Month: June 2024
-
Kerala
പി.ജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫിനു പിന്നാലെ മോൻസ് ജോസഫിൻ്റെ മകൾ മരീനയും സജീവ രാഷ്ട്രീയത്തിലേക്ക്
കേരള കോൺഗ്രസിലും മക്കൾ രാഷ്ട്രീയം തഴച്ചു വളരുന്നു. കെ.എം മാണിയുടെ മകൻ ജോസ് കെ മാണി സജീവ രാഷ്ട്രീയത്തിലെത്തിയതിനു പിന്നാലെ കേരള കോൺഗ്രസ് (ജെ) ചെയർമാൻ പി.ജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫും പാർട്ടിയുടെ നേതൃനിരയിൽ വന്നു. അപുവിന് പാർട്ടിയിൽ നിർണായക ചുമതലകൾ നൽകിയിട്ടുണ്ട്. മാത്രമല്ല തൊടുപുഴയിൽ അടുത്ത വട്ടം അപു മത്സരിക്കാനാണ് സാദ്ധ്യത. ഇപ്പോഴിതാ കേരള കോൺഗ്രസ് (ജെ) എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎയുടെ മകൾ മരീന മോൻസും സജീവ രാഷ്ട്രീയത്തിലേക്ക്. കെഎസ്‍സി സംസ്ഥാന സെക്രട്ടേറിയറ്റിൽ മരീന അംഗമായി. ഈയിടെ കടുത്തുരുത്തിയിൽ നിന്ന് കോട്ടയത്തേക്കു നടന്ന പദയാത്രയായ റബർ ലോങ് മാർച്ചിൽ മോൻസിനൊപ്പം മുഴുവൻ സമയവും പങ്കെടുത്താണ് മരീന പൊതുവേദിയിൽ സജീവമായത്. മാന്നാനം സെന്റ് ജോസഫ് ട്രെയ്നിങ് കോളജ് ബിഎഡ് വിദ്യാർഥിനിയാണ്. മൂവാറ്റുപുഴ നിർമല കോളജിൽ എംഎസ്‍സിക്കു പഠിക്കുമ്പോൾ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‍സി പാനലിൽ മത്സരിച്ച് വിജയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് മോൻസിനു വേണ്ടി പ്രചാരണ…
Read More » -
Kerala
ബി.ജെ.പി ജില്ലാ നേതാവ് കിടപ്പാടം തട്ടിയെടുത്തു; ആരോപണവുമായി പട്ടികജാതി മോര്‍ച്ച നേതാവ്
കോട്ടയം: ബി.ജെ.പി ജില്ലാ നേതാവ് വീടും സ്ഥലവും തട്ടിയെടുത്തെന്ന് പട്ടിക ജാതി മോര്‍ച്ച പ്രാദേശിക നേതാവിന്റെ ആരോപണം. ബി.ജെ.പി ജില്ലാ ജനല്‍ സെക്രട്ടറി എസ്.രതീഷിനെതിരെ തോട്ടക്കാട് സ്വദേശി എം.ആര്‍ ദിലീപും കുടുംബവുമാണ് ആരോപണവുമായി രംഗത്തുവന്നത്. കഴിഞ്ഞ ദിവസം ദിലീപിന്റെ വീട് കോടതി ഉത്തരവിനെ തുടര്‍ന്ന് ജപ്തി ചെയ്തിരുന്നു. രതീഷിനെ ബി.ജെ.പി നേതൃത്വം സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ദിലീപും കുടുംബവും ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തോട്ടക്കാട് സ്വദേശി സ്വദേശി എം.ആര്‍ ദിലീപ് പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡന്റാണ്. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി എസ്. രതീഷ് പലിശയ്ക്ക് പണം നല്‍കിയ ശേഷം തന്റെ കിടപ്പാടം തട്ടിയെടുത്തെന്നാണ് ദീലിപിന്റെ ആരോപണം. പാര്‍ട്ടിയില്‍ നിന്നും നീതി ലഭിച്ചില്ലെന്നും നീതി ലഭിക്കും വരെ പാര്‍ട്ടി ഓഫീസിനു മുന്നില്‍ സമരം തുടരുമെന്നും ദിലീപ് മീഡിയവണിനോട് പറഞ്ഞു.നേതാക്കള്‍ ഇടപെട്ട് നടത്തിയ മധ്യസ്ഥ ചര്‍ച്ച നടത്തി വഞ്ചിച്ചതായി ദിലീപിന്റെ കുടുംബം ആരോപിച്ചു. അതേസമയം, ആരോപണങ്ങള്‍ ബി.ജെ.പി ജില്ലാ ജനറല്‍…
Read More » -
Kerala
ചെമ്പഴന്തി സഹ. ബാങ്കിലെ ഇടപാടുകാരന്റെ ആത്മഹത്യ; പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം: ചെമ്പഴന്തി സഹകരണ ബാങ്ക് ഇടപാടുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹകരണ ബാങ്ക് പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്. ചെമ്പഴന്തി സഹകരണ ബാങ്ക് പ്രസിഡന്റ് അണിയൂര്‍ ജയനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മറ്റിക്ക് ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ച രാവിലെയാണ് ബാങ്കിലെ ഇടപാടുകാരനായ ബിജുകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്ക് പ്രസിഡന്റ് ജയനും മരിച്ച ബിജുകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ചിട്ടി പിടിച്ച പണം തിരികെ നല്‍കാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കിയ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ചെമ്പഴന്തി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രീവ്മെന്റ് സംഘത്തിന് മുമ്പില്‍ മതദേഹവുമായി പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് ആര്‍ടിഒ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ബിജുകുമാറും സഹകരണ സംഘം പ്രസിഡന്റും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. രണ്ട് ലക്ഷം രൂപയോളമുള്ള പണം തിരികെ ചോദിച്ചപ്പോള്‍ ബാങ്കിന്റെ പരാധീനതകള്‍ പറഞ്ഞ് ജയകുമാര്‍ ഒഴിഞ്ഞെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ബാങ്കിന്റെ പേരില്‍ നേരത്തെയും…
Read More » -
Crime
അമ്മായിയച്ഛനെയും അളിയനെയും കുത്തിക്കൊന്നു; പൂജപ്പുര ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം
തിരുവനന്തപുരം: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യാപിതാവിനെയും ഭാര്യാസഹോദരനെയും കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ കോടതി ജീവപര്യന്തം കഠിനതടവിനും 5,50,000 രൂപ പിഴക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. മുട്ടത്തറ കല്ലുംമൂട് രാജീവ്ഗാന്ധി നഗര്‍ പുതുവല്‍ പുത്തന്‍വീട് സ്വദേശി അരുണിനെയാണ് ശിക്ഷിച്ചത്. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. അരുണ്‍ തന്റെ ഭാര്യാപിതാവ് പൂജപ്പുര മുടവന്‍മുകള്‍ അനിത ഭവനില്‍ സുനില്‍കുമാര്‍, മകന്‍ അഖില്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. സുനില്‍കുമാറിന്റെ മകള്‍ അപര്‍ണ പ്രതിയുടെ മര്‍ദനം സഹിക്കവയ്യാതെ അവരുടെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. ഭാര്യയെ വിളിച്ചു കൊണ്ടുപോകുന്നതിനാണ് അരുണ്‍ സുനില്‍ കുമാറിന്റെ വീട്ടിലെത്തിയത്. മകളെ അരുണിനൊപ്പം വിടുന്നില്ലെന്ന് സുനില്‍കുമാറും പോകാന്‍ തയ്യാറല്ലെന്ന് അപര്‍ണയും നിലപാട് സ്വീകരിച്ചതോടെ അരുണ്‍ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ആദ്യം സുനില്‍കുമാറിനെയും തടയാന്‍ ശ്രമിച്ച അഖിലിനെയും കുത്തിവീഴ്ത്തുകയായിരുന്നു. 2021 ഒക്ടോബര്‍ 12-ന് രാത്രി 8.30-ന് ആയിരുന്നു സംഭവം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സാജന്‍ പ്രസാദ് ഹാജരായി.
Read More » -
Kerala
‘അമ്മ’ ഇലക്ഷൻ ഇന്ന്: മോഹൻലാലിന് എതിരില്ല, ഇടവേള ബാബുവിന് പകരം സിദ്ദിഖ് വരും
താരസംഘടന അമ്മയുടെ വാർഷിക പൊതുയോഗം ഇന്ന് കൊച്ചിയിൽ ചേരും. പ്രസിഡൻ്റായി മൂന്നാം തവണയും മോഹൻലാൽ തന്നെ തുടരും. കാൽനൂറ്റാണ്ടായി ജനറൽ സെക്രട്ടറിയായി തുടർന്നു വന്ന ഇടവേള ബാബു പദവി ഒഴിഞ്ഞിരുന്നു. പുതിയ മുഖങ്ങൾ വരട്ടെ എന്ന നിലപാടിലാണ് ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. പകരക്കാരായി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിക്കുന്നത്. നടന്‍ ജഗദീഷും ജയന്‍ ചേര്‍ത്തലയും മഞ്ജു പിള്ളയുമാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമാണ് മത്സര രംഗത്തുള്ളത്. ട്രഷററായി ഉണ്ണി മുകുന്ദൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരും നാമനിർദേശപത്രിക നൽകി. കഴിഞ്ഞ ഭരണസമിതിയിൽ ഉണ്ടായിരുന്ന ശ്വേത…
Read More » -
Kerala
‘തൃശൂരിലെ വോട്ടർമാരെ ആരാധിക്കുന്നു, ജാതി- രാഷ്ട്രീയ നിറങ്ങൾ നോക്കാത്ത വോട്ടർമാരാണ് എന്നെ വിജയിപ്പിച്ചത്;’ സുരേഷ് ഗോപി
‘ജാതിയോ രാഷ്ട്രീയ ചായ്‌വോ കണക്കിലെടുക്കില്ലെന്ന് ദൃഡനിശ്ചയം ചെയ്ത വോട്ടർമാരാണ് തൃശൂരിൽ ബിജെപിക്ക് വിജയം സമ്മാനിച്ചത്. ഈ വിജയം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കാൻ പാർട്ടിക്ക് സാധിക്കണം…’ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി ശനിയാഴ്ച കൊച്ചിയിൽ ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ പാർട്ടി പ്രവർത്തകർക്ക് നന്ദിയറിയിച്ചു കൊണ്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. തൃശൂരിലെ വോട്ടർമാർക്കിടയിലെ മനംമാറ്റം കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഊർജം പകരുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകളും യോഗത്തിൽ ചർച്ചയായി. ‘‘തൃശൂരിലെ വോട്ടർമാരുടെ മനസ്സിലുണ്ടായ മാറ്റത്തെ ഞാൻ ആരാധിക്കുന്നു. ആ മനംമാറ്റം കേരളത്തിലെ വോട്ടർമാർക്കിടയില്‍ വലിയ ഊർജം പകർന്നു. രാഷ്ട്രീയ പാർട്ടികളുടെയൊന്നും കയ്യിലൊതുങ്ങാതെ, പക്ഷപാതമില്ലാതെ ജനങ്ങൾ വിധിയെഴുതിയതാണ് ഇത്തരമൊരു വിജയം ബിജെപിക്ക് സമ്മാനിച്ചത്. ഇതു വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും എന്നാണ് ആത്മവിശ്വാസം.’’ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
Read More » -
Kerala
തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ നാളെ വൺവേസ്പെഷ്യൽ വന്ദേ ഭാരത്, കൊച്ചുവേളിയിൽ നിന്നും രാവിലെ 10:45ന് പുറപ്പെടും
തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ ജൂലൈ ഒന്നിന് വൺവേ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഓടിക്കാൻ ദക്ഷിണ റെയിൽവേ. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് റെയിൽവേയുടെ തീരുമാനം. നാളെ രാവിലെ 10:45ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10 മണിക്ക് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരും. എട്ട് കോച്ചുകളുള്ള 06001 എന്ന ട്രെയിനാണ് സർവീസ് നടത്തുക. ജൂലൈ ഒന്നിന് രാവിലെ 10:45ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട് മെയിൻ, കണ്ണൂർ, കാസർകോട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്. രാത്രി 10 മണിക്ക് ട്രെയിൻ മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
Read More » -
Fiction
പാഠശാലകളിൽ നിന്നു മാത്രമല്ല, ചില അറിവുകൾ നാം തനിയെ സ്വായത്തമാക്കേണ്ടവയും ആണ്
വെളിച്ചം അടുത്തുളള ഗ്രാമത്തിലാണ് അവന്‍ ചിത്രകല അഭ്യസിച്ചിരുന്നത്. ആ കാലത്താണ് നാട്ടിലെ ചിത്രകലാ മത്സരത്തില്‍ പങ്കെടുക്കാന്‍ അവന് ആഗ്രഹം തോന്നിയത്. ഗുരുവിനോട് തന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ ഗുരു അവനോട് ഒരു ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടു. ചിത്രത്തില്‍ ചില സ്ഥലത്ത് ചില തിരുത്തലുകള്‍ വരുത്താന്‍ ഗുരു നിർദ്ദേശിച്ചു. ഒപ്പം ചില സ്ഥലങ്ങളില്‍ നിറവ്യത്യാസങ്ങള്‍ വരുത്താനും പറഞ്ഞു. അതെല്ലാം ക്ഷമയോടെ അവന്‍ ചെയ്യാൻ തുടങ്ങി. അല്‍പം കഴിഞ്ഞ് ഗുരു പറഞ്ഞു: “ഞാന്‍ പുറത്ത് പോയി വരുമ്പോഴേക്കും പറഞ്ഞതിന്റെ മുക്കാല്‍ ഭാഗമെങ്കിലും പൂര്‍ത്തിയാക്കണം.” പക്ഷേ പറഞ്ഞതിലും നേരത്തേ ഗുരു തിരിച്ചെത്തി. എന്നാൽ അപ്പോഴേക്കും അവന്‍ തന്റെ ചിത്രം പൂര്‍ത്തിയാക്കിയിരുന്നു. ഗുരു പറഞ്ഞു: “തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് നിന്നെ ഞാന്‍ കുറെ ബുദ്ധിമുട്ടിച്ചു…” അപ്പോള്‍ അവന്‍ പറഞ്ഞു: “അങ്ങ് പോകുന്നതുവരെ ഞാന്‍ അങ്ങയെ തൃപ്തിപ്പെടുത്താനാണ് ശ്രമിച്ചത്. അങ്ങ് പോയിക്കഴിഞ്ഞ് എന്നെ തൃപ്തിപ്പെടുത്താനും.” എല്ലാ പാഠങ്ങളും ഗുരുവില്‍ നിന്ന് പഠിക്കാന്‍ സാധ്യമല്ല. ചിലത് തനിയെ പരുവപ്പെടേണ്ട ചെയ്തറിവുകളാണ്. ആരുടെയങ്കിലുമൊക്കെ പാഠങ്ങള്‍ക്ക്…
Read More » -
Kerala
കണ്ണൂരിൽ കാർ മരത്തിലിടിച്ച് 53കാരി മരിച്ചു, മൂന്നാറിലും മുരിക്കാശ്ശേരിയിലും വാഹനാപകടങ്ങളിൽ ഇന്ന് 2 മരണങ്ങൾ കൂടി
കണ്ണൂരിലും മൂന്നാറിലും ഇടുക്കി മുരിക്കാശ്ശേരിയിലുമായി വാഹനാപകടങ്ങളിൽ ഇന്ന് 3 മരണം. കണ്ണൂർ മാനന്തേരിയിൽ കാർ മരത്തിലിടിച്ച് അയ്യപ്പൻകാവ് സ്വദേശി ജമീല (53) മരിച്ചു. മകളുടെ മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. കോതമംഗലത്ത് ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇടുക്കി മുരിക്കാശേരി അമ്പഴത്തിങ്കൽ വീട്ടിൽ നിഖിൽ സെബാസ്റ്റ്യൻ (23) ആണ് മരിച്ചത്. ഇൻഫോപാർക്ക് ജീവനക്കാരനാണ്. മൂന്നാറിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ ചെണ്ടുവര സോത്തുപാറ സ്വദേശി എച്ച്. മുനിയാണ്ടി(45) യാണ് മരിച്ചത്. കണ്ണൂർ മാനന്തേരിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലും മതിലിലും ഇടിച്ച് മറിഞ്ഞാണ് ജമീല മരിച്ചത്. ജമീലയുടെ മകൾ ജംഷീദ (36), ജംഷീദയുടെ ഭർത്താവ് അബ്ദുൽ ജബ്ബാർ (44), മകൻ മുഹമ്മദ് ജാസിർ (13), ബന്ധു മുഹമ്മദ് മിർഷാദ് (23) എന്നിവരെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളുടെ മകൻ ജാസിറിനെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് അപകടം സംഭവിച്ചത്. നെല്ലിമറ്റം കുത്തുകുഴി സങ്കീർത്തന ഓഡിറ്റോറിയത്തിനു…
Read More » -
Health
തുളസിയിലയിട്ട ചായ മഴക്കാലത്ത് അത്യുത്തമം
ആയൂര്‍വേദത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സസ്യങ്ങളില്‍ ഒന്നാണ് തുളസി. നമ്മുടെ ശരീരത്തിന് വേണ്ട ഒരുപാട് ഗുണങ്ങള്‍ തുളസിക്കുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെയൊക്കെ വീട്ടില്‍ ഒരു തുളസിച്ചെടിയെങ്കിലും നട്ടുവളര്‍ത്താറുമുണ്ട്. തുളസിയില്‍ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയത് കൊണ്ട് തുളസി മികച്ച ആരോഗ്യം നല്‍കും, കൂടുതല്‍ പേരും ചായയ്ക്കൊപ്പം തുളസിയും ചേര്‍ത്ത് കഴിക്കാറുണ്ട്. ഇത് വഴി നമ്മുടെ ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. മഴക്കാലത്ത് ഉണ്ടാകുന്ന ചുമ, തൊണ്ടവേദന തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അനുയോജ്യമായ ഔഷധമാണിത്. അതുകൊണ്ട് ചായയില്‍ ഒരു തുളസിയില ചേര്‍ക്കുന്നത് നല്ലതാണ്. തുളസിയില്‍ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും മഴക്കാലത്ത് വൈറല്‍ രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. രാവിലെ തുളസിയിട്ട ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും നിങ്ങളുടെ ശരീരത്തിലെ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും നിങ്ങളുടെ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും വയറുവേദനയും ദഹനക്കേടും…
Read More »