Month: June 2024

  • Crime

    ദേ പിന്നേം ദര്‍ശന്‍! മുന്‍ മാനേജരെ കാണാതായിട്ട് എട്ട് വര്‍ഷം, അടിമുടി ദുരൂഹത

    ബംഗളുരു: ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള കന്നഡ സൂപ്പര്‍ താരം ദര്‍ശനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. നടന്‍ ദര്‍ശന്‍ തൊഗുദീപയുടെ മാനേജര്‍ ശ്രീധറെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടന്റെ ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ നടന്‍െ്‌റ മുന്‍ മാനേജരുടെ തിരോധാനവുമായി ബന്ധപ്പെട്ടും അഭ്യൂഹങ്ങള്‍ പരക്കുന്നു. ദര്‍ശന്‍െ്‌റ മുന്‍ മാേനജരും കര്‍ണാടക ഗഡക് സ്വദേശിയായ മല്ലികാര്‍ജുനെ കുറിച്ച് എട്ടു വര്‍ഷമായി ഒരു വിവരവുമില്ല. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശിയായ ആരാധകന്‍ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ദര്‍ശന്റെ വ്യക്തിജീവിതവും വാര്‍ത്തകളിലിടം പിടിക്കാന്‍ തുടങ്ങിയിട്ട് നാളുകളായിരുന്നു. കേസില്‍ ദര്‍ശന്റെ പങ്ക് വ്യക്തമായതോടെ ദര്‍ശന്റെ പേരില്‍ നേരത്തേ തന്നെയുള്ള കേസുകളും മറ്റും തലപൊക്കിത്തുടങ്ങി. ഇതിന് പിന്നാലെയാണിപ്പോള്‍ മുന്‍ മാനേജരുടെ തിരോധാനവും. മാനേജരേക്കാളുപരി വ്യക്തിജീവിതത്തിലും ദര്‍ശനോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് മല്ലികാര്‍ജുന്‍ എന്നാണ് വിവരം. ദര്‍ശന്റെ ഫിലിം ഷെഡ്യൂളുകളും മറ്റ് പ്രൊഫഷണല്‍ കാര്യങ്ങളും ക്രമീകരിക്കുന്നതിന് പുറമെ നിര്‍മാണത്തിലും വിതരണത്തിലും…

    Read More »
  • Crime

    ബേക്കല്‍കോട്ട കാണാനെത്തിയ കമിതാക്കള്‍ക്കുനേരെ ആക്രമണം; പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു

    കാസര്‍കോട്: ബേക്കല്‍കോട്ട കാണാനെത്തിയ യുവാവിനെയും പെണ്‍സുഹൃത്തിനെയും ആക്രമിച്ച് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. സംഭവത്തില്‍ മൂന്ന് പേരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ കോട്ടയിലേക്ക് കാറിലെത്തിയ കാറഡുക്ക സ്വദേശിയായ യുവാവിനും പെണ്‍സുഹൃത്തിനുമാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ പളളിക്കര സ്വദേശിയായ അബ്ദുല്‍ വാഹിദ് (25), ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശി അഹമ്മദ് കബീര്‍, മൊവ്വല്‍ കോളനിയിലുളള ശ്രീജിത്ത് (26) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതി സാദിഖ് എന്ന യുവാവിനായുളള തിരച്ചില്‍ തുടരുകയാണ്. ബേക്കല്‍ കോട്ടയിലെ പാര്‍ക്കിംഗ് സ്ഥലത്തുവച്ചാണ് നാലംഗ സംഘം ഇവരെ ആക്രമിച്ചത്. യുവാവിനെയും സുഹൃത്തിനെയും പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനുശേഷം കാറില്‍നിന്നു വലിച്ചിറക്കുകയായിരുന്നു. പിന്നാലെ യുവാവിന്റെ കൈയിലെ ബ്രേസ്ലെറ്റും ഊരി വാങ്ങി. യുവതിയുടെ കൈയിലുണ്ടായിരുന്നു 5000 രൂപയും ബലം പ്രയോഗിച്ച് സംഘം കൈക്കലാക്കി. പിന്നാലെ പ്രതികളിലൊരാള്‍ എത്തിയ ബൈക്കിന്റെ നമ്പര്‍ യുവാവ് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലാണ് പ്രതികള്‍ അറസ്റ്റിലായത്. പിടിയിലായവര്‍ മുന്‍പും ബേക്കല്‍കോട്ട കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.…

    Read More »
  • Kerala

    രാധാകൃഷ്ണന് പകരം ഒ.ആര്‍ കേളു മന്ത്രിയാകും? ചേലക്കരയില്‍ യു.ആര്‍ പ്രദീപിന് സാധ്യത

    തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടു തവണ എംഎല്‍എയായ കേളു നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആളുമാണ്. സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന പട്ടിക വര്‍ഗത്തില്‍ ആദ്യ നേതാവു കൂടിയാണ് ഒ ആര്‍ കേളു. മന്ത്രിസ്ഥാനത്തേക്ക് കേളുവിനാണ് ആദ്യ പരിഗണനയെന്ന് റിപ്പോര്‍ട്ട്. കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജിന്‍, ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവ്, തരൂര്‍ എംഎല്‍എ പിപി സുമോദ്, കോങ്ങാട് എംഎല്‍എ ശാന്തകുമാരി തുടങ്ങിയവരും പരിഗണിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. സിപിഎമ്മിന് എട്ട് എംഎല്‍എമാരാണ് പട്ടികജാതി/വര്‍ഗ വിഭാഗത്തിലുള്ളത്. കെ രാധാകൃഷ്ണന്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ചേലക്കര അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ യു ആര്‍ പ്രദീപ് സിപിഎം സ്ഥാനാര്‍ത്ഥിയായേക്കുമെന്നും സൂചന. ചേലക്കരയില്‍നിന്ന് ഒരു തവണ പ്രദീപ് നിയമസഭാംഗമായിട്ടുണ്ട്. നിലവില്‍ എസ് സി-എസ് ടി കോര്‍പ്പറേഷന്‍ ചെയര്‍മാനാണ്.

    Read More »
  • Crime

    വിവാഹിതയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിയായ നേതാവിനെ സിപിഎം തിരിച്ചെടുത്തു, വനിതാ നേതാവിന് ലഹരി നല്‍കി നഗ്‌ന വീഡിയോ ചിത്രീകരിച്ചെന്നും ആരോപണം

    പത്തനംതിട്ട: പീഡനക്കേസ് പ്രതിയായ നേതാവിനെ സിപിഎം തിരിച്ചെടുത്തു. തിരുവല്ല കോട്ടാലില്‍ ലോക്കല്‍ കമ്മിറ്റി അംഗം സി.സി.സജിമോനെയാണ് തിരിച്ചെടുത്തത്. വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച കേസിലും ഡിഎന്‍എ പരിശോധനയില്‍ കൃത്രിമം കാണിച്ച കേസിലും പ്രതിയാണ്. വനിതാ നേതാവിന് ലഹരി നല്‍കി നഗ്‌ന വീഡിയോ ചിത്രീകരിച്ചെന്നും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയശേഷം രണ്ടാം തവണയാണ് സജിമോനെ തിരിച്ചെടുക്കുന്നത്. 2018ലാണ് വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം സജിമോന്‍ ഡിഎന്‍എ പരിശോധയില്‍ അട്ടിമറിക്ക് ശ്രമിച്ചത്. പരിശോധനയില്‍ കൃത്രിമം നടത്താന്‍ സഹായിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സജിമോനെതിരെ പാര്‍ട്ടി നടപടിയെടുത്തു. രണ്ടു വര്‍ഷത്തിനുശേഷം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. 2022ല്‍ വനിതാ നേതാവിന്റെ നഗ്‌ന വീഡിയോ പ്രചരിപ്പിച്ചതായി പരാതിയുയര്‍ന്നു. അന്വേഷണത്തിനുശേഷം പാര്‍ട്ടി പുറത്താക്കി. കണ്‍ട്രോള്‍ കമ്മിഷന്റെ തീരുമാനപ്രകാരമാണ് ഇപ്പോള്‍ തിരിച്ചെടുക്കുന്നത്. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്…

    Read More »
  • Crime

    ദര്‍ശന്റെ മാനേജര്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നടന്റെ ഫാം ഹൗസില്‍ നിന്ന്

    ബംഗളൂരു: സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കന്നട നടന്‍ ദര്‍ശന്‍ തൊഗുദീപയുടെ മാനേജര്‍ ശ്രീധറെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടന്റെ ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പെടല്‍ കാരണം ആത്മഹത്യ ചെയ്യുന്നു എന്നെഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു. തന്റെ പ്രിയപ്പെട്ടവരെ ഈ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ശ്രീധര്‍ പറയുന്ന വിഡിയോ സന്ദേശവും പൊലീസിനു ലഭിച്ചു. ശ്രീധര്‍ മരിച്ചതോടെ, ദര്‍ശന്‍ ഉള്‍പ്പെട്ട കൊലപാതക കേസുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. സുഹൃത്തും നടിയുമായ പവിത്ര ഗൗഡയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും അപമാനിച്ച ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയെന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ദര്‍ശന്‍ അറസ്റ്റിലായിരുന്നു. ദര്‍ശന്റെ കടുത്ത ആരാധകനായ ഇയാള്‍ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിര്‍ത്തിരുന്നു. ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനുമായി 10 വര്‍ഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. സംഭവത്തില്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പവിത്രയെയും…

    Read More »
  • Kerala

    വെള്ളൂരില്‍ ടിടിഇ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടു; ഗര്‍ഭിണി സ്റ്റേഷനില്‍ തലകറങ്ങിവീണു

    കോട്ടയം: ടിടിഇ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടതിന് പിന്നാലെ ഗര്‍ഭിണിയായ യുവതി തലകറങ്ങി വീണു. ഇന്നലെ വൈകിട്ട് വെള്ളൂര്‍ (പിറവം റോഡ്) റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കളമശ്ശേരി ഗ്ലാസ് കമ്പനി കോളനിയില്‍ താമസിക്കുന്ന ബെംഗളൂരു സ്വദേശിനിയായ സരസ്വതിയാണ് (37) ബോധരഹിതയായി വീണത്. കന്യാകുമാരിയില്‍നിന്ന് ബെംഗളൂരുവിന് പോകുന്ന ഐലന്റ് എക്സ്പ്രസില്‍ കോട്ടയത്തുനിന്നാണ് ഗര്‍ഭിണിയും രണ്ട് വയസ്സുകാരനും കയറിയത്. ടിക്കറ്റെടുത്തില്ലെന്നാരോപിച്ചാണ് ടിടിഇ ഇരുവരെയും ഇറക്കിവിട്ടത്. സംഭവം കണ്ടുനിന്ന യാത്രക്കാര്‍ വെള്ളൂര്‍ പൊലീസില്‍ വിവരമറിയിച്ചു. പോലീസെത്തി സരസ്വതിയെയും രണ്ടുവയസ്സുകാരനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്റ്റേഷനില്‍ ബോധരഹിതയായിവീണ സരസ്വതിയെ റെയില്‍വേ അധികൃതര്‍ സഹായിച്ചില്ലെന്നും ആരോപണമുണ്ട്. സംഭവം കണ്ടുനിന്ന യാത്രക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി സരസ്വതിയെയും കുട്ടിയെയും വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  

    Read More »
  • Kerala

    ചുരുങ്ങിയ ചെലവില്‍ ഡ്രൈവറാകാം; 40 ശതമാനം ഇളവുമായി കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂള്‍

    തിരുവനന്തപുരം: സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഡ്രൈവിങ് സ്‌കൂളുമായി കെ.എസ്.ആര്‍.ടി.സി. കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്. സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ 40 ശതമാനംവരെ ഇളവ് നല്‍കിയിട്ടുണ്ട്. ഹെവി ഡ്രൈവിങ് പരിശീലനത്തിനു സ്വകാര്യ സ്ഥാപനങ്ങള്‍ 15,000 രൂപ ഈടാക്കുന്നുണ്ട്. കാര്‍ ഡ്രൈവിങ്ങിന് 12,000 മുതല്‍ 14,000 വരെയാണ് നിരക്ക്. ഇരുചക്രവാഹനങ്ങള്‍ക്ക് 6000 രൂപ ഫീസ് വാങ്ങുന്നുണ്ട്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം സംബന്ധിച്ച് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും സര്‍ക്കാരും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെയാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്തെ ഡ്രൈവിങ് പഠനനിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന അക്രെഡിറ്റഡ് ഡ്രൈവര്‍ ട്രെയിനിങ് പരിശീലനകേന്ദ്രങ്ങളിലെ രീതിയാണ് കെ.എസ്.ആര്‍.ടി.സി.യും സ്വീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ ഡ്രൈവിങ് സ്‌കൂള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. കംപ്യൂട്ടര്‍ അധിഷ്ഠിത ഡ്രൈവിങ്…

    Read More »
  • Crime

    ഉറങ്ങിക്കിടന്ന യുവാവിന്റെ ദേഹത്ത് കാര്‍ ഓടിച്ചുകയറ്റി കൊലപാതകം; രാജ്യസഭാ എംപിയുടെ മകള്‍ക്ക് ജാമ്യം

    ചെന്നൈ: നടപ്പാതയില്‍ ഉറങ്ങിക്കിടന്ന യുവാവിന് മുകളിലൂടെ ആഡംബര കാര്‍ ഓടിച്ചുകയറ്റിയ സംഭവത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യസഭാ എംപി ബീഡ മസ്താന്‍ റാവുവിന്റെ മകള്‍ മാധുരിക്ക് ജാമ്യം. അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സുഹൃത്തിനൊപ്പം സഞ്ചരിക്കവേ മാധുരി ഓടിച്ചിരുന്ന കാര്‍ ബസന്ത് നഗറിലെ പാതയോരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന സൂര്യ എന്ന യുവാവിന് മുകളിലൂടെ കയറുന്നത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവസ്ഥലത്തുനിന്ന് അപ്പോള്‍ തന്നെ മാധുരി ഓടി രക്ഷപ്പെട്ടു. ആളുകള്‍ തടിച്ചുകൂടിയതോടെ മാധുരിയുടെ സുഹൃത്തും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇവരും പിന്നീട് അവിടെ നിന്നു പോയി. ആളുകള്‍ സൂര്യയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 24കാരനായ സൂര്യ പെയിന്ററാണ്. എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ വിവാഹിതനാകുന്നത്. അപകടത്തെ തുടര്‍ന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സൂര്യയുടെ ബന്ധുക്കളും സുഹൃത്തുക്കളും ശാസ്ത്രി നഗര്‍ പൊലീസ് സ്റ്റേഷനില്‍ തടിച്ചുകൂടി. സിസിടിവി പരിശോധിച്ചപ്പോഴാണ് കാര്‍ ബിഎംആര്‍ ഗ്രൂപ്പിന്റെതാണെന്ന് തിരിച്ചറിയുന്നത്. മാധുരിയെ അറസ്റ്റുചെയ്‌തെങ്കിലും ജാമ്യം നല്‍കുകയായിരുന്നു.  

    Read More »
  • Kerala

    കുവൈത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12.5 ലക്ഷം വീതം ധനസഹായം; എംബസി വഴി തുക കൈമാറും

    കുവൈറ്റ് സിറ്റി: തെക്കന്‍ കുവൈറ്റിലെ മംഗഫ് നഗരത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുളള ലേബര്‍ ക്യാമ്പിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15,000 ഡോളര്‍ (ഏകദേശം 12.5 ലക്ഷം രൂപ) വീതം ധനസഹായം നല്‍കുമെന്ന് കുവൈറ്റ് സര്‍ക്കാര്‍. ഇക്കാര്യം അറബ് മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യക്കാരടക്കം 50 പേരാണ് തീപിടിത്തത്തില്‍ മരിച്ചത്. 24 പേര്‍ മലയാളികളാണ്. ഈ മാസം 12ന് പുലര്‍ച്ചെ നാലിനാണ് ദാരുണ സംഭവമുണ്ടായത്. എംബസി വഴിയാകും തുക കൈമാറുക. മംഗഫില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലെ ആറ് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകട സമയത്ത് കെട്ടിടത്തില്‍ 176 പേര്‍ ഉണ്ടായിരുന്നു. തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത്. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്കീറ്റാണ് അപകട കാരണം. സംഭവത്തിന് പിന്നാലെ കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുവൈറ്റ് സര്‍ക്കാരിന് പുറമേ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പ്രവാസി വ്യവസായികളും ഉള്‍പ്പെടെയുള്ളവര്‍ മരിച്ചവരുടെ കുടുംബത്തിന്…

    Read More »
  • Kerala

    വായനാദിനം: 10,000ലേറെ പുസ്തകങ്ങളും നിരവധി അംഗങ്ങളുമായി നവീകരിച്ച കുട്ടികളുടെ ലൈബ്രറി അക്ഷര നഗരിയുടെ അഭിമാനമാകുന്നു

    കോട്ടയം: പുതു തലമുറ വായനയിൽ നിന്ന് അകലുന്നു എന്ന പ്രചാരണങ്ങൾക്കിടയിൽ 10,000ലേറെ പുതിയ പുസ്തകങ്ങളും 500 ലേറെ പുതിയ അംഗങ്ങളുമായ് കോട്ടയം പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള കുട്ടികളുടെ ലൈബ്രറി വായനാദിനത്തിൽ ശ്രദ്ധേയമായി. ലോക പൗരനെന്ന് വിശേഷിപ്പിക്കാവുന്ന കെ.പി.എസ് മേനോന്റെ ജന്മഗൃഹമായ തിരുനക്കര ഗോപിവിലാസം തറവാട് സ്ഥിതിചെയ്തിരുന്നിടത്ത് 1969ൽ മൂന്നു നില കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച കുട്ടികളുടെ ലൈബ്രറി ഈ ജൂൺ മാസത്തിൽ 55-ാം വർഷത്തിലേക്ക് കടക്കുകയാണ്. കോട്ടയം പബ്ലിക് ലൈബ്രറിയിൽ കുട്ടികളുടെ വിഭാഗം പ്രവർത്തനം ആരംഭിക്കുന്നത് 1965 നവംബർ 14 നാണ്. 1966 അവസാനമായപ്പോൾ കുട്ടികൾക്ക് വേണ്ടി ഒരു പ്രത്യേക ലൈബ്രറിയുണ്ടാക്കുവാൻ തീരുമാനിച്ചു. അന്നത്തെ ലൈബ്രറി സെക്രട്ടറി ഡി.സി. കിഴക്കേമുറി ധനസമാഹരണത്തിന് കണ്ടെത്തിയ നൂതനമാർഗ്ഗമായിരുന്നു ലോട്ടറി നടത്തുക എന്നത്. ലോട്ടറി നടത്താൻ ഗവൺമെന്റിന്റെ പ്രത്യേക അനുമതി ലഭിക്കുവാൻ കെ.പി.എസ് മേനോൻ വേണ്ട സഹായങ്ങൾ ചെയ്തു. അംബാസിഡർ കാർ ഒന്നാം സമ്മാനം പ്രഖ്യാപിച്ച ലോട്ടറിയിലൂടെ നാലരലക്ഷം രൂപയോളമാണ് സമാഹരിച്ചത്. ഈ തുക കൊണ്ടാണ് കുട്ടികളുടെ…

    Read More »
Back to top button
error: