Month: June 2024
-
Kerala
ലക്ഷം യാത്രികർ എന്ന ലക്ഷ്യത്തിനരികെ, കൊച്ചി മെട്രോയ്ക്ക് ഇന്ന് ഏഴാം പിറന്നാൾ; ജലമെട്രോ സൂപ്പർ ഹിറ്റ്
ലക്ഷം യാത്രികർ എന്ന ലക്ഷ്യത്തിലേക്ക് ഓടിയടുക്കുന്ന കൊച്ചി മെട്രോ റെയിലിന് ഇന്ന് (തിങ്കൾ) ഏഴാം പിറന്നാൾ. ദിനംപ്രതിയുള്ള യാത്രികരുടെ എണ്ണത്തിൽ അവിശ്വസനീയമായ കുതിപ്പുനടത്തുന്ന മെട്രോയിൽ ഈ മാസം യാത്ര ചെയ്‌തവരുടെ ദിവസശരാശരി 90,000നുമുകളിലാണ്. മാസത്തിലെ ആദ്യവാരത്തിൽ ലക്ഷത്തോടടുത്ത് യാത്രികരുണ്ടായിരുന്നു. സ്ഥിരം യാത്രികരുടെ എണ്ണത്തിൽ ക്രമാനുഗതവർധന ഉണ്ടാകുന്നതിനാൽ വരും മാസങ്ങളിൽത്തന്നെ ലക്ഷം യാത്രികർ എന്ന ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷ. ആലുവ മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ടുവരെ മെട്രോ സർവീസ് ആരംഭിച്ചത് 2017 ജൂൺ 17നാണ്. ഇപ്പോൾ ആലുവ മുതൽ തൃപ്പൂണിത്തുറ റെയിൽവെ സ്‌റ്റേഷൻ ടെർമിനൽവരെ 28.4 കിലോമീറ്റർ പാതയും 25 സ്‌റ്റേഷനുകളുമുണ്ട്. ഏഴാംപിറന്നാൾ ആഘോഷത്തോടൊപ്പംതന്നെ കലൂർ സ്‌റ്റേഡിയം മുതൽ ഇൻഫോപാർക്കുവരെയുള്ള രണ്ടാംഘട്ട പാതയുടെ നിർമാണകരാർ നൽകാനുള്ള ഒരുക്കത്തിലാണ് കെഎംആർഎൽ. അഫ്‌കോൺസ് ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡാണ് കുറഞ്ഞ തുക ക്വോട്ട് ചെയ്‌തിട്ടുള്ളത്. നിർമാണകരാർ കൈമാറിയാൽ അടുത്ത മാസം ടെസ്റ്റ് പൈലുകളുടെ കുഴിക്കൽ ആരംഭിക്കും. ബീജിങ് ആസ്ഥാനമായ ഏഷ്യൻ ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്റ്റ് ബാങ്കിൽനിന്ന് വായ്‌പയ്‌ക്കുള്ള നടപടികളും പൂർത്തിയായി. നിർമാണം…
Read More » -
Kerala
തൃത്താല സ്റ്റേഷനിലെ എസ്.ഐയെ ഇടിച്ച് തെറിപ്പിച്ച് വാഹനം നിര്‍ത്താതെ പോയ സംഭവം, 19 കാരനായ ഒന്നാം പ്രതിയും കൂട്ടാളിയും പിടിയില്‍
രാത്രികാല വാഹനപരിശോധനയ്ക്കിടെ എസ്.ഐയെ ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞ കേസിലെ 2 പ്രതികളും പിടിയില്‍. തൃത്താല സ്റ്റേഷനിലെ എസ്.ഐ ശശികുമാറിനെയാണ് ഇടിച്ചു തെറിപ്പിച്ചത്. കാര്‍ ഓടിച്ചിരുന്ന അലന്‍ എന്ന 19 കാരനെ പട്ടാമ്പിയില്‍ നിന്നാണ് പോലീസ് പിടി കൂടിയത്. അലന്റെ സുഹൃത്ത് ഒറ്റപ്പാലം സ്വദേശി അജീഷിനെ തൃശൂരില്‍ നിന്ന് അര്‍ധരാത്രിയോടെ പിടികൂടി. പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അലൻ പിടിയിലായത്. പട്ടാമ്പിയിലെ ഒരു രഹസ്യ കേന്ദ്രത്തിലായിരുന്നു അലന്‍ ഒളിച്ചിരുന്നത്. വാഹനത്തിന്റെ റൂട്ടുകള്‍ പൊലീസ് ട്രാക്ക് ചെയ്താണ് അലന്റെ ഒളിവിടത്തിലെത്തിയത്. പരുതൂര്‍മംഗലത്തു സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് എസ്‌ഐയെ ഇടിച്ചുവീഴ്ത്തി കടന്നു കളഞ്ഞത്. കാറിലിരുന്നു മദ്യപിക്കുകയായിരുന്നു എന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. പൊലീസ് അവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പിടിക്കപ്പെടാതിരിക്കാനാണ് എസ്‌ഐയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാറുമായി വെട്ടിച്ചു കടന്നുകളഞ്ഞതെന്നും പ്രതികള്‍ പറഞ്ഞു. പ്രതികള്‍ എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു എന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍…
Read More » -
Fiction
(no title)
കഥ: ബെന്നി സെബാസ്റ്റ്യൻ അവൾ ഒരു ദിവസം വീട്ടിൽ ഇല്ലാതായപ്പോഴാണ് അയാൾ ആ ശൂന്യത അറിയുന്നത്. ഇന്നലെ അവൾ വീട്ടിൽ പോകും മുൻപേ ചോദിച്ചു: “രണ്ട് ദിവസം കഴിഞ്ഞ് വന്നാൽപ്പോരേ..?” ഫോണിൻ്റെ സ്ക്രീനിൽ നിന്നും കണ്ണെടുക്കാതെ അയാൾ പറഞ്ഞു: “രണ്ടോ മൂന്നോ ഒരാഴ്ച്ചയോ കഴിഞ്ഞാലും കുഴപ്പമൊന്നുമില്ല.” അവൾ ഭർത്താവിൻ്റെ മുഖത്തേയ്ക്ക് ഒന്നു നോക്കി: “അപ്പോൾ ഞാനെങ്ങനേലും പോയികിട്ടിയാൽ മതിയല്ലേ…” “എടീ നിങ്ങൾ പെണ്ണുങ്ങൾക്കൊരു ധാരണയുണ്ട്, നിങ്ങളില്ലേൽ ഇവിടെ ഒന്നു നടക്കില്ലെന്ന്..” ”ഞങ്ങൾ പെണ്ണുങ്ങൾക്കങ്ങനെ ഒരു ധാരണയുമില്ല. എന്തായാലും ശരി മക്കൾക്ക് കൃത്യമായി ഭക്ഷണം ഉണ്ടാക്കി കാടുത്താൽ മതി…” “നീയെൻെറ കൂടെ ജനിച്ച ആളൊന്നുമല്ലല്ലോ.? എൻ്റെ ഇരുപത്തറാം വയസ്സിലല്ലേ നീ വന്നത്. അതിനുമുൻപ് ഞാനിതൊക്കെ തനിയെ ചെയ്തിട്ടുള്ള ആളാണ്. ” അയാൾ വീറോടെ പറഞ്ഞു. തർക്കത്തിനൊടുവിലാണ് അവൾ വീട്ടിൽ പോയത്. അവളുണ്ടാക്കിയ രാത്രി ഭക്ഷണം കഴിച്ച ശേഷം നോക്കുമ്പോളാണ് അടുക്കളയുടെ വിശ്വരൂപം കാണുന്നത്. കഴുകാനുള്ളപാത്രങ്ങൾ… തറയിൽ വീണ വെള്ളം മുറിയാകെ പടരുന്നു. വാതിലിനിടയിലൂടെ…
Read More » -
Crime
പ്രതി ലക്ഷ്യമിട്ടത് അമ്മായിയമ്മയെ, പകതീരാതെ വീണ്ടും ആക്രമണം; പൈനാവ് ആക്രമണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഇടുക്കി: പൈനാവില്‍ ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ ഒളിവിലിരിക്കെ വീണ്ടുമെത്തി ഇവരുടെ വീടുകള്‍ക്കും തീയിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യ മാതാവിനെ കൊല്ലാന്‍ ആയിരുന്നു പ്രതിയായ സന്തോഷ് രണ്ട് വീടുകള്‍ക്ക് തീയിട്ടുകൊണ്ട് ആക്രമണം നടത്തിയതെന്ന് ഇടുക്കി എസ് പി ടി കെ വിഷ്ണു പ്രദീപ് പറഞ്ഞു. സന്തോഷിന്റെ ഭാര്യ പ്രിന്‍സിയെ വിദേശത്തേക്ക് സന്തോഷിന്റെ സമ്മതം ഇല്ലാതെയാണ് അയച്ചത്. ഭാര്യയെ വിദേശത്ത് അയച്ചതില്‍ സന്തോഷിന് എതിര്‍പ്പുണ്ടായിരുന്നു. വിദേശത്തു എത്തിയ ശേഷം വിവാഹ മോചനം ആവശ്യപ്പെട്ടു. ഇതും പ്രകോപനത്തിന് കാരണമായി. അന്നക്കുട്ടി വീട്ടില്‍ ഉണ്ടാകും എന്ന് കരുതിയാണ് വീട് കത്തിച്ചത്. അന്നക്കുട്ടിയെയും കൊച്ചു മകളെയും ആക്രമിച്ച ശേഷം തമിഴ്‌നാട്ടിലണ് സന്തോഷ് ഒളിവില്‍ കഴിഞ്ഞതെന്നും ഇവിടെ നിന്നും തിരിച്ചെത്തിയാണ് വീടുകള്‍ക്ക് തീയിട്ടതെന്നും എസ് പി ടി കെ വിഷ്ണു പ്രദീപ് പറഞ്ഞു. ആദ്യത്തെ അക്രമണത്തിന് ശേഷം പ്രതിയെ പിടികൂടാന്‍ പരമാവധി ശ്രമം നടത്തിയിരുന്നു. തമിഴ്…
Read More » -
Crime
ഓര്‍ക്കാട്ടേരി സ്ത്രീധന പീഡന മരണം; കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഭര്‍തൃ വീട്ടുകാരുടെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം. വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2023 ഡിസംബര്‍ നാലിനാണ് നെല്ലാച്ചേരി ഹബീബിന്റെ ഭാര്യ ഷബ്‌നയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടിലെ മാനസികവും ശാരീരികവുമായ പീഡനമാണ് ഷബ്‌നയുടെ ആത്മഹത്യക്ക് പിന്നിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫാണ് ഒന്നാം പ്രതി. ഭര്‍ത്താവിന്റെ മാതാപിതാക്കളായ ഇല്ലത്ത് താഴകുനി നബീസ, മുഹമ്മദ്, ഭര്‍തൃ സഹോദരി ഓര്‍ക്കാട്ടേരി കല്ലേരി അഫ്‌സത്ത് എന്നിവരാണ് മറ്റ് പ്രതികള്‍. ‘120 പവന്‍ സ്വര്‍ണാഭരണം നല്‍കിയാണ് ഷബ്‌നയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം ഭര്‍തൃ വീട്ടില്‍ നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. പിന്നീട് സ്വന്തം വീട്ടിലേക്ക് പോയ ഷബ്നയും ഭര്‍ത്താവും മറ്റൊരു വീട്ടിലേക്ക് താമസം മാറാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി തന്റെ സ്വര്‍ണാഭരണം തിരികെ വാങ്ങാന്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തിയ ഷബ്‌നയെ ഒന്നാം പ്രതി ഹനീഫ…
Read More » -
Kerala
സ്വകാര്യ ബസിന് മാര്‍ഗതടസമുണ്ടാക്കി; കാര്‍ യാത്രികന് 25,000 രൂപ പിഴ
കൊച്ചി: സ്വകാര്യ ബസിന് മാര്‍ഗതടസമുണ്ടാക്കി വാഹനം ഓടിച്ച കാര്‍ യാത്രികന് എറണാകുളം ആര്‍ടിഒ 25,000 രൂപ പിഴ ചുമത്തി. കാക്കനാട് – എറണാകുളം റൂട്ടില്‍ വെള്ളിയാഴ്ച വൈകീട്ട് 6.30ടെയായിരുന്നു സംഭവം. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കാര്‍ യാത്രക്കാരന് പിഴ ചുമത്തിയത്. ബസിനു കടന്നുപോകാന്‍ വഴി കൊടുക്കാതെ വേഗം കുറച്ച് കാര്‍ ഓടിക്കുകയായിരുന്നു. കാക്കനാട്ടുനിന്ന് എറണാകുളത്തേക്ക് യാത്രക്കാരുമായി പുറപ്പെട്ട സ്വകാര്യ ബസിന് മുമ്പില്‍ കലൂര്‍ സ്റ്റേഡിയം മുതലാണ് മാര്‍ഗതടസ്സവുമായി കാര്‍ യാത്രക്കാരനെത്തുന്നത്. എറണാകുളം സ്വദേശി റിനോയ് സെബാസ്റ്റ്യനും സുഹൃത്തുമായിരുന്നു കാറിലുണ്ടായിരുന്നത്. കലൂര്‍, മണപ്പാട്ടി പറമ്പ് സിഗ്നലുകളില്‍ ബസിനെ തടഞ്ഞിടാനും കാര്‍ യാത്രക്കാര്‍ ശ്രമിച്ചു. ലിസി ജങ്ഷനില്‍ കാറിനെ മറികടന്നുപോയ ബസിനെ പിന്തുടര്‍ന്ന് വലതുവശം ചേര്‍ന്നു തെറ്റായ ദിശയില്‍ കാര്‍ എത്തുന്നത് കണ്ട് ഭയന്ന ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയപ്പോള്‍ തൊട്ടുമുമ്പിലെ മറ്റൊരു കാറില്‍ ബസിടിച്ചു. തുടര്‍ന്ന് കാര്‍ യാത്രക്കാര്‍ ബസ് ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തു. കാര്‍ യാത്രികരായ റിനോയ് സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്നാണ് ബസ് ഡ്രൈവര്‍…
Read More » -
India
പാഠപുസ്തകത്തില്‍നിന്ന് ബാബറി മസ്ജിദ് ഒഴിവാക്കി; കലാപത്തേക്കുറിച്ച് എന്തിന് പഠിക്കണമെന്ന് NCERT
ന്യൂഡല്‍ഹി: വിദ്വേഷവും അക്രമവും വിദ്യാഭ്യാസ വിഷയങ്ങളല്ലെന്നും പാഠപുസ്തകങ്ങള്‍ അവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും എന്‍.സി.ആര്‍.ടി.ഇ. ഡയറക്ടര്‍ ദിനേഷ് പ്രസാദ് സക്ലാനി. കുട്ടികളെ കലാപം പഠിപ്പിക്കേണ്ടതുണ്ടോയെന്നും പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചോദിച്ചു. എന്‍.സി.ആര്‍.ടി.ഇ. പന്ത്രണ്ടാംക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍നിന്ന് ബാബറി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കിയത് സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിദ്വേഷം സൃഷ്ടിക്കുന്നവരായോ വിദ്വേഷത്തിന് ഇരയാകുന്നവരായോ വിദ്യാര്‍ഥികളെ മാറ്റുന്നതാണോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചോദിച്ചു. കുട്ടികളെ കലാപം പഠിപ്പിക്കേണ്ടതുണ്ടോ? വലുതാകുമ്പോള്‍ ഇത് പഠിക്കാം. അവര്‍ വളരുമ്പോള്‍ എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് സംഭവിച്ചതെന്നും മനസ്സിലാക്കട്ടെ. നിലവിലെ മാറ്റങ്ങളെക്കുറിച്ചുള്ള വിവാദം അപ്രസക്തമാണെന്നും ദിനേഷ് പ്രസാദ് സക്ലാനി പറഞ്ഞു. ബാബരി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ടുള്ള സമീപകാല സംഭവവികാസങ്ങള്‍ പാഠഭാ?ഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നമ്മള്‍ പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചിട്ടുണ്ടെങ്കില്‍ അത് നമ്മുടെ വിദ്യാര്‍ഥികള്‍ അറിയേണ്ടേ? പുരാതനമായ വിഷയങ്ങളും പുതിയകാല സംഭവങ്ങളും ഉള്‍പ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്. അപ്രസ്‌കതമായതെന്തും മാറ്റേണ്ടിവരും. അത് മാറ്റുന്നതില്‍ എന്താണ് തെറ്റ്? ഇവിടെ ഒരു…
Read More » -
India
ടി.ഡി.പി സ്പീക്കര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ‘ഇന്‍ഡ്യ’ മുന്നണി പിന്തുണയ്ക്കും: സഞ്ജയ് റാവത്ത്
മുംബൈ: ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ടി.ഡി.പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇന്‍ഡ്യ മുന്നണി പിന്തുണയ്ക്കുമെന്ന് ഉദ്ദവ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സ്പീക്കര്‍ സ്ഥാനം ബി.ജെ.പിക്ക് ലഭിച്ചാല്‍ അവര്‍ ഭരണകക്ഷികളായ ടി.ഡി.പിയെയും ജെ.ഡി.യുവിനെയും ഉള്‍പ്പെടെ പിളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ടി.ഡി.പി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നുണ്ടെന്നം റാവത്ത് ചൂണ്ടിക്കാട്ടി. അങ്ങനെയുണ്ടായാല്‍ വിഷയം ഇന്‍ഡ്യ സഖ്യകക്ഷികള്‍ ചര്‍ച്ച ചെയ്ത് അവര്‍ക്ക് പിന്തുണ ഉറപ്പാക്കും. തങ്ങളെ പിന്തുണയ്ക്കുന്നവരെ ബി.ജെ.പി ചതിക്കുന്ന അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ബി.ജെ.പിക്ക് സ്പീക്കര്‍ പദവി ലഭിച്ചാല്‍ ടി.ഡി.പിയെയും ജെ.ഡി.യുവിനെയും ചിരാഗ് പാസ്വാന്റെയും ജയന്ത് ചൗധരിയുടെയും പാര്‍ട്ടികളെയും അവര്‍ പിളര്‍ത്തുമെന്നും അദ്ദേഹം ആരോപിച്ചു. ഡെപ്യൂട്ടി സ്പീക്കറുടെ പദവി പ്രതിപക്ഷത്തിനു ലഭിക്കണമെന്നും റാവത്ത് പറഞ്ഞു. ഭൂതകാലത്തെ തെറ്റുകള്‍ തിരുത്താന്‍ ആര്‍.എസ്.എസ് ആഗ്രഹിക്കുന്നുവെങ്കില്‍ നല്ലതാണെന്നും സംഘ്പരിവാര്‍ നേതാക്കളുടെ ബി.ജെ.പി വിമര്‍ശനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് റാവത്ത് പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാരിന്റെ നില ഭദ്രമല്ല. പുതിയ സംഭവവികാസങ്ങളെല്ലാം ഞങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. ബി.ജെ.പിയുടെ പാര്‍ലമെന്ററി യോഗം ചേര്‍ന്നിട്ടില്ല. യോഗത്തില്‍…
Read More » -
Kerala
”ഇന്ദിരാ ഗാന്ധി രാഷ്ട്ര മാതാവ് എന്ന് പറഞ്ഞിട്ടില്ല; ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പറഞ്ഞത് ഇതാണ്”
തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ദിരാ ഗാന്ധി രാഷ്ട്രമാതാവാണ് എന്ന് പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ മാതാവ് ഇന്ദിരാ ഗാന്ധിയാണെന്നാണ് പറഞ്ഞത്. പ്രയോഗത്തില്‍ തെറ്റു പറ്റിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ പ്രവര്‍ത്തനം തൃശൂരില്‍ മാത്രം ഒതുങ്ങില്ലെന്നും തമിഴ്‌നാട്ടിലും തന്റെ ശ്രദ്ധയുണ്ടാകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ”കെ.കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണെന്നാണ് ഞാന്‍ പറഞ്ഞത്. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതാണ് ഞാന്‍ പറഞ്ഞത്. ഭാരതം എന്നു പറയുമ്പോള്‍ മാതാവാണ് ഇന്ദിരാ ഗാന്ധി എന്നത് ഹൃദയത്തില്‍ വച്ചുകൊണ്ടാണ് പറഞ്ഞത്. അല്ലാതെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയും രാഷ്ട്ര മാതാവ് ഇന്ദിരാ ഗാന്ധിയുമാണ് എന്നു പറയുന്ന വ്യംഗ്യം പോലും അതിലില്ല. ”ഇതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന കോലാഹലങ്ങളൊന്നും ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. കാരണം വലിയ ഉത്തരവാദിത്തം എന്റെ തലയിലുണ്ട്. ഇങ്ങനെയുള്ള ഒരു കാര്യവും ഇനി ഞാന്‍ ശ്രദ്ധിക്കുകയോ മുഖവിലയ്ക്ക് എടുക്കുകയോ ഇല്ല.” -സുരേഷ് ഗോപി പറഞ്ഞു. ഇന്ദിരാ ഗാന്ധിയെ ഭാരതത്തിന്റെ…
Read More »