Month: June 2024

  • Crime

    കുവൈറ്റ് തീപിടിത്തം; മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെ എട്ടുപേര്‍ കസ്റ്റഡിയില്‍

    കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അഹമ്മദി ഗവര്‍ണറേറ്റില്‍ 46 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 50പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരുള്‍പ്പെടെ എട്ടുപേര്‍ കസ്റ്റഡിയില്‍. മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരും ഒരു കുവൈറ്റ് പൗരനും കസ്റ്റഡിയിലായെന്നാണ് വിവരം. കസ്റ്റഡിയിലെടുത്തവരെ രണ്ടാഴ്ചത്തേക്ക് തടവില്‍ വയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ഉത്തരവനുസരിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15000 ഡോളര്‍ (12.5 ലക്ഷം രൂപ) വീതം നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചിരുന്നു. അതത് രാജ്യത്തെ എംബസികള്‍ക്കാവും പണം കൈമാറുക. മരിച്ച 50പേരില്‍ 46പേര്‍ ഇന്ത്യക്കാരും മറ്റ് മൂന്നുപേര്‍ ഫിലിപ്പീന്‍സുകാരുമാണ്. ഒരാള്‍ ഏത് രാജ്യക്കാരനാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ കുവൈറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വലിയ രീതിയില്‍ തീ പടരാനുള്ള കാരണം കണ്ടെത്താനാണ് അന്വേഷണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എക്സിലൂടെ അറിയിച്ചു.…

    Read More »
  • Crime

    സഹോദരന്‍ വീട്ടിലിരുന്നു ചിക്കന്‍ബിരിയാണി കഴിച്ചു, സസ്യാഹാരിയായ 16-കാരന്‍ ജീവനൊടുക്കി

    ചെന്നൈ : സഹോദരന്‍ ചിക്കന്‍ബിരിയാണി വീട്ടില്‍ കൊണ്ടുവന്നു കഴിച്ചതിന്റെ പേരിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി. ചെന്നൈക്ക് സമീപം താംബരത്ത് നടന്ന സംഭവത്തില്‍ കുവൈത്തില്‍ ജോലിചെയ്യുന്ന ബാബുവിന്റെ മകന്‍ താരിസാണ് (16) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇളയസഹോദരന്‍ ഗോകുല്‍ വീട്ടിലിരുന്നു ചിക്കന്‍ബിരിയാണി കഴിച്ചതാണ് സസ്യാഹാരിയായ താരിസിനെ പ്രകോപിപ്പിച്ചത്. താരിസ് സസ്യാഹാരിയായതിനാല്‍ വീട്ടില്‍ മാംസവിഭവങ്ങള്‍ പാകം ചെയ്യാറില്ലായിരുന്നു. കഴിഞ്ഞദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ബക്രീദ് ആഘോഷത്തില്‍ പങ്കെടുത്ത ഗോകുല്‍ അപ്പോള്‍ ലഭിച്ച ചിക്കന്‍ബിരിയാണി വീട്ടില്‍ കൊണ്ടുവന്നു കഴിച്ചു. താരിസ് ഇതിനെ ചോദ്യംചെയ്തതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നീട് മുറിയില്‍ കയറി വാതില്‍ അടച്ചിരുന്ന താരിസിനെ ഏറെ നേരമായിട്ടും പുറത്തേക്ക് കാണാതെവന്നതോടെ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.  

    Read More »
  • India

    നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച: സംശയമുന നീളുന്നത് തേജസ്വി യാദവിലേക്ക്?

    പട്‌ന: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ അറസ്റ്റിലായ സിക്കന്ദര്‍ യാദവേന്ദു ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിന്റെ പഴ്സനല്‍ സെക്രട്ടറി പ്രീതം കുമാറിന്റെ അടുത്ത ബന്ധുവാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ. ബിഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒയു) നടത്തുന്ന അന്വേഷണത്തില്‍ ദാനാപൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റിയിലെ ജൂനിയര്‍ എന്‍ജിനീയറായ സിക്കന്ദര്‍ യാദവേന്ദുവാണ് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ പ്രധാന പ്രതിയെന്ന് കണ്ടെത്തിയിരിക്കുന്നത്. ”തേജസ്വി യാദവിന്റെ പിഎസ് പ്രീതം കുമാറിന്റെ അടുത്ത ബന്ധുവാണ് സിക്കന്ദര്‍ യാദവേന്ദു. തേജസ്വി യാദവിന്റെ നിര്‍ദ്ദേശപ്രകാരം ഏതൊക്കെ ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. ആര്‍ജെഡിയുടെ മുഴുവന്‍ സംവിധാനവും കുറ്റകൃത്യത്തിലും അഴിമതിയിലും അധിഷ്ഠിതമാണ്.” -വിജയ് കുമാര്‍ സിന്‍ഹ പറഞ്ഞു. മേയ് 5ന് നടന്ന പരീക്ഷയുടെ ചോദ്യ പേപ്പര്‍ ഒരു ദിവസം മുന്‍പ് മേയ് 4ന് ചോര്‍ന്നുവെന്നാണ് ഇഒയുവിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ സിക്കന്ദര്‍ യാദവേന്ദു തന്റെ ഭാര്യാ സഹോദരിയുടെ മകനെയും…

    Read More »
  • Kerala

    ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാളെ മുതല്‍ തീവ്രമാകുമെന്ന് മുന്നറിയിപ്പ്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ മുതല്‍ വടക്കന്‍ ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. ഞായറാഴ്ച പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ആറ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  

    Read More »
  • Crime

    സസ്‌പെന്‍ഷനിലായിരുന്ന പ്രധാന അധ്യാപിക താക്കോലുമായി കടന്നു കളഞ്ഞു; കാഞ്ഞിരമറ്റത്ത് സ്‌കൂളിന്റെ പ്രവര്‍ത്തനം താളം തെറ്റി

    എറണാകുളം: കാഞ്ഞിരമറ്റത്ത് സസ്‌പെന്‍ഷനിലായിരുന്ന പ്രധാനധ്യാപിക താക്കോലുകളുമായി കടന്നുകളഞ്ഞതോടെ സ്‌കൂളിന്റെ പ്രവര്‍ത്തനം താളം തെറ്റിയതായി പരാതി. കാഞ്ഞിരമറ്റം കെ.എം.ജെ. പബ്ലിക്ക് സ്‌കൂളിലെ പ്രധാനധ്യാപികയായിരുന്ന ലൗലി വിനോദാണ് കംപ്യൂട്ടര്‍, സയന്‍സ് ലാബുകളുടെയും പ്രിന്‍സിപ്പാള്‍ റൂമിന്റെയും താക്കോലുമായി കടന്നു കളഞ്ഞത്. വ്യാജരേഖ ചമച്ചാണ് ജോലിയില്‍ പ്രവേശിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കെ.എം.ജെ. പബ്ലിക്ക് സ്‌കൂളിലെ പ്രധാനധ്യാപികയായിരുന്ന ലൗലി വിനോദിനെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നാലെയാണ് ലൗലി താക്കോലുമായി കടന്നു കളഞ്ഞത്. ഒരു മാസമായിട്ടും താക്കോല്‍ തിരികെ തരാന്‍ അധ്യാപിക തയ്യാറായിട്ടില്ലെന്നാണ് പരാതി. സ്‌കൂളിന്റെ പ്രവര്‍ത്തനം താളം തെറ്റിയതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. സ്‌കൂള്‍ അധികൃതര്‍ മുളന്തുരുത്തി പൊലീസിനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.  

    Read More »
  • India

    തമിഴ്നാട് വിഷമദ്യ ദുരന്തം:  മരണം 28, ആശുപത്രികളിൽ 66 ലേറെപ്പേര്‍, മരണ സംഖ്യ ഇനിയും ഉയരും

       തമിഴ്‌നാട്ടിൽ വിഷമദ്യദുരന്തങ്ങൾ പുത്തരിയല്ല. കൃത്യം ഒരു വർഷം മുമ്പാണ് വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിലായി 17 പേർ തീ ജ്വാലയിൽ വീണ ചിത്രശലഭങ്ങളെപ്പോലെ വിഷമദ്യദുരന്തത്തിൽ പിടഞ്ഞു മരിച്ചത്. ഇപ്പോഴിതാ തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെയെണ്ണം 28 ആയി. 66ലധികം ആളുകൾ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ചെന്നൈയില്‍നിന്ന് 250 കിലോമീറ്ററോളം അകലെ, കള്ളക്കുറിച്ചി പട്ടണത്തിനടുത്ത്  കരുണാപുരത്താണ് മദ്യദുരന്തമുണ്ടായത്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലുമായി  പാക്കറ്റു ചാരായം വാങ്ങിക്കഴിച്ച കൂലിവേലക്കാരാണ് ദുരന്തത്തിനിരയായത്. സർക്കാർ മദ്യവിൽപനശാലയായ ‘ടാസ്മാക്കി’ൽ ഉയർന്ന വില നൽകേണ്ടതിനാൽ പ്രാദേശിക വിൽപനക്കാരിൽ നിന്നു വ്യാജമദ്യം വാങ്ങിയവരാണു ദുരന്തത്തിന് ഇരയായത്. മദ്യപിച്ചു വീട്ടിലെത്തിയ ഉടനെ തലവദേനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നിരവധി പേരെ രാത്രിതന്നെ കള്ളക്കുറിച്ചി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച കൂടുതല്‍പേര്‍ ആശുപത്രികളിലെത്തി. വിദഗ്ധ ചികിത്സ വേണ്ടവരെ പുതുച്ചേരി ജിപ്മര്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരില്‍ 9 പേരുടെ നില ഗുരുതരമാണ്. വിദഗ്ധ ചികിത്സ നൽകാനായി വില്ലുപുരം, സേലം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള…

    Read More »
  • Kerala

    അധോലോക മദ്യരാജാവ് മൂന്നാർ  സ്വദേശി പ്രഭാകരൻ കോയമ്പത്തൂരിൽ അറസ്റ്റിൽ

        പ്രമാദമായ നിരവധി അബ്കാരി കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന അധോലോക മദ്യരാജാവും ഇടുക്കി ജില്ലയിലെ സ്പിരിറ്റ് മാഫിയ തലവനുമായ മൂന്നാർ നെയ്മക്കാട് സ്വദേശി പ്രഭാകരൻ  അറസ്റ്റിൽ. പുലർച്ചെ കോയമ്പത്തൂരിലെ വാസസ്ഥലം വളഞ്ഞ് സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രാജ്കുമാർ ബി.യുടെ നേതൃത്വത്തിലുള്ള ടീം  ആണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ. ജയചന്ദ്രൻ്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു അറസ്റ്റ്. ഒട്ടേറെ അബ്കാരി കേസ്സുകളിൽ പ്രതിയായ പ്രഭാകരൻ പല തവണയായി കോടതി വാറൻ്റിൽ നിന്ന് മുങ്ങി നടക്കുകയായിരുന്നു. ദേവികുളം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി കേസ്സുകളിലെ പ്രതിയാണ് ഇയാൾ. 825 ലിറ്റർ വ്യാജ സ്‌പിരിറ്റ് സൂക്ഷിച്ചതിന് 3 വർഷം തടവിനും ഒരുലക്ഷം രൂപ പിഴയടക്കുന്നതിനും പ്രഭാകരനെ കോടതി ശിക്ഷിച്ചിരുന്നു. മാത്രമല്ല  പ്രഭാകരൻ പ്രതിയായിട്ടുള്ള മറ്റ് 3 അബ്‌കാരി കേസ്സുകളിൽ കോടതിയിൽ വിചാരണ നടക്കുകയുമാണ്. 600 ലീറ്റർ സ്‌പിരിറ്റും 60 ലിറ്റർ വ്യാജമദ്യവും…

    Read More »
  • India

    വ്യാജമദ്യം കഴിച്ച് 9 പേർ മരിച്ചു, 40 പേര്‍ ചികിത്സ തേടി ആശുപത്രികളിൽ; തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലാണ് സംഭവം

        തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച 9 പേർ മരിച്ചു. അബോധാവസ്ഥയിലായ 12 പേർ കള്ളക്കുറിച്ചി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കള്ളക്കുറിച്ചി മെഡിക്കൽ കോളജ്, പുതുച്ചേരി ജിപ്മെർ എന്നീ ആശുപത്രികളിലായി 40 പേർ ചികിത്സയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണു വിവരം. കരുണാകുളത്തു നിന്നാണ് ഇവർ മദ്യം കഴിച്ചതെന്നാണു വിവരം. തമിഴ്നാട് ആരോഗ്യമന്ത്രി മാ.സുബ്രഹ്മണ്യൻ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.  വ്യാജമദ്യം വിറ്റ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇന്നലെ രാത്രി കരുണാപുരത്തെ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് ദുരന്തത്തിനിരയായത്. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഇവര്‍ക്ക് തലവേദനയും ഛര്‍ദിയും വയറുവേദനയും മറ്റും അനുഭവപ്പെടുകയായിരുന്നു. ഇവരെ കുടുംബം ഉടന്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. എന്നാല്‍ വ്യാജമദ്യമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ പറഞ്ഞു. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും പരിശോധന പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസും  അറിയിച്ചു. അതിനിടെ ഡിഎംകെ…

    Read More »
  • Social Media

    ജീവിതം മുഴുവന്‍ നിരാശയും പരാജയങ്ങളും നിറഞ്ഞതാണ്, വെറുക്കുന്നവര്‍ എന്നും വെറുക്കും! അമല ഷാജിയുടെ കുറിപ്പ്

    സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലൂവന്‍സേഴ്‌സ് എന്ന ലേബലില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാളികള്‍ക്ക് ഏറെ പരിചിതമായ പേരും മുഖവുമാണ് അമല ഷാജിയുടേത്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സേഴ്‌സില്‍ ഒരാളാണ് മലയാളിയായ അമല ഷാജി. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള അമല തിരുവനന്തപുരം സ്വദേശിനിയാണ്. നിലവില്‍ 40 ലക്ഷത്തിലേറെ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഇരുപത്തിരണ്ടുകാരിയായ അമലയെ പിന്തുടരുന്നത്. മലയാളികളേക്കാള്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും തെലുങ്കാനയിലും എല്ലാമാണ് അമലക്ക് ഫാന്‍സ് കൂടുതലെന്നതാണ് രസകരം. ഡാന്‍സ്, ലിപ് സിങ് എന്നീ കണ്ടന്റുകളുമായാണ് താരം ആരാധകരെ കയ്യിലെടുക്കുന്നത്. രാജ്യത്തെ അറിയപ്പെടുന്ന ടിക്ടോക് താരമായിരുന്ന അമല ടിക്ടോക് ആപ്പിന് നിരോധനം വന്നതോടെ ഇന്‍സ്റ്റഗ്രാമിലേക്ക് എത്തി സജീവമായത്. തുടക്കത്തില്‍ അമലയും സഹോദരിയും അമൃതയും ഒരുമിച്ചാണ് വീഡിയോകള്‍ ചെയ്തിരുന്നത്. ഇരുവര്‍ക്കും കൂടി ഒരു സോഷ്യല്‍മീഡിയ പേജാണ് ഉണ്ടായിരുന്നത്. പിന്നീട് ആരാധകര്‍ വര്‍ധിച്ചതോടെയാണ് ഇരുവരും സ്വന്തം പേരില്‍ അക്കൗണ്ടുകള്‍ ആരംഭിച്ചത്. തമിഴ്, തെലുങ്ക് സിനിമാ പാട്ടുകളും ഡയലോ?ഗുകളുമാണ് അമല ഷാജി…

    Read More »
  • Kerala

    ജൂണ്‍ 19 ദേശീയ വായനാദിനമായത് എങ്ങനെ?

    ആധുനിക ലോകത്ത് വായനയുടെ പങ്കും പ്രാധാന്യവും വ്യക്തമാക്കി മറ്റൊരു വായനാദിനം കൂടി വന്നെത്തിയിരിക്കുകയാണ്. എല്ലാ വര്‍ഷവും ജൂണ്‍ 19 ദേശീയ വായനാദിനമായി ആചരിക്കുന്നത്. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പി എന്‍ പണിക്കരുടെ ചരമവാര്‍ഷിക ദിനമാണ് ദേശീയ വായനാദിനമായി ആചരിക്കുന്നത്. വ്യക്തിപരവും സാമൂഹികവുമായ വളര്‍ച്ചയ്ക്കുള്ള ഒരു ഉപാധിയായി വായനയെ പ്രോത്സാഹിപ്പിച്ച പി.എന്‍ പണിക്കരോടുള്ള ആദര സൂചകമായാണ് അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നത്. ഒപ്പം ഇന്ത്യയിലെ സാക്ഷരതാ പ്രസ്ഥാനത്തിന് പി എന്‍ പണിക്കര്‍ നല്‍കിയ സംഭാവനകള്‍ക്കുള്ള സ്മരണ കൂടിയാണ് ഈ ദിവസം. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജൂണ്‍ 19 മുതല്‍ 25 വരെ സ്‌കൂളുകളില്‍ വായനവാരം ആഘോഷിക്കുന്നുണ്ട്. അധ്യാപകനായ പിഎന്‍ പണിക്കരാണ് സനാതന ധര്‍മ ലൈബ്രറിയുടെ സ്ഥാപകന്‍. 1945 ലാണ് പിഎന്‍ പണിക്കരുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘത്തിന് തുടക്കമിട്ടു. പില്‍ക്കാലത്ത് അത് കേരള ഗ്രന്ഥശാലാ സംഘം (കെജിഎസ്) ആയി മാറി. 47 ഓളം പ്രാദേശിക ഗ്രന്ഥശാലകള്‍ ഉള്‍പ്പെട്ട ഈ…

    Read More »
Back to top button
error: