയില്‍

    കൊച്ചി: വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച സംഭവം ക്വട്ടേഷന്‍ ആക്രമണമെന്ന് പോലീസ്. ബന്ധുവായ സജീഷാണ് ഓട്ടോ ഡ്രൈവറായ ജയയെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതെന്നും കുടുംബവഴക്കാണ് ക്വട്ടേഷന്‍ ആക്രമണത്തിന് കാരണമായതെന്നുമാണ് വിവരം. ആക്രമണത്തിന് ശേഷം സജീഷ് ഒളിവില്‍പോയിരിക്കുകയാണ്. സംഭവത്തില്‍ സജീഷിന്റെ ഭാര്യ ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സജീഷിന്റെ ഭാര്യയ്ക്കും ക്വട്ടേഷന്‍ നല്‍കിയത് സംബന്ധിച്ച് അറിവുണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം രാത്രിയാണ് ഓട്ടംവിളിച്ച മൂന്ന് യുവാക്കള്‍ ഓട്ടോഡ്രൈവറായ ജയയെ ക്രൂരമായി മര്‍ദിച്ചത്. ആക്രമണത്തില്‍ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ജയ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കടപ്പുറം ബദരിയ പള്ളിയുടെ വടക്കുവശത്തുവെച്ചാണ് ആക്രമണമുണ്ടായത്. ഒരു യുവാവ് ആശുപത്രിയിലേക്ക് ഓട്ടംവിളിക്കുകയായിരുന്നു. കുറച്ച് ദൂരം പിന്നിട്ട് ചെറായിയില്‍ എത്തിയപ്പോള്‍ രണ്ട് സുഹൃത്തുക്കളേക്കൂടി ഇയാള്‍ ഓട്ടോയില്‍ കയറ്റി. തുടര്‍ന്ന് നാലിടങ്ങളിലേക്ക് ഇവര്‍ ഓട്ടംപോയി. ഏതാണ്ട് പത്തുമണി പിന്നിട്ടതോടെ രാത്രി ഇനിയും ഓട്ടംതുടരാന്‍ കഴിയില്ലെന്നും മറ്റൊരു വാഹനം ഏര്‍പ്പാടാക്കിത്തരാമെന്നും ജയ പറഞ്ഞതോടെ യുവാക്കള്‍ പ്രകോപിതരായി. തുടര്‍ന്ന് മൂവരും…

    Read More »
  • Kerala

    മമ്മൂട്ടിയുടെ കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരം: സ്വാമി നന്ദാത്മജാനന്ദ;  ‘വിദ്യാമൃത’ത്തിന് കൊച്ചിയിൽ തുടക്കം

        കൊച്ചി: വേദനിക്കുന്നവരെ ചേർത്തു നിർത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുകയെന്നത് മഹത്തരമായ കാര്യമാണെന്നും അത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മമ്മൂട്ടി നമ്മുടെ അഭിമാനമാണെന്നും ശ്രീരാമകൃഷ്ണ മിഷൻ്റെ മലയാളം മുഖപത്രമായ ‘പ്രബുദ്ധകേരള’ത്തിൻ്റെ ചീഫ് എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ. പഠനത്തില്‍ മിടുക്കുകാട്ടുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികള്‍ക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ആവിഷ്‌കരിച്ച ‘വിദ്യാമൃതം’ പദ്ധതിയുടെ 4-ാംഘട്ടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി നന്ദാത്മജാനന്ദ. “കെയർ ആൻ്റ് ഷെയറിൻ്റെ പ്രവർത്തനങ്ങൾ നമ്മൾ ഒന്നാണ് എന്ന സന്ദേശം സമൂഹത്തിന് പകരുന്നു. ആ ഒരുമ അകക്കാമ്പിൽ തിരിച്ചറിയുമ്പോഴാണ് ഓരോരുത്തരും മനുഷ്യരായി മാറുന്നത്. മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നവരയേ ജീവിക്കുന്നവരായി കാണാനാകൂ.  നമ്മളെല്ലാം ചൈതന്യമാണ് എന്ന് മനസിലാക്കുമ്പോഴാണ് ‘നമ്മൾ വികസിത വ്യക്തികളായി മാറുന്നത്. അപ്പോൾ മാത്രമേ നമ്മളെ മനഷ്യർ എന്ന് വിശേഷിപ്പിക്കാൻ സാധിക്കൂ…” സ്വാമി പറഞ്ഞു. എസ്എസ്എൽസി,പ്ലസ് ടു വിജയികളായ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് എം.ജി.എം ഗ്രൂപ്പ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരമൊരുക്കുകയാണ് ‘വിദ്യാമൃതം’…

    Read More »
  • LIFE

    ”മരിക്കുന്ന സമയത്ത് ഗര്‍ഭിണി; സനിമയ്ക്കുള്ളില്‍നിന്ന് ആരുമല്ല, സൗന്ദര്യ പ്രണയിച്ചത് സ്വന്തം…”

    രണ്ട് മലയാള സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സൗന്ദര്യ. തെലുഗുവിലും തമിഴിലുമായിരുന്നു സൗന്ദര്യ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമയിലെ വലിയ ഒരു സാന്നിധ്യമായി മാറിയ സൗന്ദര്യയെ കാത്തിരുന്നത് വലിയ ഒരു ദുരന്തമായിരുന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് നടി മരിക്കുമ്പോള്‍ വെറും 27 വയസുമാത്രമാണ് ഉണ്ടായിരുന്നത്. ഭംഗിയില്‍ നടി സാവിത്രിക്ക് ശേഷം സൗന്ദര്യയാണ് എന്നായിരുന്നു പൊതുവേ പറയാറ്. നടി അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വേറിട്ട് നിന്നിരുന്നു. ബംഗളൂരുവില്‍ ജനിച്ച സൗന്ദര്യ ‘ബാ നന്ന പ്രീതിസു’ എന്ന കന്നഡ സിനിമയിലൂടെയാണ് തുടക്കം കുറിച്ചത്. സഹോദരന്‍ അമര്‍നാഥിനൊപ്പമാണ് സൗന്ദര്യ 2004 ല്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗളൂരുവില്‍നിന്ന് തലങ്കാനയിലെ കരിംനഗറിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ് സൗന്ദര്യ വിവാഹിതയാകുന്നത്. സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ ജിഎസ് രഘുവിനെയാണ് സൗന്ദര്യ വിവാഹം ചെയ്തത്. സൗന്ദ്യര്യയുടെ ഓര്‍മകള്‍ പങ്കുവെക്കുന്നതിനിടെ പഴയകാല നടി…

    Read More »
Back to top button
error: