Month: June 2024
-
Crime
വിമാനത്തില്‍ സഹയാത്രക്കാരുമായി അടി, ജീവനക്കാരനെ കടിച്ച് യുവതി
ലഖ്നൗ: വിമാനത്തിലുണ്ടായ തര്‍ക്കത്തില്‍ ഫ്ളൈറ്റ് ജീവനക്കാരനെ കടിച്ച് പരിക്കേല്‍പ്പിച്ച യുവതിക്കെതിരെ കേസ്. ആഗ്ര സ്വദേശിനിയായ യുവതിക്കെതിരെയാണ് ലഖ്നൗ സരോജിനി നഗര്‍ പൊലീസ് കേസെടുത്തത്. ലഖ്നൗ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ലഖ്നൗവില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കാണ് യുവതിയെത്തിയത്. വിമാനത്തില്‍ കയറിയതും ഇവര്‍ പ്രകോപനമേതുമില്ലാതെ സഹയാത്രക്കാരോട് ചൂടാകാന്‍ തുടങ്ങി. ഫ്ളൈറ്റ് ജീവനക്കാരെത്തി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇവരെ വിമാനത്തില്‍ നിന്നിറക്കാന്‍ ശ്രമിക്കവേ ജീവനക്കാരിലൊരാളുടെ കയ്യില്‍ ഇവര്‍ കടിക്കുകയായിരുന്നു. സിഐഎസ്എഫ് എത്തിയാണ് പിന്നീട് ഇവരെ വിമാനത്തില്‍ നിന്നിറക്കിയത്. തുടര്‍ന്ന് സരോജിനി നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. ഐപിസി 324, 504 വകുപ്പുകള്‍ പ്രകാരം മനപ്പൂര്‍വ്വം പരിക്കുണ്ടാക്കിയതിനും സമാധാനാന്തരീക്ഷം തകര്‍ത്തതിനുമാണ് യുവതിയെക്കെതിരെ കേസ്. മുംബൈയിലുള്ള സഹോദരിയെ സന്ദര്‍ശിക്കാനാണ് യുവതി യാത്ര തിരിച്ചതെന്നാണ് പൊലീസ് പറയുന്നത്. വിമാനത്താവളത്തിലെത്തിയത് മുതല്‍ ഇവര്‍ അസ്വസ്ഥയായിരുന്നുവെന്നും സരോജിനി നഗര്‍ എസ്എച്ച്ഒ ശൈലേന്ദ്ര ഗിരി കൂട്ടിച്ചേര്‍ക്കുന്നു.
Read More » -
Kerala
108 പേരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു; ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മികച്ച ക്രമസമാധാന പാലനശേഷി, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വ്യാപനം തടയുന്നതിലുള്ള ആര്‍ജ്ജവം എന്നിവയെല്ലാം ഇന്നത്തെ കേരള പൊലീസിന്റെ പ്രത്യേകതകളാണ്. ഈ നിലയില്‍ പ്രകടമായ മാറ്റം ഇന്ന് കേരള പൊലീസില്‍ ദൃശ്യമാണ്. ജനസൗഹൃദ സേവനം ഉറപ്പാക്കി കേരള പൊലീസ് മുന്നേറുമ്പോഴും ഏതാനും ചില ഉദ്യോഗസ്ഥര്‍ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ വാസനകളുള്ള ഇത്തരം ഉദ്യോഗസ്ഥരെ ഘട്ടം ഘട്ടമായി സേനയില്‍ നിന്നും പുറത്താക്കുന്നതിന് ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടികളും വകുപ്പുതല നടപടികളും സ്വീകരിക്കുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ ഗൗരവത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. അപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ 108 ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്.…
Read More » -
Kerala
‘യുട്യൂബും പണിതന്നു ഗയ്സ്’! എം.വി.ഡിയുടെ നിര്‍ദേശത്തില്‍ ടെക്കിയുടെ വീഡിയോ യുട്യൂബ് ‘തൂക്കി’
കൊച്ചി: കാറില്‍ കുളമൊരുക്കി യാത്രചെയ്ത വ്ളോഗറുടെ വീഡിയോകള്‍ യൂട്യൂബ് നീക്കി. മോട്ടോര്‍വാഹനനിയമങ്ങള്‍ ലംഘിച്ച് വ്ളോഗറായ കലവൂര്‍ സ്വദേശി ടി.എസ്. സജു (28) അപ്ലോഡ് ചെയ്ത എട്ടു വീഡിയോകളാണു നീക്കിയത്. സംസ്ഥാന ഗതാഗത കമ്മിഷണര്‍, ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. എന്നിവര്‍ രേഖകള്‍സഹിതം യുട്യൂബിനു കത്തുനല്‍കിയതിനെത്തുടര്‍ന്നാണു നടപടി. നിയമലംഘനങ്ങള്‍ നടത്തുന്ന 12 വീഡിയോകള്‍ നീക്കണമെന്നാണ് യൂട്യൂബിനോട് ആവശ്യപ്പെട്ടത്. എട്ടെണ്ണം നീക്കിയെങ്കിലും ബാക്കിയുള്ളവയുടെ കാര്യത്തില്‍ തീരുമാനമായില്ല. ഇനി, നിയമലംഘന വീഡിയോകള്‍ അപ്ലോഡ് ചെയ്യരുതെന്ന് യൂട്യൂബ് സജുവിനോടു നിര്‍ദേശിച്ചിട്ടുണ്ട്. കാറിലെ കുളത്തില്‍ സജുവും സുഹൃത്തുക്കളും യാത്രചെയ്യുന്ന വീഡിയോ ഇട്ടതിനാലാണ് എം.വി.ഡി. നടപടി തുടങ്ങിയത്. പണത്തിനായി ഇയാള്‍ ചാനലിലൂടെ തുടര്‍ച്ചയായി ഗതാഗതനിയമലംഘനം നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായാണു കണ്ടെത്തിയത്. നടപടികളുടെ ഭാഗമായി ഇയാളുടെ ലൈസന്‍സ് ആലപ്പുഴ എന്‍ഫോഴ്‌മെന്റ് ആര്‍.ടി.ഒ. ആജീവനാന്തം റദ്ദാക്കിയിരുന്നു. കുളമാക്കിയ കാറിന്റെ ആര്‍.സിയും കാറോടിച്ച സുഹൃത്തിന്റെ ലൈസന്‍സും ഒരുവര്‍ഷത്തേക്കു സസ്പെന്‍ഡു ചെയ്തിരുന്നു. കാറില്‍ സ്വിമ്മിങ് പൂള്‍ നിര്‍മിച്ച് പൊതുനിരത്തില്‍ വാഹനവുമായി ഇറങ്ങുകയും ഇത് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍…
Read More » -
Kerala
വാട്ട്‌സാപ് ഗ്രൂപ്പില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശം: പുതുപ്പാടി ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി സിപിഎം
കോഴിക്കോട്: വാട്ട്‌സാപ് ഗ്രൂപ്പില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശം പോസ്റ്റ് ചെയ്ത ലോക്കല്‍ സെക്രട്ടറിയെ സിപിഎം പുറത്താക്കി. പുതുപ്പാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ. ഷൈജലിനെയാണു പുറത്താക്കിയത്. ഷൈജലിന്റെ പരാമര്‍ശത്തിനെതിരെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രംഗത്തെത്തിയതിനു പിന്നാലെയാണു നടപടി. മുസ്ലിം സംഘടനകളും ഷൈജലിനെതിരെ രംഗത്തെത്തി. പ്രാദേശിക വാട്ട്‌സാപ് ഗ്രൂപ്പില്‍ മുസ്‌ലിം മതവിശ്വാസികളില്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുംവിധം പാര്‍ട്ടി നയത്തിനു വിരുദ്ധമായി പോസ്റ്റ് ഇട്ടതിനാണു ഷൈജലിനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് സിപിഎം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Read More » -
LIFE
”പണം കുന്നുകൂട്ടി വച്ച് അതിന്റെ മുകളില്‍ കിടന്നുറങ്ങുന്നവര്‍ സഹായിച്ചില്ല; പക്ഷേ പണമില്ലാതിരുന്ന സമയത്തും ആ നടന്‍ സഹായിച്ചു”
സീരിയല്‍ – സിനിമ താരം എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് നടി സീമ ജി നായര്‍. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ച നടി ശരണ്യയെ സഹായിച്ചതിലൂടെയാണ് സീമ ജി നായരുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പുറംലോകമറിഞ്ഞത്. ശരണ്യയുടെ മരണം വരെ സീമ കൂടെയുണ്ടായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ശരണ്യ മരിച്ചത്. അതിനുമുമ്പും ശേഷവും നിരവധി പേരെ സീമ ജി നായര്‍ സഹായിച്ചിട്ടുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ മുന്നില്‍ സീമ കൈ നീട്ടിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ നടന്‍ നന്ദു സഹായിച്ചതിനെപ്പറ്റി ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോള്‍. തനിക്ക് സിനിമാ സീരിയല്‍ മേഖലയില്‍ അധികം സുഹൃത്തുക്കളില്ലെന്ന് നടി പറയുന്നു. എന്നാല്‍ താന്‍ എല്ലാവരുടെയും നല്ല സുഹൃത്താണ്. കാരണം എല്ലാവരുടെയും പ്രയാസങ്ങള്‍ കേള്‍ക്കാനും അത് പരിഹരിക്കാനും താന്‍ ശ്രമിക്കാറുണ്ടെന്ന് അവര്‍ പറയുന്നു. തനിക്കുള്ള സുഹൃത്തുക്കളില്‍ എടുത്തുപറയേണ്ട പേരാണ് നന്ദുവിന്റേതെന്ന് സീമ പറയുന്നു. ”നന്ദുവിനാണ് എന്റെ ഏകദേശം എല്ലാ കാര്യങ്ങളും…
Read More » -
Crime
കാന്‍സര്‍ ബാധിച്ച് ഭാര്യ മരിച്ചു; ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ഐ.സി.യുവില്‍ ജീവനൊടുക്കി
ഗുവാഹത്തി: കാന്‍സര്‍ ബാധിച്ച് ഭാര്യ മരിച്ച ദുഃഖം താങ്ങാനാകാതെ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ആശുപത്രിയുടെ ഐ.സി.യുവില്‍ ജീവനൊടുക്കി. അസം ആഭ്യന്തര വകുപ്പില്‍ സെക്രട്ടറിയായ സിലാദിത്യ ചേതിയെയാണ് ആശുപത്രിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്‍െ്‌റ ഭാര്യ ഭാര്യ ദീര്‍ഘനാളായി കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് ചേതിയ ജീവനൊടുക്കിയത്. ഭാര്യയുടെ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ചേതിയ അവധിയിലായിരുന്നു. നില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ഭാര്യ മരിച്ചു. ഭാര്യയ്ക്ക് വേണ്ടി തനിക്ക് പ്രാര്‍ഥിക്കണമെന്നും കൂടെയുണ്ടായിരുന്ന ഡോക്ടറോടും നഴ്സിനോടും കുറച്ച് നേരം പുറത്തിറങ്ങി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ ഇരുവരും വെടിയൊച്ച കേട്ട് എത്തി നോക്കിയപ്പോഴും ചേതിയയെ ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. 2009 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ചേതിയ അസമിലെ ടിന്‍സുകിയ, സോനിത്പൂര്‍ ജില്ലകളിലെ പൊലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പില്‍…
Read More » -
Kerala
ഗോത്രത്തലവനെ കാണാന്‍ തന്നെ 25 ലക്ഷം വേണം; നിമിഷപ്രിയയുടെ മോചനത്തിന് ഉടന്‍ വേണ്ടത് 50 ലക്ഷം, സമാഹരിക്കേണ്ടത് മൂന്ന് കോടി
പാലക്കാട്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ആശ്വാസധനം ഉടന്‍ സ്വരൂപിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ച് അമ്മ പ്രേമകുമാരി. മകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കണമെന്നു യെമനില്‍ തുടരുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി വീഡിയോ കോണ്‍ഫ്രന്‍സ് വഴി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബം ആശ്വാസധനം സ്വീകരിച്ചു നിമിഷയോടു ക്ഷമിക്കുന്നതോടെ മാത്രമേ ജയില്‍മോചനം സാധ്യമാകൂ. ഏതു സമയത്തും വിധി നടപ്പിലാക്കാനുള്ള ഉത്തരവ് ഉണ്ടാകുമെന്നതിനാല്‍ എത്രയും വേഗം പണം സ്വരൂപിക്കണം. ആശ്വാസധനത്തിനും മറ്റു നടപടികള്‍ക്കും ആവശ്യമായ മൂന്നു കോടിയോളം രൂപ അക്കൗണ്ടിലുണ്ടെന്നു ബോധ്യപ്പെടുത്തണമെന്നും ഇവര്‍ പറഞ്ഞു. മഹ്ദിയുടെ കുടുംബവുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ കഴിയില്ല. അവരുടെ ഗോത്രത്തലവനേ അതിന് കഴിയൂ. അവരുമായി ചര്‍ച്ച നടത്താന്‍ 25 ലക്ഷം രൂപയും മോചനത്തിന് അപേക്ഷിക്കാന്‍ മറ്റൊരു 25 ലക്ഷം രൂപയും ഉടന്‍ സമാഹരിക്കേണ്ടതുണ്ട്. മകളുടെ മോചനത്തിനായി ഈ തുക എത്രയും വേഗം സമാഹരിച്ച് തരണണമെന്ന് പ്രേമകുമാരി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. സേവ് നിമിഷപ്രിയ…
Read More » -
Kerala
മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക്, ചേലക്കരയില്‍ പരിഗണന രമ്യയ്ക്ക്; പ്രിയങ്കയുടെ വരവില്‍ പ്രതീക്ഷയോടെ യു.ഡി.എഫ്
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എം.പി രമ്യാ ഹരിദാസിനാണ് മുന്നണിയുടെ പ്രഥമപരിഗണന. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി വരുന്നത് ഉപതിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഷാഫി പറമ്പിലിന് പകരം രാഹുല്‍ എന്ന നിലയില്‍ രാഹുലിനെ കളത്തിലിറക്കാനായിരിക്കും യു.ഡി.എഫ് പദ്ധതി. ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിനെ നേതാക്കള്‍ പിന്തുണച്ചുവെന്നാണ് വിവരം. മറ്റ് പേരുകളൊന്നും പാക്കാടുമായി ബന്ധപ്പെട്ട് നിലവില്‍ യു.ഡി.എഫിന്റെ മുന്നിലില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍നിന്നും രമ്യാ ഹരിദാസ് പിടിച്ച വോട്ടുകള്‍ കണക്കിലെടുത്താണ് രമ്യയെ തന്നെ വീണ്ടും കളത്തിലിറക്കുന്നതിനെക്കുറിച്ച് യു.ഡി.എഫ് ചിന്തിക്കുന്നത്. 35,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ. രാധാകൃഷ്ണന്‍ വിജയിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് 8,798 വോട്ടുകളായി കുറഞ്ഞു. കഴിഞ്ഞ തവണ മണ്ഡലത്തില്‍നിന്നു മത്സരിച്ച സി.സി. ശ്രീകുമാറിന്റെ പേരും യു.ഡി.എഫ് പരിഗണനയിലുണ്ട്.
Read More » -
Crime
ഭാര്യയോടൊപ്പം ഒരുമിച്ച് മുന്നോട്ട് പോകും, എല്ലാം ഒത്തുതീര്‍പ്പായി; പന്തീരാങ്കാവ് കേസില്‍ വീണ്ടും ട്വിസ്റ്റ്
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതികളായ രാഹുല്‍ പി.ഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പൊലീസിനു നോട്ടിസ്. താനും ഭാര്യയുമായി ഉണ്ടായിരുന്നതു തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നു എന്നും അതു പരിഹരിച്ച സാഹചര്യത്തില്‍ ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ രാഹുല്‍ പറയുന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. നിലവിലുള്ള ക്രിമിനല്‍ കേസ് മൂലം ഭാര്യയും ഭര്‍ത്താവുമായി ഒരുമിച്ചു ജീവിക്കാന്‍ സാധിക്കുന്നില്ല. പൊലീസിന്റെ തുടര്‍ച്ചയായ ഇടപെടലിനെ തുടര്‍ന്നാണിത് എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. തന്നെ രാഹുല്‍ മര്‍ദിച്ചിട്ടില്ലെന്നും തങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചു എന്നു കാണിച്ചുള്ള യുവതിയുടെ സത്യവാങ്മൂലവും ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് എ.ബദറുദീന്റെ ബഞ്ചെ് കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റി. തെറ്റിദ്ധാരണകള്‍ നീങ്ങുകയും ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ കേസ് റദ്ദാക്കണം. ഈ കേസ് തുടരുന്നത് തങ്ങളോടു ചെയ്യുന്ന കടുത്ത അനീതിയും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായിരിക്കും. തങ്ങള്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ പൊതുസമൂഹത്തെ ബാധിക്കുന്നവയല്ല. തെറ്റിദ്ധാരണകളെല്ലാം തമ്മില്‍…
Read More »